ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയം, ഞാനൊരു ക്രിമിനലിനെ പൊക്കാൻ ഉള്ള കാര്യത്തിന് കൊള്ളീഗ്‌സ് ന്റെയൊപ്പം നോയ്ഡയിൽ പോവുകയായിരുന്നു,
ഡ്രൈവിംഗ് സീറ്റിൽ അഷറഫ് ആയിരുന്നു, ഞാൻ മുൻപിലും. ട്രാഫിക് സിഗ്നൽ വീഴാൻ കാത്തു നില്കുമ്പോ ഒരു സ്ത്രീ വാഹനത്തിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു. ആരും ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത പെണ്ണാണ് അവളെന്നത് സത്യം. പിന്നഴകും പാറിപ്പറക്കുന്ന മുടിയും!! റോഡരികിലുള്ള കഫേ കോഫിഡേയിലേക്ക് വേഗത്തിൽ നടന്നു പോകുന്നത് കണ്ട അഷ്‌റഫ് എന്നോട് പറഞ്ഞു.
“ഹേമയാണല്ലോ!”
ഇവൾക്കിന്നു ഫ്രീയാണോ?! ലൈബ്രറിയിൽ നല്ല തിരിക്കാണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ അവൾ എന്നോർത്തുകൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു വിളിക്കാൻ തുടങ്ങി, ഹേമ അവളുടെ ഫോണിലേക്ക് നോക്കികൊണ്ട് വേഗം റോഡ് ക്രോസ്സ് ചെയ്തു, അവളിട്ടിരിക്കുന്ന ബ്ലൂ ജീൻസും വൈറ്റ് ഫ്‌ളവർ സ്ലിറ്റ് ടോപ്പും റെയ്ബാൻ കൂളിംഗ് ഗ്ലാസും കൂടെ കാണുമ്പോ എന്റെ കൂടെയുള്ളവർക്ക് ഒരല്പം അസൂയ ഉണ്ടെന്നു മനസ്സിൽ ചിരിച്ചുകൊണ്ട് ആദ്യത്തെ റിങ്ങിലെടുക്കാതായപ്പോൾ ഞാൻ വീണ്ടും ഡയൽ ചെയ്തു.
പക്ഷെ ഹേമ അതെടുക്കാതെ കഫേ കോഫിഡേയുടെ ഡോർ തുറന്നു കൊണ്ട്, അവൾ അകത്തേക്ക് കയറി സുഭദ്രമായി ഒരു സ്ഥലത്തിരുന്നു. ഗ്ലാസ്സിലൂടെ ഞാനവളെ നോക്കുമ്പോ ഫോൺ കൈയിൽ എടുത്തുകൊണ്ടവൾ ഒരുനിമിഷം
സ്ക്രീനിലേക്ക് നോക്കി, എന്റെ കാൾ കട്ട് ചെയ്തുകൊണ്ട് എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് ചെയ്തു. ലൈബ്രറിയിൽ ആണ്. TTYL.!!!!
വൗ!! I’m Impressed!!
ഞാൻ ആ മെസ്സേജ് നു
Its Okay!! No ഫ്രൊബ്ലെം. ന്ന് തിരിച്ചയച്ചു.
അഷ്‌റഫ് നോട് പറഞ്ഞു, അവളൊരു ഫ്രണ്ടിനെ കാണാൻ വന്നതാണ്.
സിഗ്നൽ വീണപ്പോ ഞങ്ങൾ നേരെ ഭാട്ടിയ തെരുവിലേക്ക് വണ്ടിയെടുത്തു. അവനെ ഓടിച്ചിട്ട് പിടിച്ചു ഞങ്ങൾ പാക്ക് ചെയ്തു തിരികെ ഓഫീസിലേക്ക് എത്തി. പിന്നെ അവനെ ചോദ്യം ചെയ്യലായി, ഉരുട്ടലായി.
അവനോട് കൺഫേസ് ചെയ്യാനുള്ള പരിപാടിയും കഴിഞ്ഞു.
ഞാൻ ജോലി ചെയ്യുമ്പോ ഫാമിലിയെ കുറിച്ചധികം ചിന്തിക്കാറില്ല. സൊ കഥയിലേക്ക് വീണ്ടും വരാം, ഞാൻ ഹേമയെ വീണ്ടും വിളിച്ചപ്പോൾ അവളുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ആയിരുന്നു. ലൈബ്രറിയിൽ ഉണ്ടോ എന്നറിയാൻ ഞാൻ ജസ്റ് ഗാന്ധി ലൈബ്രറിയുടെ കോൺടാക്ട് നമ്പർ എടുത്തിട്ട് ഒന്ന് അവിടെയുള്ള സ്റ്റാഫിനോട് ചോദിച്ചു.
“ഹേമ മാഡം അവിടെയുണ്ടോ?”
“ഇല്ലാലോ സാർ! ആരാണ് നിങ്ങൾ”
ഞാനപ്പോൾ ഫോൺ കട്ട് ചെയ്തു, കാര്യം ഞാൻ സിബിഐ ആണെങ്കിലും, അവളുടെ ഫോൺ ടാപ്പ് ചെയ്യാനോ, കോൾ റെക്കോർഡ്സ് എടുക്കാനോ ഞാൻ മുതിർന്നില്ല, എനിക്കത് എളുപ്പമാണെന്ന് നിങ്ങൾക്കുമറിയാമല്ലോ. അവളെ ബ്ലൈൻഡ് ആയിട്ട് സംശയിക്കേണ്ട കാര്യവും എനിക്കിപ്പോഴില്ല! ഉണ്ടോ ? ഇല്ലേയില്ല….
അവളൊരു നുണ പറഞ്ഞു, അതിന്റെയർത്ഥം അവൾ കാമുകനെ കാണാൻ പോകുന്നു എന്ന് മാത്രമാണെന്ന് ചിന്തിക്കുന്ന പോഴാനൊന്നുമല്ല ഞാൻ, ഇനിയെപ്പോ അവൾ കാണാൻ പോയാൽ തന്നെയെന്താ. അവളെന്നെ വിട്ടു പോകില്ലെന്നുള്ള ഓവർ കോൺഫിഡൻസ് തന്നെയാണ് ഹഹ….
അതല്ലെ കഥയുടെ ടൈറ്റിൽ !!
ഞാൻ തന്നെ രാജാവ് ഞാൻ തന്നെ മന്ത്രി !!!!
വൈകീട്ട് വീട്ടിലെത്തിയപ്പോൾ ഹേമ സോഫയിൽ ഇരുന്നുകൊണ്ട് ഗീതുമോൾക്ക് ഹോം വർക്ക് ചെയുന്ന തിരക്കിലായിരുന്നു. ഞാൻ ഒരു സ്‌പെഷ്യൽ വാച്ച് അവൾക്ക് വാങ്ങിച്ചു കൊണ്ട് വന്നു. പക്ഷെ മനഃപൂർവം ഒരല്പം ചെറുതാണ് ഞാൻ എടുത്തത്, ബില് ദൂരെ കളഞ്ഞുകൊണ്ട് ഞാൻ പ്രത്യേകം പാക്ക് ചെയ്തു.
“അയാം ഇൻ ഹോം!!!”
“വെൽക്കം ഗൗതം!!” ഹേമയെന്നെ പതിയെ ഹഗ് ചെയ്തു സ്വീകരിച്ചു. ഫ്രഷായി കോഫിയും കുടിച്ചിരിക്കുമ്പോ അവൾ ആ ഗിഫ്റ് പാക്ക് തുറന്നു നോക്കി.
“To Mrs. Hema Gowtham.”
“ഇതെന്താ എനിക്കുള്ള ഗിഫ്റ് ആണോ…”
“അഹ് കൊള്ളാമോ നോക്ക്, ഞാൻ വാങ്ങിച്ചതല്ല, പഴയൊരു കേസ് തെളിയിച്ചതിന്റെ സ്നേഹം പോലെ ആ ഷോപ് ഓണർ തന്നതാ.
നിനക്കിരിക്കട്ടെ എന്ന് വെച്ചു.”
