ആ സമയം ഞാൻ അവിടേ ചില്ലു ഗ്ലാസ്സിൽ ഉണ്ടായിരുന്ന പഴപൊരിയിൽ ഒന്ന് എടുത്ത് കഴിച്ചു…
ഉഫ് പൊളി സാധനം മൈര്…
തണുത്തതാണെങ്കിലും എന്തൊരു ടേസ്റ്റ് ആണ്…
ഒന്ന് തിന്നു കഴിഞ്ഞ് അടുത്തതൊരു ഉള്ളവട എടുക്കാം എന്ന് വിചാരിച്ചപ്പോഴായിരുന്നു തോളിനിട്ട് വേറൊരു അടി…
വായിൽ പഴംപൊരി ഉണ്ടായിരുന്നതിനാൽ തെറി പുറത്തേക്ക് വന്നില്ല…
ഏത് നായിന്റെ മോനാ എന്നേ അടിച്ചത് എന്നറിയാനായി ഞാൻ തിരിഞ്ഞു…..
😳
നോക്കിയപ്പോൾ സച്ചിനാണ്…
അവൻ മാത്രമല്ല കൂടേ രാഹുലും, ആമിയും, റോസും…. പിന്നെ താൽപ്പര്യമില്ലാത്ത മട്ടിൽ നിധിയുമുണ്ട്…
“ഏഹ് നിങ്…ള്.. ഒന്ന്മ പോ.. ല്ല്… ”
“ആദ്യം വായിലുള്ളത് ഇറക്ക് എന്നിട്ട് പറയടാ… ”
റോസ് എന്നോട് പറഞ്ഞു…
“നിങ്ങളെന്താ ഇവിടേ. കഴിക്കാൻ പോയില്ലേ…ബാക്കിയുള്ളവരോ….?”
ഞാൻ അവരോട് ഓരോന്നായി ചോദിച്ചു…
“അവരൊക്കെ കഴിക്കുന്നുണ്ട്… ഞങ്ങൾ നിന്റെ കഴപ്പ് കാരണം വേണ്ടാ എന്ന് വച്ചു…”
രാഹുലാണ് അത് പറഞ്ഞത്….
“വെരി ഗുഡ്…”
ഞാൻ ഒരു ഉള്ളവട എടുത്തു….
“ചേട്ടാ ഒരു ഒന്ന് രണ്ടു.. മൂന്ന്…. ഒരു അഞ്ചു ചായ കൂടേ….”
എല്ലാവരെയും എണ്ണിയ ശേഷം റോസ് അകത്തേക്ക് ഉറക്കെ വിളിച്ചു പറഞ്ഞു….
അവളുടെ ശബ്ദം കേട്ട് ആ കിളവന്റെ ചെവിവരേ അടിച്ചു പോയിട്ടുണ്ടാവും…അയാൾ ഞങ്ങളെ ഒന്ന് പാളി നോക്കി…
“ഒന്ന് പതുക്കേ പറടി…. ”
ഞാൻ അവളോട് പറഞ്ഞു…
ശേഷം ഞങ്ങൾ അവിടേ ഇരുന്ന രണ്ട് ടേബിളിലായി ഇരുന്നു….
ഞാനും ആമിയും റോസും ഒന്നിലാണ് ഇരുന്നത് ബാക്കിയുള്ളവർ മറ്റേതിലും…
അയാൾ ഞങ്ങൾക്ക് എല്ലാവർക്കുമുള്ള ചായയായി വന്നു…
പിന്നീട് ചായയും സംസാരങ്ങളും തമാശകളും ഒക്കെയായി ഇരിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ കണ്ണിൽ ഒരു ഫോട്ടോ ശ്രദ്ധയിൽ പെട്ടത്…
ആ ഫോട്ടോയിൽ ഈ വൃദ്ധനോടൊപ്പം വേറൊരു ആൾ കൂടേ ഉണ്ടായിരുന്നു…
ഞാൻ അയാളെ എവിടെയോ കണ്ടിട്ടുണ്ട്….പക്ഷേ എത്ര ആലോ…
ആ കിട്ടി…
ഇത് ഇയാളുടെ ആരാ…..
ഫോട്ടോയിലുള്ള ആളേ മനസ്സിലായത് ഞാൻ എന്നോട് തന്നേ പറഞ്ഞു…
“ചേട്ടാ ഈ ഫോട്ടോയിൽ കാണുന്നത് ചേട്ടന്റെ ആരാ…. ”
ഞാൻ വിളിച്ചു ചോദിച്ചു…
ഞാൻ ചോദിക്കുന്നത് കേട്ടിട്ട് കൂടേ ഉണ്ടായിരുന്നവരെല്ലാം ആ ഫോട്ടോയിലേക്ക് നോക്കി…
കൂടേ അയാളും ഉള്ളിൽ നിന്ന് പാളി നോക്കി…
“അതോ… അതെന്റെ മോനാ… ”
അയാൾ മറുപടി പറഞ്ഞു…..
ഓഹ് മോനാണോ…..
“എന്നിട്ട് ആളെവിടേ…. ”
ചായ ഒരു സിപ്പെടുത്തിട്ട് കുശലം ചോദിക്കുന്ന പോലെയാണ് ഞാൻ അത് ചോദിച്ചത്….
“അവനൊക്കെ മരിച്ചിട്ട് കൊല്ലം ഇരുപതായി…. ”
അയാളുടെ വായിൽ നിന്നും അത് കേട്ടതും കുടിച്ച ചായ എന്റെ തരിപ്പിൽ കയറി……
മരിച്ചു എന്നോ….😳
ഞാൻ വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി….
അതേ ഇതയാൾ തന്നേ
ഞാൻ വിശ്വാസം വരാത്ത രീതിയിൽ സച്ചിനേയും രാഹുലിനെയും മാറി മാറി നോക്കി….
കഴിച്ച പഴംപൊരി പോലും അവരുടെ വായിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല….
“എന്താടാ എന്താ പ്രശ്നം…. ”
ഞങ്ങളുടെ പരവേഷം കണ്ടതുകൊണ്ട് റോസ് എന്നോട് ചോദിച്ചു…
ആമിയുടെയും നിധിയുടെയും ശ്രദ്ധ എന്റെ നേർക്കായി….
“എടി ഇതയാളാടി. ഞാൻ പറഞ്ഞില്ലേ ആദ്യത്തെ ദിവസം ഞങ്ങൾക്ക് കോളേജിൽ പോവാൻ വഴി പറഞ്ഞു തന്ന പാൽക്കാരൻ ചേട്ടനേ പറ്റി..”
ഞാൻ ആ വൃദ്ധന് കേൾക്കാൻ പറ്റാത്ത രീതിയിൽ അവരോടായി പറഞ്ഞു…..
അതു കേട്ടതും റോസും ഞെട്ടി…
ആമി അവളോട് കാര്യം തിരക്കിയപ്പോൾ… റോസ് ആമിയുടെ ചെവിയിലായി ഞാൻ അന്ന് അവളോട് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുത്തു…
പട്ടി ചന്ദക്ക് പോയതുപോലെ ഒന്നും മനസ്സിലാവാതെ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കുകയാണ് നിധി…
ആമി പെട്ടെന്ന് എഴുന്നേറ്റ് പോയി…..
