‘അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക് പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .
അത് കഴിഞ്ഞു ജംഷീർ …ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽമ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല …ശരിയായി വരുന്നു ..
മോനെ അവരെ കണ്ടില്ലല്ലോ …..
വന്നോളും മമ്മി …..ജംഷി വിളിച്ചായിരുന്നു
എന്താ ഇനി പ്രോഗ്രാംസ്
അങ്ങനൊന്നുല്ല്യ ….ഇന്നും നാളേം അവന്മാർ ഇവിടെ കാണും ,മറ്റന്നാ തിരിച്ചുപോകും ഞങ്ങൾ
നീയും പോവണോടാ
അതെ …ജംഷിയുടെ വീട്ടിൽ പോവും അവിടെ നികൊന്നുല്ല …ഉമ്മയെയും വാപ്പയെയും കാണണം നേരെ ബേസിലിന്റെ വീട്ടിൽ വൺ ഡേ ….പിന്നെ വൈശാഖിന്റെ വീട്ടിലേക്ക് അവിടുന്ന് ഹോസ്റ്റലിലേക്ക്
വൈശാഖിന്റെ വീട്ടിൽ സ്റ്റേ ഇല്ലേ മോനെ
പിന്നില്ലേ …..അമ്മച്ചിടെ കപ്പ പുഴുക്ക് തിന്നിട്ടെ ഹോസ്റ്റലിലേക്ക് പോകുന്നുള്ളൂ
നീ അവരെ ഒന്ന് വിളിച്ചു നോക്ക്
ഹമ്
ലിന്റോ മൊബൈൽ എടുത്തു ജംഷിയെ വിളിച്ചു
ട ജംഷി എവിടയാട….
അളിയാ വന്നോണ്ടിരിക്ക പേട്ട എത്തി
അവമാരോ
രണ്ടും ഉണ്ട് കൊടുക്കണോ
വേണ്ടടാ നീ ബസ് സ്റ്റാൻഡിൽ ഇറങ്ങി വിളിക്ക്
ഓക്കേ അളിയാ
ട ഞാൻ റോയൽ ബക്കറയിൽ കാണും അങ്ങോട്ട് വന്നാലും മതി
ഓക്കേ ട
20 മിനിറ്റ് അവർ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ഇറങ്ങി റോയൽ ബേക്കറിയിൽ കയറി ….
വാടാ …..ലിന്റോ അവരെ അടുത്തേക്ക് വിളിച്ചു
അളിയാ …..ജംഷി ഓടി അവന്റെ അടുത്തെത്തി ,പുറകെ ബേസിലും വൈശാഖും
എത്ര നേരമായെടാ എവിടായിരുന്നു
ഞാനല്ലടാ ദേ ഇവനെ പറഞ്ഞ മതി ജംഷി വൈശാഖിനെ ചൂണ്ടി പറഞ്ഞു
സോറി അളിയാ …..വിദ്യയെ പെണ്ണുകാണാൻ വന്നായിരുന്നു അതാ ലേറ്റ് ആയത്
ആണോ ….അത് നല്ല വാർത്തയാണല്ലോ
ട ദുഷ്ട…….. ഇത്രയും നേരം ഒരുമിച്ചുണ്ടായിട്ടും ഇവൻ ഞങ്ങളോട് പറഞ്ഞില്ല അളിയാ
അതെന്താടാ ……
ഒരുമിച്ചു എല്ലാരോടും കൂടെ പറയാം എന്ന് കരുതി
എന്താടാ നിനക്കൊരു സങ്കടം പോലെ
ഒന്നുല്ലടാ
പറയുന്നുണ്ടോ മൈ …….
അതല്ലടാ …കല്യാണം എന്നൊക്കെ പറഞ്ഞ ചിലവെത്രയാ അതോർക്കുമ്പോ
അതൊക്കെ നടക്കും അവര് സ്ത്രീധനം വല്ലതും ചോദിച്ചോ
ഒന്നും വേണ്ടന്ന പറഞ്ഞെ ……പെണ്ണ് കണ്ടു പോയതല്ലേ ഉള്ളു കാര്യങ്ങൾ ഒരുപാട് ഇനിയും ഉണ്ടല്ലോ
നീ ടെൻഷൻ അടിക്കാതെ ഞങ്ങളില്ലെടാ എന്തെങ്കിലും വഴിയുണ്ടാകും അല്ലേടാ ജംഷി
പിന്നല്ലാതെ
ബേസിലെ ട എന്തൊക്കെയാടാ വിശേഷംസ് വീട്ടിൽ
ഒന്നുല്ലളിയാ സുഖം …..
എന്താടാ കുടിക്കാൻ ………..നിങ്ങള് പറ
ജ്യൂസ് ആക്കിയാലോ
എന്ന പറ
എനിക്കൊരു പൈൻആപ്പിൾ ലിന്റോ അവന്റെ ഇഷ്ട ജ്യൂസ് പറഞ്ഞു
എനിക്കും അതന്നെ മതി ….ബേസിലും അറിയിച്ചു
എന്ന അതന്നെ മതി അല്ലേടാ വൈശാഖെ
മതിട …..
ചേട്ടാ നാല് പൈൻആപ്പിൾ ……ലിന്റോ ഓർഡർ നൽകി
എന്തൊക്കെയട പ്രോഗ്രാംസ് ….വൈശാഖ് ലിന്റോയുടെ മുഖത്തേക്ക് നോക്കി
ഒന്നുല്ലടാ അടുത്തത് ഇവന്റെ വീട്ടിൽ പിന്നെ ബേസിലിന്റെ ….ലാസ്‌റ് നിന്റെ വീട്ടിൽ അവിടുന്ന് നേരെ ഹോസ്റ്റൽ …..വേറെ വല്ല പ്ളാനുമുണ്ടെങ്കിൽ പറ
