നല്ല എട്ടിന്‍റെ പണി – 1 Likeഅടിപൊളി  

അധികം വൈകാതെ ഞാനും അവിടുന്നിറങ്ങി തിരികെ ഞങ്ങളുടെ മേശക്കരികിലെക്ക് നീങ്ങി. മുഖത്തെ പരിഭ്രമം കഴിയുന്നത്ര മറച്ചു വെച്ച് കൊണ്ട് ഞാന്‍ അവിടുന്ന് മെല്ലെ ഗീതയെയും കൊണ്ട് റൂമിലേക്ക് തിരികെ പോവാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. പക്ഷെ അവളെന്‍റെ നേരെ മൃദുവായ രീതിയില്‍ കോപിക്കുകയാണ് ഉണ്ടായത്. “എന്താ വിനോദ് ഇങ്ങനെ? ഇത്ര വലിയൊരു രസംകൊല്ലിയാവല്ലേ പ്ലീസ്. സമയം അത്രയധികമൊന്നുമായിട്ടില്ല, ഞങ്ങളുടെ ഈ ആഘോഷം ഇങ്ങനെ നശിപ്പിക്കല്ലേ …….. വേണമെങ്കില്‍ വിനോദ് പോയി ഒന്ന് ചുറ്റിനടന്നിട്ട് വരൂ. കുറച്ചു ശുദ്ധവായു കേറട്ടെ ഉള്ളിലേക്ക്.” എന്നും പറഞ്ഞിട്ടവള്‍ എന്‍റെ ഷര്‍ട്ടിന്‍റെ കോളറും പോക്കറ്റുമൊക്കെ അത് ശരിയാക്കുന്നമട്ടില്‍ ഒന്ന് തട്ടി തഴുകി, എന്‍റെ കവിളിലൊരു ഉമ്മയും തന്ന് തിരികെ കമലയുമായുള്ള സംസാരത്തിലെക്ക് പോയി.

അവള്‍ക്ക് മനസ്സിലായിരുന്നു ഞാന്‍ അവരുടെ കമ്പനിയില്‍ സന്തുഷ്ടനല്ലെന്ന്‍, എങ്കിലും കൂട്ടുകാരോടൊത്ത് അവള്‍ സ്വയം തട്ടിക്കൂട്ടിയ ഒരു പരിപാടി പൊളിക്കാന്‍ അവള്‍ക്ക് മനസ്സോട്ട് വരുന്നുമില്ലെന്ന്‍ എനിക്ക് തോന്നി. കാര്യം ഞാന്‍ വാഷ്‌ റൂമില്‍ കേട്ടതൊക്കെ അവര്‍ക്ക് മുന്‍പില്‍ വിളമ്പി ഒരു സീന്‍ ഉണ്ടാക്കേണ്ട എന്ന്‍ ബോധ്യപ്പെട്ടതോടെ, ഞാനും തീരുമാനിച്ചു കുറച്ചു ശുദ്ധവായു എന്‍റെ മനസ്സിനെ ശാന്തമാക്കുമെന്ന്, ഏതായാലും ഇതിനൊരു പ്രതിവിധി ആലോചിക്കാതിരിക്കാന്‍ എനിക്ക് ആവില്ലല്ലോ……

പുറത്തേക്ക് നടക്കുന്നതിനിടെ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു ……….., ഗീത നല്ല വിവരവും വിദ്യാഭ്യാസവും ലോകപരിചയവും ഒക്കെയുള്ള ഒരു ഉദ്യോഗസ്ഥയായ കുടുംബിനിയാണ്. മാനസികമായും ശാരീരികമായും ഞങ്ങള്‍ വളരെയധികം പൊരുത്തപ്പെട്ടാണ് ഇതുവരെ ജീവിച്ചുപോന്നത്. ഇന്നേവരെ ഞാന്‍ അവളെ വഞ്ചിച്ചിട്ടില്ല, അവളും അപ്രകാരമാണ് എന്നാണ് എന്‍റെ വിശ്വാസം. അതിന് കോട്ടം തട്ടും വിധം യാതൊന്നും ഇത് വരെ അവളുടെ ഭാഗത്ത് നിന്ന്‍ ഒട്ട് ഉണ്ടായിട്ടുമില്ല. മാത്രവുമല്ല അവള്‍ക്ക് അങ്ങിനെ ഒരു അവിഹിതത്തിന് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഇത്ര ബുദ്ധിമുട്ടി എല്ലാവരുമായി ദൂരെ ഈ റിസോര്‍ട്ടില്‍ തന്നെ വരണ്ട കാര്യമൊന്നുമില്ല. നാട്ടിലോ വീട്ടില്‍ത്തന്നെയുമോ ഒരു സാഹചര്യം സൃഷ്ട്ടിക്കാനുള്ള ത്രാണി അവള്‍ക്കുണ്ടുതാനും. ഇനി എനിക്കറിയനുള്ളത് ആ തെണ്ടി സുരേന്ദ്രന്‍ അവകാശപ്പെട്ടപോലെ, ഗീതയെ അവന്‍ ഈ ചുരുങ്ങിയ വേളയില്‍ വളച്ചെടുത്ത് കളിക്കുമോ എന്നാണ് ……… അങ്ങിനെ സംഭവിച്ചാല്‍ ഞാന്‍ എന്ത് ചെയ്യണം?

ഇതൊക്കെ ചിന്തിച്ചുകൂട്ടുന്നതിനിടെ ഞാന്‍ ഞങ്ങളുടെ മുറിവാതിക്കല്‍ എത്തിയിരുന്നു. ഡോര്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് അകത്ത് കയറിയപ്പോള്‍, നല്ലൊരു ഡ്രിങ്ക് അടിക്കാനാണ്‌ തോന്നിയത്. മിനി ഫ്രിഡ്ജില്‍ നിന്ന്‍ രണ്ട് മിനിയേച്ചര്‍ ഷിവാസ് ഒന്നിച്ച് ഒരു ഗ്ലാസ്സില്‍ ഒഴിച്ച്, വെള്ളവും ചേര്‍ത്ത് സിപ്പ് ചെയ്ത് ഞാന്‍ അവിടെ ഇരുന്നു വ്യാകുലപ്പെടാന്‍ തുടങ്ങി…. സ്കോച്ചിന്‍റെ എഫക്റ്റ് വന്നു തുടങ്ങിയതോടെ, ഞാന്‍ പേടിക്കുന്ന തരത്തില്‍ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം എന്നില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും ആരംഭിച്ചു.

അവന്‍റെ തറവേലയുമായി ഗീതയുടെ അടുത്ത് ചെന്നാല്‍ അവളവന്‍റെ കരണം പുകയ്ക്കും എന്നെനിക്ക് തോന്നിത്തുടങ്ങി. അപ്പോഴാണ് എനിക്കൊരുകാര്യം മനസ്സില്‍ തികട്ടിവന്നത്‌. ഇടക്കെല്ലാം ഞാന്‍ ഗീതയോട് പങ്കാളികളെ അന്യോന്യം രതികേളികള്‍ക്കായി വച്ചുമാറുന്ന ദമ്പതികളെ കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ പറയാറുണ്ട്‌. പക്ഷെ അപ്പോഴെല്ലാം അവള്‍ അത്തരം വര്‍ത്തമാനങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ നോക്കുകയല്ലാതെ, ഒരിക്കല്‍ പോലും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പെരുമാറുകയുണ്ടായിട്ടില്ല.

കല്യാണത്തിന് മുന്നേ ഞാന്‍ അല്‍പ്പസ്വല്‍പ്പം കമ്പിക്കാര്യങ്ങള്‍ക്കൊക്കെ പ്രാക്ടികല്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും, പരിപൂര്‍ണ്ണമായി പരാജയപ്പെട്ട തികഞ്ഞ കന്യകന്‍ തന്നെയായിരുന്നു. പക്ഷെ അവള്‍ക്കാവട്ടെ ഞങ്ങളുടെ വിവാഹത്തിനു മുന്‍പ് ഒരു കോളേജ് കാമുകന്‍ ഉണ്ടായിരുന്നു. അവനായിരുന്നു അവളുടെ കന്യകാത്വം കിട്ടിയതും. ഗീത തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പക്ഷെ വിവാഹശേഷം കഥ മാറി, വര്‍ഷങ്ങള്‍ പോകെപോകെ ഒരല്‍പ്പം വെറൈറ്റി ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയപ്പോഴും അവള്‍ മറിച്ച് എന്നില്‍ പരിപൂര്‍ണ്ണമായും തൃപ്ത ആയിരുന്നുതാനും.

സത്യം പറഞ്ഞാല്‍ എനിക്ക് ചിലപ്പോഴൊക്കെ അവളോട്‌ അസൂയ തോന്നിയിട്ടുണ്ട്, അത് ഞാന്‍ അവളോട്‌ പറയാറും ഉണ്ട്. കാരണം എന്നോടൊത്തല്ലാതെ മറ്റൊരു സെക്സ് അനുഭവം അവള്‍ക്ക് ഓര്‍മ്മിക്കാന്‍ കിട്ടിയിട്ടുണ്ടല്ലോ, എനിക്കാണെങ്കില്‍ അതൊട്ടില്ലതാനും. ചിലപ്പോള്‍ എന്‍റെ ഈ ചിന്തയാകാം ഇടക്കൊക്കെ പങ്കാളിയെ മാറ്റി ഒരു സ്വാപ് ചെയ്യാനൊക്കെ അവളോട്‌ സംസാരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഇന്നോളം അതൊരു ഫാന്ടസി മാത്രമായി അവശേഷിക്കാനായിരുന്നു എന്‍റെ യോഗം.

ചിന്തകള്‍ ഇതുപോലെ കാട് കയറിത്തുടങ്ങിയപ്പോള്‍, ഞാന്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി, ഗ്ലാസ്സുമായി ബാല്‍ക്കണിയുടെ കതക് തുറന്ന് പുറത്ത് പോയി നിന്നു. എന്‍റെ പ്രതീക്ഷ മുഴുവന്‍ കമലയും അനിതയും അവിടെയുള്ള കാരണം അവര്‍ എന്‍റെ ഭാര്യയെ സുരേന്ദ്രനോപ്പം ഒറ്റക്കാക്കാകാനുള്ള സന്ദര്‍ഭം ഉണ്ടാക്കില്ല എന്നതായിരുന്നു. ഏതായാലും ഈ ഡ്രിങ്ക് കഴിഞ്ഞാലുടന്‍ അവളുടെ അടുത്തേക്ക് തിരിച്ചെത്തണം എന്ന്‍ ഞാന്‍ തീരുമാനിച്ചു. മദ്യം നല്ല നിലക്ക് പെരുമാറ്റം തുടങ്ങിയിരിക്കുന്നു.

അപ്പോഴാണ്‌ L ഷേപ്പിലുള്ള വരാന്തയിലൂടെ എന്‍റെ ഗീതയും ആ മൈത്താണ്ടി സുരേന്ദ്രനും കൂടി തോളുരുമ്മി ചിരിച്ചുകളിച്ച് ഞങ്ങളുടെ റൂമിലേക്ക് നടന്നുവരുന്നത് ഞാന്‍ കണ്ടത്. ബാല്‍ക്കണിയിലെ ലൈറ്റ് ഇടാത്തത് ഭാഗ്യമായി, അവരെന്നെ കണ്ടിട്ടില്ല, ഞാന്‍ ഒന്നുകൂടി നിഴലിലേക്ക് പതുങ്ങി നിന്നു. അവര്‍ കോറിഡോര്‍ തിരിഞ്ഞ് ഞങ്ങളുടെ മുറിയുടെ വാതിക്കല്‍ എത്തി രണ്ടുമൂന്നു വട്ടം ബെല്ലടിക്കുന്നത് കേട്ടപ്പോള്‍, കര്‍ട്ടന്‍ ഒരല്‍പം മാത്രം നീക്കിയിട്ട്‌ ഞാന്‍ ബാല്‍ക്കണി വാതില്‍ ശബ്ദമുണ്ടാക്കാതെ പുറത്ത്നിന്ന് ചേര്‍ത്തടച്ചു……… എന്ത് കോപ്പാണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് എനിക്ക് കൂടി അറിയണമല്ലോ.

ബെല്ലടിക്കൊപ്പമെന്നോണം തന്നെ ഗീത അവളുടെ കയ്യിലുള്ള രണ്ടാം ഡോര്‍ കാര്‍ഡ് കൊണ്ട് റൂമിന്‍റെ കതക് തുറന്ന്‍ രണ്ടാളും ഉള്ളില്‍ പ്രവേശിച്ചു. അവളുടനെ പറയുന്നതും കേട്ടു, “വിനോദ് ഇവിടെ ഇല്ലല്ലോ, ഇതെവിടെ പോയി? ഹാങ്ങ് ……ഇനി പുള്ളി വരുമ്പോള്‍ വരട്ടെ. എനിവേ, താങ്ക്സ് സുരേന്ദ്രന്‍ എന്‍റെ കൂടെ ആളെ തിരയാന്‍ വന്നതിന്.” ഉടനെ വന്നു തെണ്ടിയുടെ മറുപടി, “ഗീതയെപോലെ ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്‍കിടാവിനെ സഹായിക്കാന്‍ എനിക്കെപ്പോഴും സന്തോഷം മാത്രമേ ഉള്ളു മാഡം.” “മതി മതി എന്നെ പൊക്കിയത്, നിങ്ങളുടെ കമലയുടെ മുന്‍പില്‍ ഞാനൊന്നും ഒന്നുമല്ല,” ഗീത തിരികെ അവനെ സുഖിപ്പിക്കുന്നത് കേട്ടു. മാവ്ബൊമ്മ അത് കേട്ട ഉടനെ പറഞ്ഞു, “അവളുടെ സൌന്ദര്യം കുറേക്കാലമായില്ലേ പൊന്നെ ഞാന്‍ കാണുന്നു, ഗീതയുടെ മുന്നില്‍ അതിന് മാറ്റ് കുറവാണ്, പച്ച പരമാര്‍ത്ഥമാ ഞാന്‍ പറയുന്നത്.” “ഹും ബെസ്റ്റ്, ഇപ്പോ എനിക്ക് ഉറപ്പായി, എന്നെ നിങ്ങള്‍ ചുമ്മാ വാചകം അടിച്ച് പൊക്കുകയാണ്ന്ന്,” എന്നും പറഞ്ഞ് ഗീത കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി അതിലേക്ക് നോക്കി നിന്നുകൊണ്ട് ലിപ്സ്റ്റിക്ക് ടച്ച്‌അപ് ചെയ്യാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *