നജിയ 95അടിപൊളി  

‘ഉണ്ടാവുമായിരിക്കാം.’

‘നമ്മൾക്ക് ഈ കാട്ടിൽ രണ്ടു പേരും രണ്ടു ദിശയിലേക്ക് നടക്കാം. മുപ്പതു മിനിട്ടിനു ഉള്ളിൽ നമ്മൾ തിരിച്ചു നടക്കണം. നമ്മൾ തമ്മിൽ കണ്ടു മുട്ടുകയാണെങ്കിൽ നമ്മൾ പരസ്പരം പ്രണയിക്കാൻ വിധിച്ചവരാണ്. കണ്ടു മുട്ടില്ലെന്നു ഉറപ്പിച്ചാൽ ഫോൺ ടോർച് ഓൺ ആക്കി വിളിക്കണം.’

‘എനിക്ക് നിന്നെ ഇഷ്ടം ആവത്തോടല്ല ഞാൻ നിന്നെ പ്രണയിക്കാത്തതു. ഞാൻ കാരണം നിന്റെ ലൈഫ് അലൻപാക്കരുത്.’

‘അതുകൊണ്ടാണോ? നീ ഇതു മുമ്പേ എന്നോട് പറഞ്ഞിരുന്നെങ്കിൽ! അതുപോട്ടെ, ഞാൻ ജീവിതത്തിൽ ഇതുവരെ പ്രണയിച്ചിട്ടില്ല. എനിക്ക് നിന്നോട് തോന്നുന്നത് പ്രണയം ആണെന്നുപോലും അറിയില്ല. ബട്ട് എനിക് ഒരുപാട് ഇഷ്ടം തോന്നുന്നുണ്ട്, നിന്റെ ചിരിയും സംസാരവും കേൾക്കാൻ.

നിന്റെ അടുത്തുന്നു പോയത് എന്റെ ഈഗോ കൊണ്ടായിരിക്കാം. തിരിച്ചു വന്നു സംസാരിച്ചത് കുറച്ചു സമയം ആണ് നീ കൂടെ ഉള്ളതെങ്കിൽ അത് നഷ്ടപ്പെടുത്താൻ നിൽക്കണ്ടാന്നു കരുതിയാണ്. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ ഇടയില്ലാത്ത ഇടത്തേക്ക് പിരിയും. പിരിഞ്ഞുപോയാലും ഈ പ്രണയം നിന്റെ ഓർമ്മകൾ എന്റെ ജീവിതത്തിൽ വേണം എന്ന് തോനുന്നു.’

‘നമ്മുടെ പ്രണയം സെക്സിലേക്ക് എത്തോ?’

‘ലെറ്റ് ഇറ്റ് ബി, ഒരു സ്ത്രീക്ക് അവളുടെ ശരീരം ഇഷ്ടപെട്ടവന് കൊടുക്കാൻ സന്തോഷമേ ഉള്ളൂ. ഇവിടെ അത്, നമ്മൾ ഈ കട്ടിൽ കണ്ടു മുട്ടിയാൽ മാത്രം’

പരസപരം പിരിഞ്ഞു നടക്കാൻ ഒരു യാത്ര പറച്ചിൽ എന്ന പോലെ അവൾ എന്റെ കയ്യിൽ പിടിച്ചു, ആ കൈകൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന കോട്ടേജിനു കുറച്ചു അടുത്തായി ഒരു ടെലിഫോൺ ടവർ കാണം, അതിനു മുകളിലെ ചുവന്ന ലൈറ്റ്. റൂമിലേക്ക് വരാനുള്ള ഏക അടയാളം അത് തന്നെ ആണെന്ന് ഉറപ്പിച്ചു ഞങ്ങൾ നടന്നു.

അവിടെ അവൾ വരണ്ട നിലത്തു നടക്കുമ്പോളുള്ള കാലൊച്ച എന്നിൽ നിന്നും അകന്നു. നിലാവെളിച്ചത്തിൽ മുന്നിലേക്കുള്ള വഴി കാണാമായിരുന്നു. ഒരുപാട് ദൂരം ഞങ്ങൾ ഇരുവരും പിന്നിട്ടിരിക്കണം. അവളോട് പ്രണയം വേണ്ട എന്നെല്ലാം പറയുമ്പോളും അവൾ പറയുന്ന വിധിയിൽ ഞാനും വിശ്വസിക്കുന്നുണ്ട്. അവളുടെ പ്രണയം ഞാനും ആഗ്രഹിക്കുന്നുണ്ട്.

ഈ തണുപ്പിൽ മരവിച്ച എന്റെ ശരീരം അവളുടെ ചൂടിന് വേണ്ടി ദാഹിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒരു ചെറിയ കാറ്റ് ശരീരത്തിൽ തണുപ്പുമായി എത്തി. മരങ്ങൾക്കിടയിൽ വഴികൾ പലതായിരുന്നു. വലതും ഇടതുമായി നടന്ന വഴികളിലേക്ക് ഞാൻ തിരിഞ്ഞു നോക്കി. തൊട്ടു മുമ്പിലെ മരം പോലും കാണാൻ കഴിയാത്ത അത്രയും മൂടൽ മഞ്ഞിലേക്ക് ഞങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നിലാവെളിച്ചത്തിൽ മൂടൽ മഞ്ഞിന് നീല നിറമായിരുന്നു.

എനിക്ക് തിരിച്ചു നടന്നു അവളെ കണ്ടെത്തണം എന്നായി. ഈ ഗെയിമ് തുടങ്ങുമ്പോൾ ഞാൻ ആലോചിച്ചിരുന്നില്ല അവളൊരു പെണ്ണാണെന്നും ഈ കാട്ടിൽ ഞങ്ങൾ അല്ലാതെ മറ്റു പലതും ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നു. ദുഷിച്ച ചിന്തകൾ എന്നെ വിയർപ്പിക്കാൻ തുടങ്ങി, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ടെൻഷൻ. അവളെ ഒന്ന് കണ്ടു കിട്ടണം എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട് ഓടാനും വീഴാനും തുടങ്ങി.

ഇഷയെ അലറി വിളിച്ചു, തിരിച്ചു അവളുടെ ശബ്‌ദം മാത്രം കേട്ടില്ല. നിലാവെളിച്ചത്തെ കാർമേഘം പൊതിയാൻ തുടങ്ങിയിരിക്കുന്നു, കോടമഞ്ഞിൽ നീല വെളിച്ചം കറുപ്പിലേക്ക് മാറി. എന്തൊരു വിധിയാണ്! ഏതു നേരത്താണ് മുമ്പും പിമ്പും നോക്കാതെ ഈ കട്ടിൽ ഇറങ്ങി തിരിച്ചത്. ഇഷ! എനിക്ക് അവളെ കാണാതെ, ഒരു പ്രണയം നഷ്ടപെട്ട കാമുകനെപോലെ ഞാൻ ആ കാട്ടിൽ.. ഓടി കിതച്ചു തുടങ്ങി. കൈകൾ മുന്നിലേക്ക് വെച്ചു ഓടുമ്പോൾ എനിക്കറിയില്ല എനിക്ക് മുന്നിൽ വരാനിരിക്കുന്ന അഭായത്തെ,
‘ഇഷാ…’
ഞാൻ ചെന്ന് എന്തോ പതുപതുത്ത ഒന്നിൽ ഇടിച്ചു നിലത്തു വീണു.. ‘ഇഷ”’
അവളുടെ കിതപ്പിന്റെ ശബ്‌ദം ഞാൻ കേട്ടു തുടങ്ങി, ഞാനും കിതച്ചുകൊണ്ടിരിക്കുന്നു.

‘ഇഷാ’
അവളുടെ കൈ എന്റെ കയ്യിൽ വന്നു ചേർന്നു. ഞാനും മുറുകെ പിടിച്ചു. ഞാൻ എഴുന്നേറ്റു. ഇഷ എന്റെ നേരെ നിന്നു. അവളുടെ മുഖം വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു നേരം എന്നെ നോക്കി നിന്നുകൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *