പന്ത് നിലത്ത് കുത്തിയതും ചെറുതായി പൊങ്ങി…
ആമിക്ക് മുന്നോട്ടോ പിന്നോട്ടോ പോകാമായിരുന്നെങ്കിലും അവൾ അതേപോലെ നിൽക്കുകയായിരുന്നു.
അത് ബാറ്റ് കടന്ന് നേരെ സ്റ്റംപിലേയ്ക്ക് പോയി ബെയിൽസ് തട്ടി തെറിപ്പിച്ചപ്പോഴും ആമി അതേ നിർത്തമാണ്….
താൻ ഔട്ട് ആയി എന്ന് ഉറപ്പിച്ചതും അവളിൽ നിന്നും ആശ്വാസത്തിന്റെ ചെറു പുഞ്ചിരി മുഖത്ത് വിരിഞ്ഞു…
അവൾ ആദ്യം പോയത് സച്ചിന്റെ അടുത്തേക്കാണ്….. അവൾ അവനോട് ഒറ്റവാക്കിൽ എന്തോ പറഞ്ഞതിനുശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു….സച്ചിൻ ഗ്രൗണ്ടിലേക്കും പോയി…….
ആമി എന്റെ സൈഡിലായി ഇരുപ്പുറപ്പിച്ചു…..ഞാനിപ്പോൾ ആമിയുടെയും റോസിന്റെയും നടുക്കാണ്….
ഞാൻ ആമിയേ അടിമുടിയൊന്ന് നോക്കി… വെളുത്ത ശരീരത്തിൽ ഒലിച്ചിറങ്ങുന്ന വിയർപ്പു തുള്ളികൾ അവളുടെ സ്ത്രീ സൗന്ദര്യത്തെ വർദ്ധിപ്പിച്ചു…..
“റോസേ ഇത്തിരി വെള്ളം തരുവോ…. ”
ചെറുതായി കിതച്ചുകൊണ്ട് തന്നെയാണാവാൾ അതു ചോദിച്ചത്….
“ആമി അത് കഴിഞ്ഞെടി….”
എന്നേ ദയനീയമായി നോക്കിയതിനുശേഷം റോസ് അവളോടായി പറഞ്ഞു….
ഞാൻ പെട്ടെന്ന് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ശേഷം എന്റെ ബാഗ് വച്ച സ്ഥലത്തേക്ക് നടന്നു….
എന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് അവർ രണ്ടു പേരും എന്നേ ഒന്ന് സൂക്ഷിച്ചു നോക്കിയെങ്കിലും ഞാൻ അതിനത്ര മൈൻഡ് കൊടുക്കാൻ നിന്നില്ല….
ഇനി കുറച്ച് നാരങ്ങ വെള്ളം കൊടുത്ത് അവളേ വരുത്തിയിലാക്കാം… ബാഗിന്റെ അടുത്തേക്ക് നടക്കുമ്പോൾ മനസ്സിൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു….
ബാഗ് തുറന്ന് ബോട്ടിൽ എടുത്തു….
പ്ലാസ്റ്റിക് കുപ്പിയായിരുന്നെങ്കിലും അതിന് വല്ലാത്തൊരു തിളക്കമായിരുന്നു….
മദ്യക്കുപ്പി കിട്ടിയ കുടിയന്മാരുടെ കണക്കേ ഞാൻ ആ കുപ്പിയേ താലോലിക്കുകയും ഉമ്മവക്കുകയും ഒക്കെ ചെയ്തു…
ശേഷം തിരിഞ്ഞ് ഞാൻ അവരുടെ അടുത്തേക്ക് നടന്നു…..
എന്റെ കാൽപെരുമാറ്റം കേട്ട് അവർ തിരിഞ്ഞു നോക്കാൻ നിൽക്കുമ്പോഴാണ്….
“സാഹിറ… ” എന്ന വിളി ഞാൻ സൈഡിൽ നിന്നും കേട്ടത്….
നോക്കിയപ്പോൾ സ്വന്തം ടീമിലുള്ള ഒരു വാണം ദേ ഒരു കുപ്പി വെള്ളവുമായി വരുന്നു….
പുണ്ടച്ചിമോന് വരാൻ കണ്ട സമയം…. 😤
ആമി തിരിഞ്ഞു നോക്കാതെ നേരേ അവനേ നോക്കി…..
പക്ഷേ റോസിന്റെ ശ്രദ്ധ എന്നിലേക്കായിരുന്നു….
അവൾ എന്റെ കയ്യിലെ നാരങ്ങ വെള്ളം കണ്ടതും എന്നേ സൂക്ഷിച്ചൊന്ന് നോക്കി…
“നിന്റെ കയ്യിൽ വെള്ളമുണ്ടായിരുന്നിട്ടാണോടാ നാറി എന്നോട് വെള്ളം കൊടുക്കാൻ പറഞ്ഞേ ” എന്നത് അവൾ പറയാതെ അവളുടെ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു….
“ദാ വെള്ളം നന്നായി കളിച്ചതല്ലേ ക്ഷീണമുണ്ടാവും….!”
അവൻ തന്റെ കയ്യിലേ കുപ്പി അവനു നേരേ നീട്ടി പറഞ്ഞു…
അയ്യോ… എന്തൊര് കേറിങ്… ഇവാനാര് ഇവൾടെ കുഞ്ഞമ്മേടെ മോനേ…
മൈരന്റെ മുഖത്തിനിട്ട് രണ്ട് കുത്ത് കൊടുത്താലോ…..
ആമി അവനെയും അവന്റെ കയ്യിലുള്ള കുപ്പിയെയും മാറി മാറി നോക്കി…..
“താങ്ക്സ്. പക്ഷേ വേണ്ട…. എനിക്ക് കുഴപ്പമൊന്നുമില്ല….. ”
അവൾ അവനേ വളരേ മനോഹരമായി തന്നെ ഊമ്പിച്ചു വിട്ടു….
അപ്പോൾ അവന്റെ മുഖമൊന്ന് കാണണമായിരുന്നു…പാവം അവൻ ഇനി ജീവിതത്തിൽ ആർക്കും വെള്ളം കൊടുക്കില്ല….
അവൻ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചു നടന്നു…
അവന്റെ അവസ്ഥ കണ്ട് എന്റെ ഹൃദയം പുളകം കൊണ്ടു
ഹോ ഞാനെന്തൊരു ദുഷ്ട്ടാനാണ്…
അപ്പോഴാണ് എന്റെ മനസ്സിലേക്ക് അടുത്ത ചിന്ത കടന്നു വന്നത്……
ഇനി ഞാൻ കൊടുത്താലും അവൾ വേണ്ടാ എന്ന് പറയോ…..😐
ഞാൻ കയ്യിൽ പിടിച്ച കുപ്പിപെട്ടെന്ന് പിന്നിലേക്ക് മറക്കാൻ തുടങ്ങി…
പക്ഷേ അപ്പോഴേക്കും ആമി തിരിഞ്ഞു നോക്കിയിരുന്നു…
അവൾ അത് കാണുകയും ചെയ്തു….
