ദേവാൻഷ് – 3 7

 

“നീ അങ്ങനെ പറയരുത്….”

 

 

“നീ വിർജിൻ ആണ?….”

ദക്ഷായണി പെട്ടെന്ന് ചോദിച്ചതും അഭിരാമി പതറി…ദക്ഷ തുടർന്നു…

“അല്ല…. നിന്റെ മറ്റവൻ നിന്നെ ചെയ്തിട്ടുണ്ട്… ഇതാ ഞാൻ പറഞ്ഞത്…. ഇന്നലെ വരെ എന്നോട് ഇന്ദ്രന്റെ പ്രൊപ്പോസ് അക്‌സെപ്റ് ചെയ്യാൻ പറഞ്ഞതല്ലേ നീ….. അവന്റെ നോട്ടവും അത്ര ശരിയൊന്നുമല്ല….അത് normal ആണ്‌ എനിക്കറിയാം…. ആണുങ്ങൾക്ക് സെക്സ് ചെയ്യണം…. സത്യം പറയാമല്ലോ…. അവനെന്നെ പ്രൊപ്പോസ് ചെയ്ത ശേഷം ഞാനും അതിനോട് പൊരുത്തപ്പെടാൻ നല്ലോണം ശ്രമിച്ചിട്ടുണ്ട്…..അവനൊരു പോസ്സിറ്റീവ് റിപ്ലൈ കൊടുക്കണമെന്ന് ഇന്ന് കാലത്തെകൂടെ ഞാൻ ചിന്തിച്ചതാ….”

 

“എടി നിന്റെ ചിന്താഗതിയൊക്കെ തെറ്റാ….”

 

“പറയട്ടെ അഭി…. നമ്മുടെ രേണു… അവൾ സെറ്റ് ആയി മൂന്നിന്റെ അന്ന് എങ്ങനെയാ ബ്രേക്ക്‌ അപ്പ്‌ ആയത്…. അവനു അവളുടെ ബ്രസ്റ്റിൽ പിടിക്കണം…..അതുകൊണ്ട് ഒരുത്തൻ വന്ന് പ്രൊപ്പോസ് ചെയ്യുന്നുണ്ടെങ്കിൽ അഭി നീ മനസ്സിലാക്കിക്കോ അവനു സെക്സ് ചെയ്യണം….”

 

 

 

ശോഭ ടീച്ചർ ക്ലാസ്സിൽ കയറിയതും അവരുടെ ആ സംഭാഷണം അവിടെ അവസാനിച്ചു……സമയം കടന്നുപോയി….. അൻഷിന്റെ നോട്ടം ഇടയ്ക്കിടെ തന്നിലേക്ക് നീളുന്നതുപോലെ ദക്ഷക്ക് തോന്നിയെങ്കിലും അവൾ അവിടേക്ക് ശ്രദ്ധിക്കാതെ ഇരുന്നു….എങ്കിലും എന്തോ ഉള്ളിലൊരു അസ്വസ്ഥത ഇടയ്ക്കിടെ അനുഭവപ്പെട്ടു….

 

‘എടി നീയവനെ ഒന്ന് നോക്കിക്കേ….. എന്തൊരു ഭംഗിയാ…. ഇവനെ സെറ്റ് ആക്ക്….’

അഭിരാമി പറഞ്ഞത് ഓർമ്മയിൽ വന്നതും ഹൃദയത്തിന്റെ സമ്മർദ്ധത്തിൽ കൈയിലിരുന്ന പേനയിൽ അവൾ മുറുക്കെപ്പിടിച്ചു…. തന്റെ ശരീരത്തിലേക്ക് നീളുന്ന മൂർച്ചയുള്ള കണ്ണുകൾ,.. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴികൾ…ഒത്തൊരു പുരുഷന്റെ ശരീര ഘടന….
നിയന്ത്രണമില്ലാതെ ദക്ഷായണിയുടെ കണ്ണുകൾ അൻഷിന്റെമേൽ പാളി വീണു… ഇല്ല… അവൻ തന്നെയല്ല നോക്കുന്നത്…. മിസ്സിന്റെ ക്ലാസ്സ്‌ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്…. തോന്നിയതായിരുന്നോ… അതോ അവൻ തന്നെ നോക്കണമെന്ന് ഉപബോധ മനസ്സ് ആഗ്രഹിച്ചതാണോ അല്ലെങ്കിൽ അവൻ തന്റെ ശരീരം ആസ്വദിക്കണമെന്ന് അബോധ മനസ്സ് തേങ്ങിയതോ… ദക്ഷക്ക് മനസ്സിലായില്ല

 

 

 

മിസ്സിന്റെ ക്ലാസ്സ്‌ കേട്ട് അൻഷിനു ഉറക്കം വന്നു… വായ പൊത്തി ഒരു കൊട്ടുവായോടെ വെറുതെ ദക്ഷയെ നോക്കിയതായിരുന്നു അവൻ…. തന്നെ നോക്കിയിരിക്കുന്ന ദക്ഷായണിയെ കണ്ട് ദേവാൻഷ് പുഞ്ചിരിച്ചു….ദക്ഷയുടെ മുഖം ചുവന്നു, അവൾ തല വെട്ടിച്ചുകളഞ്ഞു…
.
.
.
.

പ്രിൻസിപ്പൽ രഘുവിന്റെ കൈയ്യും കാലും പിടിച്ച് ഇന്ദ്രൻ ഡിസ്മിസ്സൽ ഒഴിവാക്കി, മൂന്നു മാസത്തെ സസ്‌പെൻഷനിൽ ഒതുക്കി….അവന്റെ മുഖം നീരുവച്ചു വീർത്തിരുന്നു… തന്നെ ദക്ഷായണിയുടെ മുന്നിലിട്ട് തല്ലിയ ദേവാൻഷിനോടുള്ള പക ഇന്ദ്രന്റെ ഉള്ളിൽ ആളികത്തി….

ഇന്ദ്രൻ കോളേജിലെന്ന് പടി ഇറങ്ങി,…കുറച്ചപ്പുറം മാറി ഒരു മരത്തണലിൽ ഒതുക്കി വച്ചിരുന്ന ബുള്ളറ്റിൽ കയറി പോകാൻ തുടങ്ങുന്ന സമയം അനന്യ അവന്റെ മുന്നിലേക്ക് വന്നു….ബ്ലാക്ക് കുർത്തി ആയിരുന്നു അവളുടെ വേഷം….സ്മൂത്ത്‌ ചെയ്ത മുടി അഴിച്ചിട്ടിട്ടുണ്ട്…

“നല്ലോണം കിട്ടിയല്ലേ….”
അവന്റെ നീരുവച്ചു വീർത്ത മുഖം കണ്ട് അനന്യക്ക് പാവം തോന്നി

 

“പോ മൈരേ…. കിട്ടിയിട്ടുണ്ടെങ്കിൽ ഇന്ദ്രന് കൊടുക്കാനും അറിയാം…”
ഇന്ദ്രൻ പകയോടെ പറഞ്ഞു….

 

 

“എന്നെ ചീത്തവിളിച്ചിട്ട് കാര്യമില്ല….ഞാനൊരു കാര്യം പറയാൻ വന്നതാ….”

 

 

“പറഞ്ഞു തൊലക്ക്….”

 

 

 

“ആ ദേവാൻഷ്… അവനെ എനിക്കറിയാം….. ഒരുവർഷം മുമ്പ് ബാംഗ്ലൂരിൽ വച്ച് ഞാനവനെ കണ്ടിട്ടുണ്ട്….
എനിക്ക് സ്റ്റഫ് എടുത്തു തരുന്ന സ്നേഹംകൊണ്ട് പറയുവാ, ഇന്ദ്രാ നീ അവനുമായിട്ട് തല്ലിനും വഴക്കിനുമൊന്നും പോകരുത്….”
അനന്യ അപേക്ഷപോലെ പറഞ്ഞു

 

 

“നീ ബാംഗ്ലൂരിൽ എവിടെ വച്ചാ അവനെ കണ്ടത്?…”

സ്റ്റാർട്ട്‌ ചെയ്തുവച്ചിരുന്ന ബൈക്കിന്റെ കി ഓഫ് ചെയ്തുകൊണ്ട് ഇന്ദ്രൻ അവളെ നോക്കി

Updated: June 11, 2025 — 4:01 pm

Leave a Reply

Your email address will not be published. Required fields are marked *