”ഹെലോ.. എന്നാ പറ്റി മാഷേ??.. വീട്ടിലെ ബെഡ്ഡിൽ തീർക്കാൻ കഴിയാത്ത ദേഷ്യം റോഡിലിറങ്ങി തീർക്കുവാണോ??”
കാതിനെ തുളച്ചു കീറാൻ ശക്തിയുളള ഒരു പുരുഷ ശബ്ദം..
അവൾ ഞെട്ടി എഴുന്നേറ്റ് നോക്കി..
തണ്ടർ ബേഡ് 350 യിൽ തന്നെ നോക്കിയിരിക്കുന്ന ഒരു പയ്യൻ.. വെളള ബോഡിഫിറ്റ് ബനിയനിൽ ഉറച്ച ശരീരം തളളി തെറിച്ച് നില്ക്കുന്നു..
കൈമുട്ട് മടക്കിയാൽ ബനിയൻറെ കൈ പിഞ്ച് കീറും എന്ന രീതിയിൽ നില്ക്കുന്ന ബൈസിപ്സ്..
”ഹെലോ.. എന്നാപറ്റി മാഷേ.. വീട്ടീന്ന് ഇറക്കി വിട്ടോ??..അതോ വല്ലവന്മാരോടും കൂടി കടന്നു കളയാനുളള ശ്രമമാണോ.. ങ്ഹേ..??”
അവൻറെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടി അവൻറെ ദേഹത്തു നിന്നും മുഖം മാറ്റി..
”ദൈവമേ പൊട്ടിയാണെന്നാ തോന്നുന്നേ.. സ്കൂട്ടാകാം അല്ലെങ്കിൽ തലയിലാകും..”
അവൻ വണ്ടി സ്റ്റാർട്ട് ചെയ്യാനൊരുങ്ങിയപ്പോൾ കിളി നാദം മുഴങ്ങി..
”ഞാൻ പൊട്ടിയൊന്നുമല്ല.. എനിക്ക് സംസാരിക്കാനൊക്കെ പറ്റും..”
മുഖം ഉയർത്താതെയുളള അവളുടെ മറുപടി കേട്ടപ്പോൾ അവനു ചിരി പൊട്ടി..
കീഴ്ചുണ്ട് കടിച്ചു പിടിച്ച് പണിപ്പെട്ട് ചിരിയൊതുക്കി കൊണ്ട് അവൻ പറഞ്ഞു.
”ശ്ശേ.. ചുമ്മാ.. തനിക്ക് സംസാരിക്കാനൊന്നും പറ്റില്ല.. താൻ അഭിനയിക്കുന്നതാ.. എന്നെ പറ്റിക്കാൻ നോക്കണ്ട..”
അസ്ഥാനത്തുളള അവൻറെ പരിഹാസം കേട്ടപ്പോൾ അവൾക്ക് കലി കയറി..അവൾ മുഖമുയർത്തി അവനെ ദേഷ്യത്തോടെ നോക്കി..
പക്ഷേ ഫലം വിപരീതമായി പോയി.. തൻറെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടതും അവളുടെ മുഖത്തുളവായ ദേഷ്യം അത് അത്ഭുതമായി പരിവർത്തിച്ചു..അവൻറെ
ഗന്ധർവ്വസുന്ദരമായ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ചാർളി സ്റ്റൈലിൽ നീട്ടി വളർത്തിയ മുടിയും.. ഗ്രേറ്റ് ഫാദർ സ്റ്റൈലിൽ വെട്ടി നിർത്തിയ താടിയും..അവൻറെ പൌരുഷ പ്രതീകമായ മുഖവും നിമിഷ നേരത്തിൽ ആ തെരുവോരത്ത് വെച്ച് തന്നെ അവളുടെ ഹൃദയത്തിൽ പതിച്ചു..
അതിലെല്ലാം ഉപരിയായി അവൻറെ സദാ ചിരി തൂകുന്ന ചുണ്ടുകളും തിളക്കമാർന്ന പൂച്ചക്കണ്ണുകളും.. അവൾ നിശ്ചലയായി നിന്നു..
”എടോ തനിക്ക് എന്താ പറ്റിയേ.. എൻറെ ഹെല്പ് വല്ലതും വേണോ??..”
അവൻറെ ചോദ്യം കേട്ട് അവൾ വീണ്ടും ഞെട്ടി.. ഇങ്ങനെ ഞെട്ടാൻ മാത്രം ആരെയാണോ ഇവള് കണികണ്ടത്..
”എടോ.. ഒരു കാര്യം ചെയ്യ് താൻ നമ്പര് താ ഞാൻ വിളിക്കാം.. അല്ലാതെ ശരിയാകില്ല… ഹും പറേ..”
”808695….”
അവൾ പറഞ്ഞു..
അവൻ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചു..
ട്രിം..ട്രിം.. ട്രിം.. ട്രിം….
ഈ കാറ്റ് വന്ന് കാതിൽ
പറഞ്ഞൂ…
നീ എന്നുമെന്നുമെൻറേത്
മാത്രം….
ഫോൺ മുഴങ്ങി..
അവൾ ഫോണെടുത്തു…
”എതോ അൺനോൺ നമ്പരാ..”
അവൾ ഫോൺ അറ്റെൻറ് ചെയ്തു.
”ഹെലോ.. ഹെലോ.. ഹെലോ ആരാദ്??…”
”ഒന്നും മിണ്ടുന്നില്ല..”
അവൾ പരാതിയുടെ സ്വരത്തിൽ അവനോട് പറഞ്ഞു..
”എടോ മണുക്കൂസേ.. ഞാൻ തൻറെ നമ്പർ അല്ല ചോദിച്ചേ.. ഇങ്ങനെ ഒരുരുപ്പടിയെ തിരിച്ച് വേണോ എന്നറിയാൻ വീട്ടിലെ നമ്പർ തരാനാ പറഞ്ഞേ.. ദാ കണ്ടാ.. ഇത് ഞാൻ വിളിച്ച കോളാ..”
അവൻറെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി താങ്ങാനാകാതെ
അവൾ ചൂളി വെളുത്ത് താഴേക്ക് നോക്കി നിന്നു..
”താൻ പറെ എന്നതാ പറ്റിയേ??”
”വണ്ടി ഓണാകുന്നില്ല..”
അവൾ തലകുനിച്ചു നിന്ന് പറഞ്ഞു..
”പറിച്ച് കെടക്കണ്.. ഇതിനാണോ താൻ എന്നെ ഇങ്ങനെ വട്ടാക്കിയേ..”
”അയ്യോ എനിക്ക് 9 മണിക്ക് കോളേജിലെത്തണം.. ദാ 9 മണിയാകുന്നു..”
അവൾ എന്തോ ഓർത്ത പോലെ വാച്ചിലേക്ക് നോക്കി പറഞ്ഞു..
”ഏത് കോളേജ്??”
”ങ്ഹേ??..”
”ങ്ഹേ അല്ല.. തനിക്ക് ഏതു കോളേജിലാ പോകേണ്ടേ??..”
”ആർട്ട്സ്..”
”ആഹാ.. വാ.. കേറ് ഞാനങ്ങ് ആക്കാം..”
”അയ്യോ ഇയാള് ബുദ്ധിമുട്ടണ്ട.. ഞാൻ ഓട്ടോ വിളിച്ച് പൊയ്ക്കോളാം..”
അവൾ മനസ്സില്ലാ മനസ്സോടെ അവൻറെ ക്ഷണം നിരസിച്ചു..
”ഹ..ഹ.. ബുദ്ധിമുട്ടോ.!. ഇപ്പ ബുദ്ധിമുട്ടിയതിൽ കൂടുതലായി ഇനി എന്ത് ബുദ്ധിമുട്ടാൻ.. വാ.. വന്ന് കേറ്..”
അത് കേട്ടപ്പോൾ നാണത്തിൽ കുതിർന്ന പുഞ്ചിരിയും നല്കി അവൾ മടിച്ചു നിന്നു..
ആദ്യമായി ഒരു പുരുഷൻറെ ബൈക്കിനു പുറകിൽ കയറുന്നതിലുളള അങ്കലാപ്പ് അവളിൽ പ്രകടമായി എങ്കിലും അവൻറെ ആ കണ്ണുകളിലേക്ക് നോക്കി ക്ഷണം നിരസ്സിക്കാൻ അവൾ അശക്തയായിരുന്നു..
”വാടോ.. ദാ സമയം പോണു..”
അവൻറെ മുന്നറിയിപ്പ് കൂടി വന്നപ്പോൾ പിന്നെ അവൾ അമാന്തിച്ചില്ല.. ഹാൻഡ് ബാഗുമെടുത്ത് വണ്ടിയിലേക്ക് എത്തി കയറി.
–ക്ടക്ക്–
”എന്താ ഒരു ശബ്ദം കേട്ടത്??..”
”ഒ..ഒ..ന്നുലാ..”
”ഹും.. ഞാൻ കരുതി വണ്ടീന്ന് വല്ലതും ഊരി വീണെന്ന്.. ഒന്നാതേ എൻറെ വണ്ടി അല്ല.. ഒരു ചങ്കിൻറെയാ.. അവൻ ഇതീപരമില്ലാതെ കൊണ്ട് നടക്കുന്നതാ..ഹ..ഹ..”
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.. റോഡുകൾ മാറി കയറി വണ്ടി പാഞ്ഞു.. വിജനമെന്ന് തോന്നിയ ഇരുവശത്തും കാടായ ഇടവഴിയിൽ എത്തിയപ്പോൾ റോഷ്നി അവൻറെ വലതു കൈകൊണ്ട് അവൻറെ ഷോൾഡറിൽ ചുരണ്ടി..
”ഹും.. എന്താ??..”
”ഒന്ന്.. വ.. വണ്ടി നിർത്തോ.. പ്ളീസ്..”
”ഓഹ്.. അതിനെന്താ??.. അവൻ വണ്ടി സൈഡിൽ ഒതുക്കി.. എന്തിനാ നിർത്താൻ ആവശ്യപ്പെട്ടത് എന്ന ആശങ്കയിൽ തിരിഞ്ഞു നോക്കി..
”വോട്ട് ഹാപ്പെൻഡ് മാഡം??.. ഹാവ് യൂ ഹാഡ് എനി പ്രോബ്ളെം??..”
”നത്തിംഗ്.. എന്നെ ഒന്ന് വീട്ടിലാക്കാമോ.. ഇഫ് യു കാൻ..”
”അതിനെന്താ പക്ഷേ.. കോളേജിൽ പോണ്ടേ??..”
”ങ്ഹൂം.. ഇന്ന് വേണ്ട.. എനിക്ക് വയ്യ..”
അപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അവൻറെ ശ്രദ്ധയിൽ പെട്ടു..
”എന്താ സുഖമില്ലേ??..”
”ങ്ഹൂം..”
”പിന്നെ എന്നതാ കാര്യം??..”
”ഒന്നൂല്ല..”
”ടോ നമ്മളിപ്പോൾ പരിചയക്കാരല്ലേ.. കാര്യം പറ..”
”ഒന്നൂല്ലാന്ന് പറഞ്ഞില്ലേ..”
സ്വരം കടുത്തതിനൊപ്പം അവളുടെ കണ്ണുകളിൽ നിന്നും നീരു പൊഴിഞ്ഞു..
”ങാഹാ.. അത്രക്കായോ.. എന്നാൽ ഇന്ന് കോളേജിൽ ആക്കിയിട്ട് തന്നെ കാര്യം..”
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു..
”അയ്യോ.. പ്ളീസ്.. വണ്ടിയെടുക്കല്ലേ..”
അവൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ അവൾ ഏങ്ങി കരയുന്നു..
