എന്റെ പേടി സ്വപ്നം നബീൽ ആകട്ടെ, രാവിലെ മുതൽ രാത്രിവരെ ഓഫിസിൽ ആയിരിക്കും. നബനിതയും ഇഷാരയും അവന്റെ വില്ലയിലും ഇരുന്നു പഠിക്കുകയയുമാണ്. പിന്നെ അവന്റെ വില്ലയിൽ അവൻ വളർത്തുന്ന ഒരു ചെവാവാ എന്നയിനത്തിൽ പെട്ട ഒരു വെളുത്ത പട്ടിയുമുണ്ട്. ബൂമറാങ് അതാണതിനു അവനിട്ടിരിക്കുന്ന പേര്.
നബനിത ഒഴിവു സമയം അതിന്റെ അടുത്ത് ചെന്നിരിക്കാനും തുടങ്ങി. പക്ഷെ അവനു നബീൽ മാത്രമേ ചേരുകയുള്ളു എന്നവൾ പറഞ്ഞു. എന്തിനേറെ ഇഷാരാ പോലും അതിനോട് അടുക്കാൻ പറ്റില്ല. ഫുഡ് കൊടുക്കാൻ ഒക്കെ സമ്മതിക്കും പക്ഷെ അതിനെ എടുക്കാനൊന്നും അവൻ സമ്മതിക്കില്ല. കൈയിൽ ചെറിയൊരു കടി കിട്ടി എന്നവൾ സൂചിപ്പിച്ചപ്പോ ഞാനും ചിരിച്ചു.
പക്ഷെ അതിന്റെ അടുത്ത ദിവസങ്ങളിൽ നബീലും നബനിതയും തമ്മിൽ ബാക്കിയുള്ള അപരിചത്വവും മറഞ്ഞു അവർ നല്ലപോലെ കൂട്ടായും തുടങ്ങിയിരുന്നു. ഞാനത് അവളുടെ സംസാരത്തിൽ വെച്ച് തന്നെ മനസിലാക്കുന്നുണ്ടായിരുന്നു.
പക്ഷെ മറ്റൊന്ന് എന്നെ ഞെട്ടിച്ചത്! നബീലിനെ നബനിത നേരത്തെ കണ്ടിട്ടുണ്ടെത്രെ! അവൾ ഇത് പറയുന്നത് ഇന്നലെയാണ്! ഞാൻ വിചാരിച്ചത് അവർ തമ്മിൽ നേരിട്ട് പരിചയമൊന്നുമില്ലെന്നാണ്. പക്ഷെ കൊച്ചിയിൽ ഇഷാരയെ കാണാൻ വരുമ്പോ അവർ ജസ്റ്റ് കാണുകയും സംസാരിക്കയും ചെയ്തിട്ടുണ്ട് പോലും.
പക്ഷെ ഇപ്പൊ ബാംഗളൂരിൽ അവനോടൊപ്പമാണല്ലോ അവർ രണ്ടും പുറത്തേക്ക് പോകുന്നതുമെല്ലാം. നിലവിൽ അവനു കാറും ബൈക്കും ഉണ്ട്.
പക്ഷെ അവൻ വിചാരിച്ചതിലും ഫാസ്റ്റ് ആണെന്ന് മനസിലായത് നബീനെകുറിച്ചവൾ പറഞ്ഞപ്പോഴാണ് അവൻ അടിപൊളിയാണെന്നും അവന്റെ കൂടെ പുറത്തു ഫുഡ് കഴിക്കാനൊക്കെ പോകുമ്പോ നല്ല രസമാണെന്നും, പഠിച്ചു ബോർ അടിച്ചിരിക്കുന്നത്കൊണ്ട് അവർ രണ്ടാൾക്കും ആകെയുള്ള റിലീഫ് അവനാണെന്നും നബനിതുമൊക്കെ.
അവന്റെ കൂടെ പോകുമ്പോ കാഷ്വൽ ആയിട്ട് അവൾ സെൽഫി എടുക്കാറും അതെനിക്ക് മുറപോലെ അയച്ചും തരുമായിരുന്നു. അവന്റെ ദേഹത്ത് ഒട്ടി ഒട്ടിയില്ല എന്നപോലെയായിരുന്നു ഫോട്ടോസ് എല്ലാം, എനിക്കതു കണ്ടപ്പോ നല്ല അസൂയയും കലിപ്പും തോന്നി അത് സ്വാഭാവികമാണല്ലോ.
അതുപോലെ അവളെ സോഷ്യൽ മീഡിയയിൽ കണ്ടു തിരിച്ചറിയുന്ന പലരും അവളുമായി സെൽഫി എടുക്കുന്നതിൽ നബീലിന് അസൂയ ഉണ്ടെന്നും അവളെന്നോട് മറക്കാതെ പറഞ്ഞു. അതിപ്പോൾ എനിക്കുമുണ്ട്, വെറുതെ സമയം പോകും അവളുമായി പുറത്തേക്ക് പോയാൽ.
ഇഷാരയും നബനിതയും ഒന്നിച്ചു സോഫയിൽ ഇരിക്കുമ്പോ വീഡിയോ കാൾ ഉം ചെയുന്നത് പതിവായിരുന്നു. പക്ഷെ ഡെന്റൽ എക്‌സാമിന് രണ്ടു ദിവസം മുൻപാണ് അവിടെ ഒരു സംഭവം നടന്നത്. ആ കോളേജിൽ ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് ഗാങ് റേപ്പ് ചെയ്തത്. അതിനാൽ ബാംഗ്ലൂരിൽ ലു ഉള്ള മിക്ക കോളേജ് വിദ്യാർത്ഥികളും അതിനെതിരെ സമരം ചെയ്യാനും തുടങ്ങി. മന്ത്രിയുടെ മോനൊ മറ്റോ അതിൽ പ്രതിയായത് കൊണ്ട്, അവനെ അറസ്റ് ചെയ്യാനും പോലീസ് മുതിരുന്നുണ്ടായിരുന്നില്ല.
വിദ്യാർഥികൾ എക്സാം എഴുതില്ല എന്നുപോലുമുള്ള തീരുമാനങ്ങൾ അവരെടുത്തപ്പോൾ, പ്രതിയെ അവർ എവിടെയോ ഒളിപ്പിച്ചിരുന്നു. അങ്ങനെ എക്സാം എന്ന് തുടങ്ങുമെന്നറിയാതെ, നബനിതയും ഇഷാരയും ബാംഗ്ലൂർ സ്റ്റക്ക് ആയി.
കാര്യങ്ങൾ എല്ലാം എന്നെ നബനിത വിളിച്ചു വിശദമായി പറഞ്ഞു.
പിന്നെ എക്‌സാമിന്റെ കാര്യത്തിൽ അവളൊത്തിരി പാനിക് ആയിരുന്നു. പക്ഷെ ഞാനവളെ സമാധാനിപ്പിച്ചു. എന്തായാലും മാക്സിമം രണ്ടാഴ്ച വരെ സ്ട്രൈക്ക് കാണുള്ളൂ അതുവരെ അവിടെ തന്നെ നിന്ന് പഠിക്കാനും തിരികെ കൊച്ചിയിൽ വന്നാലും ഞാൻ ഓഫീസിൽ നിന്ന് സിംഗപ്പൂർ ലെക് ഒരു ക്ലയിന്റ് മീറ്റിംഗ് നു പോകുന്ന കാര്യവും അവളോട് അവതരിപ്പിച്ചു. കമ്പനി പെട്ടന്നാവശ്യപ്പെട്ടതായിരുന്നു, എനിക്കാനാണെങ്കിൽ ഒഴിയാനും കഴിഞ്ഞില്ല. ഒരാഴ്ചത്തെ ഓഫീസ് വിസിറ്റ് പോലെയാണ് എനിക്കിത്, എല്ലാ വർഷവും സിംഗപ്പൂർ അല്ലെങ്കിൽ മലേഷ്യ അവിടെ ഞാൻ ജോലിയുടെ ഭാഗമായി പോകാറുള്ളതാണ്.
നബനിതയുടെ എക്സാം കഴിയുന്ന നേരത്തു കൊച്ചിയിലേക്ക് തിരിച്ചുവരാനാകും എന്ന പ്രതീക്ഷയാണ്. അതിലൊരു കുഴപ്പം ആകെയുള്ളത്, നബീലിനെ ഓർത്താണ്. അവനുമായി ഇഷാരാ ഇല്ലാതെയും ബൈക്കിൽ കറങ്ങുന്നുണ്ട് എന്നാണ് നബനിത പറഞ്ഞത്. ഇഷാരാ ബാംഗ്ലൂരിൽ ജനിച്ചു വളർന്നത് കൊണ്ടവൾക്ക് അവിടെയൊക്കെ നല്ല പരിചയമാണ്. അവളുടെ സ്‌കൂട്ടി വില്ലയിൽ തന്നെയുണ്ട്. പക്ഷെ നബനിതയ്ക്ക് നബീലിന്റെ കൂടെ അവന്റെ ബൈക്കിന്റെ പിറകിൽ ഇരിക്കാനാണിഷ്ടം. എനിക്കും ബൈക്കില്ല, അവളതു എന്നോടും പറഞ്ഞിട്ടുണ്ട് ബൈക്കിൽ പോകുന്ന സുഖം കാറിൽ പോകുമ്പോ കിട്ടില്ലെന്ന്.
