കണ്ണ് മിഴിച്ചു അവളെ തന്നെ നോക്കിനിന്ന എന്നോട് അത്രയും പറഞ്ഞു എഴുന്നേറ്റ് വണ്ടിയുടെ അടുത്തേക് നടന്ന്… കുറച്ച് കഴിഞ്ഞു ഞാനും വണ്ടി എടുത്ത് നേരെ വീട്ടിലേക്കു. അവള് പറഞ്ഞു പഠിപ്പിച്ചത് തന്നെ ഞാൻ അങ്ങോട്ട് തട്ടി വിട്ട്. നമ്മക്കെന്താര് പാട്. അല്ലപ്പിന്നെ. വീട്ടിൽ ചെന്നപ്പോ തുടങ്ങി ഗംഗ അവളുടെ അമ്മേക്കട്ടിക്കാൻ ആയിട്ടുള്ള സ്നേഹപ്രകടനം അതിൽ നിന്നെല്ലാം എന്നെ ഒരു പരുതി വരെ രക്ഷിച്ചത് എന്റെ കുഞ്ഞാണ് കുഞ്ചു.
” ദേ ഏട്ടാ ചായ ”
കുറച്ച് മനഃസമാദാനം കിട്ടാനായി സിറ്റ് ഔട്ടിൽ പോയി ഇരുന്ന എന്റടുത്തു ചായയും ആയി വന്നു തറയിൽ കളം വരക്കുന്ന ആ പിശാഷിനെ ഇഷ്ടകെറുവോടെ ഞാൻ നോക്കി
” നീ ഇത് എന്തോന്നടി കാണിക്കുന്നെ ഏഹ്…..? ”
അതേ മുഖഭാവത്തോടെ അവളോട് തട്ടിക്കേറി
” നാണമാ മനുഷ്യാ…..!! ”
എന്നും പറഞ്ഞു ഒറ്റട്ടമായിരുന്നു അകത്തേക്ക്.. ആ ഇഷ്ടക്കേടിലും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്ത്
” എന്തോന്നണു രണ്ടും കൂടെ ”
എന്നെ ഒന്നു ഉഴിഞ്ഞു നോക്കിട്ട് കുഞ്ചു എന്റെ അടുത്ത് ഇരുന്നു
” എന്ത് അവൾക് വട്ട്. ”
” ചിലരൊക്കെ എന്തെല്ലാമോ ഉറപ്പ് ഒക്കെ തന്നായിരുന്നു. ഒന്നും മാറാതെ ഇരുന്നാൽ മതി ”
അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു ഓ… ഇപ്പൊ പിടികിട്ടി
” അതോർത്തു മോള് ടെൻഷൻ അടിക്കണ്ട, ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ ഒന്നും സംഭവിക്കില്ല ഉറപ്പ്. ”
” ഏഹ് എന്തോന്ന്….? ”
പെണ്ണ് കണ്ണുമിഴിച്ചു എന്നെ നോക്കി
” അല്ല അവള് ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്നാ ഞാൻ ഉദേശിച്ചേ.. ”
“ഓ അങ്ങനെ….!! ”
അവളിൽ ഒരു ദീർഘ നിശ്വാസം വീണു
” എന്തായി എന്റെ ഏട്ടത്തി അമ്മയുടെ കാര്യം. രെക്ഷ വല്ലോം ഉണ്ടോ. ”
” എവിടെ ഇങ്ങോട്ട് എടുക്കണില്ലാ കുഞ്ചു ”
അവളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിൽ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ് അനുഭവപ്പെട്ടത്. കാരണം നിങ്ങൾക്ക് അറിയാല്ലോ അവൾ അങ്ങോട്ട് അടുക്കുന്നില്ല
” ഹമ്………. ഒരു കാര്യം ചെയ്യാം ,, ഏട്ടനെ കൊണ്ട് മാത്രം നോക്കിയാൽ നടക്കില്ല, ആള് ആരാണെന്ന് പറ ഞാനും ശ്രമിക്കാം ”
ഒന്ന് ആലോചിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞപ്പോ അത് ശെരിയാണെന്ന് എനിക്കും തോന്നി… കാരണം ഒരു പെണ്ണിന്നല്ലേ ഒരുപെണ്ണിന്റ മനസ്സ് അറിയാൻ കഴിയൂ.
ഞാനും പറയണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചിട്ട് പറയാം എന്ന് കരുതി
” അതേ… ആൾ ആരാണെന്ന് അറിഞ്ഞാൽ നീ കുഴപ്പം ഒന്നും ഉണ്ടാക്കരുത് ”
” അത് ഇപ്പോ ആരപ്പാ… അങ്ങനെ ഒരാള്…..? ”
അവൾ ഒന്ന് നിവർന്നിരുന്നു ഞാൻ ഒന്ന് നേരെ ഇരുന്ന്
” ഗൗരി,, ”
” ഏഹ്,.. ഏത്…….! ഏത് ഗൗരി ”
ഒരു ഞെട്ടലോടെ അവൾ അത് ചോദിക്കുമ്പോൾ എന്റെ തല കുനിഞ്ഞിരുന്നു
” നമ്മടെ ഗൗരി…….. ചേച്ചി ”
വീണ്ടും ഞെട്ടുന്നു. അഹ് ഏതായാലും അവള് ഞെട്ടുവല്ലേ എന്നാ ഞാനും ഞെട്ടിയേകാം.. ഞാനും ഒന്ന് ഞെട്ടി കൊടുത്ത്
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി
” നീ സീരിയസ് ആണോടാ ഏട്ടാ… ”
ഒരുപാട് സ്നേഹം കൂടുമ്പോളോ കുറുമ്പ് കാണിക്കുമ്പോളോ അവൾ ടാ ഏട്ടാ എന്ന് വിളിക്കാറുള്ളു അത് കൊണ്ട് തന്നെ എന്നിലൊരു ആശ്വാസ നിശ്വാസം വീണു. പെണ്ണിന് കുഴപ്പമൊന്നും ഇല്ല
” ഉം ”
ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു
ആരാണ് അത്……………….???
കാത്തിരികാം
തുടരും…
ഒരുപാട് കുറവുകൾ ഉണ്ടെന്നു അറിയാം ഒന്ന് ഷെമിക്കുക. അടുത്തതിൽ ഉഷാർ ആക്കാം ❤️❤️
സസ്നേഹം
വേടൻ ❤️❤️
