‘അതും നൈസ് ആയി തേഞ്ഞു പോയി കാണും’
‘യെസ്. എങ്ങനെ മനസിലായി’
‘ഊഹിക്കാം. ഫെയിൽഡ് റൊമാന്റിക് ഗൈ’
‘ഇല്ലാ, എനിക്ക് അങ്ങനെ ഒരിക്കലും തോന്നിട്ടില്ല. എനിക്ക് ഒരു പ്രണയവും സ്വന്തം ആക്കണം എന്ന് തോന്നിട്ടില്ല. പ്രണയിക്കുമ്പോൾ എല്ലാം ഇമേജിനറി വേൾഡിലെ എക്സ്പെക്ടഷൻസ് ആയിരിക്കും. അത് റിയൽ ലൈഫിൽ ആ തീവ്രതയിൽ കൊണ്ടുപോകാൻ എത്ര നാൾ കഴിയും? എല്ലാവരും അവരവരുടെ ലൈഫിൽ സെൽഫിഷ് ആടോ. താനും ഞാനും എല്ലാം സെൽഫിഷ് അല്ലെ ആ കാര്യത്തിൽ.’
‘ആയിരിക്കും. ഇനി ഒരു പ്രണയം തനിക്ക് ഉണ്ടാവോ?’
‘ഉണ്ടാവുമായിരിക്കാം. പ്രണയം ഇഷ്ടം അല്ലാത്തവർ ആരുണ്ട്? പ്രണയത്തോടെ ഒരു പെണ്ണിനെ തൊടുന്നതും പൈസ കൊടുത്തു തൊടുന്നതും സെക്‌സിന് വേണ്ടി മാത്രം തൊടുന്നതും എല്ലാം ഡിഫറണ്ട് അല്ലെ? ആണ്. ഞാൻ ഒരിക്കൽ കോവളത്തു റൂം എടുത്തപ്പോൾ അവിടെ പരിചയപ്പെട്ട ലൂസിയ ഉണ്ട്. അവൾക്ക് ഫണ്ട് മാത്രം ആണ് വേണ്ടത്. ഞാൻ റൂമിലേക്ക് വിളിച്ചു അവൾക്ക് പൈസ കൊടുത്തു, എനിക്ക് സെക്സ് ചെയ്യാൻ ഒരു ഇന്റെരെസ്റ്റും ഇല്ല അവരായി.
എന്റെ ടേസ്റ്റ് പോലും ആല്ല അവൾ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. അവളുടെ അടുത്തേക്ക് പ്രണയം തോന്നാനായി സാരിയും റോൾഡ് ഗോൾഡ് മാലയും സ്വീറ്റ്സും വാങ്ങി സെക്സ് ചെയ്യാൻ വരുന്നവരെ കുറിച്ച്. അവള് ഇതൊക്കെ ചിരിച്ചോണ്ടാ എന്നോട് പറഞ്ഞത്. എനിക്ക് ചിരിക്കാൻ തോന്നിയില്ല.’
‘എന്ത് മനുഷ്യൻ ആടോ താൻ, ചുമ്മാ പൈസ കൊടുക്കാ? അല്ലെങ്കിൽ തനിക്ക് പോകാതിരുന്നൂടെ?’
‘ചുമ്മാ അല്ലല്ലോ ഞാൻ പൈസ കൊടുത്തേ’
‘പിന്നെ?’
‘അവള് പോകും നേരം എന്നെ കെട്ടിപിടിച്ചു എന്റെ നെറുകിൽ ഉമ്മ വെച്ചു. ആ ഉമ്മ പൈസക്ക് വേണ്ടി അല്ലായിരുന്നു. ഇനിയും വരുമ്പോൾ കാണണം എന്ന് പറഞ്ഞു. ഞാൻ സംസാരിച്ചിരിക്കാൻ പൈസ തരേണ്ടി വരോ എന്ന് ചോദിച്ചു.’
‘താൻ എന്റെ മുന്നിൽ ഒരു ഡ്രാമ ഇറക്കുന്നതാണോ? ഞാനുമായി… ഒരു ഗുഡ് ഫേസ് ഉണ്ടാക്കാൻ?’
‘പ്ളീസ് സ്റ്റോപ്പ്… നിങ്ങൾ ഞാൻ ക്ഷണിച്ചിട്ടല്ലലോ ഇവിടെ വന്നു എന്റെ ബിയർ കഴിക്കുന്നത്? ഒരാൾ സംസാരിക്കുമ്പോൾ സിൻസിയർ ആയാണോ അല്ലെ എന്ന് മനസിലാക്കാനുള്ള ഒരു കഴിവ് ബേസിക് വേണം.
ഈ നിമിഷം വരെ, എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടം ആയിരുന്നു. നിങ്ങളെ കേൾക്കാൻ ഇഷ്ടം ആയിരുന്നു. ആക്ച്വലി ഞാൻ ഒരു നല്ല ലിസ്നർ ആണ്, ലൂസിയോട് സംസാരിക്കാൻ പൈസ കൊടുക്കേണ്ടി വന്നു. തനിക്ക് ബിയറും. ബട്ട് ലൂസിയ ഒരു സെക്സ് വർക്കർ ആണെങ്കിൽ പോലും അവർക്കു ഒരാളെ മനസ്സിലാക്കാനുള്ള കഴിവുണ്ട്.’
‘സ്റ്റോപ്പ് ഇറ്റ്’
അവൾ ദേഷ്യത്തോടെ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോയി. മതിൽ ചാടി ചെടിച്ചട്ടി തട്ടിയിട്ട ശബ്‌ദം കേട്ടു. ഞാൻ നോക്കാൻ നിന്നില്ല. മനുഷ്യർക്ക് മനുഷ്യരെ മനസ്സിലാക്കാൻ ഉള്ള കഴിവില്ലാതായിരിക്കുന്നു. പറയുന്ന ഓരോ വാക്കിലും ജഡ്ജ് ചെയ്തുകൊണ്ടിരിക്കും.!
നേരം ഒരുപാടിരുട്ടിയിരിക്കുന്നു. ഞാൻ പുറത്തേക്ക് ഭക്ഷണം കഴിക്കാൻ പോയി രണ്ടു ദോശയാണ് കഴിച്ചത്. ട്രാവെല്ലിങ് ടൈമിൽ ഫുഡിന്
എക്സ്‌പെൻസ് കുറക്കാനും വയർ ചീത്തയാക്കാതിരിക്കാനും നോൺ ഒഴിവാക്കുന്നതാണ് നല്ലതു. നല്ല ചൂട് ദോശ എനിക്ക് മുന്നിൽ വെയ്റ്റർ കൊണ്ട് വെച്ചു. ഞാൻ ആദ്യത്തെ പീസ് ആസ്വദിച്ചു കഴിക്കുമ്പോളാണ് മുന്നിൽ നിന്നും ഇഷയുടെ ശബ്‌ദം,
‘ഈ ഒണക്ക ദോശക്ക് ഇത്ര ടെസ്റ്റ് ഉണ്ടോ?’ അത് ചോദിച്ചുകൊണ്ട് ഇഷ എനിക്ക് മുന്നിൽ വന്നിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല.
‘എഡോ പെരുമാളേ, തന്നോടാ ചോദിക്കുന്നെ? ഞാൻ സോറി ഒന്നും പറയാൻ നിൽക്കണില്ല.’
ഞാൻ എന്റെ ഭക്ഷണം കഴിക്കുന്ന കൈ വെച്ചു തൊഴുതുകൊണ്ടു പോകാൻ പറഞ്ഞു. അവൾ എന്നും മിണ്ടാൻ നിന്നില്ല എഴുന്നേറ്റു പോയി.
ഭക്ഷണം കഴിച്ചു കൈകഴുകുമ്പോൾ അവൾ എന്റെ അടുത്ത് വന്നു.
‘ടോ, താൻ സംസാരിക്കോ സംസാരിക്കാതിരിക്കോ എന്തെങ്കിലും ചെയ്യ്. ഞാൻ ഈ പറയുന്നത് കേൾക്ക്.’
‘എന്താ?’
‘എനിക്ക് അറിയുന്നവരിൽ ആരും തന്നെപോലെ അല്ലായിരുന്നു. ഞാൻ നിങ്ങളെപ്പോലെ ഒരാളെ ആദ്യമായാ കാണുന്നെ. അപ്പോൾ അത് ചോദിച്ചത് എന്റെ പ്രോബ്ലം ആണോ?’
