നീ അത് ഇങ്ങനെ വീണ്ടും വീണ്ടും പറയണ്ട മോളെ എനിക്കറിയാം. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല. പ്ലീസ് നീ ഒന്ന് കോളേജിൽ വായോ എത്രേം പെട്ടെന്ന്.
മ്മ് വരാം “As A Student only”
മ്മ് അപ്പോ പെണ്ണ് കാണൽ കഴിഞ്ഞിട്ട് വിളിക്കണേ മോളെ.
വിളിക്കുന്നില്ല സാറേ മെസ്സേജ് ചെയ്തോളാം ഇനി അത് മതി. അതിൽ കൂടുതൽ ഒന്നും വേണ്ട.
ഹ്മ്മ്. ഒക്കെ. (ജാള്യതയോടെ ).
നഹ്മ (സാറിനോട് അങ്ങനെ കയർത്ത് സംസാരിച്ചത് മോശമായോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു. ഹേയ് സാരമില്ല അല്ലേൽ വീണ്ടും പണ്ടത്തെ പോലെ വരുമെന്ന് അവൾക്ക് തോന്നി. സാറിനാണേൽ അവള് പറഞ്ഞതിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനേലും കോളേജിൽ എത്തിയാൽ നൈസ് ആയി വളയ്ക്കാൻ പറ്റുമെന്ന് സാറിന് അറിയാമായിരുന്നു.
പിറ്റേ ദിവസം രാവിലേ ഒരു ഫോൺ കാൾ.
ഹലോ ഇത് ബിന്ദു ആണ് വർഗീസ് സാറേ.
ആ ബിന്ദു പറ.
സാറിന്റെ സ്റ്റുഡന്റ് അല്ലേ നഹ്മ. അവൾ ഇന്നത്തെ പ്രെസെന്റ് ചെയ്യാനുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തിട്ടില്ല മാഷേ. എന്താ വേണ്ടത്. ഇന്ന് വരില്ലേ.
ആ അതോ അത് പിന്നെ… (ഒന്ന് ആലോചിച്ചിട്ട് ) അതേ അവളുടെ മാമൻ ഇന്നലെ മരിച്ചു. ഇന്ന് അതിന്റെ ചടങ്ങാണ്.
അയ്യോ സാറേ എന്താക്കും യൂണിവേഴ്സിറ്റിയിൽ നിന്ന് സ്‌ക്വാഡ് വരുന്നതല്ലേ.
പ്രോജക്ടിന്റെ ഫസ്റ്റ് ഘട്ടത്തിൽ തന്നെ ഇങ്ങനെ.
അത് ടീച്ചറെ എന്തേലും ആക്കാൻ പറ്റുമോ. ഞാൻ അങ്ങട്ട് വിളിക്കാൻ നിലക്കായിരുന്നു.
സാറേ അതിപ്പോ ആ കുട്ടിയോട് വല്ല മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റുമോ നോക്കാൻ പറ. ഫൈൻ അടച്ചു ഡേറ്റ് നീട്ടാം. ഓരോ ഡേ വൈകുന്നതിനും ഫൈൻ ആണ്. സാറിന് അറിയാലോ വൺ ഡേ 1000 ആണ്. എന്നത്തേയ്ക്ക് മാറ്റണം.
അയ്യോ അത്ര ഉണ്ടോ. ഒരു ആഴ്ച ആ കൊച്ച് കാണില്ല.
സാറേ ഒരാഴ്ച്ച പറയുമ്പോ 7000 ആവുംട്ടോ. ചില്ലറ കളിയല്ല.
ഹേയ് സാരമില്ല അവള്ക്ക് എന്തായാലും ഒരാഴ്ച്ച വേണ്ടി വരും. പൈസ ഞാൻ തൽക്കാലം തരാം. ഈ അവസ്ഥയിൽ അവളെ വിളിച്ചാൽ ശെരിയാവില്ല.
അപ്പോ സാറ് ആ പൈസ ഇങ്ങട്ട് അയച്ചേക്ക് കോളേജ് അക്കൗണ്ടിലേക്ക്. ഞാൻ അത് അടച്ചോളാം ഇന്ന് തന്നെ. പിന്നെ ആ കൊച്ചിനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്. ജനുവിൻ റീസൺ ആണോ എന്ന് അറിയണമല്ലോ. സാറിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ട്ടോ ഈ കുട്ട്യോളെ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല. ജനുവിൻ അല്ലേൽ എന്റെ ജോലിയെ ബാധിക്കുമെ. HoD ടെ എടുത്ത് പറയേണ്ടത് അല്ലേ.
ഓ അതിനെന്താ ടീച്ചർ വിളിച്ചേക്ക് പൈസ ഞാൻ ടീച്ചർക്ക് ഫോൺ പേ ചെയ്യാം നേരിട്ട് അവടെ ടീച്ചർ തന്നെ അടച്ചാതി.
ഒക്കെ ശെരി സാറേ.
സാറിന് സമാധാനം ആയി.പക്ഷേ അവളെകൂടി ഇതാണ് കാരണം അറിയിച്ചില്ലേൽ ടീച്ചർ എങ്ങാനും വിളിച്ചാൽ
പ്രശ്നം ആവുമല്ലോ എന്നോർത്തത്. അവളെ കുറെ വിളിച്ചെങ്കിലും അവള് സാറ് ആണ് എന്ന് കണ്ടിട്ടും ഫോൺ എടുത്തില്ല. 5 വട്ടം അടിച്ചു. അവസാനം സാറ് വാട്ട്‌സാപ്പിൽ മെസ്സേജ് ഇട്ടു ‘ഹായ് ‘ എന്ന്. ഇത് കണ്ടാ അവൾ അത് റീഡ് പോലും ചെയ്യാതെ ഡിലീറ്റ് ആക്കി.
അപ്പഴാണ് ബിന്ദു മിസ്സ് അവളെ വിളിച്ചത്.
ഹലോ നഹ്മ അല്ലേ. ഇത് ഞാനാണ് ബിന്ദു മിസ്സ്.
ആ ടീച്ചറെ പറ.
മോൾടെ മാമൻ മരിച്ചു ല്ലേ.
ഹേയ് അതാര് പറഞ്ഞു ടീച്ചറോട്.
വർഗീസ് സാറ് പറഞ്ഞതാ. അത് കൊണ്ട് മോള്ക്ക് ഇന്ന് പ്രെസെന്റ് ചെയ്യാൻ പറ്റില്ല എന്ന്.
ഓ അങ്ങനെ.. ആ ടീച്ചറെ മരിച്ചു.
സാരമില്ല മോളെ. ഞാൻ വൺ വീക്ക് എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട്. വൺ ഡേ വച്ച് 7 ഡേയ്‌സ് 7000 ആണ് ട്ടോ.
ടീച്ചറെ ഇത്രേം പൈസ ഇപ്പോ എടുക്കാനില്ല കുറയ്ക്കാൻ പറ്റുമോ.
അത് മോളെ വർഗീസ് സാറാണ് ഇങ്ങനെ മറിച്ചത് ഒക്കെ പറഞ്ഞത്. ഒപ്പം 1 വീക്ക് എക്സ്റ്റൻഡ് ചെയ്യാനും. പൈസ സാറ് എടുത്തോളാം എന്നാ പറഞ്ഞത്. നീ മെല്ലെ കൊടുത്താൽ മതി.
(പടച്ചോനെ ഇത്രേം പൈസ എങ്ങനെ കൊടുക്കാനാ സാറിന് )
ആ ഞാൻ വെയ്ക്കാണുട്ടോ മോളെ ബൈ.
ആ ടീച്ചറെ.
( ഇത് പറയാനാണോ സാറ് വിളിച്ചത് ശേ ഞാൻ എടുത്തതും ഇല്ലല്ലോ ഇനി ഇപ്പോ എന്താക്കും. തിരിച്ചു വിളിക്ക ഇപ്പോ എങ്ങനെയാ. വിളിക്കാതിരുന്നാലും പ്രശ്നം ആണല്ലോ. ഇത്രേം പൈസ ഞാൻ എങ്ങനെ കൊടുക്കും. എന്തായാലും വാട്സാപ്പിൽ മെസ്സേജ് ഇടാം.)
