ഈ ഭാഗത്ത് അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. അത് മാത്രമല്ല ഇവിടെ പലരെയും കാണാതായിട്ടുമുണ്ട്..
അജിത് : അവരൊക്കെയെന്താ പ്രേതമായിട്ട് വരുമോ..
ഇവനിത്.. 😡
ഞാൻ : എന്താടാ നിന്റെ പ്രശ്നം?
അജിത് : അത് തന്നെയാ എനിക്കും അറിയേണ്ടത്..നിങ്ങൾ തമ്മിൽ എന്താ കാര്യം?
ഞാൻ : ഒന്ന് തെളിച്ചു പറയെടാ…
അജിത് : എനിക്ക് നിങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചറിയണം…
ഞാൻ :എന്ത് ബന്ധം?
അജിത് : എന്ത് ബന്ധമെന്നോ…നീ എന്റെ പെങ്ങളെ കണ്ടുപിടിക്കാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്, അതോ?
എന്റെ ക്ഷമയുടെ നെല്ലിപല കടന്ന അവസ്ഥായായിരുന്നു അത്…
ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം…
ഞാൻ തിരിച്ചു പറയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ വണ്ടിയുടെ പുറകിൽ ഇരുട്ടിൽ എന്തോ ഒന്നു അനങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…
എന്റെ മുഖത്തെ സീരിയസ് ഭാവം ആ സമയത്തു അജിത്തും ശ്രദ്ധിച്ചു.. സാനിയ ആ സമയത്തു ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തിയിരിക്കുകയായിരുന്നു..
ഞാൻ അജിത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…
എന്നിട്ട് സാനിയോട് പറഞ്ഞു..
സാനിയ, ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്…
അവൾ വേഗം ഇൻഡിക്കേറ്റർ കത്തിച്ചു എന്നിട്ട് വണ്ടി സൈടാക്കി പോവാൻ തുടങ്ങി ..പക്ഷെ ആ വണ്ടി നമ്മളെ കടന്നു പോവുന്നുമില്ല…
പെട്ടന്ന് എനിക്കൊരു സംശയം വന്നു…
ഡാ, അജിത്തേ, നിനക്കാ കാർ കാണാൻ കഴിയുന്നുണ്ടോ?…
അജിത് : കൈയിൽ ടോർച്ചുണ്ടോ?
സാനിയ :ഡിക്കിയിലുണ്ട്..
ദുർഘട്ടം പിടിച്ച പാതയിൽ വളരെ ശ്രദ്ധയോടെ സ്റ്റൈറിങ് ചലിപ്പിച്ചു കൊണ്ട് സാനിയ മറുപടി നൽകി..
അജിത് ഡിക്കിയിൽ നിന്ന് ടോർച്ചെടുത്തു.. എന്നിട്ട് പിന്നിൽ വരുന്ന വണ്ടിക്കു നേരെ തെളിച്ചു…
ഞാൻ : നീ കണ്ടോ?…
അജിത് : എടാ…
ഞാൻ : എന്താടാ..
അജിത് : അതിന് നമ്പർ പ്ലേറ്റില്ല..
ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..അവളുടെയും മുഖത്തു ആവിശ്വാസനീയതയുണ്ടായിരുന്നു.
ഞാൻ : ഏതാ കാർ?..
അജിത് ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ പറഞ്ഞു..
മൊറിസ്…
അതിനു മുൻപേ തന്നെ ആ കാർ അത്യുഗ്രമായ വേഗതയിൽ വന്നു ഞങ്ങളുടെ കാറുമായി വന്നിടിച്ചു…
ട്രാഷ്‌ഹ്…
കാർ വളരെ ശക്തിയിൽ കുലുങ്ങി..
സാനിയ വല്ലാതെ പേടിച്ചു പോയി…
ആ കണ്ണുകളിൽ ഭയം ഞാൻ കണ്ടു…
അന്ന് കണ്ട പോലെ…
ട്രൂമം.. ട്രാഷ്‌ഹ്…
രണ്ടാമത്തെ പ്രഹരം…..
സാനിയയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപെടുന്ന അവസ്ഥ വരെ എത്തി..
കാര്യം അവതാളത്തിലാവുമെന്ന് തോന്നിയപ്പോൾ ഞാൻ ചിലതുറപ്പിച്ചു..
നമ്മൾ ഇപ്പോൾ പോവുന്നത് ഒരു നേർ വഴിയിൽ ആണ്..
ഞാൻ : സാനിയ, ഇവിടെ ഏതെങ്കിലും രീതിയിൽ ഉള്ള അപകടകരമായ സ്പോട്ടുണ്ടോ?..
സാനിയ : കുറച്ചു മുൻപിൽ ഒരു താഴ്വാരമുണ്ട്..
ഞാൻ : ശെരി, കാറിന്റെ സ്പീഡ് കൂട്ട്..എന്നിട്ട് സ്ഥലമെത്താറാവുമ്പോ പറ…
സാനിയ : എടാ, അത്…
ഞാൻ : ഒന്ന് ചെയ്യ്..
സാനിയ :ഒക്കെ ഞാൻ…
അവൾ അക്‌സെലിറേറ്ററിൽ ചവിട്ടി..
നമ്മുടെ കാർ അതിവേഗത്തിൽ കുതിച്ചു…
എന്റെ മനസ്സിൽ ഒരായിരം സംശയങ്ങളുണ്ടായിരുന്നു
പെട്ടന്ന്…
ട്രറോ…
നമ്മുടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു..
അത് റോഡിൽ നിന്ന് തെന്നി മാറി കാടിന്റെ ഉള്ളിലേക്ക് പാഞ്ഞു…
എന്നിട്ട് ദൂരെ എവിടെയോ അടിച്ചു നിന്നു…
എന്റെ ബോധം മെല്ലെ മറഞ്ഞു..
കണ്ണുകളിൽ ഇരുട്ട് കയറി..
ഇത് നമ്മുടെ അന്ത്യമാണോ?
എന്റെ ഹൃദയം വളരെ ശക്തമായി മിടിച്ചു കൊണ്ടിരുന്നു..
ഞാൻ ഈ ജന്മമുള്ള പല കാര്യങ്ങളും എന്റെ മനസിലേക്ക് ഓടി വന്നു…
ശേഷാദ്രി.. നിത്യ… അജിത്.. സാഹിൽ..
പിന്നെ സാനിയ..
അങ്ങനെ…
അരുൺ…നിനക്ക് വിട…
അടുത്തൊരു ജന്മമുണ്ടെങ്കിൽ ഇവരെ വീണ്ടും കണ്ടുമുട്ടാം…
________________
അരുൺ.. എഴുന്നേൽക്..
സാനിയുടെ ശബ്ദം…
ഞാൻ മരിച്ചോ?…
അപ്പോൾ സാനിയായും?..
ഞാൻ വല്ലാതെ പേടിച്ചു..
അരുൺ…
അജിത്തിന്റെ ശബ്ദം..
ആഹ്…
അവൻ വേദന കൊണ്ട് കരയുകയാണ്…
ങേ, മരിച്ചതിനു ശേഷവും വേദനയോ?
അപ്പോൾ ഞാൻ…
ഇരുട്ടിൽ നിന്ന് മെല്ലെ ബോധത്തിലേക്ക് തിരിച്ചു വന്നു..
നോക്കുമ്പോൾ ഞാൻ കാറിനു പുറത്ത് കിടക്കുന്നു..
