” അല്ലയോ ഭവതി ആരുടെ മാതാശ്രീ വിളിച്ച കാര്യമാണ് അങ്ങ് എന്നോടായി പറഞ്ഞത് ”
തിരിച്ചും ഒരുലോഡ് പുച്ഛം വരിഎറിഞ്ഞുകൊണ്ട് ഞാനും ചോദിച്ചു.അപ്പോളും അവിടെ വലിയ ഭവമാറ്റം ഒന്നുമില്ല
” നിന്ന് കൊഞ്ചതെ ഇങ്ങോട്ട് വാടാ ചെക്കാ… ”
എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് കുറച്ച് മാറിനിന്ന്. ഞാൻ എന്താണ് എന്നാ അർത്ഥത്തിൽ പെണ്ണിനെ നോക്കി
” ദേ.. ഒരു കാര്യം പറഞ്ഞേകാം എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടല്ലോ ”
എന്റെ നേരെ ചുണ്ടുവിരൽ ഉയർത്തി പെണ്ണ് നിന്ന് ചീറുവാണ്.
” എന്തോന്ന് പിടിക്കുന്നില്ലാത്ത കാര്യവാ ഈ പറയണേ .. ”
ഒന്നും മനസിലാകാത്ത മട്ടിൽ ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റ മുഖത്ത് ദേഷ്യം ഇരച്ചു കേറി ആ തുടുത്ത കവിൾതടം ഒക്കെ രക്തത്താൽ ആവരണം ചെയ്തപോലെ
” ദേ നന്തു പൊട്ടൻ കളിക്കല്ലേ… നീ അവളുടെ കൂടെ ഇങ്ങനെ നടക്കണ കാര്യവാ പറഞ്ഞെ ”
നന്തു എന്ന് വിളിച്ചപ്പോളെ സംഗതി സീരിയസ് ആണെന്ന് മനസിലായി അല്ലങ്കിൽ നന്തുട്ടാ എന്നെ വിളിക്കു. അഹ് നിങ്ങൾക് അറിയാല്ലോ..
” ഞാൻ അറിഞ്ഞോ അവര് കൈയിൽ കേറി പിടിച്ചു നടക്കുമെന്ന് ”
” ഓഹോ..എന്നിട്ട് രസിച്ചു പോകുന്നത് കണ്ടല്ലോ . ഇനി സൃങ്കരിച്ചോണ്ട് നടക്കുന്നത് ഞാൻ കണ്ടാ… ചന്തിക്കെട്ട് നാലുപേട വെച്ച് തരും പറഞ്ഞേകാം ”
അവള് നിന്ന് തുള്ളൂവാണ്. ഞാൻ ഒന്നും മിണ്ടില്ല നേരെ അങ്ങ് നടന്നു മാം നെ നോക്കാതെ.. അത് അവളെ പേടിച്ചിട്ടൊന്നും അല്ല എന്തോ അതിനെ വേദനിപ്പിക്കാൻ തോന്നുണില്ല.. ഇതിനാണോ ഗൂയ്‌സ് തലയിണ മന്ത്രം എന്നൊക്കെ പറയണേ
അങ്ങനെ ഓരോന്നൊക്കെ കഴിഞ്ഞു റൂമിൽ എത്തി.
“എടി ചേച്ചി… ”
അനക്കം ഇല്ല… അവിടെ എന്നതൊക്കയോ പരുപാടിയിൽ ആണ് പെണ്ണ്
” ഡി ”
ഞാൻ കുറച്ച് കടുപ്പിച്ചു വിളിച്ചു
” എന്താടാ.. ”
അവളും അതേ ടോണിൽ തന്നെ മറുപടിയും തന്നു
” അതേ.. ആ വെള്ളത്തിന്റെ ബോട്ടിൽ ഒന്ന് എടുക്കുവോ… ദാഹിച്ചിട്ടു മേല… ”
ഞാൻ കുറച്ച് സമാധാനത്തിൽ തന്നെ ചോദിച്ചു… ആവശ്യം നമ്മടെ ആണല്ലോ അല്ലേലും ആവശ്യകാരന് ഔചിത്യം പാടില്ല എന്നല്ലേ…
” നിന്റെ കാല് എന്തിയെ….? ”
“ദേ……”
കാല് രണ്ടും പൊക്കി കാണിച്ചു
“ഓ അപ്പോ കാല് ഉണ്ട്.. വേണേൽ പോയി എടുത്ത് കുടിക്കേടാ ചെറുക്കാ… അല്ലേൽ നിന്റെ മാഡത്തിനോട് പറ എടുത്ത് തരും.. “
ഓ അപ്പോ അത് ഇതുവരെ വിട്ടില്ല അതാണ്ഈ കലിപ്പ്
” അഹ് മാഡത്തിനോട് പറഞ്ഞാൽ അത് മാത്രം അല്ല വേറെ പലതും തരും… ”
ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് പറഞ്ഞു അത് അവൾ കേൾക്കുകയും ചെയ്ത്… ദൈവം ഇപ്പോ ഔട്ടോഫ് കവറേജ് ഏരിയ ആണെന്ന് തോന്നുന്നു. എന്റെ വിളി ഒന്നും കേൾക്കണില്ലാ.
എടാ എന്നും വിളിച്ചോണ്ട് കൈയിൽ കിട്ടിയ എന്തോ എടുത്ത് എന്റെ നേർക് എറിഞ്ഞു പിന്നീട് ആണ് അവൾക് അബദ്ധം മനസിലായെ ഫ്ലവർ വേസ് ആയിരുന്നു അത്. ഇപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായെ പുഷ്പ എന്നാൽ ഫ്ലവർ അല്ല ഫയർ തന്നെ ആണേ…
തലയിൽ തന്നെ അത് കൊണ്ട് നെറ്റി മുറിഞ്ഞു ചോര ഒക്കെ വരാൻ തുടങ്ങി വലിയ മുറിവൊന്നും ഇല്ല ഉച്ച ടൈം ആയത്കൊണ്ട് ആണ് ചോര കൂടുതൽ വരുന്നേ. അയ്യോ എന്നും പറഞ്ഞു എന്റെ അടുത്തേക്ക് ചീറി പാഞ്ഞു ആണ് അവൾ എത്തിയത്.പിന്നെ അവിടെ ഒരു കലാശ കോട്ടായിരുന്നു മുറിവ് ക്ലീൻ ചെയുന്നു എന്നെ പരിപാലിക്കുന്നു ഹോ….
ഞാൻ കുറച്ച് കഴിഞ്ഞു വെള്ളം എടുക്കാൻ എന്നും പറഞ്ഞു എണ്ണിറ്റപ്പോ കുറെ തെറിയും പറഞ്ഞു അവള് പോയി വെള്ളവും എടുത്ത് എന്നെ കുടിപ്പിക്കുകയും ചെയ്ത്
“എനിക്ക് നിങ്ങളെ മനസിലാകുന്നില്ല ”
അവളുടെ ആ പ്രവർത്തി എന്നിൽ അത്ഭുതം ആണ് ഉണ്ടാക്കിയെ കുറച്ച് മുന്നെ പറ്റില്ല എന്ന് പറഞ്ഞ പെണ്ണാ
” അതൊക്കെ വഴിയേ മനസിലായിക്കോളും ”
ചിരിച്ചുകൊണ്ട് പറഞ്ഞ ആ മറുപടിക്ക് ഒരു ഭീഷണിയുടെ സ്വരം ഇല്ലേ.
അങ്ങനെ ടൂർ ഒക്കെ ഏതാണ്ട് അവസാനിച്ചു ഞങ്ങൾ അന്ന് വൈകിട്ടത്തേക് അവിടെനിന്നും വിട പറഞ്ഞു.ഏതാണ്ട് പിറ്റേന്ന് രാവിലെ തന്നെ ഓഫീസിൽ എത്തി. ഞാൻ കരുതിയപോലെ എലി വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല അത് തന്നെ ആശ്വാസം. അവിടുന്ന് ഞങ്ങൾ രണ്ടാളും എന്റെ ബൈക്കിനു തന്നെ തിരിച്ചും പോയി അവിടെ ഗംഗ ഉണ്ടായിരുന്നു. അവൾ ഇനി കുറച്ച് നാൾ അവിടെ കാണും എന്ന് ആ വാർത്ത ഏറ്റവും കുടുതൽ വിഷമത്തിൽ ആക്കിയത് കുഞ്ചുനെ ആയിരുന്നു. അവൾക് ഇഷ്ടം അല്ലലോ അവളെ. രണ്ടും കൂടെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി. പക്ഷെ എന്നെ തളർത്തിയത് ഇതൊന്നും അല്ല.
” മോനെ ഇവൾക്ക് ഒരു ആലോചന വന്നിട്ടുണ്ടേ.. ഇവളോട് പറഞ്ഞു പറഞ്ഞു ഞങ്ങളു മടുത്തു നീ ഒന്ന് പറഞ്ഞു മനസിലാക്ക് അവളെ ”
