ദൂരെ ഒരാൾ – 5 Like

അവൾ എന്നോട് ചേർന്ന് കിടന്ന് എന്റെ മുടിയിൽ തലോടി ഞാൻ ഒന്ന് നോക്കാൻ പോലും നിന്നില്ല.

” എനിക്ക് നല്ല തൊണ്ട വേദന ഉണ്ടുട്ടോ നന്തുട്ടാ… ”

അവിടെ ഞാൻ കേട്ടത് എന്റെ പഴയ ചേച്ചിയുടെ സ്നേഹം ആയിരുന്നു കുസൃതി ആയിരുന്നു

അയ്യോ…. എന്നും പറഞ്ഞു ഞാൻ ചാടി എണ്ണിറ്റ് അവളുടെ നെറ്റിയിൽ എല്ലാം തൊട്ട് നോക്കി

” പൊള്ളുന്നുണ്ടല്ലോ..”

” ഈ തണുപ്പിന്റെ ആയിരിക്കും ടാ… സാരല്ല നീ കിടന്നോ ”

ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അടങ്ങി ഇരുന്നില്ല ബാഗിൽ നിന്ന് ഒരു പരസിറ്റമോൾ എടുത്ത് ജെഗിൽ നിന്ന് വെള്ളവും അവൾക്കു കൊടുത്ത് അവൾ അത് കുടിക്കുമ്പോളേക്കും ഞാൻ ബാഗ് തുറന്നു അതിൽ നിന്ന് ഒരു തുണി കീറി എടുത്ത് വെള്ളം തൊട്ട് നെറ്റിയിൽ വെച്ചുകൊടുത്തു അവളെ ബെഡിൽ കിടത്തി

” ഞാനെ ഇപ്പോ വരവേ…. ”

എന്നും പറഞ്ഞു അവളുടെ മറുപടിക്കു പോലും കാക്കാതെ പുറത്തുന്ന് ഡോറും പൂട്ടി ഞാൻ വെളിയിൽ ഇറങ്ങി റിസപ്ഷനിൽ അടുത്ത് ഹോട്ടൽ വല്ലതും ഉണ്ടോ എന്ന് തിരക്കി , അവിടെ വരെ എങ്ങനെയാ വന്നേ എന്ന് എനിക്ക് പോലും അറില്ല… ഇതൊന്നും ഞാൻ അല്ല ബെകാടിയുടെ കളികൾ ആണ്….നേരെ അങ്ങോട്ടേക് വിട്ട്… തിരിച്ചു ചുക്കുകപ്പിയും കഞ്ഞിയും ആയി വന്ന എന്നെ കണ്ട് ചേച്ചിക്ക് അത്ഭുതം. ഞാൻ അത് വക വൈകാതെ ഉള്ളിൽ കേറി ചേച്ചിക്ക് അടുത്ത് ഇരിന്നു.
” ദാ കുടിക്ക് ”

അവളുടെ നേരെ കഞ്ഞി കോരിയാ സ്പൂൺ നീട്ടികൊണ്ട് പറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിട്ട് കണ്ണുകൾ വേർപെടുത്താതെ തന്നെ ആ വാ തുറന്ന് തന്നു…

“എടാ… അത് എന്റെ മൂക്കാണ്… എന്തുവാടാ…”

എന്റെ കൈയിൽ ഉള്ള സ്പൂൺ ചേച്ചിയുടെ വായിക്കുവേണ്ടി തിരച്ചിൽ നടക്കുന്നതിനു ഇടക് കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പിടിച്ചു സ്പൂൺ അവളുടെ വായിലേക്കു വെച്ചു..

” ആ അതൊക്കെ എനിക്ക് അറിയാം.. ഞാൻ ഒരു നമ്പർ ഇട്ടതല്ലേ.. ”

കുഴഞ്ഞു തുടങ്ങിയാ നാവിനെ ശ്രദ്ധയോടെ വ്യക്തമാക്കിയാണ് ഞാൻ ബാക്കി പൂരിപ്പിച്ചത്

” അവന്റെ ഒരു നമ്പർ, നാവ് നേരെ നിക്കാണില്ല എന്നിട്ട് അവന്റെ ഒരു ”

പറഞ്ഞുതീരുന്നതിന് മുൻപേ ഞാൻ ഇടക്ക് കേറി

” ഓ… അങ്ങനെ ആണേൽ ഇയാള് തന്നെ അങ്ങ് കഴിച്ചോ…. ധാ…. ”

ഞാൻ കുറച്ച് ദെഷ്യം കാണിച്ചു പ്ലേറ്റ് അവൾക് നേരെ നീട്ടി

” അയ്യോ… സത്യായും വയ്യടാ.. നോക്കിയേ പൊള്ളണുണ്ട്… ”

എന്റെ കൈ എടുത്ത് അവളുടെ നെറ്റിയിൽ തൊടിവിച്ചു ചിണുങ്ങി കൊണ്ട് അവൾ ആ കഞ്ഞി മുഴുവൻ കുടിച്ചു ഒരു കൊച്ച് കുഞ്ഞിനെ പോലെ. അവളുടെ കുട്ടികളികൾ എന്നെ ഒരുപാട് അവളിലേക്കു ആകർഷിക്കുന്നു…

തട്ടത്തിൻ മറയത്ത് സിനിമയിൽ കുഞ്ഞു നിവിൻപോളി പറയണത് പോലെ…

” പടച്ചോനെ ഓളെ എനിക്ക് തന്നെ കെട്ടിച്ചു തരണേ….. തരുവോ ആവോ?”

” ഇന്നാ ഈ കാപ്പിയും കൂടെ കുടി… ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ! ”

അതും പറഞ്ഞു അവളുടെ കൈയിൽ കാപ്പിയും കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി ഇറങ്ങി. കെട്ടോക്കെ വിട്ടപോലെ..

” കുടിച്ചു കഴിഞ്ഞോ… ”

” നീ എന്തിനാ പിന്നേം കുടിച്ചേ… ”

എന്റെ ചോദ്യത്തിന് മറു ചോദ്യമായി വന്നപ്പോ ഞാൻ ഒന്ന് പരുങ്ങി .. എന്തോ പറയും…?
ഞാൻ പരുങ്ങുന്നത് കണ്ട് ചേച്ചി തുടർന്നു

” എടാ നേരത്തെ അച്ഛന് വയ്യാതെ വന്നപ്പോ അമ്മയും അച്ഛനും കൂടെ എന്നെ അമ്മേടെ ആങ്ങളയുടെ വീട്ടിൽ കൊണ്ടാക്കി.. രണ്ടാളേം പഠിപ്പിക്കാനുള്ള വക ഒന്നും ഇല്ലായിരുന്നു അന്നേരം വീട്ടിൽ ,അങ്ങനെ അവരാ പറഞ്ഞെ അവള് ഇവിടെ നിന്നോട്ടെ എന്ന് കുറച്ചുനാള് കുഴപ്പമൊന്നും ഇല്ലായിരുന്നു പിന്നീട് ഓരോന്ന് പറഞ്ഞു എന്നെ ഉപദ്രവിക്കാൻ തുടങ്ങി.. അച്ഛൻ കാരണമാ അവരുടെ സ്വത്തു നഷ്ടപ്പെട്ടത് എന്നൊക്കെ പറഞ്ഞു. ”

അവൾ ഒന്ന് നിർത്തി കൈതണ്ട കൊണ്ട് കണ്ണുകൾ തുടച്ചു..

” നിനക്ക് വീട്ടിൽ അറിയിച്ചുടായിരുന്നോ ചേച്ചി ”

എന്തോ അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയെ

” എന്തിനാ വെറുതെ ആ പാവങ്ങളെ കൂടെ…. നിനക്ക് അറിയുവോ തിരിച്ചു എന്തേലും പറഞ്ഞാ അടിക്കും ചോര വരണത് വരെ. പിന്നെ രണ്ടിസത്തേക്ക് ഒന്നും തരില്ല കഴിക്കാൻ… വിശന്നു… വിശന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്… ഒരുപാട് കരഞ്ഞിട്ടുണ്ട്…. ആരും കെട്ടില്ല… അല്ല കേട്ടതായി നടിച്ചില്ല… പിന്നെ പിന്നെ അവർ എന്ത് പറഞ്ഞാലും ഞാൻ അങ്ങ് കേൾക്കും.. പേടിച്ചിട്ടല്ല. ജീവൻ നിലനിർത്തണ്ടേ അതാ… ”

Leave a Reply

Your email address will not be published. Required fields are marked *