നല്ല എട്ടിന്‍റെ പണി – 1അടിപൊളി  

നല്ല എട്ടിന്‍റെ പണി

Nalla Ettinte Pani | Author : Sethuraman

 


 

അവന് എന്‍റെ പെണ്ണിനെ പണിയണം പോലും ………! (വായിച്ചപ്പോള്‍ താല്‍പ്പര്യം തോന്നിയ ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണ് ഇത്, നിങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കും എന്ന്‍ പ്രതീക്ഷിക്കട്ടെ.)

രണ്ടു ദിവസം മുന്നേ, വൈകീട്ട് ഞാന്‍ ഓഫീസ് വിട്ടുവന്നപ്പോള്‍ എന്റെ ഭാര്യ ഗീത വലിയ ആവേശത്തോടെയാണ് അവളും മറ്റു രണ്ടു പെണ്‍ സുഹൃത്തുക്കളും കൂടി ഈ വീക്ക്‌ എന്‍ഡില്‍ നമ്മള്‍ മൂന്ന്‍ ദമ്പതിമാരും കൂടിയുള്ള ഒരു ട്രിപ്പ്‌ ഗോവക്ക് പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത്. ഒരു ലോക്കല്‍ വിശേഷം പ്രമാണിച്ച് തിങ്കളും അവധിയാണ്, അപ്പൊ രണ്ട് ഫുള്‍ ഡേ ആന്‍ഡ്‌ നൈറ്റ് എന്തായാലും കിട്ടും.

അവളുടെ പറച്ചില്‍ കേട്ടപ്പോള്‍ എനിക്കൊരു അല്‍പ്പം അത്ഭുതം കലര്‍ന്ന സന്തോഷമാണ് തോന്നിയത്, കാരണം ഞങ്ങളുടെ ദാമ്പത്യത്തില്‍ സാധാരണയായി ഇത്തരം ഉത്തരവാദിത്തങ്ങളൊക്കെ എന്‍റെ തലയിലാണ് വന്ന് വീഴാറ് പതിവ്. എന്നിട്ട് ഞാന്‍ അതൊക്കെ ബുദ്ധിമുട്ടി പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍, കുറ്റങ്ങള്‍ കണ്ടുപിടിക്കാനും എന്തൊക്കെ വിട്ടുപോയി എന്ന് അഭിപ്രായപ്പെടാനും മാത്രമേ അവള്‍ ഇടപെടാറുള്ളൂ.

അവളുടെ മറ്റു രണ്ടു സുഹൃത്തുക്കളായ കമലയും അനിതയുമാണ് ഭര്‍ത്താക്കന്മാരോടൊപ്പം ഈ ട്രിപ്പില്‍ കൂടെ ഉള്ളത്. ഇവരെയെല്ലാവരെയും ഞാന്‍ മൂന്നാലുവട്ടം ചില ആഘോഷങ്ങള്‍ക്കിടെ മുന്‍പ് കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഉള്ള ആളുകളുമായിരുന്നു, കാരണം സ്ത്രീകള്‍ മൂവരും ഒരേ സര്‍ക്കാര്‍ ഓഫീസിലാണ് ജോലിചെയ്യുന്നത്.

കമല, മുപ്പതിനോടടുത്ത് പ്രായമുള്ള ഏറെ അംഗലാവണ്യമുള്ള ഒരു അടിപൊളി ചരക്കായിരുന്നു. അനിതയാവട്ടെ അല്‍പ്പം മെലിഞ്ഞ പ്രകൃതമുള്ള ഏതാണ്ട് അതേ പ്രായം തന്നെയുള്ള ആളായിരുന്നെങ്കിലും, കാണാനൊന്നും ഒട്ടും മോശമായിരുന്നില്ല. എന്‍റെ ഗീതയും സാധാരണയില്‍ കവിഞ്ഞ മുഖസൌന്ദര്യവും ശരീരപുഷ്ട്ടിയും ഉള്ള ആളുതന്നെയാണ്……. ഈ മൂവരില്‍ ഏറ്റവും കൂടുതല്‍ സെക്സിയും.

കമലയുടെയും അനിതയുടെയും ഭര്‍ത്താക്കന്മാരെ ഞാന്‍ ഇതിനു മുന്നെ കാണുകയും പരിചയപ്പെടുകയുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ ഇരുവരെയും എനിക്കിപ്പൊഴ് വലിയ ഓര്‍മ്മപോലും ഇല്ല. എങ്കിലും ഞാന്‍ ഗീതയോട് അത് പറയാന്‍ പോയില്ല, എന്തിനാ വെറുതെ ഒരു കലഹത്തിന് വഴിതുറക്കുന്നെ എന്നായിരുന്നു എന്‍റെ ചിന്ത. അല്ലെങ്കിലേ ഞാന്‍ ഒരു അന്തര്‍മുഖന്‍ ആണെന്ന് ഗീതക്ക് പരിഭവമുണ്ട്, ഏറെക്കുറെ അത് ശിരിയാണ് താനും. എന്‍റെ ‘വേവ്-ലെങ്ങ്ത്തിനു’ പറ്റിയ സുഹൃത്തുക്കളെ കിട്ടാന്‍ ഞാന്‍ എന്നും ബുധിമുട്ടിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് പോകേണ്ടുന്ന ദിവസമായപ്പോള്‍, കൊച്ചി എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഗോവക്കുള്ള ഫ്ലൈറ്റ് കേറാനായിട്ട് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ക്ലീന്‍ഷേവ് ചെയ്ത ഏറെ സുമുഖനും സുന്ദരനുമായ ഒരു ചുള്ളനായിരുന്നു കമലയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍. അനിതയുടെ രാഘവന്‍ ആകട്ടെ, അല്‍പ്പം വയറൊക്കെ ചാടിയ ഒരു തടിയനും.

സുരേന്ദ്രന്‍ ചുറ്റുപാടുമുള്ളവരെ തന്‍റെ വാചകത്തിലും പെരുമാറ്റത്തിലും ചോക്ലറ്റ്ബോയ്‌ ലുക്കിലും കയ്യിലെടുക്കുമ്പോള്‍ രാഘവന്‍ ആരാധനയോടെ അതൊക്കെ നോക്കിക്കണ്ട്‌ പിറകെതന്നെ ഉണ്ടായിരുന്നു. ചെന്ന ഉടനെയുള്ള ഓരോ ഷേക്ക്‌ ഹാന്‍ഡും ഹലോയും പറഞ്ഞതല്ലാതെ ഞാന്‍ ഇരുവരോടും വലിയ സംഭാഷണത്തിനൊന്നും നിന്നില്ല. എന്‍റെ സ്വഭാവം നന്നായിട്ടറിയാവുന്ന ഗീതയാവട്ടെ, എന്നെ അവര്‍ക്കിടയിലേക്ക് അധികം വലിച്ചിഴക്കാനും വന്നില്ല.

ഫ്ലൈറ്റിലും സുരേന്ദ്രന്‍റെ പഞ്ചാര നിര്‍ലോഭം ഒഴുകി. ഗോവ എത്തുന്നവരേക്കും അയാള്‍ എയര്‍ഹോസ്റ്റസ്മാരോടും, കൂടെയുള്ള സ്ത്രീജനങ്ങളോട്മെല്ലാം ആ തൊലിയനാര്‍മണിയന്‍ സംസാരം കൊണ്ട് ഒലിപ്പിച്ചു കൊണ്ടെയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കഷ്ട്ടി ഒരു മണിക്കൂര്‍ യാത്രയുണ്ടായിരുന്നു ഞങ്ങളുടെ റിസോര്‍ട്ടിലേക്ക്, പക്ഷെ ഹോട്ടല്കാര്‍ അയച്ചതന്ന മിനിവാനില്‍ ആ യാത്രയും സുഖകരമായിരുന്നു.

ഏതാണ്ട് മധ്യാഹ്നത്തിലാണ് ഞങ്ങള്‍ റിസോര്‍ട്ടില്‍ ചെക്ക്‌ഇന്‍ ചെയ്തത്. റൂമില്‍ സാധനങ്ങളെല്ലാം വെച്ച്, മേല്കഴുകിയശേഷം ഞാനും ഗീതയും പുറത്തേക്കിറങ്ങി. ഏഴ് മണിക്ക് മൂന്നു ഫാമിലിയും കൂടി അവിടുത്തെ ബാറില്‍ ഒത്തുകൂടാം എന്നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. ഞങ്ങള്‍ രണ്ടാളും ഏതായാലും റിസോര്‍ട്ടില്‍ ചുറ്റിനടന്ന് സമയം കളഞ്ഞു. കൂട്ടത്തില്‍ അവിടുത്തെ സുവനീര്‍ ഷോപ്പില്‍ കയറി ഗീത ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊക്കെ വില ചോദിച്ചശേഷം ഒന്നും മേടിക്കാതെ മെല്ലെ പുറത്തിറങ്ങി എന്നെ ചമ്മിക്കുകയും ചെയ്ത്കഴിഞ്ഞ്, ഞങ്ങള്‍ ഏഴ് മണിയോടെ ബാറിലെത്തി. മറ്റു നാലുപേരും മിനിട്ടുകള്‍ക്ക് മുന്നേ അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറഞ്ഞത്. നല്ല വിശാലമായ ഒരിടം കണ്ടെത്തി, ഞങ്ങള്‍ ആറാളുംകൂടി ആ വട്ട മേശക്ക് ചുറ്റും ഇരുന്ന് ഓരോ കോക്ക്ടെല്‍ ഓര്‍ഡര്‍ ചെയ്തു. എല്ലാറ്റിനും മുന്‍കൈയെടുത്തത് സുരേന്ദ്രന്‍ തന്നെയാണ്. സ്ത്രീകള്‍ പരദൂഷണവും കൊച്ചുവര്‍ത്തമാനവും തുടങ്ങിയപ്പോള്‍, കുറ്റം പറയരുതല്ലോ, അവര്‍ ഞങ്ങള്‍ പുരുഷന്മാരെയും അതില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ, എനിക്ക് ആകെ ഒരു അസ്ക്യതയാണ് ഇതിലൊക്കെ അനുഭവപ്പെട്ടത്.

അതിന്‍റെ പ്രധാന കാരണം എന്താണെന്ന് വെച്ചാല്‍, സുരേന്ദ്രന്‍ പ്രത്യക്ഷത്താല്‍ തന്നെ എന്‍റെ ഭാര്യ ഗീതയോട്, ബാക്കി രണ്ടു സ്ത്രീകളോട് അയാള്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍, അടുത്ത് ഇടപഴകുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങി എന്നതാണ്. അവളാകട്ടെ അതിനൊക്കെആടിക്കുഴഞ്ഞ് ചാഞ്ഞുകൊടുക്കുന്നുമുണ്ട്. എന്‍റെ വലത് വശത്ത് ഇരുന്നിരുന്ന ഗീതയുടെ തൊട്ട് അപ്പുറത്തായിരുന്നു ആ മൈരന്‍ ഇരുന്നിരുന്നത്, അതിനപ്പുറത്ത് അവന്‍റെ ഭാര്യ കമലയും.

ഇതിലെ വലിയ തമാശ എന്താണെന്ന് വെച്ചാല്‍, ഈ ഇടകലര്‍ന്ന സീറ്റിംഗ് പരിപാടിതന്നെ ആ തെണ്ടി സുരേന്ദ്രന്റെ ബുദ്ധിയില്‍ ഉദിച്ചതായിരുന്നു. സംസാരവും ഡ്രിങ്ക്സ്ഉം നിര്‍ലോഭം തുടര്‍ന്നതോടെ, പലപ്പോഴും അവന്‍ ഗീതയുടെ തുടയില്‍ കൈവെക്കുന്നതും ഒന്ന് രണ്ടു പ്രാവശ്യം മെല്ലെ തഴുകുന്നതുമൊക്കെ എന്‍റെ ശ്രദ്ധയില്‍പെട്ടു. അവളാകട്ടെ, അങ്ങിനെ ഒരു സംഭവം അറിയുന്നതെയില്ല എന്ന മട്ടിലാണ് ഇരുപ്പ്. അതോടെ ഹോളിഡേ ആഘോഷത്തിന്‍റെ മൂഡൊക്കെ പോയിട്ട് എനിക്കാകപ്പാടെ ഒരു അസ്വസ്ഥതയാണ് തോന്നിയത്. സാധാരണജീവിതത്തില്‍ ഏറെ കര്‍ക്കശക്കാരിയായിരുന്ന ഗീത ഈ പ്രവര്‍ത്തിയോടൊന്നും പ്രതികരിക്കാത്തത്കൊണ്ട്, എനിക്കും അത് അവഗണിക്കുക മാത്രമേ തരമുണ്ടായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *