“എന്നിട്ട് നീ അവനെ ഒന്നും ചെയ്തില്ലേ…..”
“കണ്ട കഞ്ചാവുകൾക്ക് വേണ്ടി തല്ലാൻ എനിക്ക് പ്രാന്ത് അല്ലെ…”
ദക്ഷ വെറുപ്പോടെ പറഞ്ഞു….
“ഇന്ദ്രനെ നീ അങ്ങനെ പറയരുത്…. ഒക്കെ നിന്റെ തെറ്റിദ്ധാരണയാണ്…. അവൻ അതൊന്നും ഉപയോഗിക്കുന്ന ആളല്ല….”
ദക്ഷക് ദേഷ്യത്തോടെ പറഞ്ഞു….
“എനിക്ക് നിന്നോടൊന്നും പറയാനില്ല ദക്ഷക്….”
“വേണ്ടടി…. നാളെ ആ നായയുടെ ചാവ് ഞാനെന്റെ കൈകൊണ്ട് നടത്തിക്കോളാം……”
“നീ എന്തെങ്കിലും കാണിക്ക്…”
ദക്ഷ ദേഷ്യത്തോടെ മുറിയിൽ കയറി വാതിൽ അടച്ചു… ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു….നാളെ ക്ലാസ്സിൽ എന്തെങ്കിലും നടക്കും ഉറപ്പാണ്…..എന്തായാലും ദേവാൻഷിനെ ദക്ഷക് തല്ലും…. തല്ലിയാൽ തന്നെ എനിക്കെന്താ….ഇനിയൊരു തല്ല് ഉണ്ടായാൽ ദക്ഷകിന് ഡിസ്മിസ്സൽ ഉറപ്പാണ്….
ദക്ഷ കുനിഞ്ഞ് നെറ്റിയിൽ കൈതാങ്ങി ഇരുന്നു….ആ കണ്ണുകൾ…. ചിരിയുടെ ഒപ്പം വിരിയുന്ന നുണക്കുഴികൾ…..
ബ്യൂട്ടി….
കാതിൽ രഹസ്യംപോലെ ആരോ തന്നെ വിളിക്കുന്നത് ദക്ഷ കേട്ടു…. അവൾ മുഖം ഉയർത്തി ചുറ്റും നോക്കി, പിന്നെ ഫോൺ എടുത്തു ദേവാൻഷിന്റെ നമ്പറിലേക്ക് കാൾ ചെയ്തു…. രണ്ടു ദിവസം കോളേജിലേക്ക് വരണ്ടെന്ന് പറയാം…. അവനു തല്ല് കിട്ടിയാലും തനിക്ക് ഒന്നുമില്ല…. ഇന്നലെ കണ്ട ഒരുത്തന് തല്ല് കിട്ടിയാൽ തന്നിക്കെന്താ……. പക്ഷെ ദക്ഷകിനെ കോളേജിലെന്ന് പുറത്താക്കും, അതുണ്ടാകരുത്… ദക്ഷായണി തന്റെ മനസ്സിന്റെ വികാരങ്ങളെയും വിചാരങ്ങളെയും ഊട്ടി ഉറപ്പിച്ചു…..
അപ്പുറം കാൾ എടുക്കാതെ വന്നതും ദക്ഷ ഫോൺ ബെഡിലേക്ക് ഇട്ടു…..
.
.
.
അടുത്ത ദിവസം രാവിലെ കോളേജിനു മുന്നിലെ ആൽമരചുവട്ടിൽ ആൽവിനും മനുവും ദേവാൻഷിനെ കാത്തു നിന്നെങ്കിലും അവനെ കണ്ടില്ല…. ഇന്നലെ ഉച്ചക്ക് പോയതിനുശേഷം അവന്റെ ഒരറിവുമില്ല… ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ല….
ഇരുവരും നോക്കിനിൽക്കെ ദക്ഷകിന്റെ ബുള്ളറ്റും ദക്ഷായണിയുടെ എലെക്ട്രിക്ക് സ്കൂട്ടറും അവരെ കടന്നുപോയി…..
“ദക്ഷക് വന്നല്ലോടാ….”
ആൽവിൻ ഭയത്തോടെ മനുവിനെ നോക്കി….
“അൻഷിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല… കോളേജിലേക്ക് വരണ്ടെന്ന് പറയാമായിരുന്നു….”
മനു ഒരുവട്ടം കൂടെ ദേവാൻഷിന്റെ നമ്പറിലേക്ക് വിളിച്ചുനോക്കി,.. ബെല്ല് പോകുന്നുണ്ടെങ്കിലും കാൾ കണക്ട് ആകുന്നില്ല….
ക്ലാസ്സ് തുടങ്ങാൻ സമയം ആയതും ഇരുവരും ക്ലാസ്സിൽ കയറി ബാക്ക് ബെഞ്ചിൽ ഇരുന്നു… ഓപ്പോസിറ്റ് ഇരുന്ന ദക്ഷായണിയും അഭിരാമിയും അവരെ നോക്കി…. ഇരുവരുടെയും കണ്ണുകൾ അൻഷിനെ തിരഞ്ഞു…
“ദേവാൻഷ് വന്നിട്ടില്ലെന്ന് തോന്നുന്നു….”
അഭിരാമി പറഞ്ഞു….
“ഇന്ദ്രനെ തൊട്ട അവന്റെ കൈ ഇന്ന് ഒടിക്കണമെന്ന് പറഞ്ഞിട്ടാ ദക്ഷക് വീട്ടിലെന്ന് ഇറങ്ങിയത്….”
ദക്ഷ വിചാരത്തോടെ പറഞ്ഞു…
“അപ്പൊ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…”… അഭിരാമി ചിരിച്ചു… ദക്ഷ അവളുടെ മുഖത്തേക്ക് നോക്കി… തല്ലും വഴക്കും ഒക്കെ കാണുന്നത് അവൾക്ക് വലിയ ഇഷ്ടമാണ്….
പെട്ടെന്ന് ക്ലാസ്സ് നിശ്ചലമായി…. പെൺകുട്ടികളും ആൺകുട്ടികളും ക്ലാസ്സിലേക്ക് കയറിവരുന്ന ദക്ഷകിനെ കണ്ട് മുഖം കുനിച്ചു….അവനൊപ്പം ഫിസിക്സ് ബാച്ചിലെ നാലഞ്ചുപേരും ഉണ്ടായിരുന്നു….മനുവും ആൽവിനും മുഖത്തോടു മുഖം നോക്കി…. ദേവാൻഷ് ഇനിയും വന്നിട്ടില്ല… അതുകൊണ്ട് ഒരു ആശ്വാസം അവരുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ടു
ക്ലാസ്സിലേക്ക് കയറിയ ദക്ഷക് അഭിരാമിയുടെയും ദക്ഷയുടെയും മുമ്പിൽ വന്നുനിന്നു… ഇന്ദ്രനെ തല്ലിയ ദേവാൻഷിനെ അടിക്കാൻ വന്നതാണ് ദക്ഷക് എന്ന് പലരും അടക്കം പറഞ്ഞു…. ക്ലാസ്സിനു പുറത്ത് നാടകം കാണാൻ എത്തിയവരെപ്പോലെ മറ്റുക്ലാസ്സിലെ കുട്ടികൾ കൂടി
“ഏതാ അവൻ…..”
ദക്ഷക് കടിച്ചുകീറാൻ വെമ്പുന്ന സിംഹത്തെപ്പോലെ മുരണ്ടു…. അഭിരാമി അല്പം ഭയന്നു… അവന്റെ കണ്ണുകളിലെ കടിച്ചുകീറാൻ കൊതിക്കുന്ന ഒരുവനെപ്പോലെയുള്ള ഭ്രാന്തതയും… വൃത്തിയില്ലാതെ മുഖത്താകെ ചാഞ്ഞു കിടക്കുന്ന ചെമ്പൻ ചുരുണ്ട മുടിയും,… ആകെ വല്ലാത്തൊരു ഭാവം….
