ദേവു – 1 20

ദേവൂന്റെ അമ്മയോ..??

അമ്മയും സുഖമായിരിക്കുന്നു…

‘അമ്മ എന്ത് പറഞ്ഞു പോരുമ്പോ??? അമ്മയുടെ സ്പെഷ്യൽ എന്തെങ്കിലും എടുത്തിട്ടുണ്ടോ??

സാധാരണ ‘അമ്മ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കി തരാറുണ്ട് ചെന്നൈക്ക് വരുമ്പോ… അതാണ് ആദി ചോദിച്ചത്…

ഫുഡ് തന്നു വിട്ടിട്ടുണ്ട്… പിന്നെ നമുക്ക് എന്തേലും വാങ്ങാം… ‘അമ്മ രണ്ടു പേർക്കുള്ളതേ എടിത്തിട്ടുള്ളു…..

മ്മ്മ് … അമ്മയോട് പറയേണ്ടേ ഞാനും ഉണ്ടെന്നു… ആദി കണ്ണിറുക്കി…

മ്മ്മ് … അത് ഞാൻ പതിയെ പറഞ്ഞോളാം… അവൾ വശ്യമായി ചിരിച്ചു…

അത് പോട്ടെ , താൻ പറഞ്ഞോ അമ്മയോട്.???.. ഞാനുമുണ്ടെന്നു… ??? അവൾ ആകാംഷയോടെ ചോദിച്ചു…

മ്മ്മ്.. ഞാൻ പറഞ്ഞു… താനുമുണ്ടെന്നു…

പിന്നേ … ശെരിക്കും …??? അവൾ വിശ്വാസം വരാതെ നോക്കി…

മ്മ്മ്… പറഞ്ഞേടോ…… അവൻ സീരിയസ് ആയി പറഞ്ഞു…

ആരാന്നു പറഞ്ഞു… അവൾ നെഞ്ചിടിപ്പോടെ ചോദിച്ചു….

എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു… സ്പെഷ്യൽ ഫ്രണ്ട്… അവൻ കണ്ണിറുക്കി…

പിന്നേ …. കള്ളം…. അവൾ പുരികം ചുളിച്ചു…

അതേടോ….

എന്നിട്ടു ‘അമ്മ എന്ത് പറഞ്ഞു…

എന്നാണ് അമ്മക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് എന്ന് ചോദിച്ചു….. പിന്നെ നിന്റെ കാര്യങ്ങൾ എല്ലാം… എന്താ പഠിക്കുന്നത്… വീട്ടിൽ ആരൊക്കെ ഉണ്ട്… നാട്ടിൽ എവിടാ …..എല്ലാം…

അവളുടെ ഉള്ളിൽ മഞ്ഞു വീണു….

പിന്നെ തന്റെ ഫോട്ടോ ഉണ്ടോന്നു ചോദിച്ചു…

എന്നിട്ടു???

ഞാൻ കാണിച്ചു കൊടുത്തു…

ഏതു ഫോട്ടോ…

തന്റെ ഡിപി …

ഏതു… അയ്യോ.. അതോ… വേണ്ടായിരുന്നു… വേറെ നല്ല ഫോട്ടോ ഒന്നും ഇല്ലായിരുന്നോ…

തിരിച്ചു ചെല്ലുമ്പോ ഒരുമിച്ചുള്ള ഫോട്ടോ എടുത്തു ചെല്ലണം എന്ന് പറഞ്ഞു….

അവൾ നാണത്തോടെ ചിരിച്ചു…

അവളുടെ ഉള്ളിൽ സന്തോഷം കൊണ്ട് നിറഞ്ഞു…

അപ്പൊ അവിടെ വരെ എത്തി കാര്യങ്ങൾ… വരാതിരുന്നേൽ വലിയ നഷ്ടമായേനെ … അവൾ മനസ്സിൽ ദിയക്കു നന്ദി പറഞ്ഞു…

ഒരു സെൽഫി എടുത്താലോ??? ഫോർ ഔർ മെമ്മറി ??

ആം.. അവൾ സന്തോഷത്തോടെ അവനോടു ചേർന്നിരുന്നു… അവൻ സെൽഫി എടുത്തു…

എനിക്കും അയക്കേ….

ദേവു ഉണ്ടെന്നു പറഞ്ഞത് കൊണ്ട മാത്രമാണ് ഞാൻ വന്നത്…. വരുണിനു ചുമ്മാ പ്രാന്ത് … അവനു വീട്ടിൽ നിന്ന് ചാടാൻ ആണ് എന്നേം കൂട്ടിയത്.. ഞാൻ ഇല്ലന്ന് പറഞ്ഞതാ…. പിന്നെ നീയും ഉണ്ടെന്നു പറഞ്ഞപ്പോ…..

അവൻ സാധാരണ പേരെ വിളിക്കാറുള്ളു …. ഇപ്പൊ നീയെന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം എടുക്കുന്നുണ്ട്…. അവൻ ആ അടുപ്പം ഫീൽ ചെയ്യിക്കുന്നുണ്ട് …

എന്നേം ദിയ നിർബന്ധിച്ച കൊണ്ടാ …. പിന്നെ നീയുണ്ടെന്നു പറഞ്ഞത് കൊണ്ട ഞാനും…. അവൾ പെട്ടെന്ന് നിർത്തി… അറിയാതെ പറഞ്ഞു പോയി…

അവൾ ചമ്മലോടെ ചിരിച്ചു…

അവർ നിർത്താതെ കത്തി വച്ചിരുന്നു…

കുറച്ചു കഴിഞ്ഞു ദിയെം വരുണും വന്നു… അവളുടെ കയ്യിൽ ഫ്രൂട്സ് ഉണ്ടായിരുന്നു… പിന്നെ ഒരുമിച്ചിരുന്നു കത്തി വച്ച് ഫുഡ് കഴിച്ചു…

വരുൺ : ഡാ ഇവൾക്കൊരു ആഗ്രഹം … നാളെ പോണ്ടിച്ചേരി പോയാലോന്നു..?? നിങ്ങൾ വരുന്നോ…??? വരുവാണേൽ നമുക്ക് കാർ റെന്റിനു എടുത്തു പോവാം… എന്ത് പറയുന്നു…

ആദി എന്നെ നോക്കി… ഞാൻ നോ എന്ന എക്സ്പ്രെഷൻ ഇട്ടു…

പോണ്ടി പോയാൽ 2 ഡേയ്‌സിൽ തിരിച്ചു എതാൻ പറ്റുമോ?? റിട്ടേൺ ടിക്കറ്റ് നാളെ കഴിഞ്ഞു അല്ലെ?? ഇവർക്കു തിരിച്ചു പോവണ്ടേ???

അതൊക്കെ വരം… 150 കിലോമീറ്റര് അല്ലെ ഉള്ളു… മാക്സ് 2 ഹാവേഴ്സ് ട്രാവൽ…

നാളെ ആഫ്റ്റർനൂൺ വിട്ടാൽ പാരഡൈസ് ബീച്ചും പോയി സൻസെറ്റും കണ്ടു… രാത്രി അവിടെ കൂടി നെക്സ്റ് ഡേ രാവിലെ ബീച്ചിൽ ഓക്കേ ഒന്ന് പോയി തിരിച്ചു പോരാം…പിന്നെ രാത്രിയല്ലേ ട്രെയിൻ…. റസ്റ്റ് എടുക്കാൻ ടൈം കിട്ടും…

ആദി വീണ്ടും എന്നെ നോക്കി… ഞാൻ ഓക്കേ അല്ല എന്ന് മനസിലാക്കി..

നോക്കട്ടെടാ… രാവിലെ പറയാം…

പോയേച്ചു വരാം ,… ഡീ… നിങ്ങളൂടെ ഉണ്ടേൽ നന്നായിരുന്നു…

ദിയെം എന്നെ കൺവിൻസ്‌ ചെയ്യാൻ നോക്കി….

അല്ലാതെ ചെന്നൈയിൽ ഇരുന്നു എന്ത് ചെയ്യാനാ … പിന്നെ അറിയാവുന്ന ആളുകൾ കാണാനും സാധ്യത ഉണ്ട്….

നോക്കട്ടെടി … രാവിലെ പറയാം…

Leave a Reply

Your email address will not be published. Required fields are marked *