മൂന്ന്‌ പെൺകുട്ടികൾ – 8അടിപൊളി  

മൂന്ന്‌ പെൺകുട്ടികൾ 8

Moonnu Penkuttikal Part 8 | Author : Sojan

[ Previous Part ]

 


 

ഇടയ്ക്കെല്ലാം അമ്പിളി വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ എന്റെ മനസ് പിടഞ്ഞു. അമ്പിളിയുടെ നോട്ടത്തിൽ നിന്നും സംസാര രീതികളിൽ നിന്നും അവൾ നല്ലതു പോലെ ചേച്ചിയിൽ നിന്നും എന്തൊക്കെയോ മനസിലാക്കിയിട്ടുണ്ട് എന്നെനിക്ക് തോന്നാൻ തുടങ്ങി.

ഈ അമ്പിളിയും, ആര്യചേച്ചിയും പഠിപ്പിന്റെ കൂടുതലുകൊണ്ട് തോറ്റ് തോറ്റ് പാരലൽ കോളേജിലെ സാറുമ്മാർക്ക് വരെ തലവേദനയായ കേസുകെട്ടുകളായിരുന്നു. പക്ഷേ അവർക്ക് രണ്ടു പേർക്കും അതിന്റെ അഹങ്കാരമൊന്നുമില്ലായിരുന്നു. തോൽക്കുന്നത് ഞങ്ങളുടെ ജൻമാവകാശമാണെന്ന മട്ടിലാണ് പോക്ക്.

പോകുന്ന ബസിലെ കിളിയുമായി കടക്കണ്ണെറിയലും ഇരുവർക്കും ഉണ്ടായിരുന്നു. – പക്ഷേ അതിൽ അധികം ചെയ്യാനൊന്നും രണ്ടിനും ധൈര്യമില്ലായിരുന്നു എന്ന്‌ മാത്രം. ഈ കഥകളൊക്കെ അച്ഛനൊഴികെ ആരൊക്കെയുണ്ടെങ്കിലും ഇവർ വിളമ്പിയിരുന്നു. അതൊരു തമാശക്കഥകൾ മാത്രമായിരുന്നു താനും. അമ്പിളിയും, ആര്യചേച്ചിയും ആ കാര്യത്തിൽ അതിൽ കൂടുതലൊന്നും മുന്നോട്ട് പോകാൻ കഴിവുള്ളവർ ആയിരുന്നില്ല എന്നെനിക്കും മനസിലായി.

അമ്പിളിയുടെ വീട്ടിൽ പ്രായമായ വല്യമ്മയും, ഒരു അമ്മാവനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം നാട്ടിൽ അറിയപ്പെടുന്ന ഒരാളായിരുന്നു. ഞങ്ങളുടെ വീടിന് മുന്നിലൂടൊഴുകുന്ന പുഴയുടെ കുറേ ദൂരെ മേൽഭാഗത്തായി ആയിരുന്നു അമ്പിളിയുടെ വീട്. ( അന്ന്‌ എനിക്ക് അത്രയുമേ അറിയുമായിരുന്നുള്ളൂ).

എന്റെ വീട്ടിലും ആര്യചേച്ചിയുടെ വീട്ടിലും വീതക്കള്ള് കിട്ടുന്ന ദിവസം ഈ പെണ്ണുങ്ങൾ എല്ലാം സ്വൽപ്പം മധുരക്കള്ള് കുടിക്കുമായിരുന്നു. പൂസൊന്നും ആകില്ല, വെറുതെ ഒരു ജൂസ് കുടിക്കുന്ന സുഖം – അത്ര തന്നെ. അത് ഞങ്ങൾക്കെല്ലാം രസവുമായിരുന്നു.

ഉറക്കപ്രിയനായതിനാൽ ഞാൻ ഈ കള്ള് എടുക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ട് അതിരാവിലെ എഴുന്നേറ്റതിനാൽ ചെത്തുകാരൻ വരുന്നത് ഞാൻ കണ്ടു. ഞാനും പിന്നാലേ വിട്ടു. പുള്ളി കള്ളെടുക്കുന്നത് അവരുടെ പനയിലേതായിരുന്നു. ഞാൻ അതും നോക്കി നിൽക്കുമ്പോൾ ദാ അമ്പിളിയും അങ്ങോട്ടേയ്ക്ക് നടന്നു വരുന്നു.

“എന്താ ഇന്ന്‌ രാവിലെ എഴുന്നേറ്റേ?”

“ഓ ഭയങ്കര കൊതുകായിരുന്നു ചേച്ചി”

“നീ കള്ള് കുടിക്കാൻ നോക്കിയിരിക്കുകയാ?”

“ഇത് ആര്യചേച്ചിയുടെ വീട്ടിലെ പനയല്ലേ?, ഞങ്ങളുടേത് ഇന്നല്ലെന്നാ തോന്നുന്നേ”

“വേണേൽ ഇതിൽ നിന്നും കുറച്ച് കുടിച്ചോ”

ഞാനൊന്നും മിണ്ടിയില്ല, എന്തോ വീതക്കള്ള് അവരുടെ വീട്ടിൽ പോയി കുടിക്കുന്നത് മോശമാണ് എന്നൊരു ധാരണ ആ പ്രായത്തിൽ എനിക്കുണ്ടായിരുന്നു. ഞാനൊന്നും പറഞ്ഞില്ല. ചേച്ചിയും കള്ളെടുക്കുന്നത് കാണാൻ വന്നതാണെന്ന്‌ തോന്നുന്നു. അപ്പോൾ ആര്യ ചേച്ചിയെന്തിയേ? ഇവരെ ഒന്നിച്ചല്ലാതെ കണ്ടിട്ടില്ലാത്തതാണ്. അതിനാൽ എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ആര്യചേച്ചിയുള്ളപ്പോൾ ഉള്ള ധൈര്യമൊന്നും ഇല്ലാത്തപ്പോൾ എനിക്കില്ലായിരുന്നു.

ഒന്നും മിണ്ടാതെ ചെത്തുകാരന്റെ ഒപ്പം അമ്പിളി അവരുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ “എനിക്ക് കള്ളൊന്നും വേണ്ട” എന്ന അഭിപ്രായം തട്ടിവിട്ട് പിന്നാലേ ഞാനും ചെന്നു. മൺകുടത്തിൽ നിന്നും വീട്ടിലെ പാത്രത്തിലേയ്ക്ക് കള്ള് പകരുന്നതും, അതിലെ ഈച്ചകളും പ്രാണികളും കാണുന്നതും ഒക്കെ മീൻ കൂടിൽ നിന്നും മീൻ പുറത്തേയ്ക്ക് വരുമ്പോൾ നമ്മുക്കുണ്ടാകുന്ന കൗതുകത്തോടെ ഞാൻ നോക്കി നിന്നു.

അമ്പിളി അധികാരം കൈയ്യിലെടുത്ത് എനിക്ക് ഒരു ഗ്ലാസ് മധുരക്കള്ള് തന്നു.

“ആര്യ തന്നാലേ നീ കുടിക്കൂ?, ഒരു ഗ്ലാസൊക്കെ എന്റെ കൈയ്യിൽ നിന്നും കുടിക്കാം കെട്ടോ” പിന്നെ പതിയെ ആരും കേൾക്കാതെ എന്നോടായി പറഞ്ഞു.

“അവൾ പിണങ്ങുകയൊന്നുമില്ല”

ഞാൻ വിവർണ്ണനായി. എന്നെ മോശം അർത്ഥത്തിലാണ് അമ്പിളി കാണുന്നത് എന്നെനിക്ക് തോന്നി. എങ്കിലും ഞാൻ ചെറിയൊരു ചിരി ചിരിച്ച് കള്ള് കൈയ്യിൽ വാങ്ങി പേപ്പറിലെ സ്പോർട്ട്സ് പേജിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

ആര്യചേച്ചിയെന്തിയേ എന്റെ കണ്ണുകൾ പരതി.

അർച്ചനയോട് ചോദിച്ചപ്പോൾ മനസിലായി ആര്യചേച്ചിയും, അമ്മയും കൂടി ആരെയോ കാണാൻ ആശുപത്രിയിൽ പോയിരിക്കുകയാണ് ഈ അതിരാവിലെ.

എന്റെ മനസിൽ അർച്ചനയെ പ്രൊട്ടക്റ്റ് ചെയ്യാൻ അമ്പിളിയെ ഏർപ്പാടാക്കിയതാണോ എന്നൊരു ചിന്ത വരാതിരുന്നില്ല.

“കള്ളിന്റെ കൂടെ കാപ്പി കൂടി വേണോ നിനക്ക്?” അമ്പിളിയുടെ ചോദ്യമാണ്.

“വേണ്ട”

“ഹും നീ ആര്യയുടെ ബാക്കിയേ കുടിക്കൂ അല്ലേ”

കളിയാക്കിയതാണ് എന്നത് സ്പഷ്ടം. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു. അർച്ചന കേട്ടുമില്ല. ആര്യചേച്ചിയുടെ കാപ്പിയുടെ ബാക്കി കുടിക്കുന്നതൊക്കെ അർച്ചനയ്ക്കറിയാം എന്നിരുന്നാലും അതിനുള്ളിൽ ഒരു സെക്സിന്റെ അംശം ഉള്ളത് അവൾക്കും അറിയില്ല, പക്ഷേ അമ്പിളിയുടെ നോട്ടത്തിൽ നിന്നും സംസാരത്തിൽ നിന്നും കള്ളും കാപ്പിയും കൂട്ടിക്കുഴച്ചത് അറിഞ്ഞുകൊണ്ടാണ് എന്നെനിക്ക് പിടികിട്ടി.

ആ ഗ്ലാസ് കള്ള് കുടിച്ചിട്ട് ഗ്ലാസ് ഞാൻ അരപ്ലേസിൽ വച്ചു. അമ്പിളി എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ആകെ എന്തോ ഒരു വിമ്മിഷ്ടം.

“ഞാൻ പോകുകാ” എന്നും പറഞ്ഞ് പേപ്പറുമെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു.

അമ്പിളി ഉടനെ പിന്നാലേ വന്നു.

“നില്ലെടാ ഒരു കാര്യം പറയട്ടെ”

ഞാൻ എന്താ എന്ന അർത്ഥത്തിൽ നിന്നു.

“നിനക്കെന്താ ഒരു ധൃതി?, ആര്യയില്ലാത്തതിനാലാണോ?”

വെറുതെ ആണെന്നും അല്ലെന്നും ഉള്ള അർത്ഥത്തിൽ ഞാനൊന്ന്‌ ചിരിച്ചു. അമ്പിളിയും ഞാനും കിസ്താ അടിച്ചുകൊണ്ട് നിന്നാൽ അവൾ വേഗം പോകുകയുമില്ല, അർച്ചനയുമായി എന്തെങ്കിലും നടക്കാനുള്ള സാഹചര്യവും ഇല്ലാതാകും എന്നെനിക്ക് പിടികിട്ടിയിരുന്നു.

“നിനക്ക് ഒരു തത്തയുണ്ടെന്ന്‌ കേട്ടു”

“ആം”

“ഞാനും വരാം, എനിക്കൊന്ന്‌ കാണാനാ”

എനിക്ക് സന്തോഷമായി, നമ്മുടെ സ്വകാര്യ അഭിമാനം ആരെയെങ്കിലും കാണിക്കുന്നത് ഒരു രസമാണല്ലോ.

അടുക്കള വശത്തെ തിണ്ണയിൽ കൂട്ടിൽ കിടക്കുന്ന തത്തയെ അമ്പിളിവന്ന്‌ കണ്ടു.

കുറച്ചു സമയം കഴിഞ്ഞ് കാപ്പി കുടിക്കാനായി ഞാൻ അകത്തേയ്ക്ക് പോയി.

പെട്ടെന്ന്‌ ഒരു ബഹളം!

“അയ്യോ അത് പോയി”

ഞാൻ ഓടി ചെന്നപ്പോൾ പേടിച്ച് വിറച്ചു നിൽക്കുന്ന അമ്പിളിയെ ആണ് കാണുന്നത്.

“അത് പറന്നു പോയി”

അവൾ വിക്കി…

“ഞാൻ പഴം കൊടുക്കാൻ നോക്കിയതാ”

എനിക്ക് ഒന്നും പറയാനില്ലായിരുന്നു. സങ്കടവും, ദേഷ്യവും നുരഞ്ഞു പൊങ്ങി..

“ചേച്ചിയെന്തിനാ കൂടു തുറന്നത്?”

ഞാൻ അരിശപ്പെട്ട് ചോദിച്ചു പോയി. ചേച്ചി ഇപ്പോൾ കരയും എന്ന പരുവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *