എന്ത് പരഞ്ഞെടാ പട്ടീ…. ഞാൻ അത് പറഞ്ഞവന്റെ കരണത് ഒന്നുകൊടുത്തു. അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഒന്നുകൂടി കൊടുക്കാൻ നോക്കിയ എന്നെ അവന്മാര് തള്ളി വിട്ടു.
സ്റ്റോപ്….സ്റ്റോപ് ഇറ്റ് ഐ സെ…. പ്രിൻസിപ്പൽ കിടന്നുകൂവി.
ഇത് ചന്തയല്ല…..
പരിഹാരം കാണാനാ ഇവിടെ ഞങ്ങള് കൂടിയെക്കുന്നെ…. കയ്യാങ്കളിക്കാണെങ്കി എല്ലാം വേറെ സ്ഥലം നോക്കണം….
തൽക്കാലം ഞാൻ അടങ്ങി. പ്രശ്നം പരിഹരിക്കേണ്ടത് എന്റെ ആവിശ്യമാണല്ലോ…
പറ കൊച്ചേ….ഇവൻ നിന്നെ ബലമായി ഉമ്മ വെച്ചതല്ലേ….കേസ് ആക്കണ്ട വകുപ്പാ…. ഒരു ഡിപ്പാർട്ട്‌മെന്റ് ഹെഡ് റോസിനോട് ചോദിച്ചു.
അവൾ കണ്ണീരോടെ എന്നെ നോക്കി. എന്ത് പറയണം എന്ന മട്ടിൽ…. ഞാനൊന്നും പറഞ്ഞില്ല… ആ നോട്ടം നേരിടാനാവാത്തത് പോലെ….ഞാൻ തല താഴ്ത്തി നിന്നു.
പറ കൊച്ചേ…. വേറൊരു പൂതന അവളെ പ്രോത്സാഹിപ്പിക്കുന്നു. എനിക്കിത്രയും ശത്രുക്കളോ??? ഈ മറ്റവളുമാരുടെയൊക്കെ തനിനിറം പുറത്തുവരുന്നത് ഇങ്ങാനാണല്ലോ. ഇപ്പോൾ ഇത്രയും ആണെങ്കിൽ ഞാൻ വരും മുന്നേ റോസിനെ എല്ലാരും കൂടി കൊല്ലാക്കൊല ചെയ്തുകാണുമെന്നെനിക്ക് തോന്നി. എന്റെ ചങ്കിൽ നിന്ന് ചോര പൊടിയും പോലെ….
പറയടി പൊലയാടി മോളേ……. ഒരലർച്ച… അത് റോസന്റെ തന്തയുടേതായിരുന്നു.
എന്നെ ആരും ഉമ്മ വെച്ചില്ല…. അവൾ പെട്ടെന്ന് ശബ്ദിച്ചു.
ആഹാ…. മാനേജ്‌മെന്റ് വക ആക്കൽ.
പിന്നിത് എന്താ കൊച്ചേ??? പ്രിൻസിപ്പൽ പരമാവധി മയത്തിലാണ്.
എന്നെ…. എന്നെ ഉമ്മ വെച്ചത്…. എനിക്…എനിക്ക് പരാതിയില്ല….. അവൾ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. അതും എങ്ങലടിച്ചു വിക്കിവിക്കി….
എന്റെ ചങ്കിലൊരു കത്തി കയറി. വിഷമം കൊണ്ടു അറ്റാക്ക് വരുമെന്നെനിക്ക് തോന്നി.
എന്നുവെച്ചാൽ….??? പ്രിൻസിപ്പൽ
ഞങ്ങള്…. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ….എനിക്ക് പരാതിയില്ല…. അവൾ പറഞ്ഞുതീർന്നതും പൊട്ടിക്കരഞ്ഞതും ഒന്നിച്ച്.
എനിക്ക് മറുപടിയില്ലായിരുന്നു. ആകെ വിറങ്ങലിച്ചു…. അവള് തുറന്നടിക്കുമെന്നു കരുതിയില്ല.
ഒരുമ്പെട്ടോളെ….നിന്നെയിന്നു ഞാൻ…. തന്ത അവളുടെ നേർക്ക് ചാടി. അടി വീഴും മുന്നേ ഇടക്ക് കയറി ആ അടി ഞാൻ തടുത്തു. ഇല്ലങ്കിൽ ആ അടിക്കവൾ ചത്തുപോയേനെ എന്നെനിക്ക് തോന്നി.
നീയാരാടാ പട്ടീ എന്നെത്തടയാൻ??? അങ്ങേരെന്നെ തട്ടിമാറ്റി അവളെതല്ലോനോങ്ങി.
തൊട്ടാൽ തൊട്ട കൈ ഞാൻ വെട്ടും… ഞാൻ ഒറ്റ അലർച്ച…. ഉള്ളിലെ വിഷമവും കലിയും എല്ലാം ചേർത്ത്…
മൊത്തതിലൊരു നിശബ്ദത അവിടെ നിറഞ്ഞു. ഓങ്ങിയ കൈ അങ്ങനെ തന്നെ നിന്നു.
ഒരുത്തനും ഒരു മൈരും ചെയ്യുകേല… ഞാനെന്റെ പെണ്ണിനെ ഉമ്മ വെച്ചതിന് ഇവിടെ ഏത് മറ്റവനാടാ ഇത്ര കഴപ്പ്??? ഞാൻ എല്ലാരേയും നോക്കി അലറി.
ആർക്കും മറുപടിയില്ല.
അവൾക് പരാതി ഇല്ലങ്കിൽ ഇവിടൊരുത്തനും ഒരു കോപ്പുമില്ല. ഇല്ലങ്കിൽ അതേനിക്കൊന്നു കാണണം. കണ്ടെടത്തോടെ കൊണച്ചു നടന്നു പോലീസ് പിടിച്ചോണ്ടു വന്ന എത്ര എണ്ണമുണ്ട് ഇവിടെ??? അവർക്കാർക്കും ഇല്ലാത്ത കഴപ്പോ ഇപ്പ???
മാനേജ്‌മെന്റ്ന് പോലും വായിൽ നാക്കില്ല.
നീ ക്ലാസ്സിൽ പോടീ…… അത്ര കഴപ്പ് ആർക്കാണെന്നു എനിക്കിപ്പോ അറിയണം….ഞാൻ റോസിനെ നോക്കി അലറി.
അവൾ പേടിയോടെ ചുറ്റും നോക്കി. ആർക്കും വായിൽ നാക്കില്ല. ആരും എതിർത്തില്ല. അവന്മാര് പോലും. എന്നിട്ടും അവളൊന്നു ശങ്കിച്ചു.
പോടീ…
അവൾ പതിയെ വെളിയിലിറങ്ങി. അകത്തെ എന്റെ അലർച്ച കെട്ടിട്ടാണോ എന്തോ അവളിറങ്ങിയപ്പോൾ പുറത്തൊരു കൂവൽ ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഞാൻ വീണ്ടും സാറുമ്മാരുടെ മുഖത്തേക്ക് നോക്കി. ആർക്കും മിണ്ടാട്ടമില്ല.
കുറ്റം ചെയ്തത് ഞാനാ…അതിനിപ്പോ എന്നെ തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. അതിന് ഒന്നുമറിയാത്ത ആ പാവത്തിനെ ഒന്നും ചെയ്യരുത്…. ഞാൻ അവളുടെ തന്തയെ നോക്കി പറഞ്ഞു.
ഇവനെ ഇപ്പൊ കോളേജിന്ന് ചാടിക്കണം….വീണത് വിദ്യാക്കി എന്നപോലെ അങ്ങേര് മാനേജ്‌മെന്റിനെ നോക്കി. അവര് പരസ്പ്പരവും നോക്കി. എന്നിട്ട് കൂടിനിന്ന് എന്തൊക്കെയോ പിറുപിറുത്തു. ഇടക്കിടക്ക് ചിലരെന്നെ പാളി നോക്കുന്നത് കണ്ടതെ ഞാനുറപ്പിച്ചു. സസ്‌പെൻഷൻ അല്ലെങ്കിൽ ഡിസ്മിസ്സൽ….
