“അപ്പൊ ദക്ഷകേ…നിനക്ക് എത്ര വയസുണ്ട്….”
ദക്ഷകുമായി വരാന്തയിലൂടെ നടക്കുന്നതിനിടയിൽ അൻഷ് ശാന്തമായി ചോദിച്ചു…
“19….”
ദക്ഷക് പറഞ്ഞു….
“19 അല്ലെ….നീ ഈ പത്തൊമ്പത് വർഷത്തിനിടയിൽ എത്രപേരെ കൊന്നിട്ടുണ്ട്?..”
അൻഷിന്റെ ചോദ്യം കേട്ട് ദക്ഷക് അവനെ ഭൂതത്തെ മുന്നിൽ കണ്ട ഭാവത്തോടെ നോക്കി…..
“ഹേയ് ഹേയ് പേടിക്കണ്ട വെറുതെ ചോദിച്ചതാ…..എനിക്ക് ഈ വർഷം ഇരുപത് തികഞ്ഞു….നമ്മുടെ പ്രായം ഏകദേശം സെയിം ആണെങ്കിലും നിന്നെക്കാൾ കുറച്ചധികം ഓണം ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്…. നിന്നെക്കാൾ വലിയ കൊമ്പന്മാരെയും കണ്ടിട്ടുണ്ട്, അവന്റെയൊക്കെ കൊമ്പുകൾ ഒടിച്ചിട്ടുമുണ്ട്…അതുകൊണ്ട് ദക്ഷകേ ആവശ്യമില്ലാതെ എന്റെയോ എന്റെ കൂട്ടുകാരുടെയോ വഴിക്ക് വരരുത്…. കൊന്നുകളയും ഞാൻ…. കൊല്ലുമെന്ന് പറഞ്ഞാൽ ഞാൻ കൊല്ലും…”
ദക്ഷക് മുഖം ഉയർത്തി ദേവാൻഷിന്റെ കണ്ണുകളിലേക്ക് നോക്കി… അവന്റെ തീക്ഷ്ണമായ കണ്ണുകളിൽ രക്തം കണ്ട് അറപ്പുമാറിയ ഒരു വേട്ടമൃഗത്തെ ദക്ഷക് കണ്ടു…
“നീ… നീ ശരിക്കും ആരാ?….”
ദക്ഷക് ഇച്ഛാപൂർവ്വകമല്ലാതെ ചോദിച്ചുപോയി….അൻഷിന്റെ കൈകളുടെ കരുത്തും ശരീരത്തിന്റെ ആരോഗ്യവും നേരിട്ട് അറിഞ്ഞ ദക്ഷകിന് അവനൊരു മനുഷ്യൻ തന്നെയാണോ എന്നുപോലും സംശയം തോന്നി
“അതൊക്കെ നീ അറിയും… ഇപ്പൊ അളിയൻ ക്ലാസ്സിലേക്ക് പോ….”
ദക്ഷകിനെ ഫിസിക്സ് ക്ലാസ്സിന്റെ നേരെ തള്ളിവിട്ടുകൊണ്ട് അൻഷ് ചിരിയോടെ പറഞ്ഞു ….
.
.
.
.
ഇന്റർവെൽ ടൈമിൽ ദക്ഷായണി ക്ലാസ്സിന് പുറത്തിറങ്ങി വരാന്തയിലെ തൂണിൽ ചാരി പുറത്തെ കാഴ്ചകൾ നോക്കിനിന്നു…..
അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും അവൾ മുഖം ചരിച്ചു നോക്കി… അൻഷ് ദക്ഷയെ നോക്കി ചിരിച്ചു…
“എന്തെടാ….”
വായിലെ chewing gum ചവച്ചുകൊണ്ട് അനിഷ്ടഭാവത്തോടെ അവൾ ചോദിച്ചു…
“That kick was awsome….”
അവൻ തന്റെ ടീഷർട്ടിലെ അവൾ ചവിട്ടി ഉണ്ടാക്കിയ പാടിൽ കൈതടവിക്കൊണ്ട് പറഞ്ഞു… ദക്ഷയുടെ ഷൂസിന്റെ രൂപം അവിടെ നന്നേ പതിഞ്ഞിട്ടുണ്ട്…. അവൾക്ക് ചിരി വന്നു…
“Thanks….”
ദക്ഷായണി ചമ്മലോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…ദക്ഷകുമായുള്ള ഫൈറ്റ് അങ്ങനെ ഒരു സാഹചര്യത്തിൽ അവസാനിപ്പിച്ചതുകൊണ്ടാണ് ദക്ഷായണി അവന്റെയടുത്ത് നന്ദി പറഞ്ഞത്…
“Come again… ഞാൻ കേട്ടില്ല….”
“ഒന്നുമില്ല….”
അവൾ പെട്ടെന്ന് പറഞ്ഞു…. ദക്ഷയുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിനിന്ന അൻഷ് ഒന്ന് നിശ്വസിച്ചു…. എന്തൊക്കെയോ രഹസ്യങ്ങൾ പറയാനായി അവന്റെ ഹൃദയം വിങ്ങിയെങ്കിലും അധരം മടിച്ചു
“നീ Martial arts പഠിച്ചിട്ടുണ്ടോ…?..”ദക്ഷ ചോദിച്ചു…
“No…. കുറച്ച് calisthenics…. യോഗ… അതൊക്കെ ഉള്ളു…. Arts ഒന്നും പഠിച്ചിട്ടില്ല….”
“പിന്നെ…. ഇത്രയും ക്ലെവർ ആയി ഫൈറ്റ് ചെയ്യാൻ നീ എങ്ങനെയാ പഠിച്ചത്…?…”
“From lifestyle എക്സ്പീരിയൻസ്….”
കൈവരിയിൽ ചാരി നിന്നുകൊണ്ട് നിസാരമായി അൻഷ് പറഞ്ഞു…
“എന്തുതരം എക്സ്പീരിയൻസ്….”
ദക്ഷ അറിയാനുള്ള ആകാംഷയോടെയും സംശയത്തോടെയും ചോദിച്ചു…. അപ്പുറവും ഇപ്പുറവും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൻ ഒന്നുകൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…രണ്ടു ശരീരങ്ങൾ വളരെ അടുത്തതും ദക്ഷയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു… അവളൊന്നു കിതച്ചു….
“നീ ചോദിച്ചാൽ ഞാനെന്തും പറയാം,… അതിനുമുമ്പ് ഇതാരോടും പറയില്ലെന്ന് പ്രോമിസ് ചെയ്…. ”
അൻഷ് തന്റെ വലതുകൈ അവൾക്കുനേരെ നിവർത്തി
“ഒന്ന് പോടാ…… അവന്റെ പ്രോമിസ്,… സൗകര്യമുണ്ടെങ്കിൽ പറഞ്ഞാമതി…”
“സൗകര്യമില്ല….”
അൻഷ് മുഖം കോട്ടി തിരിഞ്ഞു നിന്നു
“അയ്യോ പ്രോമിസ് പ്രോമിസ്….. പറയ്….”
അവൾ അവന്റെ ഉടുപ്പിൽ വലിച്ചുപിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി
