നഗ്നസത്യം – 4 Like

അത് ഒരു പഴയ ഷെഡ്ടായിരുന്നു..അത്യാവശ്യം പഴക്കം ചെന്നത്…

ഞാൻ ആ മരവാതിൽ പരിശോധിച്ചു.. കുറച്ചൊക്കെ ചിതലരിച്ചിട്ടുണ്ട്…ഒരു ചവിട്ടിനു തുറക്കാൻ പറ്റും.. സാനിയ ചവിട്ടാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു.. ഒരു വാണിംഗ് എന്ന രീതിയിൽ…അവളോട്‌ അവിടെ നിൽക്കാൻ പറഞ്ഞു..

ഞാൻ ആ ഷെഡ് പുറത്ത് നിന്ന് പരിശോധിച്ചു…

പുറത്തൊരു സൈഡിൽ ഒരു പൊട്ടിയ ജനാല കണ്ടു.. അത് വഴി ഞാൻ അകത്തു കയറി..

അവിടെ ഒരു ബൾമ്പിരിക്കുന്നത് കണ്ടു..

ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ സ്വിച്ചും കണ്ടു പിടിച്ചു…അത് ഞാൻ ഓണാക്കി…

വൈകാതെ അവിടമാകെ ഒരു പ്രകാശം പരന്നു…

എന്നിട്ട് മുൻവാതിൽ തുറന്നു…

സാനിയ അകത്തേക്കു കയറി വന്നു..

ഞാൻ : ഇവിടെ ആകെ രണ്ട് മുറിയേയുള്ളു

സാനിയ : നമുക്ക് ആദ്യത്തെ മുറിയിൽ നോക്കാം..

ആദ്യത്തെ മുറി ഒരു തുരുമ്പിച്ച പൂട്ട് കൊണ്ട് ലോക്ക് ചെയ്തിരിക്കുകയായിരുന്നു..

സാനിയ അത് ചവിട്ടി തുറന്നു…

പുറത്തുള്ള മുറിയിലെ വെളിച്ചം അകത്തേക്ക് ഇരച്ചു കയറി…

അരണ്ട വെളിച്ചം ചുവരിലെ ഒരു ഒരു ഭാഗത്തിലേക്കു വീണു..

അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു…

ഇത് വരെ നടന്ന എല്ലാ സംഭവങ്ങളുടെയും ഒരു ഫുൾ പ്രൂഫ് ബ്ലു പ്രിന്റ് ആയിരുന്നു…

ഇതോടു കൂടി ഇവിടെ നടക്കുന്ന സംഭവങ്ങളുടെ ഏകദേശരൂപം മനസിലായി..

സാനിയ അവിടെ ചെന്നു ചില ഫോട്ടോസ് നോക്കി…അർമാന്റെ ഒരു ദിവസത്തെ ദിനചര്യകൾ, ആരെയെല്ലാം കാണുന്നു എന്ന് വേണ്ട കഴിയാവുന്ന ഇൻഫർമേഷൻ മുഴുവൻ ശേഖരിച്ചു വെച്ചിട്ടുണ്ട്..

“ബാസ്റ്റഡ്…”

ഞാൻ : എന്താ..

സാനിയ : തന്നെയല്ല…

അപ്പോൾ താൻ കരുതിയത് ശെരിയാണല്ലേ…ബോത്ത്‌ ആർ കണക്റ്റഡ്..രണ്ട് ക്രൈംസിന്റെ പിന്നിലെ മാസ്റ്റർ മൈൻഡ് ഒരാൾ തന്നെയാ..

ഞാൻ : പക്ഷേ നിത്യ?..

ഞങ്ങൾ അടുത്ത റൂമിൽ പോയി നോക്കി.. നിരാശയായിരുന്നു ഫലം..

ഞാൻ : ശേ, നിത്യയെ ഇവിടെ നിന്നും കിട്ടിയില്ലലോ 😟

സാനിയ : പക്ഷെ…

ഞാൻ അവിടെ തന്നെ തളർന്നിരുന്നു…മരം കൊണ്ടുള്ള നിലത്തിൽ എന്റെ തല അമർത്തി.. കുറച്ചു നേരം എന്താണ് ചെയേണ്ടതെന്ന് അറിയാതെ…സാനിയ എന്റെ തോളിൽ കൈ വെച്ചു..

പെട്ടന്ന്…

നിലത്തു നിന്ന് ഒരു കമ്പനം അനുഭവപ്പെട്ടു…

തക്.. ടക്.. ടക്..

ഞാൻ സാനിയയേ നോക്കി..അവൾ അനങ്ങാതെ എന്തോ ആലോചിരിക്കുകയായിരുന്നു..

കുറച്ചു നേരം കഴിഞ്ഞ് സാനിയ എന്നെ നോക്കി…

ഞാൻ അവളെയും…

പിന്നെ ഞാവളോട് ആംഗ്യം കാണിച്ചു 🤫…

അവളെന്തെന്നറിയാതെ ഭാവം കാണിച്ചു..

ഞാൻ : എല്ലാം ഒന്ന് കൂടി പരിശോധിക്കണം..

സാനിയ : എന്തിന്?

ഞാൻ ഒന്നും മിണ്ടിയില്ല.. ഞാൻ മരം കൊണ്ടുണ്ടാക്കിയ നിലം കുറച്ചു നേരത്തേക്ക് നോക്കി നിന്നു…

ഒരു നിമിഷം, ഞാനത് ശ്രദ്ധിച്ചു..

ഒരു ചെറിയ ചതുരകൃതിയിലുള്ള ഒരു മരപ്പലക…

അതെ.. ഇത് തന്നെ…

ഞാൻ ഉദേശിച്ചത്…ഇത് തന്നെ…

ആ പലക പകുതി കാർപെറ്റിൽ മൂടിയ നിലയിലായിരുന്നു..

ഞാൻ ആ കാർപെറ്റ് മാറ്റി…

പ്രതീക്ഷിച്ച പോലെ….

അത് ഒരു മരവാതിലായിരുന്നു..

അതിന് ലോക്കില്ലായിരുന്നു…

ഞങ്ങൾ അത് തുറന്നു താഴെക്കിറങ്ങി…

താഴെ നല്ല ഇരുട്ടായിരുന്നു..

ഒരു അരണ്ട വെളിച്ചത്തിൽ അവിടെ അധികം ഉപയോഗിച്ചിട്ടില്ലാത്ത ഒരു സ്വിച്ച് കണ്ടു.. അത് ഞാൻ ഓണാക്കി…

ഒരു കത്തുകയും കെടുകയും ചെയ്തു കൊണ്ട് അത് പ്രവർത്തിച്ചു തുടങ്ങി…

ആ റൂം മുഴുവൻ എലികളും മറ്റു ക്ഷുദ്ര ജീവികളും അങ്ങോട്ടുമിങ്ങോട്ടും ഓടി..

അവിടെ കസേരയിൽ കെട്ടിയിട്ട നിലയിൽ…

നിത്യ…

എന്റെ ചങ്കോന്നു വിങ്ങി…

ഞാൻ സാനിയയെ നോക്കി…

അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുകയായിരുന്നു…

അവളുടെ ദേഹത്ത് കൂടെ പല്ലിയും പഴുതാരകളും ഉണ്ടായിരുന്നു…

നഖങ്ങൾ പൊട്ടിയിരിക്കുന്നു..

ശരീരംമാകെ മുറിഞ്ഞിരിക്കുന്നു…

ഇത് അജിത് കണ്ടാലുള്ള അവസ്ഥ..

എന്റെ കണ്ണുകളിൽ നിന്ന് ധാര ധാരായായി കണ്ണീർ ഒഴുകി…

എന്റെ നിത്യ…

ഞാൻ വേഗം അവളുടെ അടുത്തേക്ക് ഓടി…

ഞാൻ അവളെ തൊട്ടു…

പെട്ടന്ന് അവൾ മെല്ലെ കണ്ണ് തുറന്നു..

ന്നെ…ഒന്നും ചെയ്യല്ലേ…ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം…

ക്ഷീണിച്ച ശബ്ദത്തോടെ അവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *