ജോക്കുട്ടാ…. പേടിച്ചരണ്ടപോലുള്ള അച്ചുവിന്റെ നിലവിളിയാണ് കെട്ടത്.
അറിയാതെ ഞാൻ ചാടിയെഴുന്നേറ്റു. എന്റെ ഞെട്ടൽ കണ്ട് ശ്രീയും വിശാലും.
എന്താടീ…. ഞാൻ ഞെട്ടലോടെയാണ് ചോദിച്ചത്.
ജോക്കുട്ടാ…. ഓടിവാടാ…. റോസിനേം കൊണ്ട് അവൾടച്ചൻ വന്നിട്ടുണ്ട്…. ഇവിടാകെ പ്രെശ്നാ….. ചേച്ചി…..
അവൾ അത്രയേ പറഞ്ഞോള്ളു… പിന്നെ കേട്ടത് ഒരു നിലവിളിയും എന്തോ തട്ടിമറിഞ്ഞു വീഴുന്ന സൗണ്ടും. കോളും കട്ടായി.
അയ്യോ ചേച്ചി…. എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഓടിച്ചെന്നു ബൈക്കെടുക്കൻ നോക്കിയപ്പോൾ ദേ ശ്രീ തൊട്ടടുത്ത്.
ജോ…ഞാനും വരുന്നു….. എന്താണ് സംഭവമെന്ന് പോലും ചോദിക്കാതെ..,എങ്ങോട്ടാണെന്നു പോലും ചോദിക്കാതെ അവൾ ചാടിക്കയറിക്കഴിഞ്ഞു. സെല്ഫ് അടിച് വണ്ടിയെടുത്തതെയുള്ളൂ.
ദേണ്ടടാ അവൻ വേറെ ഒന്നിനേം കൊണ്ടു പോകുന്നു…. ഇനിം ഉണ്ടോ അളിയാ…. സീനിയേഴ്സിൽ ഒരുത്തന്റെ കമന്റടി.
ബൈക്കിലിരുന്ന ശ്രീ ചാടിയിറങ്ങി അവന്റെനേർക്ക് ഒടുന്നതാണ് ഞാൻ പിന്നെക്കണ്ടത്. ആണുങ്ങൾ ചാടുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരു പെണ്ണ് ഓടുന്ന ബൈക്കിൽ നിന്ന് ചാടുന്നത് ആദ്യമായി അന്നുഞാൻ കണ്ടു. ഒരു വശത്തേക്ക് ഇരുന്നതിനാൽ പെട്ടന്നുള്ള ആ ചാട്ടത്തിൽ ബൈക്ക് പാളി.
പൊത്തിയടിച്ചു വീണെന്നു കരുതിയെങ്കിലും ഒരു തരത്തിൽ ബൈക്ക് ബാലൻസ് ചെയ്തു നിർത്തിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന ഒന്നാണ്.
ഓടിച്ചെന്ന ശ്രീ ആ കമന്റ് അടിച്ചവന്റെ കരണക്കുറ്റിക്ക് ഒറ്റയടി.
നിന്റമ്മേം കൂടെ ഒണ്ടെടാ പട്ടീ…. പറഞ്ഞതും ശ്രീ തിരിച്ചു പൊന്നതും ഒന്നിച്ച്.!! അടി കിട്ടിയവൻ തരിപ്പ് മാറുമ്പോൾ കാണുന്നത് ബൈക്കിലിരിക്കുന്ന അവളെ. ആരുമൊന്നും അനങ്ങിയില്ല. ഞാനും. ദൈവമേ എന്റെ കൂടെയുള്ള എല്ലാത്തിനും വട്ടാണോ???
പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ വണ്ടിയെടുത്തു. കാറ്റ് പോലെയാണ് ബൈക്ക് പാഞ്ഞത്. പേടിച്ചിട്ട് ശ്രീ എന്നെ ചുറ്റിപ്പിടിച്ചായിരുന്നു ഇരുന്നത്. ആരുടെയോ ബൈക്കുമെടുത്തു വിശാലും അപ്പോഴേക്കും ഒപ്പമെതി.
വീടിന്റെ മുറ്റത്തെത്തിയതേ കണ്ടു. മുറ്റത്തു കിടക്കുന്ന ആ കറുത്ത സ്‌കോഡ…. ബൈക്കിൽ നിന്ന് ഞാൻ പറന്നാണോ ഇറങ്ങിയത്??? അകത്തുനിന്നും എന്തൊക്കെയോ പൊട്ടിചിതറുന്ന ശബ്ദവും. പെട്ടന്നൊരു കണ്ണാടി വന്നെന്റെ മുന്നിൽ വീണു പൊട്ടിച്ചിതറി. പിന്നിൽ വന്ന ശ്രീ ഒറ്റ നിലവിളി. അവൾ ഓർത്തു എന്റെ തലയിലാണ് വീണതെന്നു.
പെട്ടെന്ന് അകത്തെ ബഹളങ്ങൾ നിലച്ചു. ഞങ്ങൾ പരസ്പരം നോക്കി. എന്ത് സംഭവിച്ചു എന്നറിയാത്ത ഞെട്ടലിലായിരുന്നു ഞങ്ങൾ മൂവരും.
പെട്ടന്ന്…..ജോക്കുട്ടാ എന്നൊരു നിലവിളിയോടെ ചേച്ചി എന്റെ നെഞ്ചിലേക്ക് ആർത്തലച്ച് വന്നുവീണു. സംഭവം മനസ്സിലാകാതെ ശ്രീ വീണ്ടുമൊരു നിലവിളി.
ജോക്കുട്ടാ…. ദേ അവര് പറയുവാ…. അവളെ നീ കെട്ടാൻ പോകുവാന്ന്…. നീ എൻ്റെയാന്ന് പറ ജോക്കുട്ടാ….എന്നെയാ കെട്ടുന്നതെന്നു പറ ജോക്കുട്ടാ…. അവരോട് പറ ജോക്കുട്ടാ….
പിടിച്ചുലച്ചുകൊണ്ടു നെഞ്ചിൽ കിടന്നു ആർതലച്ചു കരയുന്ന ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ നിന്ന ഞാൻ ചുറ്റുമുള്ളവരെ നോക്കി. ശിവേട്ടനടക്കം എല്ലാരുമുണ്ട്.
ചോദിക്ക്….ജോക്കുട്ടനോട് ചോദിക്ക്…. ഇവൻ…. ഇവനെന്റെയാ…. എന്റെ ജോക്കുട്ടനാ…. എന്റെ നെഞ്ചിൽ ചാരിക്കിടന്നു അവരെനോക്കി പുലമ്പുന്ന ചേച്ചിയുടെ വാക്കുകൾ നിഷേധിക്കാനോ സമ്മതിക്കാനോ കഴിയാതെ, അവരുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങളെ നേരിടാനാകാതെ ഞാൻ വിറങ്ങലിച്ചു നിന്നു.
(തുടരും)
