ഹോ എന്നാലും ഈ കുരിപ്പിന് എന്തൊരു വേഗതയാണ്…. അവൾ വേഗത്തിൽ നടക്കുകയാണെങ്കിൽ ഞാൻ അതിനൊപ്പമെത്താൻ ഓടുകയാണ്…
അത്യാവശ്യം നേരം നിന്നിരുന്ന ആ പിന്തുടർച്ച ചെന്ന് നിന്നത് മലയിലേക്കുള്ള വഴിയുടെ മുന്നിലാണ്…
അവൾ ആ വഴിയുടെ മുന്നിൽ നിന്ന് ആ മലയിലേക്ക് കുറച്ചു നേരം നോക്കി നിന്നു…
ശേഷം ആ വഴിയിലോട്ട് പോയി….
എന്റെ കാലുകൾ അനങ്ങുന്നില്ല…
മനസ്സിലേക്ക് ഇന്ന് ആ കടയിൽ നിന്നും കേട്ട വിവരങ്ങളാണ് വരുന്നത്…
തിരിച്ചു പോയാലോ…
പക്ഷേ നിധി….
അവൾ എന്റെ ശത്രുവാണെങ്കിലും അവൾ ഒറ്റക്കല്ലേ പോയത് എന്ന ചിന്തയും മനസ്സിനേ വിട്ടു പോവുന്നില്ല….
മൈര് വല്ലാത്തൊരു അവസ്ഥ….
മര്യാദക്ക് റോസിന്റെ ചന്തി നോക്കി അവളുടെ വീട്ടിലേക്ക് പോയാൽ മതിയായിരുന്നു….
ചിന്തിച്ചു നിൽക്കാൻ സമയമില്ലാത്തതുകൊണ്ട് അവളുടെ പിന്നാലേ തന്നേ പോവാൻ തീരുമാനിച്ചു…
ഈ പാതിരാത്രി അവൾ എന്തിന് അതും ഈ വഴി വന്നു എന്നെനിക്ക് അറിയണമായിരുന്നു..
ഞാൻ മുണ്ടൊന്ന് ശരിക്കും മടക്കികുത്തി രണ്ടും കൽപ്പിച്ച് ആ വഴിയിലേക്ക് തന്നേ വച്ചുപിടിച്ചു…
അവൾ നടക്കുന്ന വേഗത വച്ച് ഇപ്പോൾ തന്നേ അവൾ കുറേ മുന്നിലായിട്ടുണ്ടാവും
ഞാൻ എന്റെ നടത്തതിന്റെയും വേഗതയൊന്ന് ക്കൂട്ടി…
ഉള്ളിലേക്ക് പോവുന്തോറും മൂടൽ മഞ്ഞ് കൂടി കൂടി വന്നു…രണ്ടു സൈഡിലും വിശാലമായ കാടെത്തി….
അതിന്റെ അന്ധകാരം എന്നേ എന്തോ ഓർമ്മപ്പെടുത്തുന്നത് പോലേ..അതിനായി മൂടൽമഞ്ഞ് പോലും മറ നീക്കി എനിക്ക് വഴിയൊരുക്കി…
കുറച്ചു മുന്നിലായണെങ്കിലും നിധി നടന്നു പോവുന്നത് ഞാൻ കണ്ടു….
അവളേ കണ്ടപ്പോൾ ആശ്വാസത്തിന്റെ ഒരു സൂര്യൻ തന്നെയായിരുന്നു എന്റെ മനസിലുദിച്ചത്…
പക്ഷേ അവൾക്ക് എന്തെങ്കിലും തരത്തിലുള്ള പേടിയുണ്ട് എന്നെനിക്ക് തോന്നിയില്ല…
ഇവളൊക്കേ മനുഷ്യൻ തന്നെയാണോ….. കുറച്ച് പേടി അഭിനയിക്കുകയെങ്കിലും ചെയ്തൂടെ ഇവൾക്കൊക്കേ😐
അവളേ കണ്ടെങ്കിലും ഞാൻ എന്റെ വേഗത കുറക്കാൻ നിന്നില്ല….
പെട്ടെന്നാണ് ബാക്കിൽ നിന്നും ഒരു ശബ്ദം കേട്ടത്….
അതുവരേ ചിലച്ചുകൊണ്ടിരുന്ന ചീവീടുകളടക്കം നിശബ്‌ദരായി…
ചുറ്റും,മൗനം അതിന്റെ രൗദ്ര രൂപത്തിൽ എത്തി…
എന്റെ ശ്വാസമെടുപ്പ് വർധിച്ചു…ഞാൻ വിയർക്കുന്നുണ്ട് ശരീരം ചൂട് പിടിക്കുന്നുണ്ട്…
അതിനൊക്കെ പുറമേ തിരിഞ്ഞു നോക്കരുത് എന്ന് മനസ്സ് പലയാവർത്തി പറയുന്നു…
ഞാൻ മുന്നോട്ടു വീണ്ടു ഒരടി എടുത്തു വച്ചു…
പിന്നിൽ നിന്നും വീണ്ടും ആ ശബ്ദം കേട്ടു…
എന്നാൽ ഇത്തവണ എന്റെ ശരീരം തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു….
ഞാൻ പതിയേ താഴോട്ട് നോക്കി തിരിഞ്ഞു…
ശേഷം കാഴ്ച്ച മുന്നോട്ടാക്കി….
😳😳😳😳😳
“WHAT THE FUCK!!!!”
നോക്കുമ്പോൾ കാണുന്നത് കുറച്ചു ദൂരെയായി എന്നേ നോക്കി ചിരിച്ചു നിൽക്കുന്ന നിധിയേയാണ്…പക്ഷേ അവളുടെ തോളിൽ ബാഗ് ഒന്നും കാണുന്നില്ല…
അപ്പോ ഞാൻ ഇത്രയും നേരം പിന്തുടർന്നത് ആരെയാണ്…
ഉമിനീർ പോലും എന്റെ തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല…
നിധി എന്റെ അടുത്തേക്ക് സാവധാനം നടന്നു വന്നു…
എത്ര ധൈര്യ മുള്ളവനാണെങ്കിലും ഇതൊക്കെ കാണുമ്പോൾ പേടിക്കാതേ ഇരിക്കണമെങ്കിൽ അവൻ മനുഷ്യൻ അല്ലാതെയാവണം…
ഞാനും പേടിച്ചു… അത്യാവശ്യം നന്നായി തന്നേ…
നിധിയുടെ നടത്തത്തിന്റെ വേഗതകൂടി കൂടി വന്നു…
പക്ഷേ അതിനേക്കാൾ ഏറേ എന്നേ പേടിപ്പിച്ചത് അവളുടെ ചിരിയായിരുന്നു…
നിധി ഇപ്പോൾ ഓടുകയാണ് അവളുടെ മുഖത്ത് ആ കൊല ചിരി ഇപ്പോഴുമുണ്ട്…
ഓട് മൈരേ…ഓട്….എന്ന് മനസ്സ് മന്ത്രിച്ചെങ്കിലും കാലുകൾ അനങ്ങിയില്ല…
അവൾ എന്റെ തൊട്ടുമുന്നിലെത്തി… ശേഷം അവളുടെ കൂർത്ത നഖം ഉയർത്തി ആഞ്ഞൊരു വീശൽ
അതേ സമയം ആരോ എന്നേ ബാക്കിൽ നിന്നും പിടിച്ചു വലിച്ചശേഷം വയറിലൂടെ ചുറ്റി പിടിച്ചു…
