നാഗത്തെ സ്നേഹിച്ച കാമുകൻ – 7 4

 

എന്നാലും ഞങ്ങൾ തളരുന്നു ഇല്ല. ഒരേ ലക്ഷ്യം ആയതു കൊണ്ട് ഞങ്ങളെ ഇത് ഒന്നും തളർത്തിഇല്ല.

 

അവസാനം ഞങ്ങളുടെ ആ സ്ഥലത്തിന്റെ മുന്നിൽ വന്നു വന്നു.

 

അവര് ഗുഹയുടെ മുന്നിലൂടെ വന്നു അവിടെ മൊത്തം ആവി നിറഞ്ഞു നിന്നു മേഘന യുടെയും ലാലുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ ഗുഹയുടെ അന്ധകാരത്തിലേക്ക് മറഞ്ഞു.

 

ആകെ നനഞ്ഞു കുതിർന്ന പോലെ ആയി രണ്ടു പേരും .

 

അപ്പോഴും ലാലുവിന്റെ കണ്ണുകൾ ആ ഗുഹയുടെ മുന്നിലെത്തെ ഡോറിൽ തന്നെയായിരുന്നു.

 

അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.

 

അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.

 

നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.

 

ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നുഇത് നാഗബന്ധനം ആണ് മേഘന ആണ് അത് പറഞ്ഞത്.

 

വീണ്ടും അവൾ പറഞ്ഞു തുടങ്ങി ഇത് ഒരു പൂട്ട് ആണ്.

 

അതും വളരെ അപൂർവമായത്”വളരെ നിഗൂഢമായ നിർമിതി ആണിത്.

 

ശബ്ദ വീചികൾ വച്ചാണ് നാഗപ്പൂട്ട് തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നത് എന്നാൽ ഇ നാഗ പൂട്ട് രണ്ട് കൈകൾ വെച്ചാൽ മാത്രം ആണ് തുറക്കാൻ പറ്റുന്നത്.

 

“രണ്ടു കൈയികൾയോ അതെന്താ?”

 

ലാലു ഒന്നും മനസിലാവാതെ താടിക്ക് കൈ കൊടുത്തു.

 

“എന്ന് വച്ചാൽ രണ്ടു വ്യക്തിയുടെ കൈകൾ പൂട്ടിനുള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും.ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യും.

 

ആ ആ കൈകൾ എന്നു പറയുന്നത് ഞാൻ വായിച്ച ബുക്കിലാണെങ്കിൽ ഒരു സ്ത്രീയുടെയും പുരുഷന്റെയുംമാണ് എന്നാൽ അവർ രണ്ടുപേരും നാഗകുലത്തിൽപ്പെട്ട നാഗകന്യകനും നാഗകന്യകയുമാണ്.

 

എന്ന് പറഞ്ഞു മേഘന നിന്നപ്പോൾ ലാലു ആ ഡോർ ഒന്നുകൂടി നോക്കിയപ്പോൾ അവള് പറഞ്ഞത് പോലെ കൈകളുടെ സിമ്പൽ കണ്ടു അതും ഓർമിച്ചു വെക്കണ്ടേ രീതി.

 

 

: നമ്മൾ ഇനി എന്ത് ചെയ്യും മേഘയെ.

 

: ഇതിന്റെ ഉടമകൾ നമ്മൾ അവും എന്ന് തോന്നുന്നു എന്നും പറഞ്ഞു . മേഘ അവന്റെ അവന്റെ കൈയും അവളുടെ കൈയും ഒരുമിച്ച് ഡോർന്റെ അവിടെ വെച്ചു.

 

 

പെട്ടെന്ന് ശബ്ദത്തോടുകൂടി അതുമല്ലേ തുറക്കുന്ന രീതിയിൽ ആയി.അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിച്ചു .ഈ ചലനം തൊട്ടടുത്തുള്ള ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് മെല്ലെ തുറന്നു വന്നു തുടങ്ങി.

 

അവർ പരസ്പരം നോക്കി എന്ത് എന്ന് ഇല്ലാത്ത സന്തോഷം അവരുടെ മുഖത്തിൽ ഉണ്ടാരുന്നു.

 

അവര് പതിയെ മുന്നോട്ടു നടന്നു അവരെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത അത്രത്തോളം വിശാലമായ ഒരു റൂം ആയിരുന്നു അത്. അവിടെ മൊത്തം അലങ്കോലമായി കിടക്കുന്നു മൊത്തം മാറാല കൊണ്ട് നിറഞ്ഞു കിടക്കുന്നു എന്നാൽ അങ്ങകലെ ഒരു ചെറിയ തിരുനാളം പോലെ അങ്ങ് അകലെ ഒരു ചെറിയ വസ്തു ഇരിക്കുന്നതും അതിന്റെ ചുറ്റിനായിട്ട് നാഗങ്ങൾ ചുറ്റിനില്കുന്നത് അവര് കണ്ടു.

 

 

രണ്ടുപേർക്കും ഒരുപോലെ കണ്ണിന് അൽഭുതം നൽകുന്ന ഒന്ന് തന്നെ ആയിരുന്നു അത്.

 

സമയം കടന്നു കൊണ്ടേയിരുന്നു ആകാശത്ത് വാൽനക്ഷത്രം മാറി ഇരുട്ടിന്റെ പ്രകാശം അവിടെ പ്രകാശിക്കാൻ തുടങ്ങി.

 

പെട്ടെന്ന് വെളിച്ചംവന്നു തുടങ്ങി അതിന്റെ ഉറവിടം നേരെത്തെ ആ കണ്ട ചെറിയ കല്ലിൽ നിന്നും വെളിച്ചം രൂപപ്പെട്ടു തുടങ്ങി അവർക്ക് അവൾക് മനസ്സിലായി അതാണ് നാഗമാണിക്യം അത് ലാലുനോട് പറഞ്ഞു.

 

 

എന്നാൽ പെട്ടന്ന് അവര് നിന്ന് സ്ഥലം വിറയ്ക്കാൻ തുടങ്ങി അതിൽ നിന്നും ഒരു പ്രത്യേകതരം ജീവി പുറത്തേക് വന്നു.. അതെ ഒരു കരിമൂർഖൻ തന്റെ ഫണം കൊണ്ട് അവര് നിഷ്പ്രഭം ആക്കികൊണ്ട് മുന്നോട്ടായി നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *