ദ കോളേജ് ഡെയ്സ് – 1

തുണ്ട് കഥകള്‍  – ദ കോളേജ് ഡെയ്സ് – 1

ഹായ് ഫ്രണ്ട്സ്,
കഴിഞ്ഞ കഥകളിൽ നിങ്ങൾ ഓരോരുത്തരും ചെയ്ത വിലയേറിയ അഭിപ്രായങ്ങൾക്ക് ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു… ഈ കഥയെയും നിങ്ങൾ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു…

”ജോ യെ മനസ്സിൽ ധ്യാനിച്ച് പങ്കുവിന് കൊടുക്കുന്ന അർജ്ജുനൻറെ പുതുവർഷ സമ്മാനം..”♥കോളേജ് ഡെയ്സ്♥”

പരമപിതാവേ മിന്നിച്ചേക്കണേ…
മന്ദൻ രാജാവേ.. അഖിലേ.. മാച്ചോ..തമാശേട്ടാ.. കൂടെ നിന്നോണേ..
എന്നെ ഇതുവരെയും സപ്പോർട്ട് ചെയ്ത പ്രിയ വായനക്കാരേ പ്രാർത്ഥിച്ചോണേ..

എന്നെ സപ്പോർട്ട് ചെയ്യുന്ന എൻറെ എല്ലാ ചങ്ക്സിനും
നവവത്സരാശംസകൾ…”

♥♡കോളേജ്_ ഡെയ്സ്♡♥

”മോളേ അപ്പൂ.. എന്താ നിൻറെ ഉദ്ദേശം??.. നിനക്ക് ഈ വിവാഹവും വേണ്ടെന്ന് തന്നെയാണോ??…”
അലമാരിക്ക് മുന്നിൽ നിന്ന് മുടി കെട്ടുകയായിരുന്ന റോഷ്നിയോട് അമ്മ ചോദിച്ചു..
”എൻറെ അമ്മേ.. ഞാൻ എത്ര വട്ടം പറഞ്ഞു.. ഇനീം ഇതു പറഞ്ഞു ശല്യം ചെയ്താൽ എനിക്ക് ദേഷ്യം വരും കേട്ടോ..”
റോഷ്നി ഹെയർ പിൻ കടിച്ചു പിടിച്ച് മുടിയൊതുക്കി കൊണ്ട് മറുപടി പറഞ്ഞു..
”ഹാ.. ഇപ്പോൾ നിനക്ക് ജോലിയായി.. നല്ല വരുമാനമായി.. ഇനി അച്ഛനും അമ്മയുമെല്ലാം നിനക്കൊരു ശല്യമായിരിക്കും..”
മക്കളെ വരുതിയിലാക്കാനുളള
അമ്മമാരുടെ പതിവ് ഡയലോഗ്..

”ശ്ശോ.. ഈ അമ്മയുടെ ഒരു കാര്യം..എൻറെ അമ്മക്കുട്ടി ക്ഷമിക്ക്.. ഞാൻ വെറുതെ പറഞ്ഞതല്ലേ.. ചിരിച്ചേ..”
അവൾ അമ്മയെ ചേർത്തു പിടിച്ചു.
”നമുക്ക് പേടിയാ മോളേ..ഞങ്ങക്ക് വയസ്സായി വരുകയാ.. എന്തേലും പറ്റിപ്പോയാൽ പിന്നെ നീ ഒറ്റപ്പെട്ടു പോകും..”
അമ്മ നെടുവീർപ്പിട്ടു..
”എൻറെ അമ്മക്കുട്ടീ..ഞാൻ വിവാഹം കഴിക്കില്ലാന്ന് പറഞ്ഞില്ലല്ലോ..ഞാൻ കല്യാണം കഴിക്കും.. പക്ഷേ എൻറെ മനസ്സിന് ഇഷ്ടമാകുന്ന ആള് വരട്ടെ.. അപ്പോൾ ഞാൻ ആ കോന്തനു മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാം.. ഹ..ഹ.. പോരേ..”

”എന്താ അപ്പൂ.. നീ ഇതുവരെ കിന്നാരം പറഞ്ഞു തീർന്നില്ലേ.. പെട്ടെന്ന് ഇറങ്ങാൻ നോക്കാൻ.. ജോയിൻ ചെയ്യുന്ന ആദ്യ ദിവസം തന്നെ താമസ്സിക്കുന്നത് ബാഡ് ഇംപ്രഷനാ..”
റൂമിനു മുന്നിൽ നിന്നും അച്ഛൻറെ വാക്കുകൾ കേട്ടതും റോഷ്നി അമ്മയെ വിട്ടുമാറി..
”അതച്ഛാ.. ഈ അമ്മ ദാ ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങുവാ.. ഒന്ന് സമാധാനിപ്പിച്ചോണേ..”
അവൾ ബുക്സും അവശ്യ സാധനങ്ങളുമെടുത്ത് ഹാൻഡ് ബാഗിൽ വെച്ചു..
”ഓ..ഹ് അവളെന്നാ കരയാത്തത്.. കെട്ടിക്കൊണ്ട് വന്ന പിറ്റേന്ന് മുതൽ ഞാനീ കണ്ണീരു കാണാൻ തുടങ്ങീതാ.. ഇപ്പ എനിക്കിത് പുത്തരിയല്ല..അതുകൊണ്ട് അത് കളെ.. പിന്നെ മോളേ.. ആദ്യത്തെ ദിവസം ആയോണ്ട് നിനക്ക് ടെൻഷനുണ്ടോ??”
”ഹേയ്.. കുഴപ്പമില്ല അച്ഛാ.. ദൈവത്തിന്റെ കൃപ കൊണ്ട് ഈ ഇരുപത്തി മൂന്നു വയസ്സിൽ കോളേജിൽ കേറാൻ പറ്റീലേ..ആസ് എ പ്രൊഫെസർ.. അതുതന്നെ വലിയ കാര്യം.. അതുകൊണ്ട് തന്നെ ടെൻഷനല്ല മറിച്ച് ഒരു ത്രില്ലാ..”
”ഹും.. ദൈവത്തിന് മാത്രം കൊടുക്കല്ലേ..ശല്യം കാരണം നാലു വയസ്സിൽ തന്നെ ഒന്നാം ക്ളാസിൽ കൊണ്ടു പോയി ചേർത്ത ഞങ്ങക്കും അതിൽ പങ്കുണ്ട് കേട്ടോ..”
”ഉവ്വുവ്വേ.. എന്നാൽ ഞാൻ ഇറങ്ങട്ടേ അച്ഛാ.. അമ്മേ പോണേ..”

”മോളേ സൂക്ഷിച്ച് പോണേ.. പിന്നെ കോളേജ് പിളേളരാണ് മയത്തിൽ ഇടപെടണേ..”
”അച്ഛൻ പേടിക്കാതേ.. അതൊക്കെ എനിക്കറിയാം..”
റോഷ്നി തൻറെ ഹോണ്ട ആക്ടീവയുമായി പുറത്തേക്കിറങ്ങി.. വീടിൻറെ കോംപൌണ്ട് കഴിയുന്നത് വരെ ആ അച്ഛനും അമ്മയും അവളെയും നോക്കി നിന്നു.

കോളേജ് എത്തുന്നതിന് അരകിലോ മീറ്റർ ശേഷിക്കേ ഒരു കിരുകിരിപ്പോടെ വണ്ടി ഓഫായി.
”ദൈവമേ.. ഇതെന്താ പറ്റിയേ??..”
അവൾ സെല്ഫ് ചെയ്യുമ്പോൾ വണ്ടി ഇരച്ചതല്ലാതെ മറ്റൊരു രക്ഷയുമില്ല..
”9 മണിക്ക് ജോയിൻ ചെയ്യണം.. ഈശ്വരാ ഇനി പത്തു മിനിറ്റ് തികച്ചിലല്ലോ.. അച്ഛനെ വിളിച്ചാലോ?? വേണ്ട അച്ഛൻ ഇങ്ങെത്തുമ്പോൾ സമയം ഇനിയും വൈകും.. ഇനി എന്താ ചെയ്ക.. അത്യാവശ്യത്തിന് ഒരു ഓട്ടോ പോലും ഇല്ലല്ലോ..”
കിക്ക് ചെയ്തിട്ടും വണ്ടി സ്റ്റാർട്ട് ആകാതിരുന്നപ്പോൾ
റോഷ്നി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. വെയിലുളളതിനാൽ അവൾ നന്നായി വിയർത്തു..
”ദേഹം മുഴുവൻ വിയർത്തൊഴുകുന്നു.. അതിൻറെ കൂട്ടത്തിൽ ഒരു സാരിയും..”
അവൾക്ക് ആരോടെന്നില്ലാതെ ദേഷ്യം ഇരച്ചു കയറി.. ആദ്യ ദിവസം പോലും
കൃത്യസമയത്ത് എത്താൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം ഇരച്ച് കയറി.. അവൾ എന്തു ചെയ്യണമെന്ന് അറിയാതെ വണ്ടിയുടെ ഹാൻഡ്ലറിൽ തലവെച്ച് കിടന്നു..

”ഹെലോ.. എന്നാ പറ്റി മാഷേ??.. വീട്ടിലെ ബെഡ്ഡിൽ തീർക്കാൻ കഴിയാത്ത ദേഷ്യം റോഡിലിറങ്ങി തീർക്കുവാണോ??”
കാതിനെ തുളച്ചു കീറാൻ ശക്തിയുളള ഒരു പുരുഷ ശബ്ദം..
അവൾ ഞെട്ടി എഴുന്നേറ്റ് നോക്കി..
തണ്ടർ ബേഡ് 350 യിൽ തന്നെ നോക്കിയിരിക്കുന്ന ഒരു പയ്യൻ.. വെളള ബോഡിഫിറ്റ് ബനിയനിൽ ഉറച്ച ശരീരം തളളി തെറിച്ച് നില്ക്കുന്നു..
കൈമുട്ട് മടക്കിയാൽ ബനിയൻറെ കൈ പിഞ്ച് കീറും എന്ന രീതിയിൽ നില്ക്കുന്ന ബൈസിപ്സ്..
”ഹെലോ.. എന്നാപറ്റി മാഷേ.. വീട്ടീന്ന് ഇറക്കി വിട്ടോ??..അതോ വല്ലവന്മാരോടും കൂടി കടന്നു കളയാനുളള ശ്രമമാണോ.. ങ്ഹേ..??”
അവൻറെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടി അവൻറെ ദേഹത്തു നിന്നും മുഖം മാറ്റി..
”ദൈവമേ പൊട്ടിയാണെന്നാ തോന്നുന്നേ.. സ്കൂട്ടാകാം അല്ലെങ്കിൽ തലയിലാകും..”
അവൻ വണ്ടി സ്റ്റാർട്ട് ചെയ്യാനൊരുങ്ങിയപ്പോൾ കിളി നാദം മുഴങ്ങി..
”ഞാൻ പൊട്ടിയൊന്നുമല്ല.. എനിക്ക് സംസാരിക്കാനൊക്കെ പറ്റും..”

മുഖം ഉയർത്താതെയുളള അവളുടെ മറുപടി കേട്ടപ്പോൾ അവനു ചിരി പൊട്ടി..
കീഴ്ചുണ്ട് കടിച്ചു പിടിച്ച് പണിപ്പെട്ട് ചിരിയൊതുക്കി കൊണ്ട് അവൻ പറഞ്ഞു.
”ശ്ശേ.. ചുമ്മാ.. തനിക്ക് സംസാരിക്കാനൊന്നും പറ്റില്ല.. താൻ അഭിനയിക്കുന്നതാ.. എന്നെ പറ്റിക്കാൻ നോക്കണ്ട..”
അസ്ഥാനത്തുളള അവൻറെ പരിഹാസം കേട്ടപ്പോൾ അവൾക്ക് കലി കയറി..അവൾ മുഖമുയർത്തി അവനെ ദേഷ്യത്തോടെ നോക്കി..
പക്ഷേ ഫലം വിപരീതമായി പോയി.. തൻറെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടതും അവളുടെ മുഖത്തുളവായ ദേഷ്യം അത് അത്ഭുതമായി പരിവർത്തിച്ചു..അവൻറെ
ഗന്ധർവ്വസുന്ദരമായ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ചാർളി സ്റ്റൈലിൽ നീട്ടി വളർത്തിയ മുടിയും.. ഗ്രേറ്റ് ഫാദർ സ്റ്റൈലിൽ വെട്ടി നിർത്തിയ താടിയും..അവൻറെ പൌരുഷ പ്രതീകമായ മുഖവും നിമിഷ നേരത്തിൽ ആ തെരുവോരത്ത് വെച്ച് തന്നെ അവളുടെ ഹൃദയത്തിൽ പതിച്ചു..
അതിലെല്ലാം ഉപരിയായി അവൻറെ സദാ ചിരി തൂകുന്ന ചുണ്ടുകളും തിളക്കമാർന്ന പൂച്ചക്കണ്ണുകളും.. അവൾ നിശ്ചലയായി നിന്നു..
”എടോ തനിക്ക് എന്താ പറ്റിയേ.. എൻറെ ഹെല്പ് വല്ലതും വേണോ??..”
അവൻറെ ചോദ്യം കേട്ട് അവൾ വീണ്ടും ഞെട്ടി.. ഇങ്ങനെ ഞെട്ടാൻ മാത്രം ആരെയാണോ ഇവള് കണികണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *