ദേവസുന്ദരി – 4

” വാടോ… ഞാനതുവഴിത്തന്നെയാ…”

പുള്ളിക്കാരി വീണ്ടുന്നിർബന്ധിച്ചപ്പോൾ ഞാൻ കാറിൽ കയറി.

” പേരെന്താ…! ”

കാറ് നീങ്ങിത്തുടങ്ങിയതും ചോദിക്കാനിത്തിരി ചളിപ്പുണ്ടായിരുന്നെങ്കിലും ഞാഞ്ചോദിച്ചു.

” അതുകൊള്ളാലോ… ഒരുപരിചയുമില്ലാത്തയാളോടാണോ ലിഫ്റ്റുമ്മാങ്ങി ഓഫീസിപ്പോണേ..! ”

അവൾടെ മറുപടികേട്ടൂഞാനൊന്ന് ഞെട്ടി.

ഞാനെപ്പോഴാപൂതനെ നിന്നോട് ലിഫ്റ്റ് ചോദിച്ചേയെന്നായിരുന്നെന്റെ മനസില്. വിളിച്ചുകയറ്റിയതുമ്പോരാ…

എന്റേപകച്ചുള്ള നോട്ടങ്കട്ടിട്ടവളൊന്ന് ചിരിച്ചു.

” ഹേയ്… ഞാഞ്ചുമ്മാകളിക്ക് പറഞ്ഞതാടോ… ജിൻസീന്നായെന്റെ പേര്…”

അവളൊരു ചിരിയോടെയെന്നോട് മറുപടിപറഞ്ഞു.

അവൾടസ്ഥാനത്തെ തമാശയൊട്ടുമ്പിടിച്ചില്ലേലും ഞാനുമൊന്ന് ചിരിച്ചുകൊടുത്തു. ഒന്നൂല്ലേലുമൊരു ലിഫ്റ്റ് തരണതല്ലേ. ഞാഞ്ചിരിക്കാഞ്ഞിട്ടിനി ഫീലാവണ്ട.

അവളെന്തൊക്കെയോയെന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അതിന് ഞാനെന്തൊക്കെയോ മറുപടിയുങ്കൊടുത്തു.

എന്റെമനസപ്പോഴും ഇന്നോഫീസിലെന്ത് നടക്കുമെന്ന ചിന്തയിലായിരുന്നു.

എന്നെയോഫീസിന് മുന്നിലിറക്കി പോവാന്നേരം അവളൊരു ഓൾ ദി ബെസ്റ്റെന്നോട് പറഞ്ഞു.
അതുകേട്ടപ്പോ ഞാനറിയാതെയൊന്ന് ഞെട്ടി. അതെന്തോ അർത്ഥമ്മച്ചുപറഞ്ഞതുപോലെ തോന്നിയെനിക്ക്.

ഓഫീസിലേക്ക് കയറിയപ്പോ ആ ഞെട്ടൽ പൂർണമായി. മണിയൊമ്പതാകാതെ വരാത്ത താടകയിന്ന് ഏട്ടരക്കുമുന്നേയോഫീസിലെത്തിയിട്ടുണ്ട്.

എൻട്രൻസിലേക്ക് കണ്ണുന്നട്ടിരുന്നയവൾ എന്നെക്കണ്ടതും അവിടന്നെണീറ്റു. അവളുടെ മുഖത്തെ ഭാവമായിരുന്നു ഞാൻ ശ്രെദ്ധിച്ചത്.

ഒരുതരം പുച്ഛങ്കലർന്ന ക്രൂരമായ ചിരിയായിരുന്നു അവിടെ.

താടകയെന്തോപണിയൊപ്പിച്ചിട്ടുണ്ടെന്ന് അതോടെയെനിക്കുറപ്പായി.

എന്തേയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ മുന്നോട്ട് നടന്നു. എനിക്കപ്പഴേ തോന്നിയതാണ് ഇന്നലെപ്പറഞ്ഞുപഠിപ്പിച്ചതൊക്കെ എന്റെമനസ് മറക്കുവെന്ന്.

അല്ലേലുവത് അങ്ങനാണല്ലോ… ബ്ലഡി സ്ടുപ്പിട് മനസ്…

“ഗുഡ് മോണിംഗ് മാം..”

നടന്ന് തടകയുടെ മുന്നിലെത്തിയപ്പോ ഞാനൊന്ന് വിഷ് ചെയ്തു. ഒന്നുവില്ലേലെന്റെ മേലധികാരിയല്ലേ..

” ഹ്മ്മ്.. ”

ഒരുലോഡ് പുച്ഛം നിറഞ്ഞ കനപ്പിച്ചൊരുമൂളലായിരുന്നവളുടെ മറുപടി.

ഇതിന്നുമ്മാത്രം പുച്ഛമെവിടുന്നാണാവോ…

എന്തായാലും മോണിങ് അത്ര ഗുഡ് അല്ലായെന്ന് എനിക്കതോടെയുറപ്പായി.

ഞാൻ മെല്ലെയെന്റെ കാബിനിലോട്ട് വലിഞ്ഞു.

ഒരു അരമണിക്കൂർ കഴിഞ്ഞുകാണും. രഘുഭയ്യ വന്നെന്നെ വിളിച്ചു.

” രാഹുൽ… മാഡം വിളിക്കണുണ്ട്. ”

ഞാൻ ചെയ്തുകൊണ്ടിരുന്ന ഫയലവിടെ മടക്കിവച്ച് കമ്പിനിൽനിന്ന് പുറത്തിറങ്ങി.

എല്ലാവരുമെന്നെയാണ് ശ്രെദ്ധിക്കുന്നത്.

ചിലരുടെയൊക്കെ മുഖത്തൊരു സങ്കടഭാവം. ചിലരുടെമുഖത്ത് ചിരിയും.

എന്തോയൊരു വശപ്പിശകെനിക്കപ്പഴേ തോന്നി. തടകയുടെ കാബിന്റെ ഡോറുതുറന്നതുങ്കണ്ടു രൗദ്രഭാവത്തിൽ നിൽക്കുന്ന വടയക്ഷിയെ… മൈര്… അഭിരാമിയെ.

” ഓസ്‌കോർപ് ലിമിറ്റടിന്റെ ഫയലെവിടെ… തന്നോടിന്നലേ സബ്‌മിറ്റെയ്യാൻ പറഞ്ഞതല്ലേ… ”
താടക നല്ല കലിപ്പിലാണത് ചോദിച്ചത്. ആ ചോദ്യങ്കേട്ടതും എന്നിലൂടെയൊരുവിറയൽ കടന്നുപോയി.

” ഞാനിന്നലെത്തന്നെ സബ്‌മിറ്റെയ്തതാണ് മാം… ”

” എന്നിട്ടെവിടെ ഞാങ്കണ്ടില്ലലോ… ”

” മാം ഞാൻ സത്യാപറയണേ… ഇന്നലെ ലഞ്ച്ബ്രേക്കിനിറങ്ങണേന് മുന്നേ ഞാനതവിടെ സബ്‌മിറ്റെയ്തതാണ്… ”

എനിക്കാകെ വല്ലാതായി. തടകേടെ കാബിനിൽ കൊണ്ടുവച്ചതെനിക്ക് നല്ലയോർമയുണ്ട്. അത് കഴിഞ്ഞാണ് ഞാനമലിനെ സഹായിക്കാങ്കൂടിയത്.

” അപ്പൊഞ്ഞാനാണല്ലോ കള്ളമ്പറയണേ…. ഒരുഫയല് നേരാമ്മണ്ണം സൂക്ഷിക്കാനറിയാത്ത തന്നെയൊക്കെ ഇപ്പൊത്തന്നെ ഡിസ്മിസ്സെയ്യുവാണ് വേണ്ടത്.”

താടക നിന്ന് കത്തിക്കയറി. എന്നാലത്രയുന്നേരങ്കൊണ്ട് ഞാനാകെവിളറിയിരുന്നു. മറുപടിയെന്തുപറയണമെന്ന് പോലുഞ്ചിന്തിക്കാനെന്റെ മനസിന്‌ ആവാതില്ലായിരുന്നു. എന്റെ ഭാവങ്കണ്ടു താടകയുടെ മുഖത്തുവിടർന്ന പുച്ഛച്ചിരിമാത്രംമതിയായിരുന്നു എനിക്കിത് താടകയുടെപണിയാണെന്ന് ഉറപ്പിക്കാൻ. പക്ഷേ മരവിച്ചുപോയിരുന്നയെന്റെ മനസിന് അതുതെളിയിക്കാനുള്ള പോംവഴിയൊന്നുങ്കണ്ടെത്താൻ കഴിഞ്ഞില്ല.

മരവിച്ചുകിടന്നമനസിലേക്ക് ഒരുതീനാളം വന്നുവീണു. അതുമതിയായിരുന്നു എന്റെയുള്ളിലുറഞ്ഞുകൂടിയ ഐസിനെയത്രയും അലിയിച്ചുകളയാൻ.

പിടിച്ചുകേറാങ്കിട്ടിയ ആകെയുള്ള പിടിവള്ളി.

” മാം ഞാൻ സത്യന്തന്യാ പറയണേ… മാമിന്റെ കബിനിലെ CCTV ചെക്ക് ചെയ്താ മാഡത്തിനത് മനസിലാവും….”

ഞാൻ പറഞ്ഞതുകേട്ട് അത്രയുന്നേരമവളുടെ മുഖത്തുണ്ടായിരുന്ന വിജയി ഭാവം കൊഴിഞ്ഞുവീണു. പകരമവിടം പേടി കയ്യടക്കി.

അതുകണ്ടാവേശങ്കറിയ ഞാനവിടന്ന് തിരിഞ്ഞുനടന്നു.

” താൻ… താനിതെങ്ങോട്ടാ…! ”

അവളുടെ ശബ്ദത്തിലൊരു പതർച്ചയോളിഞ്ഞുകിടന്നത് എനിക്ക് പെട്ടന്ന് മനസിലാക്കാമ്പറ്റി.

” ഞാനാ ഫുടേജ് കളക്ടെയ്യാൻ… ഇതിപ്പോനിരപരാതിത്വം തെളിയിക്കേണ്ടതെന്റെ ഉത്തരവാദിത്തമാണല്ലോ… ”

എന്റെ മറുപടികേട്ടതുമവളുടെ മുഖത്തെ ചോരമുഴുവൻ വാർന്നുപോയി. താടകയാകെ വിലറിവെളുത്തു. ആദ്യമായിട്ടാണ് തടകയുടെ ഇങ്ങനെയൊരു ഭാവം ഞാൻ കാണുന്നത്. ദയനീയമായി അവളെന്നെയൊന്ന് നോക്കി.
” എനിക്കറിയാം മാം അത് നിങ്ങളാണിവിടെനിന്ന് മാറ്റിയതെന്ന്. ”

ഞാമ്പറഞ്ഞത് കേട്ടതും താടക ഞെട്ടിയെന്നെ നോക്കി.

” എനിക്ക് മാമുമായിട്ട് യാതൊരു വിദ്വേഷവുമില്ല… പക്ഷേ നിങ്ങളെന്നോടെന്തിനാണ് ദേഷ്യങ്കാണിക്കുന്നതെന്നോ വെറുക്കുന്നതെന്നോ എനിക്കറിയില്ല. അതറിയാനെനിക്കൊട്ട് താല്പര്യോമില്ല.

ഇപ്പൊനടന്നകാര്യം ഞാൻ റിപ്പോർട്ടെയ്താ ഒരുപക്ഷെയത് നിങ്ങടെ ജോലിയെതന്നെ ഭാധിക്കുമെന്നെനിക്കറിയാം. അതോണ്ട് താൽക്കാലഞ്ഞാനിത് റിപ്പോർട്ട് ചെയ്യണില്ല.

പക്ഷേ ഇനിയുമിതാണവസ്ഥയെങ്കി ഞാഞ്ചുമ്മായിരിക്കില്ല. ”

തടകയുടെ പത്തിമടങ്ങിയ ആവേശത്തിൽ ഞാൻ വെച്ചടിച്ചു.

അവളതൊക്കെ കേട്ടുനിന്നതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല.

പിന്നെയും ഞാനെന്തൊക്കെയോ പറഞ്ഞിട്ടും പുള്ളിക്കാരി തൊള്ളതുറന്നില്ല.

അവസാനമ്മടുത്തിട്ടവിടന്ന് ഇറങ്ങാന്നേരം അവളെന്നെ വിളിച്ചു.

” രാഹുൽ…. സോറി… ”

കേട്ടത് വിശ്വസിക്കാമ്പറ്റാതെ മിഴിച്ചുനിന്നയെന്നെ നോക്കിയവളൊന്ന് വശ്യമായി പുഞ്ചിരിച്ചു.

അവളുടെയാളെക്കൊല്ലുന്ന ചിരികണ്ട് അതിൽഭ്രമിച്ച് ഞാനും ചിരിച്ചുപോയി.

പക്ഷേ പുറമയേയുള്ള അവളുടെ ചിരിയുടെ മറവിൽ ഒരു കനൽക്കട്ട കെടാതെ പുകഞ്ഞുകൊണ്ടിരുന്നത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.

**********************************************

വൈകീട്ട് കുറച്ചുനേരത്തെയിറങ്ങി. അമ്മുവിനെക്കാണാൻ പോകാനുള്ളതാണല്ലോ. ഒരു ടാക്സി പിടിച്ച് അവൾ താമസിക്കുന്ന വീടിന്റെ അഡ്രസിലേക്ക് കാറ്‌വിടാൻ പറഞ്ഞു. ഓഫീസിൽ പോകാമെന്നുവച്ചാൽ അവിടെയെത്തുമ്പോഴേക്ക് ഓഫീസ്ടൈം കഴിയും. ഇവിടന്നേതാണ്ടൊരു മുക്കാൽമണിക്കൂറിന്റെ ഓട്ടമുണ്ടവിടേക്ക്.v

Leave a Reply

Your email address will not be published. Required fields are marked *