അവൻ എനിക്ക് ഒരു 3ഐസ് ഇതേ പോലെ വാങ്ങിചിട്ട് പിന്നെ ഈ വഴിക് കണ്ടില്ല
ഞാൻ :ടാ റോഷൻ തെണ്ടി….. ഞാൻ മനസ്സിൽ പറഞ്ഞു
അത് ചേട്ടാ…
കടക്കാരൻ :മോൻ നാളെ തന്നാൽ മതി പിന്നെ പാറ്റു വാണേൽ അവനോട് പറി പൈസ തരാൻ
ഞാൻ :ഹാ… ഓക്കേ
അതുമായി നേരെ അവളുടെ പിന്നാലെ ഓടി
ഡി നിക്ക് ന്റമ്മോ എന്ത് സ്പീഡ് ആണെടി നിനക്ക് ഇത്രേം നടന്നോ നീ
അവൾ :ഹാ ഞാൻ സ്പീഡ് ആണ് മോനെ
ഞാൻ :ഹാ ഇന്നാ…. ഇത് നിനക്ക് ആണ്
അത് എന്റെ കൈയിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ നോക്കി നിന്നുപോയി
അവൾ :അപ്പൊ ഹർഷുനോ…
ഞാൻ :നീ കഴിച്ചോ ഇനി നിനക്ക് വയറ്റിൽ ആവണ്ട😂😂
അവൾ :ആയാലും കൊയപ്പം ഇല്ല…
ഞാൻ :പോടീ അവിടന്ന്…
അവൾ :മമ്മി പറഞ്ഞല്ലോ നിന്നെയും എന്നെയും കെട്ടിക്കുമെന്ന് മരിയ ആന്റി യും പറയൽ ഉണ്ടെന്ന്
എന്നിട്ട് നുണക്കുഴി കാട്ടി ചിരിച്ചു
ഞാൻ :ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞ നീ കല്യാണം വരെ എത്തിയോ ഹിഹി…. അതും അല്ല അതിന് ഞാൻ സമ്മതിക്കണ്ടേ
അവളുടെ മുഖം വാടി…. 😔
അവൾ : അപ്പൊ എന്നെ ഒട്ടും ഇഷ്ടമല്ല ല്ലേ ഹർഷന്
എന്നിട്ട് കരയാൻ തുടങ്ങി കൈലുള്ള ഐസ് ഒലിച്ചു അവളുടെ സ്വർണ രോമം ഉള്ള കൈലൂടെ ഉറ്റി ഒലിച്ചു
ദൈവമേ ഇത് പണിയാവോ ആൾകാർ ഒക്കെ നോക്കുന്നു
ഞാൻ :ഡി ഞാൻ നിന്നെ പറ്റിച്ചതാ ഹിഹി… വെറുത പറഞ്ഞതാ
അവൾ കരച്ചിൽ നിർത്തി
അവൾ :അപ്പൊ ഇഷ്ടാണോ
ഞാൻ :പിന്നല്ലാതെ..
അവൾ :എത്ര ഇഷ്ട
ഞാൻ :എന്റെ ക്ലാസ്സിലെ ആയിഷയെക്കാൾ 😆
അവൾ :ഡാ പട്ടി…..
ഞാൻ ഓടി…………..
വീട് എത്താറായപ്പോൾ
അവൾ :അപ്പോ മമ്മി പറഞ്ഞപോലെ എന്നെ കേട്ടോ
ഞാൻ :നോക്കാമെടി….
അവൾ :സത്യം ചെയ്
ഞാൻ :ആ …..സത്യം
അവൾ :എന്നാ എനിക്ക് ഡെയിലി ഐസ് വേണം
ഞാൻ: അതെന്തിനാ
അവൾ :ഇഷ്ടം കുറയുണ്ടോന് ഞാൻ എങ്ങനെ അറിയും
ഞാൻ ഒന്നും മിണ്ടിയില്ല
അവൾ :വാങ്ങി തരോ ഇല്ലയോ
ഞാൻ: വാങ്ങിത്തരാം പോരേഹ് വാ നടക്..
അവളുടെ മുഖത് ഒരായിരം നാണം വിരിഞ്ഞു
പെട്ടെന്നു….
ഡാ പൊട്ടാ ഇയ്യ് ഏതു ലോകത്താ പകൽ സ്വപ്നം കാണണോ
ഞാൻ :ഏഹ്ഹ് എന്തു
അവൾ :കുന്തം….
ഞാൻ :ഞങ്ങൾ ഒരുപാട് മാറിപ്പോയി ഞങ്ങൾ അല്ല ഞാൻ ഒരു പാട് മാറി അവൾ അന്നും അതെ ഇന്നും മനസ്സിൽ ഓർത്തു
വണ്ടി നേരെ അങ്ങോട്ട് എടുത്ത് ബൈക്ക് നിറുത്തി അവളും ഇറങ്ങി
ഐസ് വാങ്ങിത്തരാൻ ആണെന്ന് കക്ഷിക്കു മനസിലായി പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല കൂടെ വന്നു
ഞാൻ :അഷ്‌റഫ് ക്കാ ഒരു റൈൻബോ
നിനക്ക് ഏതാ വേണ്ടേ അവളോട്
അവൾ എന്റെ കണ്ണിലേക്കു നോക്കി
അന്ന് ഞാൻ കണ്ട അതെ ചിരി വന്നോ എന്നൊരു സംശയം…. ഏയ്യ് തോന്നിയതാവും
അവൾ :പാൽ ഐസ്
അഷ്‌റഫ്‌കാ :മോളെ പാൽ ഐസ് ഇല്ല വഞ്ചോ ഉണ്ട് ഒറിയോ ഉണ്ട് പിന്നെ
ഞാൻ :അതെ പാൽ കോലും ഒന്നും ഇവിടെ ഇല്ല വേറെ ഏതോ വേണൽ വേം പറ
അവൾ :എന്നാ നിന്റെ ഫ്ലെവോർ മതി
ഞാൻ :അഷ്‌റഫ് ക്കാ 2റൈൻബോ
എടുത്തോളി
ഇക്ക :ഇന്നാ മോനെ പിന്നെ ഇവിടെത്തെ ac ഒന്ന് ശരിയാക്കണം നീ എന്നാ വര
ഞാൻ ac വർക്കിന് പോകുമായിരുന്നു ഒഴിവിന് അതുകൊണ്ട് ആ പണിയൊക്കെ അറിയാം.. നല്ല പൈസേം കിട്ടും
ഞാൻ :suturday നോക്കാം ഇക്ക
ഇക്ക :ഹാ ഒകെ ഡാ
ഞാൻ :ഇതാ…
ഇക്ക :വേണ്ട മോനെ ഐസ് ന്റെ വക ഫ്രീ ഇന്നത്തെ
ഞാൻ ചിരിച്ചു കൊണ്ട് പൈസ പോക്കറ്റിൽ ഇട്ടു
ഇനി ഈ പിശാശ് ഡെയിലി എൻറെ വക ഫ്രീ ഐസ് വന്നു വാങ്ങി തിന്നോ 😆
ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…
അങ്ങനെ ഐസ് ഒകെ കൈച്ചു കോളേജ് എത്തി ബൈക്ക് പാർക്ക് ആക്കി ക്ലാസ്സ് തുടങ്ങിണ്ടാവും ലേറ്റ് ആയി അവളുടെ ഒരു ഐസ് തിറ്റ നേരെത്തെ കേറാൻ ഒന്നും അല്ല കേട്ടോ നിമ്മി യെ കാണാൻ കഴിയില്ലലോ അതാ
നാൻസി നേരെ അവളുടെ കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോയി എന്നെ ഒന്നു തിരിഞ്ഞു നോക്കി
ഞാൻ നേരെ ക്ലാസിലേക് വച്ചു പിടിച്ചു
ക്ലാസ് തുടങ്ങി…..
ക്ലാസ്സ്‌റൂം…… ബഹളം
മിസ്സ് :സൈലന്റ്സ്…… ഇത് ചന്ത അല്ല
ബഹളം ഒന്ന് കുറഞ്ഞു
ഞാൻ :മിസ്സ് മെയ് ഐ കമിങ്
മിസ്സ് :ഹാ ഹർഷ ഇന്ന് നേരത്തെ ആണല്ലോ ഏർളി മോർണിംഗ് പുച്ഛം
ഞാൻ :മിസ്സ് അത്……
മിസ്സ് :വൈ യു ലേറ്റ് ഡെയിലി താൻ ഇങ്ങനെ തന്നെ ആണല്ലോ
