അവൻ പിന്നെ വിടുവിക്കാൻ നോക്കിയില്ല. അവളുടെ ചെമ്പകടോപ്പിനുള്ളിൽ നിന്ന് കൂർത്ത മാറിടം നെഞ്ചിലമർന്ന് അംജദ് നിയന്ത്രണം വിട്ടു പോയി. ഒരു പെണ്ണിന്റെ ആദ്യസ്പർശനത്തിൽ തലച്ചോറിന് ചൂടുപിടിച്ച അംജദ്അലി യാന്ത്രികമായവളെ വരിഞ്ഞ് മുറുക്കി ചുണ്ട് വായിലാക്കി. അവന്റെ കൈ പതിയെ തന്റെ നെഞ്ചിലേയ്ക്ക് വരുന്നത് കണ്ട് അവൾ അവനെ തള്ളിമാറ്റി.
“എന്താ ചെക്കന്…അതൊന്നും വേണ്ട.”
അവൾ പരിഭവം നടിക്കുകയായിരുന്നു. അവനവളെ ഒന്നുകൂടി പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി. അവൻ പതിയെ സ്വബോധത്തിലേയ്ക്ക് തിരിച്ചു വന്നു. പക്ഷേ ചുംബനലഹരി ഇത്ര വലുതാണെന്ന് അറിഞ്ഞിരുന്നില്ല.
സംഗീതയെ അവൻ പിന്നെ നോക്കിയില്ല. അവൾ ബാഗെടുത്ത് തോളിലിട്ട്. യൂണിഫോം വലിച്ചിട്ട് മുന്നിൽ നടന്നു. അവൾക്കും ആ ലഹരിയിൽ നിന്നും മുക്തമാവാനായില്ല.
‘ശ്ശോ ഒന്നും വേണ്ടാര്ന്നു’ അവൾക്ക് വല്ലാതായി. അംജദ് തന്നെപ്പറ്റി എന്താ വിചാരിക്ക്യാ.
“ഷാനിബാട് ഞാനെന്താ പറയേണ്ടേ?” അത് ചോദിക്കുമ്പോൾ അവളുടെ കവിളിൽ നാണത്തിൻ നുറുങ്ങുവെട്ടം തെളിഞ്ഞിരുന്നു.
“എന്താച്ചാ പറഞ്ഞോ” അവനൽപ്പം ദേഷ്യം നടിച്ച് മുരണ്ടു.
“ഇഷ്ടാന്ന് പറേട്ടേ?” അവളൊന്ന് ചെരിഞ്ഞ് നോക്കിപ്പറഞ്ഞു.
“ഹാ പറഞ്ഞോ” അവനാകെ ആശയക്കുഴപ്പത്തിലായിരുന്നു.
അതും കൂടി കേട്ടതോടെ അവളുടെയുള്ളിലെ ആശയുടെ അവശേഷിച്ച വെട്ടവും കെട്ടുപോയി.
“ഷാനിബാത്താക്ക് ഭംഗ്യൊക്കെണ്ട് ഇനിപ്പോ ഒരു സംശയം…സംഗീതേച്ച്യേ ഇനിപ്പൊ നാളെ ചേച്ചിതൊക്കെ ഷാനിബതാത്താട് പറഞ്ഞാ പിന്നെ ഞാന് ഷാനിബതാത്താന്നാ, ഷാനിബാന്നാ വിളിക്ക്യാ?.” അവന്റെ സംശയം കേട്ട് അവൾ പൊട്ടിച്ചിരിച്ചു…അവൾ പിന്നെ ഓർത്തോർത്ത് ചിരിച്ചു. ‘ചെക്കൻ പറഞ്ഞതിലും കാര്യണ്ട്.’ അവൾ ചിന്തിക്കാതിരുന്നില്ല.
“അതൊക്കെ ഓളോട് ചോയ്ക്ക്..പിന്നെ അന്റെ വീടിന്റെട്ത്തല്ലേ സംവൃതടീച്ചർടെ കോർട്ടേഴ്സ്? ഇയ്യൊന്ന് അവരെ സോപ്പിട്ട് പറഞ്ഞ് ശര്യാക്കോ?”
“ഉം..നോക്കട്ടെ”
അതും പറഞ്ഞ് അവൻ നേരെ നടന്നു. അവൾ തന്റെ വീട്ടിലേയ്ക്ക് കയറി.
‘പാവം ഞങ്ങൾക്ക് വേണ്ട്യല്ലേ നെറ്റി പൊട്ട്യേത്?’ അവന് സംഗീതയെയോർത്ത് ഉള്ള് നീറി.
“കുട്ട്യേള് എല്ലാരും പോയി നിയ്യെവിട്യേർന്ന്? അന്റെ നെറ്റി പൊട്ടീണ്ടാ? ഓലമടൽ വെട്ടി അടുക്കിയൊതുക്കിയിരുന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് “ഒന്നൂല്ല്യാന്ന്” മാത്രം മൂളി വാതിലടച്ചിരുന്നു.
വീട്ടിലെത്തിയ അംജദ്. കളിക്കാനായി പോകുന്നവഴി സംവൃതടീച്ചറെ കാണാനായി തിരിച്ചു. അവനെ കണ്ടയുടൻ ടീച്ചർ പുറത്ത് റോഡിനരികിലേയ്ക്ക് വന്നു.
“എന്താ കുട്ട്യേ?” ടീച്ചർ അവന്റെ ഉദ്ദേശം മനസ്സിലാവാത്തത് പോലെ നടിച്ച് ചോദിച്ചു. അവരുടെ സ്കൂളിലെ ആചൂടില്ല ചോദ്യങ്ങൾക്കെന്ന് തോന്നി. ഇതൊരു പാവം പെണ്ണ് തന്നെ. സത്യത്തിൽ അവന് അവരെ കാണുന്നത് തന്നെ ഇഷ്ടമായിരുന്നു. ആരെയും അടിക്കാത്ത ഒരിക്കലും ദേഷ്യം പിടിച്ചിട്ടില്ലാത്ത ടീച്ചർ കൈത്തണ്ടയിൽ ചൂരൽ കൊണ്ടടിച്ചപ്പോൾ വേദനിച്ചത് കൈയിലായിരുന്നില്ല.., മനസ്സിലായിരുന്നു. ഇഷ്ടപ്പെടുന്നവർ നോവിക്കുമ്പോഴുള്ള നോവ് സഹിക്കാൻ പറ്റാത്തതാണ്. സ്നേഹത്തോടെ യല്ലാതെ സംസാരിച്ചിട്ടില്ലാത്ത ടീച്ചർ പഴയപടിയാവുന്നത് അവൻ മനസ്സിലാക്കുകയായിരുന്നു.
“അതല്ല ടീച്ചറേ ഇന്നത്തെ കാര്യം ആരോടും പറയര്ത് പ്ലീസ് ഉപ്പന്നെ കൊല്ലും.ഞാനിഞ്ഞി അവരോട് മിണ്ടുല്ല.” ടീച്ചർ ഒന്നും മിണ്ടാതെ ഊറിച്ചിരിച്ച് തിരിച്ചുപോവുന്നത് കണ്ട് അവൻ സംവൃതയെ ഒന്നുകൂടി വിളിച്ചു.
“കുട്ട്യേ ഇവിടെ മറ്റ് രണ്ട് ടീച്ചർമ്മാരുള്ളത് അറിയില്ലേ? അവരെന്താ വിചാരിക്ക്യാ? ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യാണെന്ന് മനസ്സിലായാൽ എന്റെ പണിപോവില്ലേ? അത് കൊണ്ട് ഇങ്ങനത്തെ കാര്യങ്ങളൊന്നുമായി ഇങ്ങോട്ട് വരല്ലേ. എന്തെങ്കിലുമുണ്ടെങ്കിൽ മൊബൈലിൽ വിളിക്ക്.”
അവൾ ഒട്ടും താൽപ്പര്യമില്ലാതെയതും പറഞ്ഞ് തിരിഞ്ഞു നടന്നെങ്കിലും അവൻ വിളിക്കുമെന്നവൾക്കുറപ്പായിരുന്നു.
