എന്റെ നെഞ്ചിടുപ്പ് കൂടി എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല ഞാൻ ഒന്നും മിണ്ടില്ല
” അല്ല മോൻ ഒന്നും പറഞ്ഞില്ലാലോ, രണ്ടാം കെട്ടാന്നെ ഉള്ളു അവളെ പൊന്ന് പോലെ നോക്കും നീയും അവളും കൂടെ ഒന്ന് പോയി കണ്.ഇത് പറയാൻ ഞങ്ങൾക് വേറെ ആരും ഇല്ലേ.. ”
എന്റെ പെണ്ണിനെ ഒരു രണ്ടാം കേട്ടുകാരനോ ശേ.. ഇവർക്ക് എങ്ങനെ തോന്നി.. ഞാൻ നോക്കും എന്റെ പൊന്നിനെ റാണിയെ പോലെ.ഒന്നും എനിക്ക് പറയാൻ പറ്റണില്ല ഞാൻ ഒന്ന് മൂളി ആ പാവത്തിന്റെ കാണുനീർ എനിക്ക് കാണാൻ വയ്യായിരുന്നു ഒരു അച്ഛന്റെ വേദന എനിക്ക് ആ മുഖത്തു പ്രകടനം ആയിരുന്നു.
ഞാൻ നേരെ വീട്ടിലേക്കു പോയി ചേച്ചി പറഞ്ഞതൊന്നും കെട്ടില്ല അവൾ അകത്തായിരുന്നു. വീട്ടിൽ ചെന്നപാടെ ഉള്ളിൽ ഉള്ള വിഷമങ്ങൾ എല്ലാം മറച്ചു അവർക്കു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം കൊടുത്തു. എല്ലാവർക്കും ഉള്ളത് ഞാൻ വാങ്ങിയിരുന്നു. പിന്നെ അമ്മ എന്നോട് വേറെ ഒരു കാര്യവും പറഞ്ഞു അച്ഛൻ അടുത്ത ആഴ്‌ച വരുന്നുണ്ട് എന്ന് അത് കേട്ടപ്പോ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി…
പിറ്റേന്ന് ഞാൻ ചേച്ചിയും ആയി അയാളെ കാണാൻ പോയി
” എടാ എങ്ങോട്ട് ആണെന്നെങ്കിലും പറ ”
പോകുന്നു പൊക്കിൽ എല്ലാം ഇത് തന്നെയാണ് പെണ്ണ് ചോദിക്കുന്നത് എനിക്ക് ആണെകിൽ ഉള്ളു പൊട്ടുവാ ഒരു കാമുകനും ഇങ്ങനെ ഒരവസ്ഥ വരരുതേ… പിന്നെ ഞാൻ എന്തിന് വിഷമിക്കാൻ അവൾ എന്നോട് ഇത് വരെ ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ലലോ. നേരത്തെ പറഞ്ഞത് പോലെ എന്നെ അങ്ങനെ കാണാൻ സാധിക്കുണ്ടാവില്ല. ഞാൻ ആയിട്ട് വെറുതെ… ഞാൻ പുറമെ ചിരിച്ചുകൊണ്ട്
” നിന്റെ ഭാവി കണവനെ കാണാൻ ആണ് ചേച്ചി… ”
ഞാൻ പുറമെ ചിരിച്ചുകൊണ്ട് അത് പറഞ്ഞേക്കിലും എന്റെ നെഞ്ച് പൊട്ടുകയാണ്. എന്റെ പെണ്ണിനെ എനിക്ക് ഇല്ലാതെ ആകുവാണോ വീണ്ടും..
” എന്തോന്നാ ചെക്കാ നീ ഓരോന്നൊക്കെ വിളിച്ച് പറയുന്നേ.. ”
അപ്പോളേക്കും ഞങ്ങൾ പാർക്കിൽ എത്തിയിരുന്നു ഞാൻ വണ്ടി പാർക്ക് ചെയ്ത് അവളേം കൊണ്ട് അവന്റെ അടുത്തേക് നടന്നു. അവിടെ കുറെ നോക്കി പിന്നെ അവളുടെ അച്ഛൻ തന്ന നമ്പറിൽ വിളിച്ച് അഹ് കണ്ട്… അഹ് വലിയ കുഴപ്പമില്ല, ഇതിന്റ ഇടക്ക്, ഇവിടെ എന്തിനാ വന്നേ… ആരാ അത് എന്നൊക്കെ അവള് തിരക്കുണ്ട് ഒന്നും പറയാൻ കഴിയാത്ത മാനസിക അവസ്ഥ ആയിരുന്നു എനിക്ക്. അവൾക് കാര്യങ്ങൾ ഏകദേശം മനസിലായി
” ഇഫ് യു ഡോണ്ട് മൈൻഡ് ഞാൻ ഗൗരിയും ആയി ഒന്ന് സംസാരിച്ചോട്ടെ ”
ഞാൻ അവിടെ നില്കുന്നത് ഇഷ്ടപ്പെടാത്ത പോലെയാണ് അവൻ അത് പറഞ്ഞത്
” ഓ സോറി… ഞാൻ അല്ലേലും ആവശ്യം ഇല്ലാത്തടത് ഒക്കെ കേറിചെല്ലും സോറി നിങ്ങള് സംസാരിക്കു.”
ചേച്ചി എന്തോ പറയാൻ ആയി വന്നെങ്കിലും ഞാൻ അത് ശ്രദിക്കാതെ മുന്നോട്ട് നടന്നു.ഒരു സിമെന്റ് ബെഞ്ചിൽ ഇരുന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും ഞാൻ ഇരിക്കുന്നടത്തു ഒരാൾ വന്നിരിന്നു. ഞാൻ അങ്ങോട്ടേക്ക് ഒന്ന് നോക്കി.. ദേ ഗൗരി
” നീ ഒന്നും സംസാരിച്ചില്ലേ…. അല്ല പുള്ളി എന്തിയെ…? ”
സംശയം കാരണം അവർ സംസാരിച്ചോണ്ട് ഇരുന്നടത്തോട്ട് ഒക്കെ നോക്കി ആട് കിടന്നേടത്ത് ഒരു പൂട പോലുമില്ല
” നീ ആര് ബ്രോക്കറോ എനിക്ക് കല്യാണം ആലോചിക്കാൻ ”
ദൈവമേ പെട്ട് മുദേവി നിന്ന് ഒറയുവാണല്ലോ. എന്തായാലും അവൻ പോയാലോ അത് തന്നെ ആശ്വാസം
” അത് നിന്റെ വീട്ടുകാർ പറഞ്ഞപ്പോ …… അല്ല അത് പോട്ടെ നിന്നെ കെട്ടാൻ വന്നവൻ എന്തിയെ ?? ”
ചെറുതായ് ചമ്മി എങ്കിലും അത് പുറത്ത് കാണിക്കാതെയാണ് ഞാൻ അത് ചോദിച്ചത്…എന്നാലും അവൻ എവിടെ പോയി ഞാൻ ചുറ്റും ഒന്നുടെ ഒന്ന് നോക്കി.
” ദേ….. എന്നെകൊണ്ട് ഒന്നും പറയിക്കല്ലു,,,അവൻ ഇപ്പോ വീട്ടിൽ ചെന്ന് കാണും… അവൻ കെട്ടാൻ വന്നേക്കുന്നു മുതുക്കൻ.. ”
എന്നെ ഒന്ന് ചൂർന്നു നോക്കിട്ട് ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി ഞാൻ പെട്ടെന്നു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി
” നീ കൂടുതല് നോക്കുവൊന്നും വേണ്ട . അഹ് പിന്നെ വീട്ടിൽ ചോദിച്ചാ അവന് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ മതി, അല്ലേലും അവൻ അങ്ങനെ പറയു അതിനുള്ളത് ഒക്കെ ഞാൻ അവന് കൊടുത്തിട്ടുണ്ട്.. ”
