നജിയ 95അടിപൊളി  

അവളു വളരെ ദേഷ്യത്തിൽ നടന്നു നീങ്ങി. എന്തോ, അവളെ വിളിക്കാൻ തോന്നി.

‘ഇഷാ…’ അവൾ നോക്കിയില്ല.

‘ഇഷാ’ അവൾ നടത്തം നിർത്തി. എനിക്ക് നേരെ തിരിഞ്ഞില്ല. ‘ബിയർ വേണോ?,

മൂന്ന് എന്ന് കൈ വിരൽ പൊക്കി കാണിച്ചു. എന്നിട് എനിക്ക് നേരെ വന്നു ആയിരം രൂപ എന്റെ കയ്യിൽ വെച്ചു തന്നു.

‘ഇനി എന്റെ ചെലവ്.’

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ടാസ്മാക്കിലേക്ക് പോയത്. അവൾ മാസ്ക് വെച്ചു. ഞാൻ എന്റെ ഹൂഡി അവൾക്ക് കൊടുത്തു. ഞാൻ ബിയർ വാങ്ങുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ എന്താണെന്നു കൈകൊണ്ടു ആക്ഷൻ കാണിച്ചു ചോദിച്ചു. അവൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു തല തിരിച്ചു. ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് നടക്കാൻ തുടങ്ങി.

‘ഞാൻ പറഞ്ഞതിൽ അവിശ്വസനീയമായി തോന്നേണ്ട ഒന്നും തന്നെ ഇല്ലല്ലോ, ഞാൻ പറയുന്നത് വിശ്വസിക്കാതെ നമ്മൾ സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല, അതോണ്ടാ അപ്പോൾ.’ ഇഷ വേറെ എന്തോ ആലോചിച്ചു നടക്കുന്നതായി തോന്നി.

‘ഇഷ, താൻ എന്താ ആലോചിക്കുന്നത്?’

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ?’

‘എന്താ?’ അവൾ നിന്നു.

‘ഒരു മിനിട്ടു എന്റെ കണ്ണിലേക്ക് നോക്കി നിൽക്കോ?’

‘അതെന്തിനാ?’

‘നോക്കാൻ പറ്റോ? എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അത് ഞാൻ പറയാതെ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ തിരിഞ്ഞു നടന്നോ. മനസ്സിലായാൽ എന്നോട് സംസാരിക്കണം’

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി നിന്നു. ഒരു മിനിട്ടിനു ശേഷം ഞാൻ തിരിഞ്ഞു നടന്നു. അവൾ ഒന്നും സംസാരിക്കാതെ എന്റെ പിന്നാലെ നടന്നു. ഞാൻ നടത്തം സ്ലോ ആക്കിയപ്പോൾ അവൾ എന്റെ കൂടെ ആയി. ഞങ്ങളുടെ റൂം എത്താറായിരുന്നു.

‘ഇഷ, ഒരു ദിവസം മാത്രം പരിചയമുള്ള ഒരാളെ, ഏതാനും കുറച്ചു സമയം മാത്രം സംസാരിച്ചു പരിജയം ഉള്ള ഒരാളെ സ്നേഹിക്കാൻ നിൽക്കരുത്. ഒരു പ്രണയമോ സെക്സോ അത് കൊണ്ട് നമ്മൾക്ക് രണ്ടാൾക്കും നഷ്ട്ടം മാത്രമാണ് സംഭവിക്കുന്നത്. അത് വേണ്ട.’

ഇഷ ഒന്നും പറയാതെ നടന്നു, ഞാൻ അവളുടെ കണ്ണിൽ പ്രണയമാണ് കണ്ടത്. അവളുടെ കണ്ണുകൾ അത് എന്നോട് പറയുന്നും ഉണ്ടായിരുന്നു. പക്ഷെ അവളുടെ ജീവിതത്തിൽ അവൾ അനുഭവിച്ചു നിൽക്കുന്നത് എന്താണെന്നു എനിക്കറിയാം. ഞാൻ കാരണം ജയിച്ചു നിൽക്കുന്ന അവൾ തോൽക്കാൻ ഇടയാകരുത്! അല്ലാതെ ഇഷയെപ്പോലെ ഒരുവൾ ആയി റിലേഷൻ ഉണ്ടാക്കാൻ എനിക്കെന്തു ബുദ്ധിമുട്ടു!

അവൾ എന്റെ കൂടെ എന്റെ കോട്ടേജിൽ കയറി. കോട്ടേജിനു പിന്നിൽ കാംഫയറിനു വേണ്ട മരങ്ങൾ കൂട്ടിയിട്ടിരുന്നു. ഞാൻ അത് ഒരുക്കുന്നതിനിടയിൽ അവൾ എന്തോ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു ഞാനും നോക്കി അവൾ നോക്കിയാ ഭാഗത്തേക്ക്. കോട മഞ്ഞിന്റെ അഭാവത്തിൽ നില വെളിച്ചം വീടിനു പുറകിലെ മരങ്ങൾക്കിടയിൽ തളം കെട്ടി നിൽക്കുന്നു. അതിൽ കുറച്ചു മിന്നാമിനുങ്ങുകൾ പാറി നടക്കുന്നുണ്ട്. ഒരു സുന്ദര സ്വപ്നം പോലെ ആ കാഴ്ച ഇന്നും മനസ്സിൽ വേര് പിടിച്ചിരിക്കുന്നു.

‘നമ്മൾക്ക് കാട്ടിൽ പോകാം?’ അവൾ എന്റെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്.

‘പോകണോ?’

‘ഉം’

ഞാൻ ആദ്യം നടന്നു പിറകെ അവളും. ഒരു കിലോമീറ്ററോളം ഞങ്ങൾ കാട്ടിൽ നടന്നു. വലിയ മരങ്ങൾ ഉള്ളത് കാരണം ചെറു പുല്ലുകളും ചെടികളും അവിടെ ഉണ്ടായിരുന്നില്ല.

‘ഒരു കാര്യം പറയട്ടെ?’

‘എന്താ?’

‘ഞാൻ പറഞ്ഞിരുന്നില്ലേ എന്തോ ഒന്ന് നമ്മളെ രണ്ടു പേരെയും ബന്ധിപ്പിച്ചതായ ഒരു ഫീൽ ഉണ്ടെന്നു. ഇഷ്ടപെട്ട ഒരു ഇണയെ, അത് ഏതു മോമെന്റിൽ ആണെങ്കിലും നഷ്ടപെടുത്തേണ്ടതുണ്ടോ?’

‘ഇപ്പോൾ എന്നോട് തോന്നുന്നത് ഒരു സെക്സ് ചെയ്യാനുള്ള താല്പര്യം മാത്രമാണെങ്കിലോ?’

അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി,

‘ഒരു സ്ത്രീ വേണം എന്ന് വിചാരിച്ചാൽ നടക്കാത്ത കാര്യം ആണോ അത്? എനിക്കറിയില്ല നിന്നെ കണ്ടപ്പോൾ മുതൽ എന്തോ ഒരു അട്രാക്ഷൻ. അത് പ്രണയം ആകാം, സെക്സ് ആകാം. ബട്ട് ആ ഒരു ഫീൽ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാവാം, ഞാൻ വർക്ക് ചെയ്യുന്ന ആലിയ ഹോസ്പിറ്റലിൽ തന്നെ ഉള്ള ഡോക്ടർസിനെ അല്ലെങ്കിൽ അവിടത്തെ ഫ്രന്റ് സ്റ്റാഫിനെ താൻ നേരിൽ കണ്ടാൽ ഞാൻ എന്തുകൊണ്ട് ചോദിച്ചു എന്ന് മനസ്സിലാകും. എന്തോ ഒന്ന് അട്രാക്ട് ചെയ്യുന്നുണ്ട് പരസ്പരം’

Leave a Reply

Your email address will not be published. Required fields are marked *