നഗ്നസത്യം – 4 Like

ഞാൻ പറഞ്ഞു..

ഇത് ചെയ്തവനെ വെറുതെ വിടില്ല..

സാനിയുടെ സഹായത്തോടെ ഞാൻ അവളെ അവിടെനിന്നു മോചിപ്പിച്ചു…

എന്നിട്ട് അവളെ ആശുപത്രിയിലെത്തിച്ചു…

ഇതെല്ലാം ചെയ്യുമ്പോഴും…

എന്റെ മനസ്സിൽ ആധിയായിരുന്നു…

വരാൻ പോകുന്ന അപകടത്തെ കുറിച്ച്…

________________

അടുത്ത ദിവസം…

ഹോസ്പിറ്റലിൽ…

ഞാൻ, അജിത്, സാനിയ icu വിനു മുന്പിലെ വാതിലിൽ കാത്തിരിന്നു..

ഞാൻ : ടാ അജിത്തേ, പോയി റെസ്റ്റെടുക്ക്.. ആ ഡോക്ടറെങ്ങാനും കണ്ടാ പ്രശ്നമാകും…

അജിത് : എനിക്കൊരു കുഴപ്പവുമില്ല… എനിക്കവളെ കാണണം..

ഞാൻ : അതിന് കുറെ സമയമെടുക്കും…

അജിത് : അത്ര വരെ ഞാൻ കാത്തിരിക്കാം…

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല..

അരുൺ…

ഞാൻ തിരിഞ്ഞു നോക്കി…

സാഹിലായിരുന്നു…

അവനെ കണ്ടപ്പോൾ അജിത്തിന്റെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു…

ഞാൻ : ആ..സാഹിൽ…

സാഹിൽ : കുറച്ചു വൈകിയാണ് അറിഞ്ഞത്…ഇപ്പോൾ..

ഞാൻ : ബോധം വന്നിട്ടില്ല…

കുറച്ചു നേരത്തിന് ശേഷം ഡോക്ടർ വന്നു …

സാനിയ : ഡോക്ടർ, നിത്യക്കിപ്പോൾ?

ഡോക്ടർ : റസ്റ്റ്‌ വേണം മിനിമം 1മണിക്കൂർങ്കിലും,

ഞാൻ : ബോധം വന്നതിന് ശേഷം കുറച്ചു നേരത്തേക്കെങ്കിലും സംസാരിക്കാൻ?

ഡോക്ടർ : വലിയ കാര്യമൊന്നുമില്ല…

ഞാൻ : എന്ന് വച്ചാൽ?

ഡോക്ടർ : അവളുടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തായിരുന്നു.. She was drugged…

ഞാൻ : വാട്ട്‌ 😨?

ഡോക്ടർ :യെസ്, അത് ഉള്ളിൽ ചെന്നാൽ ഓർമ്മക്കുറവ് ഉണ്ടാവും…ചിലപ്പോൾ അത് കാരണം നിങ്ങൾ ഉദ്ദേശിച്ച ചോദ്യങ്ങൾക്കു ഉത്തരം കിട്ടില്ല..

ഞാൻ : പിന്നെ…

അവൾക്കു വേറെന്തെങ്കിലും…

അജിത്തിന്റെ മുഖം വലിഞ്ഞു മുറുകുന്നത്

ഞാൻ വല്ലാതായി…

പെട്ടന്ന് icu വിൽ നിന്ന് നേഴ്സ് പുറത്ത് വന്നു..

ഡോക്ടർ, അവർക്കു ബോധം വന്നു..

ഡോക്ടർ : ഉം, ഒരാൾക്ക് മാത്രമായി കേറാം…

ഞാൻ : ഞാൻ കേറാം..

ഞാൻ icuvil കയറി…

നിത്യ മെല്ലെ കണ്ണുകൾ തുറന്നിട്ടുണ്ടായിരുന്നു…ഞാൻ മെല്ലെ അവളുടെ അടുക്കൽ ചെന്നു…

അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു…

ഞാൻ : ഏയ്‌, വേണ്ട…കിടക്ക്…

ഞാൻ അവളെത്തന്നെ നോക്കി നിന്നു..

എന്താണ് പറയേണ്ടതെന്നറിയാത്ത അവസ്ഥ.. ഞാൻ അവളോട്‌ അർമാന്റെ കാര്യം എങ്ങനെ…

ഞാൻ : ഇപ്പൊ എങ്ങനെയുണ്ട്?..

നിത്യ : കുഴപ്പമൊന്നുമില്ല…

ഞാൻ : നിനക്ക് വല്ലതും ഓർമയുണ്ടായിരുന്നോ?

അവൾ ഒന്ന് മിണ്ടാതിരുന്നു.. എന്നിട്ട് പറഞ്ഞു..

“ഞാൻ കല്യാണത്തിന്റെ ഡ്രസ്സൊക്കെയിട്ട് റെഡിയായിരിക്കുകയായിരുന്നു.. പെട്ടന്ന് എനിക്കു ഒരു മെസ്സേജ് വന്നു.. അതിൽ അർമാന്റെ ഒരു രഹസ്യം എനിക്കറിയാം എന്നായിരുന്നു.. അറിയണമെങ്കിൽ പിന്നിലുള്ള കാട്ടിലേക്കുവരണം എന്നും പിന്നെ ആരോടും പറയരുതെന്നും പറഞ്ഞു..പിന്നെ…പിന്നെ..”

ഞാൻ: മതി.. മതി..

നിത്യ : അല്ലേടാ, എനിക്കു ബോധം വന്നപ്പോ എന്തോ ഒരു.. ഒന്നു.. എന്നെ… …അതിൽ നിന്ന് എനിക്ക് രക്ഷപെടാൻ ഞാൻ എന്റെ കൈയിൽ കിട്ടിയ കത്തി കൊണ്ട് കുത്തി..പിന്നെ…

അവൾ കരയാൻ തുടങ്ങി..

ഞാൻ : കുഴപ്പമില്ല..പിന്നെ നിനക്ക് ആരാ ടെഡി ഗിഫ്റ്റായി തന്നത്?

നിത്യ : അത് അർമാൻ…

ഞാൻ : നേരിട്ടാണോ..

നിത്യ : അല്ല, അയച്ചു തന്നതാ..

ഞാൻ : ഉം.. ശെരി..നീ വിശ്രമിക്ക്..

അവൾ : അയ്യോ.. എന്റെ കല്യാണം.. അർമാൻ…എവിടെ?..

ഞാൻ ഒന്ന് വിറച്ചു…

ആദ്യം വിശ്രമിക്ക്.. എന്നിട്ട് പറയാം…

പെട്ടന്നു പുറത്തു നിന്നു ഒരു ഒച്ചപ്പാടും ശബ്ദവും കേൾക്കാൻ തുടങ്ങി..എന്താണ് കാര്യമെന്നറിയാൻ ഞാൻ പുറത്ത് ചെന്നു..

പുറത്തു ശാന്തനുവും ശിങ്കിടി അശ്വിനും വന്നിട്ടുണ്ട്..

സാനിയ, യൂ ആർ ആ ഷെയിം ടു തെ entire പോലീസ് ഡിപ്പാർട്മെന്റ്.. നാണമില്ലേ ഇതുപോലെ ചെയ്യാൻ…ഒരു പെണ്ണാണെന്ന് കരുതിയാ ഞാൻ…

ചുറ്റുമുള്ള ആളുകൾ സാനിയായേ തന്നെ നോക്കുന്നുണ്ട്…അവൾ ഒന്നും മിണ്ടാതെ നിസ്സഹായയായി നിൽക്കുന്നു.. ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട്…അജിത്തും അവിടെ നില്കുന്നുണ്ടായിരുന്നു…

ചേ…ഞാൻ കാരണമല്ലേ അവൾ..

മതി…ഇയാളോട് ഇനി നാല് വാക്ക് പറഞ്ഞിട്ട് തന്നെ ബാക്കി…

ഞാൻ എന്റെ ട്രാക്ക് മാറ്റി പിടിക്കാൻ തീരുമാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *