”ഹൂയ്..”
അവൻ പാവാട വീണ്ടും പിടിച്ച് ഇടുപ്പിൽ വെച്ച ശേഷം വയറ്റിൻറെ മടക്കിൽ പിടിച്ച് ശക്തിയായി ഞെരിച്ചു..
”ദേ.. ഇനി ഇത് പിടിവിട്ടാൽ ഇതായിരിക്കില്ല ശിക്ഷ പറഞ്ഞേക്കാം..ങ്ഹാ..”
അവൻ പാവാട പൊക്കിളിന് കുറച്ച് താഴെയായി കെട്ടി..
പാവാട ചരട് കെട്ടുന്നതിനിടയിൽ പല പ്രാവശ്യം അവൻറെ വിരലുകൾ അവളുടെ വയറ്റിലും പൊക്കിൾ ചുഴിയിലുമായി ഉഴന്നു നടന്നു..
”ങ്ഹാ..കഴിഞ്ഞു.. ഇനി പെട്ടെന്ന് സാരിയെടുത്ത് ഉടുക്ക്.. 9 :10 ആകുന്നു..”
അത് പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു.. അവൾ അതിശയത്തോടെ വിശ്വസിക്കാൻ കഴിയാതെ അവനെ നോക്കി നിന്നു.. തൻറെ ഇരുപത്തിമൂന്നു വയസ്സിനിടയിൽ താൻ കണ്ട.. അല്ലെങ്കിൽ തനിക്ക് ആരാധന തോന്നിയ ആദ്യത്തെ പുരുഷൻ..
രാവിലെ അമ്മയോട് പറഞ്ഞതിന് അല്ലെങ്കിൽ അമ്മയുടെ പ്രാർത്ഥനയ്ക്ക് ദൈവം നല്കിയ മറുപടി ആണോ ഇവൻ…
അവൾ സാരിയുടുക്കുന്നതിനിടയിലും ചിന്തിച്ചു..
എന്നാൽ അവൻറെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു.. ദയനീയമായ ആ ഒരു സാഹചര്യത്തിൽ അബലയായ തന്നെ ചെറുക്കാൻ പോലും ധൈര്യമില്ലാത്ത ഒരു സാധു പെണ്ണിനെ അനാവശ്യമായ ഒരു നോട്ടം കൊണ്ട് പോലും മലിനപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. ഒരു പക്ഷേ ഇത് മൂന്നാമതൊരാൾ അറിയുന്ന സാഹചര്യം ഉണ്ടായാൽ.. ഇത്രയും സൌന്ദര്യവും ആകാരവടിവിൻറെ നിറകുടവുമായ ഒരു പെണ്ണിനെ അർദ്ധ നഗ്നയായി മുന്നിൽ കിട്ടിയിട്ടും തെറ്റായൊന്നും പ്രവർത്തിക്കാതിരുന്ന തന്നെ വെറും ഷണ്ഡനായി ചിത്രീകരിച്ചെന്ന് വരാം.. എന്നാൽ അന്നും ദൈവസന്നിധിയിൽ താൻ നീതിയുളളവനായിരിക്കും എന്ന ബോധം അവനിൽ നിറഞ്ഞു നിന്നു..
”പോകാം..”
പിറകിൽ നിന്നും അവളുടെ ശബ്ദം കേട്ടു..
”ഹാ.. വാ കേറ്..”
അവൻ പറഞ്ഞു തിരിഞ്ഞതും അവൻറെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കോർത്തു..
അവളുടെ കണ്ണുകളിൽ സ്ഫുരിക്കുന്ന നാണം.. ആ മുഖം വിളിച്ചോതുന്ന വിധേയത്വം അവൻറെ മനസ്സിൽ തിരയോട്ടം ആരംഭിച്ചു..
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പുറകിലേക്ക് കയറി.. പക്ഷേ ഇപ്രാവശ്യം സഹായത്തിനു മറുപടിയായി നല്കുന്ന കൃതജ്ഞതക്ക് പകരം തനിക്ക് എന്തോ അധികാരം ഉണ്ട് എന്ന് മനസ്സ് വിളിച്ചോതുന്നതു പോലെ അവൾക്ക് തോന്നി..
അവളുടെ കൈകൾ അറിഞ്ഞോ അറിയാതെയോ അവൻറെ തോളിൽ സ്ഥാനം ഉറപ്പിച്ചു..
യാത്രയിലുട നീളം ഇരുവരും ഒരക്ഷരം ഉരിയാടിയില്ല..
താൻ എന്തെങ്കിലും സംസാരിച്ചാൽ ഇനി അവൾ മറുപടി തരുമോ എന്ന ജിജ്ഞാസ ഉളളിൽ കിടക്കുന്നതു മൂലം അവൻ ചുണ്ടനക്കാതിരുന്നപ്പോൾ.. ഈ നടക്കുന്നതിൽ ഏതാണ് യാദാർത്ഥ്യം ഏതാണ് സ്വപ്നം എന്ന ഗഹനമായ ചിന്തയിലായിരുന്നു അവൾ..
”ഹെലോ.. കോളേജ് എത്തി..”
അവൻറെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്..
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി..
”അപ്പോൾ ഞാൻ പോട്ടേ.. വണ്ടി ശരിയാക്കാൻ ആളെ ഏർപ്പാടാക്കാം.. വിഷമിക്കേണ്ട..”
അവൻ മുഖത്തൊരു ചിരി വരുത്തി പറഞ്ഞു..
അവൾ ബാർബി ഡോൾ തലകുലുക്കുന്ന പോലെ അറിയാതെ തലകുലുക്കി..
റോഷ്നിയെ കോളേജ് ഗെയ്റ്റിന് മുന്നിലിറക്കി അവൻ വണ്ടി തിരിച്ചു.. അവൻ പോകുന്നത് അവളുടെ കണ്ണുകൾ പിന്തുടർന്നു..
കുറച്ച് മുൻപ് മാത്രം കണ്ട സുന്ദരായ ചെറുപ്പക്കാരൻ..അവൻറെ പേരോ.. നാടോ.. ഒന്നും അറിയില്ല.. എന്നാൽ ഇത്ര നാൾ ആരോടും തോന്നിയിട്ടില്ലാത്ത ഒരു വികാരം..ഒരു മമത.. ഒരു ബഹുമാനം..അത് അവനോട് തോന്നുന്നതിന് കാരണമെന്താണ്??..
ബസ്സിലും ക്ളാസിലുമായി പലയിടങ്ങളിലുമായി അറിഞ്ഞോ അറിയാതെയോ ആരെല്ലാം തൻറെ ദേഹത്ത് സ്പർശിച്ചിരിക്കുന്നു.. അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേകത.. ദേഹം മുഴുവനായി കോരിത്തരിക്കുന്നു.. തെളിയിച്ച് പറഞ്ഞാൽ അവൻറെ കൈ വയറ്റിലും പൊക്കിളിലുമായി തൊട്ടു തഴുകിയപ്പോൾ ആകാശത്തിലൂടെ പറന്ന് നടക്കുന്നത് പോലെ തോന്നി..
ഇതിൻറെയെല്ലാം അർത്ഥമെന്താ??
ഞാൻ അവനെ സ്നേഹിക്കുന്നു എന്നാണോ??…
ഹേയ്… നോ.. ഐ അം നൊട്ട്..ബികൊസ് നൌ ഐ അം എ ടീച്ചർ.. ഐ ഡു നോട്ട് തിങ്ക് ലൈക് ഒതേർസ്..
