ദ കോളേജ് ഡെയ്സ് – 1

”ഹൂയ്..”

അവൻ പാവാട വീണ്ടും പിടിച്ച് ഇടുപ്പിൽ വെച്ച ശേഷം വയറ്റിൻറെ മടക്കിൽ പിടിച്ച് ശക്തിയായി ഞെരിച്ചു..
”ദേ.. ഇനി ഇത് പിടിവിട്ടാൽ ഇതായിരിക്കില്ല ശിക്ഷ പറഞ്ഞേക്കാം..ങ്ഹാ..”
അവൻ പാവാട പൊക്കിളിന് കുറച്ച് താഴെയായി കെട്ടി..
പാവാട ചരട് കെട്ടുന്നതിനിടയിൽ പല പ്രാവശ്യം അവൻറെ വിരലുകൾ അവളുടെ വയറ്റിലും പൊക്കിൾ ചുഴിയിലുമായി ഉഴന്നു നടന്നു..

”ങ്ഹാ..കഴിഞ്ഞു.. ഇനി പെട്ടെന്ന് സാരിയെടുത്ത് ഉടുക്ക്.. 9 :10 ആകുന്നു..”
അത് പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു.. അവൾ അതിശയത്തോടെ വിശ്വസിക്കാൻ കഴിയാതെ അവനെ നോക്കി നിന്നു.. തൻറെ ഇരുപത്തിമൂന്നു വയസ്സിനിടയിൽ താൻ കണ്ട.. അല്ലെങ്കിൽ തനിക്ക് ആരാധന തോന്നിയ ആദ്യത്തെ പുരുഷൻ..
രാവിലെ അമ്മയോട് പറഞ്ഞതിന് അല്ലെങ്കിൽ അമ്മയുടെ പ്രാർത്ഥനയ്ക്ക് ദൈവം നല്കിയ മറുപടി ആണോ ഇവൻ…
അവൾ സാരിയുടുക്കുന്നതിനിടയിലും ചിന്തിച്ചു..
എന്നാൽ അവൻറെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു.. ദയനീയമായ ആ ഒരു സാഹചര്യത്തിൽ അബലയായ തന്നെ ചെറുക്കാൻ പോലും ധൈര്യമില്ലാത്ത ഒരു സാധു പെണ്ണിനെ അനാവശ്യമായ ഒരു നോട്ടം കൊണ്ട് പോലും മലിനപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. ഒരു പക്ഷേ ഇത് മൂന്നാമതൊരാൾ അറിയുന്ന സാഹചര്യം ഉണ്ടായാൽ.. ഇത്രയും സൌന്ദര്യവും ആകാരവടിവിൻറെ നിറകുടവുമായ ഒരു പെണ്ണിനെ അർദ്ധ നഗ്നയായി മുന്നിൽ കിട്ടിയിട്ടും തെറ്റായൊന്നും പ്രവർത്തിക്കാതിരുന്ന തന്നെ വെറും ഷണ്ഡനായി ചിത്രീകരിച്ചെന്ന് വരാം.. എന്നാൽ അന്നും ദൈവസന്നിധിയിൽ താൻ നീതിയുളളവനായിരിക്കും എന്ന ബോധം അവനിൽ നിറഞ്ഞു നിന്നു..

”പോകാം..”
പിറകിൽ നിന്നും അവളുടെ ശബ്ദം കേട്ടു..
”ഹാ.. വാ കേറ്..”
അവൻ പറഞ്ഞു തിരിഞ്ഞതും അവൻറെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കോർത്തു..
അവളുടെ കണ്ണുകളിൽ സ്ഫുരിക്കുന്ന നാണം.. ആ മുഖം വിളിച്ചോതുന്ന വിധേയത്വം അവൻറെ മനസ്സിൽ തിരയോട്ടം ആരംഭിച്ചു..
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പുറകിലേക്ക് കയറി.. പക്ഷേ ഇപ്രാവശ്യം സഹായത്തിനു മറുപടിയായി നല്കുന്ന കൃതജ്ഞതക്ക് പകരം തനിക്ക് എന്തോ അധികാരം ഉണ്ട് എന്ന് മനസ്സ് വിളിച്ചോതുന്നതു പോലെ അവൾക്ക് തോന്നി..

അവളുടെ കൈകൾ അറിഞ്ഞോ അറിയാതെയോ അവൻറെ തോളിൽ സ്ഥാനം ഉറപ്പിച്ചു..
യാത്രയിലുട നീളം ഇരുവരും ഒരക്ഷരം ഉരിയാടിയില്ല..
താൻ എന്തെങ്കിലും സംസാരിച്ചാൽ ഇനി അവൾ മറുപടി തരുമോ എന്ന ജിജ്ഞാസ ഉളളിൽ കിടക്കുന്നതു മൂലം അവൻ ചുണ്ടനക്കാതിരുന്നപ്പോൾ.. ഈ നടക്കുന്നതിൽ ഏതാണ് യാദാർത്ഥ്യം ഏതാണ് സ്വപ്നം എന്ന ഗഹനമായ ചിന്തയിലായിരുന്നു അവൾ..

”ഹെലോ.. കോളേജ് എത്തി..”
അവൻറെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി..
”അപ്പോൾ ഞാൻ പോട്ടേ.. വണ്ടി ശരിയാക്കാൻ ആളെ ഏർപ്പാടാക്കാം.. വിഷമിക്കേണ്ട..”
അവൻ മുഖത്തൊരു ചിരി വരുത്തി പറഞ്ഞു..
അവൾ ബാർബി ഡോൾ തലകുലുക്കുന്ന പോലെ അറിയാതെ തലകുലുക്കി..

റോഷ്നിയെ കോളേജ് ഗെയ്റ്റിന് മുന്നിലിറക്കി അവൻ വണ്ടി തിരിച്ചു.. അവൻ പോകുന്നത് അവളുടെ കണ്ണുകൾ പിന്തുടർന്നു..
കുറച്ച് മുൻപ് മാത്രം കണ്ട സുന്ദരായ ചെറുപ്പക്കാരൻ..അവൻറെ പേരോ.. നാടോ.. ഒന്നും അറിയില്ല.. എന്നാൽ ഇത്ര നാൾ ആരോടും തോന്നിയിട്ടില്ലാത്ത ഒരു വികാരം..ഒരു മമത.. ഒരു ബഹുമാനം..അത് അവനോട് തോന്നുന്നതിന് കാരണമെന്താണ്??..
ബസ്സിലും ക്ളാസിലുമായി പലയിടങ്ങളിലുമായി അറിഞ്ഞോ അറിയാതെയോ ആരെല്ലാം തൻറെ ദേഹത്ത് സ്പർശിച്ചിരിക്കുന്നു.. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേകത.. ദേഹം മുഴുവനായി കോരിത്തരിക്കുന്നു.. തെളിയിച്ച് പറഞ്ഞാൽ അവൻറെ കൈ വയറ്റിലും പൊക്കിളിലുമായി തൊട്ടു തഴുകിയപ്പോൾ ആകാശത്തിലൂടെ പറന്ന് നടക്കുന്നത് പോലെ തോന്നി..
ഇതിൻറെയെല്ലാം അർത്ഥമെന്താ??
ഞാൻ അവനെ സ്നേഹിക്കുന്നു എന്നാണോ??…
ഹേയ്… നോ.. ഐ അം നൊട്ട്..ബികൊസ് നൌ ഐ അം എ ടീച്ചർ.. ഐ ഡു നോട്ട് തിങ്ക് ലൈക് ഒതേർസ്..

മനസ്സാക്ഷിയുമായുളള ചോദ്യോത്തര വേളയ്ക്കൊടുവിൽ അവൾ ഈഗോയുടെ നിർബന്ധത്തിൻറെ ഫലമായി തീരുമാനിച്ചു..

”ഹേയ്.. റോഷ്നി…”
പെട്ടെന്ന് പുറകിൽ നിന്നും ഒരു പെൺ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ റോഷ്നി ശരിക്കും അത്ഭുതപ്പെട്ടു..

”ലക്ഷമീ.. നീ.. നീയെന്താ ഇവിടെ??..”
അവൾ ഞെട്ടൽ വിട്ടുമാറാതെ ചോദിച്ചു..
”ഹ..ഹ.. അതുകൊളളാം.. ഞാൻ രണ്ട് വർഷത്തോളമായി ഇവിടെയാ… ഇപ്പോൾ ബികോം ഡിപ്പാർട്ട്മെൻറിൻറെ എച്ച്. ഒ. ഡി.. ഞാൻ അറിഞ്ഞിരുന്നു നീ ഇന്ന് ജോയിൻ ചെയ്യുമെന്ന്..”
”ഓഹ്.. എൻറീശ്വരാ.. സത്യായിട്ടും ഞാൻ പേടിച്ചിരിക്കുവായിരുന്നു..കൂട്ടില്ലാതെ..എനിക്ക് ആരേം അറിയില്ലിവിടെ.. ഹാവൂ.. ഇപ്പോൾ സമാധാനമായി..”
”ഹാ.. എനിക്കും.. എൻറെ കോളേജ് ജൂനിയറിനെ ഇവിടെയും ജൂനിയറായി തന്നെ കിട്ടിയല്ലോ..ഹ..ഹ..”

”എടീ ഞാൻ പോയി ജോയിൻ ചെയ്യട്ടേ.. ഇപ്പോൾ തന്നെ ലെയ്റ്റ് ആയി..”
”ഹും.. ചെല്ല്.. എനിക്കും ഫസ്റ്റ് അവർ ക്ളാസ്സുണ്ട്..”
”അപ്പോൾ ഫ്രീ ടൈമിൽ കാണാം.. ബൈ..”
റോഷ്നി ഓഫീസ് ലക്ഷ്യമാക്കി നടന്നു..
”റോഷ്നീ.. നിന്നേ അവിടെ…”
”ശ്ശെ.. ഈ പെണ്ണ്.. എന്താ??..”
”മോള് അവിടെ നിന്നേ.. എന്താ ഇത്??..”
”ഏത്??..”
ചോദിച്ചു കൊണ്ട് അവൾ ലക്ഷ്മി കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി..
”ദാ.. നിൻറെ ഇടുപ്പിൽ ഒരു പാട്..”
റോഷ്നി ഞെട്ടി..
”അയ്യോ.. ഇതെങ്ങനെ??..”
അവൾ പരിഭ്രമത്തിനിടയിലും ഒന്നും അറിയാത്ത പോലെ നടിച്ച് സാരി ഇടുപ്പിന് മുകളിലേക്കുയർത്തി പാട് മറച്ചു..
” അയ്യടാ.. ഒന്നും അറിയാത്ത ഒരു ഇളളക്കിടാവ്.. സത്യം പറ മോളേ.. ഇത് ഏതവൻറെ കൈയ്യാ??.. ”
”ലക്ഷ്മീ നീ അനാവശ്യം പറയരുത്.. ഇന്ന് അമ്മയാ സാരി ഉടുപ്പിച്ചേ.. അപ്പോൾ അമ്മയുടെ കൈപ്പാടായിരിക്കാം..”
”ഉവ്വ.. അമ്മേടെ.. കളളം പറഞ്ഞാലുണ്ടല്ലോ.. എടീ പെണ്ണിൻറെ വയറ്റിൽ ഇത്ര പതിഞ്ഞൊരു കൈപ്പാട് കിടക്കണമെങ്കിൽ അത് ഉറപ്പായും ആണിൻറെയാ..”
ലക്ഷമി ഒരു കളളചിരിയോടെ അത് പറഞ്ഞപ്പോൾ റോഷ്നി അറിയാതെ അവളുടെ മുഖത്ത് നാണത്തിൻറെ കണികകൾ മിന്നി മറഞ്ഞു..
”ഓഹ്.. അവളുടെ ഒരു കണ്ടുപിടുത്തം.. ഒന്നു പോടി..”
റോഷ്നി ലക്ഷ്മിയെയും തളളിമാറ്റി ഓഫീസ് ലക്ഷ്യമാക്കി പാഞ്ഞു..
”ഹാ.. ഇപ്പോൾ നീ പൊക്കോ.. ഞാൻ എല്ലാം പൊക്കുന്നുണ്ട്..ങ്ഹാ..”
റോഷ്നി യെ നോക്കി ലക്ഷ്മി വിളിച്ച് കൂവി..
”എന്നാ പൊക്കോന്നാ ടീച്ചറേ പറേണേ..”
വെയ്റ്റിങ് ഷെഡ്ഡിൽ കൂടി നിന്ന ഒരുത്തൻ അതേറ്റു പിടിച്ചു..
ലക്ഷ്മി അവനെ രൂക്ഷമായി നോക്കി ദഹിപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് നടന്നു..
”അതേ.. ആ അർജ്ജുന് മാത്രം തീറെഴുതി കൊടുത്തു കളയല്ലേ.. പൊക്കാൻ പറ്റിയത് ഞങ്ങളേലുമുണ്ട്..”
അവന്മാരുടെ പരിഹാസ ശബ്ദങ്ങൾ കേട്ടില്ലെന്ന് വരുത്തി അവൾ നടന്നു..
”എടാ എന്നാലും ആ പന്നൻറെ യോഗം.. ഇങ്ങനെ ഒരു അടാറ് പീസിനെ.. അവൻ എങ്ങനെ വളച്ചെടുത്തടാ??..”
”ഹേയ്.. അതൊക്കെ വെറും റൂമസ് ആയിരിക്കും.. കോളേജില് വെയ്റ്റ് കിട്ടാൻ വേണ്ടി അടിച്ചിറക്കുന്ന നുണ..”
”പറി.. ഒന്നു പോടാ.. അവര് അർജ്ജുൻറെ തണ്ടർ ബെഡിന് പുറകിൽ ഇരിന്നു പോകുന്നത് ഞാൻ എൻറെ കണ്ണു കൊണ്ട് കണ്ടതാ.. നിനക്ക് അറിയാലോ അവനെ.. ക്രിസ്റ്റിയും തൻസീറും അജയ് യും അല്ലാതെ ആ ബൈക്കിൽ തൊടുന്നവൻറെ കാര്യം പൊകയാ.. അപ്പോൾ ലക്ഷ്മി മിസ് അവൻറെ പുറകിലിരുന്ന് ചുറ്റണമെങ്കിൽ അതിലൊന്നും ഇല്ലാതിരിക്കോ..”
”ആ.. എനിക്കറിയില്ല.. നീ വല്ലവളേം ഓർത്തു നില്ക്കാതെ വാ രണ്ടക്ഷരം പഠിക്കാം..”
സഫീർ വിവേകിനെയും പിടിച്ച് വലിച്ച് ക്ളാസിലേക്ക് നിങ്ങി..

Leave a Reply

Your email address will not be published. Required fields are marked *