“ഷിറ്റാഗോ ഫൈറ്റിങ് ക്ലബ്…. അവന്റെ മുഖം ഞാനൊരിക്കലും മറക്കില്ല……”
പഴയ ഓർമ്മകളിലൂടെ കടന്നുചെന്ന അനന്യ പറഞ്ഞു
“അവൻ ബോക്സർ ആണോ?….”
“No…..He is a predator…. അന്ന്… അന്നവൻ ഒറ്റക്ക് ആ club അടിച്ച് പൊളിച്ചു….. അവിടെ ഉണ്ടായിരുന്നവരെ തല്ലി…..ഞാനത് ഒരിക്കലും മറക്കില്ല ഇന്ദ്രാ… മുടി വളർത്തിയ അവന്റെ രൂപം…വലതുകൈ മുഴുവൻ പച്ചകുത്തിയ….വേടന്റെ കണ്ണുകൾ ഉള്ള ഒരു അസുര രൂപം…”
“നീ കാലത്തെ ഓരോന്ന് വലിച്ചുകയറ്റി അല്ലെ…. Predator, അവളുടെ അമ്മേടെ നായര്…”
ഇന്ദ്രൻ ദേഷ്യത്തോടെ വണ്ടി സ്റ്റാർട്ട് ചെയ്തു, അവിടെ നിന്നും പാഞ്ഞു…. അനന്യ ഒന്ന് നെടുവീർപ്പിട്ടു, തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ദേവാൻഷിനെ കണ്ട് ഞെട്ടി….
“ഇപ്പൊ നീ അവനോട് പറഞ്ഞത് ഇരിക്കട്ടെ… ഇനി,….. ഇനി ഇത് നിന്റെ നാവിലെന്ന് മറ്റൊരാൾ കേൾക്കരുത്….”
അവൻ മുരണ്ടു…. അനന്യ ഭയന്നുപോയി..
.
.
.
.
അന്നും ഉച്ചക്ക് ശേഷം ദേവാൻഷിനെ ആരും കണ്ടില്ല…. ആൽവിനോടും മനുവിനോടും പോകുന്ന കാര്യം അവൻ നേരത്തെ പറഞ്ഞിരുന്നു….. After നൂൺ ക്ലാസ്സുകളിൽ പലപ്പോഴും അനുസരണയില്ലാതെ ദക്ഷായണിയുടെ കണ്ണുകൾ എന്തിനോ അൻഷിനെ തേടി നടന്നു, കണ്ടതുമില്ല…
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയ സമയം കോളേജിന് മുന്നിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ട് ദക്ഷായണിയുടെ കണ്ണുകൾ ദേക്ഷ്യത്തോടെ ഇടഞ്ഞു….ഇന്ദ്രൻ കൈകാണിച്ചതും ദക്ഷ വണ്ടി അവന്റെ മുന്നിൽ നിർത്തി
“എന്താ…”
അവൾ കടുപ്പത്തിൽ ചോദിച്ചു….
“എനിക്ക് സംസാരിക്കാൻ ഉണ്ട്….”
“സംസാരിക്ക്…”
ദക്ഷ ഹാൻഡിലിൽ നിന്ന് കൈയെടുത്തു മാറിൽ പിണച്ചുകെട്ടി അവനെ നോക്കി…..
“ദക്ഷ ഞാൻ….നീ കണ്ടതൊന്നും സത്യമല്ല…. ആ പൊടി അത് അവന്റെയാ…. അടിയുടെ ഇടയിൽ എപ്പോഴോ അവൻ തിരുകി കയറ്റിയതാ….”
ഇന്ദ്രൻ ശബ്ദത്തിൽ വിഷാദം കലർത്തുന്നത് കണ്ട് ദക്ഷായണി ചിരിച്ചു…
“ദക്ഷകിനോടും ഇതാവും അല്ലെ പറഞ്ഞത്….. അവൻ വിശ്വസിച്ചു കാണും…പൊട്ടൻ…. നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ…”
“ദക്ഷ ഞാൻ സത്യമാ പറഞ്ഞത്… ഞാനിതൊന്നും ഉപയോഗിക്കാറില്ല…..”
“ശരി ഞാൻ വിശ്വസിച്ചു….. വേറെന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ?…”
അവൾ പുച്ഛത്തോടെ ചോദിച്ചു….
“ദച്ചു ഞാൻ…. കാലത്തെ ഞാൻ നിന്നോടുള്ള ഇഷ്ടംകൊണ്ടാ അങ്ങനെ ദേഷ്യപ്പെട്ടത്….”
അവൻ മുഖം കുനിച്ചു…. കാലത്ത് മുന്നിലിരുന്നു തന്റെ ഷൂ കെട്ടി തന്ന ഒരുവന്റെ രൂപം അവളുടെ മനസ്സിലൂടെ കടന്നുപോയി…
“ശരി…. അതും വിശ്വസിചിരിക്കുന്നു…..”
ദക്ഷ ദേഷ്യം ഉള്ളിലൊതുക്കി പറഞ്ഞു
“ഇനിയെങ്കിലും നിനക്ക് yes പറഞ്ഞൂടെ…..”
ഇന്ദ്രൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി….
“പറയാം…..രാവിലെ ഒരുത്തന്റെ ഇടി വാങ്ങി ബോധം കെട്ട് വീണില്ലേ…. അവനെ എന്റെ മുന്നിലിട്ട് തല്ലി കാണിക്ക്…. എങ്കിൽ ഞാൻ യെസ് പറയാം….”
ദക്ഷായണി തന്റെ E V സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു… ഇന്ദ്രൻ നോക്കി നിൽക്കെ അവൾ അവന്റെ മുന്നിലൂടെ പോയി…. ഇന്ദ്രന്റെ മുഖം കനത്തു…. അവനെ നിന്റെ മുന്നിലിട്ട് കൊന്ന് കാണിച്ച് തരാമെടി കൂത്തിച്ചി…. അവൻ ദേഷ്യത്തോടെ തന്റെ ബൈക്കിന് അടുത്തേക്ക് നടന്നു
.
.
.
ശ്രീപാദം വീട്ടിൽ എത്തിയതും സിറ്റൗട്ടിൽ ഇരിക്കുന്ന ദക്ഷകിനെ അവൾ കണ്ടു…. അവന്റെ ചുരുണ്ട തലമുടി,ചുവപ്പ് കലർന്ന കണ്ണുകളിലൂടെ അലസമായി കിടന്നു… ഒരു ഭ്രാന്തനെപ്പോലെ….
“ഇന്ന് ക്ലാസ്സിൽ എന്താ ഉണ്ടായത്….”
വണ്ടി പോർച്ചിൽ ഒതുക്കി വീട്ടിലേക്ക് കയറിയ ദക്ഷയുടെ മുന്നിലേക്ക് ദക്ഷക് കയറി നിന്നു….
“പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല….. ആഹ് പിന്നെ നിന്റെ ചങ്കിനെ എന്റെ ക്ലാസ്സിലെ ഒരുത്തൻ എടുത്തിട്ട് ഉടച്ചുവിട്ടു….”
അവൾ സ്വാഭാവികമായി പറഞ്ഞു… വീടിന് അകത്തേക്ക് കയറാൻ തുടങ്ങിയതും ദക്ഷക് അവളെ തടഞ്ഞു…
