“നാദിയ നിന്റെ തീയതി എന്ന….??
“ഹേ…??
“പീരിയഡ് ആവുന്ന സമയം…”
“ഇന്നലെ ആവേണ്ടതാണ്…. വയർ വേദന തുടങ്ങിയിട്ടുണ്ട് ഇന്നോ നാളെയോ ആകും ….”
“ഉസ്താദ് പറഞ്ഞത് കുളിച്ച പിറ്റേന്ന് എന്ന… അപ്പൊ പതിനെട്ടാം തീയതി അല്ലങ്കിൽ പത്തൊൻപത്…”
ഇനി ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല ഇയാളെല്ലാം ഉറപ്പിച്ച മട്ടാണ്… എന്തെങ്കിലും ആവട്ടെ…. വീട്ടിൽ ചെന്ന് കയറിയ ഉടനെ തന്നെ ഉമ്മാടെ വക ചോദ്യം അതും ഉപ്പ അടുത്ത് ഇരിക്കുമ്പോ…
“എന്നാണ് നിന്റെ ഡേറ്റ്….??
കടുപ്പിച്ചോന്ന് നോക്കി ഞാൻ അകത്തേക്ക് കയറി … തള്ളയെ എടുത്തിട്ട് അടിക്കാൻ കൈ തരിക്കുന്നു…. പണ്ടാരതള്ള….
മെന്സസ് ആയ ഏഴ് ദിവസവും തള്ള എന്നോട് വഴക്കിന് വന്നില്ലല്ലോ എന്ന് ഞാൻ
ഓർത്തു… ഇനി ഒരുപക്ഷേ ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ എന്നോട് സ്നേഹം ആകുമോ അതിന്… ഹേയ് അങ്ങനെ ആണങ്കിൽ മകനെ അല്ലെ ആദ്യം കാണിക്കാൻ പറയുക… എന്തയാലും ഇപ്പൊ എന്നെ കാണുമ്പോ മുഖം വീർപ്പിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല… എനിക്കത് സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ല… കല്യാണം കഴിഞ്ഞ സമയത്ത് മാത്രമേ ഇത് പോലെ ഉമ്മയെ കണ്ടിട്ടുള്ളു…
“മോളെ ഇന്ന് ഏഴ് അല്ലെ….??
എന്തോ ആലോചനയിൽ ആയിരുന്ന ഞാൻ ഉമ്മയുടെ ചോദ്യം കേട്ട് ഞെട്ടി എണീറ്റു…
“എന്താ…. ??
“ഇന്നല്ലേ കുളിക്കുന്നത് മോള്….??
“ആഹ്..”
“ഉപ്പ പള്ളിയിലേക്ക് പോകുമ്പോ നാളെ നിങ്ങൾ വരുമെന്ന് പറയണം ഉസ്താദിനോട് അതിനാ…. നാളെ അല്ലെ ചെല്ലാൻ പറഞ്ഞിട്ടുള്ളത്…??
“ആഹ്…”
“എന്ന പോയി ഉപ്പാട് ഇപ്പൊ തന്നെ പറയട്ടെ…. ആ.. പിന്നെ മോള് വിഷമിക്കണ്ട എല്ലാം ശരിയാകുമെന്ന് എന്റെ മനസ്സ് പറയുന്നു…”
ചിരിച്ചു കൊണ്ട് ഉമ്മ എന്നോട് പറഞ്ഞപ്പോ ഞാനാകെ ഞെട്ടി തരിച്ചു നിന്നു… എത്ര കാലമായി എന്നോട് നല്ലപോലെ സംസാരിച്ചിട്ട്.. മോളെ എന്നൊക്കെ വിളിച്ച കാലം മറന്നു… ഇനി ഉസ്താദ് പറഞ്ഞത് പോലെ ഒരു കുഞ്ഞും അറിയതിരുന്നാൽ എനിക്കെന്നും ഈ സന്തോഷം കിട്ടില്ലേ….
ഈ നിമിഷം വരെ ഉസ്താദ് പറഞ്ഞ കാര്യത്തിനോട് യോജിക്കില്ല എന്ന് ഉറപ്പിച്ച എന്റെ മനസ്സും ആടി ഉലഞ്ഞു… പുലർച്ച മൂന്ന് മണിവരെ ഞാനതും ആലോചിച്ച് ഉറങ്ങാതിരുന്നു…
ഉറങ്ങാൻ വൈകിയ കാരണം സാധരണ ആറു മണിക്ക് എണീറ്റിരുന്ന ഞാനിന്ന് എണീക്കാൻ എട്ട് മണി ആയി … വേഗം എണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക്
ഓടുകയായിരുന്നു ഞാൻ .. ഇന്നലെ മോളെ എന്ന് വിളിച്ച നാവ് കൊണ്ടിന്ന് പച്ചതെറി കേൾക്കേണ്ടി വരുമല്ലോ എന്നായിരുന്നു മനസ്സ് മുഴുവൻ… രാവിലെ അടുക്കള ഭാഗത്തേക്ക് പോലും വരാത്ത ഉമ്മ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ട് എന്റെ കാലുകൾ നിശ്ചലമായി…. എന്നെ കണ്ടതും ഇന്നലെ കണ്ട അതേ പുഞ്ചിരി ഉമ്മാടെ മുഖത്ത്…
“മോള് എണീക്കാൻ വൈകിയോ…??
ഒന്ന് ചിരിച്ചെന്ന് വരുത്തി ഞാൻ അടുക്കളയിലേക്ക് ചെന്നു… അപ്പോഴേക്കും പണി എല്ലാം ഉമ്മ തീർത്തിരുന്നു… ഒന്നും മിണ്ടാനാവാതെ ഞാൻ അവിടെ ചുറ്റി പറ്റി നടന്നു…
സമയം അടുക്കും തോറും എന്റെ ഉള്ളിലാകെ ഭയം നിറയാൻ തുടങ്ങി … എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന സമയത്താണ് ഉപ്പ നിസ്കാരം കഴിഞ്ഞു വന്നത്…
“നിങ്ങളോടൊരു ഒൻപത് മണിക്ക് എത്താൻ പറഞ്ഞു
ഉസ്താദ്…. ഉസ്താദ് ഇന്നലെ നാട്ടിൽ പോയതാ. നമ്മുടെ കാര്യം ആയത്കൊണ്ട വൈകുന്നേരം വരുന്നത് തന്നെ….”
അതും കൂടി കേട്ടതും ഞാനാകെ വിയർക്കാൻ തുടങ്ങി….
“അല്ലങ്കിലും നമ്മളോരു കാര്യം പറഞ്ഞാൽ അയാൾക്ക് തട്ടി കളയാൻ ആവുമോ… പെരുന്നാളും നോമ്പും വന്ന മറ്റുള്ളവർ കൊടുക്കന്നതിനെക്കാൾ ഇരട്ടിയല്ലേ ഇവിടുന്ന് കൊടുക്കുന്നത്…”
ഉമ്മാടെ വക പ്രശംസ.. അത് പറയുമ്പോ ഉമ്മാടെ സന്തോഷം ഒന്ന് കാണണം… എന്താണ് ചികിത്സ എന്നും എങ്ങനെയാണ് മന്ത്രിക്കുക എന്നും ഇവർക്ക് അറിയില്ലല്ലോ… അവരെ നോക്കി ഒരു ചിരി പാസാക്കി ഞാൻ അകത്തേക്ക് ചെന്നു…മുറിയിലെ അലമാരയുടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഞാൻ എന്നെ തന്നെ നോക്കി… ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇന്ന് നടക്കാൻ പോകുന്നത്.. അതും വീട്ടുകാരുടെ ഒറ്റ നിർബദ്ധത്തിൽ… ഒഴിഞ്ഞു മാറാൻ എനിക്കൊരു വഴിയും ഇല്ല … സത്യം അവരോട് പറഞ്ഞാലോ… പറഞ്ഞാൽ നാലഞ്ചു ദിവസമായി എനിക്ക് കിട്ടി കൊണ്ടിരിക്കുന്ന ഈ സ്നേഹമെല്ലാം പോകും പിന്നെ പഴയ പോലെ എന്നും തെറി വിളി…അയാൾ പറഞ്ഞത് പോലെ ഒരു പതിനഞ്ചു മിനുട്ടല്ലേ ആ സമയം കൊണ്ട് ഒരു ജീവിതം
മുഴുവൻ സന്തോഷം തനിക്ക് ലഭിക്കുമെങ്കിൽ എന്താ തെറ്റ്…. ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
