ദേവാൻഷ് – 3 7

 

“അവനിന്ന് വന്നിട്ടില്ല ദക്ഷക്….”
അഭിരാമി പറഞ്ഞു….

 

 

“വന്നില്ലേ….”
ദക്ഷക് അല്പനേരം ആലോചിച്ചു നിന്നു…

“എന്റെ ചെറുക്കനെയാ അവൻ ഇടിച്ചത്… ഇവിടെ അവന്റെ കൂ… ട്ടു… കാരൻ ആര….”

ദക്ഷകിന്റെ മുഖം ക്രൂരമായി…. ദക്ഷായണി പെട്ടെന്ന് അഭിരാമിയുടെ തുടയിൽ കൈ അമർത്തിപിടിച്ചു…..മിണ്ടരുത് എന്നൊരു അപേക്ഷ അതിൽ ഉണ്ടായിരുന്നു….ദക്ഷക് ഒരു പ്രത്യേക സ്വഭാവക്കാരനാണ്, മുന്നിൽ ആര് എന്ത് എന്നുള്ള ചിന്തകളൊന്നുമില്ലാത്ത ഒരുവൻ….ദക്ഷായണി കാരണമില്ലാതെ ഇന്നുവരെയും ആരെയും തല്ലിയിട്ടില്ല… ദക്ഷകിന്റെ സ്വഭാവം നേരെ തിരിച്ചായിരുന്നു, കാരണം ഉണ്ടാക്കി തല്ലുന്ന ഒരുതരക്കാരൻ…

 

 

“മൂഞ്ചി….”
അഭിരാമി തന്നെ കാണിച്ചുകൊടുക്കുമെന്ന് ഭയന്ന ആൽവിൻ മെല്ലെ എഴുന്നേറ്റു, ഓടാൻ തുടങ്ങിയതും അഭിരാമിയുടെ ഇടതുകൈയിലെ ചൂണ്ട് വിരൽ വാതിലിനു നേരെ നീണ്ടു…

 

 

 

“ദേവാൻഷ്….”

ദക്ഷയുടെയും ദക്ഷകിന്റെയും ഉൾപ്പെടെ ക്ലാസ്സിൽ ഉണ്ടായിരുന്ന സകലരുടെയും നോട്ടം വാതിൽക്കലേക്ക് നീണ്ടു…ഒരു വൈറ്റ് കളർ ലൂസ് ഫിറ്റ്‌ ട്രാക്ക് പാന്റും, അതേ നിറത്തിലെ ഫുൾ സ്ലീവ് ടീച്ചർട്ടും ആയിരുന്നു അവന്റെ വേഷം….

ക്ലാസ്സിനുമുന്നിൽ കൂടിനിന്നവരെ തള്ളിമാറ്റിക്കൊണ്ട് ദേവാൻഷ് അകത്തുകയറി ദക്ഷകിന്റെ മുന്നിൽ വന്നുനിന്നു… ഇരുവരും നേർക്കുനേരെ നോക്കി….. ഏതുനിമിഷവും രണ്ടുപേരിൽ ഒരാളുടെ കൈ മറ്റൊരാൾക്കുനേരെ ഉയരുമെന്നായി…..ഒരുവശത്ത് ദേവാൻഷ്, അവനെയോർത്ത് ഭയന്നു നിൽക്കുന്ന മനുവും ആൽവിനും… മറ്റൊരു വശത്ത് അൻഷിനെ കൊല്ലാനുള്ള പകയോടെ ദക്ഷക്, അവന്റെ കൂട്ടുകാർ….

 

 

“ദക്ഷക്… അല്ലെ….”
ദേവാൻഷ് സാവധാനം ചോദിച്ചു….

 

 

“നീയാണോ ഇന്നലെ ഇന്ദ്രനെ അടിച്ചത്….?…”
ഇടതുകാൽ നിലത്ത് ഉറപ്പിച്ചുകൊണ്ട് ദക്ഷക് ചോദിച്ചു…

 

 

“ഇടിയെന്ന് പറയാൻ പറ്റില്ല…. ഞാനൊന്ന് തടവിയായിരുന്നു….”
അൻഷ് പരിഹാസത്തോടെ ചിരിച്ചു….അവന്റെ കവിളിൽ പൂക്കൾ പോലെ വിരിഞ്ഞ നുണക്കുഴിയിലേക്ക് ദക്ഷായണി നോക്കി നിന്നു….

 

“ഞാനും ഒന്ന് തടവി നോക്കട്ടെ…”
ദക്ഷകിന്റെ വലതുകാൽ ഉയർന്നു… തികഞ്ഞ അഭ്യാസിയെപ്പോലെ അവൻ പുറംകാൽ കൊണ്ട് ദേവാൻഷിന്റെ ചെവിക്കല്ല് ലക്ഷ്യമാക്കി വീശി…. അൻഷ് നിസാരമായി തല പിന്നിലേക്ക് വലിച്ചു അവന്റെ ചവിട്ടിൽ നിന്നും ഒഴിഞ്ഞുമാറി….തന്റെ കിക്കിൽ നിന്നും ഒരാൾ ആദ്യമായി ഒഴിഞ്ഞുമാറിയത് കണ്ട് അവൻ അത്ഭുതപ്പെട്ടു

 

 

 

“Too slow….കുറച്ചുകൂടെ ഫാസ്റ്റ് ആവണം… ഇതുപോലെ”
അൻഷ് പറഞ്ഞു നിർത്തിയതും ദക്ഷകിന്റെ തലമുടി കാറ്റിൽ ഒരുവശത്തേക്ക് പറന്നു നീങ്ങി…. ദക്ഷകിന്റെ കണ്ണുകൾ മിഴിഞ്ഞു തുറിച്ചുവന്നു…ഒരുനിമിഷം മരണം മുന്നിൽ കണ്ട അന്താളിപ്പിൽ അവൻ കണ്ണുകൾ മാത്രം വലത്തേക്ക് ചലിപ്പിച്ചു, തന്റെ ചെവിയോരം തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഉയർന്നുവന്നു നിൽക്കുന്ന ദേവാൻഷിന്റെ ഷൂസ് അണിഞ്ഞ ഇടതുകാൽ കണ്ട് അവൻ അമ്പരന്നു…. അൻഷ് പുച്ഛത്തോടെ തന്റെ കാൽ പിൻവലിച്ചു

 

 

ദക്ഷായണി വിറച്ചുപോയി….തന്റെ കണ്ണുകൾക്ക് പിന്തുടരാൻ കഴിയാത്ത വേഗതയിലാണ് ദേവാൻഷ് ദക്ഷകിന്റെ നേരെ കാലുയർത്തി വീശിയത്….അത് കൊണ്ടിരുന്നെങ്കിൽ ദക്ഷകിന്റെ മരണം ഉറപ്പ്…. ആദ്യം തലയോട്ടി തകരും, തലച്ചോറിന് അകത്ത് ബ്ലീഡിങ് ഉണ്ടാകും, സാവധാനം മരണം

 

 

 

“നീ ദക്ഷായണിയുടെ ബ്രദർ ആണെന്നുള്ള ഒരൊറ്റ പരിഗണന കൊണ്ടാണ് ഞാനാ കിക്ക് ഹാഫ്വേയിൽ സ്റ്റോപ് ചെയ്തത്….”
വിറങ്ങലിച്ചു നിൽക്കുന്ന ദക്ഷകിന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചുകൊണ്ട് ദേവാൻഷ് പറഞ്ഞു… ദക്ഷക് കലിയോടെ തന്റെ ചുമലിൽ നിന്നും അവന്റെ കൈതട്ടി മാറ്റി, കാലുയർത്തി അൻഷിന്റെ നെഞ്ചിൽ വീണ്ടും ആഞ്ഞുചവിട്ടി….

ദേവാൻഷ് പിന്നിലേക്ക് നീങ്ങി വീഴാതെ ബാലൻസ് ചെയ്തു… ദക്ഷക് വീണ്ടും അവന്റെ നേരെ പാഞ്ഞു,അവൻ റൗണ്ട് കിക്ക് ചെയ്യാനായി കാലുയർത്തിത്തിയതും അൻഷ് ഇടതുകൈകൊണ്ട് അത് തടഞ്ഞു, വലതുകൈകൊണ്ട് അവന്റെ കഴുത്തിലൂടെ ലോക്കിട്ടു, പഴഞ്ചാക്ക് എടുത്തടിക്കുന്ന ലാഘവത്തോടെ അൻഷ് അവനെ കറക്കി തൂക്കിയെടുത്ത് നിലത്തടിച്ചു

Updated: June 11, 2025 — 4:01 pm

Leave a Reply

Your email address will not be published. Required fields are marked *