നാലുമണിപ്പൂക്കൾ – 1 2

“ടീച്ചർ ചോദിച്ചില്ലല്ലോ?”

“ഇപ്പോ ചോദിച്ചില്ലേ?”

“ഇപ്പോ പറഞ്ഞുവല്ലോ”

“ഇനി ചോദിക്കാതെ പറയണം”

“പറയാം”

“മുഖത്ത് നോക്കിപ്പറയുമോ?”

“വിഷമാവില്ലെങ്കിൽ പറയാം”

“വിഷമാവില്ല ഇഷ്ടമാവും”

“എങ്കിൽ നാളെ പറയാം”

“ഉച്ചയ്ക്ക് ക്ലാസ്ലിൽ വരാം എങ്ങോട്ടും പോവരുത്”

“ഇല്ല പോവില്ല ഇനി വരാമെന്ന് പറഞ്ഞ് കൊതിപ്പിച്ച് പറ്റിക്കരുത്”

“ഇല്ല മുത്തേ!!”

അവരുടെ ചാറ്റിംഗ് സകല സീമകളും ലംഘിച്ച് പോയി. സംവൃതയ്ക്ക് ഇത് കുറച്ച് ഓവറായെന്നൊരു തോന്നൽ വന്നതോടെ ഗുഡ്നൈറ്റ് പറഞ്ഞ് കിടന്നു.
അവൾക്ക് ഉറക്കം വന്നില്ല. അവനാകെ മുട്ടനാടിനെപ്പോലെ വിറച്ചു. അവസാനമവർ മുത്തേന്ന് വിളിച്ചതിന് മറുപടി കൊടുത്തില്ലങ്കിൽ ഞാൻ ദേഷ്യപ്പെട്ടെന്ന് കരുതുമോ? അംജദ്അലി വിറക്കുന്ന കൈകളിൽ തപ്പിപ്പിടഞ്ഞ് റീപ്ലേ കൊടുത്ത് കാത്തിരുന്നു.
അവർ ഓൺലൈനിൽ ഇല്ല. അവരത് കണ്ടില്ലെങ്കിൽ താൻ ടെൻഷനടിച്ച് ചാവുമോന്ന് തോന്നി അവന്ന്…

സംവൃത പക്ഷേ, ഒന്നും വേണ്ടായിരുന്നു.. കടന്ന് പോയി എന്ന് ചിന്തിച്ച് ബേജാറായി.
കൈതട്ടി അറിയാതെ വന്നതാണെന്ന് പറയാമെന്ന് കരുതി വാട്സപ്പ് തുറന്നു.

അവർക്ക് തിരിച്ചു പോക്ക് അസാധ്യമാക്കി അവന്റെ മെസ്സേജ് വന്നു കിടക്കുന്നു.

“ശരി മുത്തേ മറക്കില്ലീ രാവൊരിക്കലും!!”

അതും കൂടി കണ്ട സംവൃതയ്ക്ക് നിയന്ത്രണം മുഴുവനായും പോവുകയായിരുന്നു.

“മറക്കരുതൊരിക്കലും, ഈ രാവും..,ഈ പെണ്ണിനെയും ശുഭരാത്രി നേരുന്നെന്റെ അംജദിന്ന്…”

അവളവസാനമായാ മെസ്സേജയച്ച് റീപ്ലേ കാണാനുള്ള ശക്തിചോർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കിടന്നു. പക്ഷേ, അവളന്നുറങ്ങിയില്ല..,അവനും.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *