നിനച്ചിരിക്കാതെ – 1

വിദ്യേ ..പയ്യൻ എങ്ങനെ….. ലിന്റോ അവളോട് തിരക്കി

കൊഴപ്പമില്ല ചേട്ടാ

നിനക്ക് നല്ലോണം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സമ്മതിച്ചാമതി കേട്ടോ

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി

സുഹൃത്തിന്റെ അനുജത്തിയെ മറ്റൊരു കണ്ണോടുകൂടി അവരാരും നോക്കിയിട്ടില്ല .പക്ഷെ അവളുടെ സൗന്ദര്യം അടക്കം വിനയം …പ്രത്യേകിച്ച് അവളിലെ പുഞ്ചിരി ….വൈശാഖിന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി അതേപോലെ വിദ്യക്കും കിട്ടിയിട്ടുണ്ട് അതെല്ലാം ലിന്റോക് ഒരുപാടിഷ്ടമായിരുന്നു .മോശമായി ഒരു വാക്കോ നോട്ടമോ അവൻ അവൾക്കു നേരെ പ്രയോഗിച്ചില്ല .അവന് തോന്നിയ ഇഷ്ടം മറ്റാരോടും
അവൻ പങ്കുവച്ചില്ല ..
അതവനിൽ അവന്റെ മനസ്സിന്റെ ആഴങ്ങളിൽ വച്ച് അവൻ താലോലിച്ചു ..വിദ്യയുടെ അവരോടുള്ള സമീപനവും അങ്ങനെ തന്നെയായിരുന്നു .ഏട്ടനോട് കാണിക്കുന്ന അതെ ബഹുമാനവും സ്നേഹവും അവൾ അവരോടും പുലർത്തി
രാത്രിയിൽ തറയിൽ പായ വിരിച്ചു അവർ കിടന്നു .മറ്റെവിടെ കിടന്നാലും അനുഭവിക്കാത്ത സുഖവും സംരക്ഷണവും അവർക്കനുഭവപ്പെട്ടു .പരുക്കനിട്ട തറയിൽ കിടന്നിട്ടും അവർക്ക് അസ്വസ്ഥതയോ വേദനയോ അനുഭവപെട്ടില്ല .പട്ടുമെത്തയിൽ കിടന്നുറങ്ങേണ്ട കുട്ടികൾ വെറും തറയിൽ പായ വിരിച്ചു കിടക്കുന്നതിനോട് ആ വീട്ടിലുള്ളവർക്കു ആദ്യം സങ്കടമായിരുന്നു …

പോകെ പോകെ അവരുടെ പെരുമാറ്റത്തിൽ നിന്നും അവരത് ഇഷ്ടപെടുന്നു എന്ന തിരിച്ചറിവ് അവിടെ ഉള്ളവരിൽ അവരിലെ സങ്കടം അകറ്റി .ഒരു മനസ്സും 4 ഉടലുമായി ആ സുഹൃത്തുക്കൾ കെട്ടിപുണർന്നുറങ്ങി .മകന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് അവന്റെ സുഹൃത്തുക്കൾ ആണെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു ..അതിൽ ഏറ്റവുമധികം സന്തോഷിച്ചതും അവർ തന്നെ .വെളുപ്പിനെ തന്നെ അവർ എഴുനേറ്റു .തണുപ്പുള്ള പുലരിയിൽ മൂടൽ മഞ്ഞിന്റെ കുളിരാസ്വതിച്ചു അവർ നാലുപേരും ‘അമ്മ നൽകിയ ആവി പറക്കുന്ന കട്ടൻ ചായ മോത്തി കുടിച്ചു …വീടിന്റെ അടുത്തുള്ള വെള്ള ചാട്ടത്തിൽ മതിവരുവോളം അവർ കുളിച്ചു തിമിർത്തു .വയറു നിറയെ ചപ്പാത്തിയും ഇഷ്ടുവും കഴിച്ചു എല്ലാത്തിനും പ്രത്യേക രുചി ആയിരുന്നു .അവരുടെ ആഗമനം കാരണം വൈശാഖിന്റെ അച്ഛൻ പണിക്കു പോയില്ല .വിദ്യയും അവധി എടുത്തു .കുത്തരി ചോറും ചേമ്പിൻ താളുകൊണ്ടുള്ള കറിയും .കാശുകൊടുത്ത പോലും അന്യം നിന്നുപോയ ഇതുപോലുള്ള കറികൾ ലഭിക്കില്ല .ആസ്വദിച്ചു കഴിച്ചു അവർ എല്ലാവരും .ഉളിക്കലില്ലെ മല നിരകളിലേക്കു അവർ ഇറങ്ങി റബറും മരങ്ങളും നിറഞ്ഞ മലകൾ ഉരുണ്ട പാറകളും കൂറ്റൻ മരങ്ങളും ..സിനിമയ്ക്കു ലൊകേഷൻ ആക്കാൻ പറ്റിയ സ്ഥലം ..എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മാത്രം .വളരെ അധികം സമയം അവർ അവിടെ ചിലവഴിച്ചു .മനസ്സ് കുളിരുന്ന കാഴ്ചകൾ വേണ്ടുവോളം കണ്ടു അവർ വീട്ടിലേക്ക് തിരികെ എത്തി ..
വൈകിട്ട് ചായയും കുടിച്ചിരിക്കുമ്പോളാണ് ആ ഫോൺ കാൾ വന്നത് .വിദ്യയുടെ ചെറുക്കന്റെ കാൾ ..അവർക്ക് പെണ്ണിനെ ഇഷ്ടമായി ..പൊന്നോ പണമോ വേണ്ട .മറ്റു കാര്യങ്ങളിലേക്ക് എത്രയും പെട്ടന്ന് കടക്കണം എന്ന് മാത്രം ..അച്ഛന്റെ മുഖത്ത് സന്തോഷവും ഒപ്പം ഭീതിയും കലർന്ന ഭാവം ..
അച്ഛാ എന്ന പറ്റി ……ലിന്റോ കാര്യം തിരക്കി

അവർക്ക് മോളെ ഇഷ്ടമായെന്ന്

അത് പിന്നെ ഇവളെ ആർക്കാ ഇഷ്ടമാവാത്തെ …

അവര് കാര്യങ്ങൾ പെട്ടന്ന് നടത്തണം എന്ന പറയുന്നേ …

നടത്താം …..അല്ലേടാ വൈശാഖെ …

നടത്താം എന്ന് വെറുതെ പറഞ്ഞ പോരല്ലോ മോനെ ഒരുപാടു കാശുവേണ്ടേ ..കാര്യം അവരൊന്നും ആവശ്യപ്പെട്ടില്ല എന്ന് വച്ച് വെറും കയ്യോടെ ഇവളെ ഇറക്കി വിടാൻ ഒക്കോ …ഇച്ചിരി സാവകാശം
കിട്ടിയിരുന്നേൽ …

അതൊന്നും അച്ഛൻ ഓർക്കണ്ട …ഞങ്ങളില്ലേ …

മോനെ നിങ്ങളുണ്ടാകും എന്നെനിക്കറിയാം ….പക്ഷെ ഇത് കുറച്ചൊന്നും പോരാ

എന്തായാലും നമുക്ക് സമ്മതമാണെന്ന് അച്ഛൻ പറ …..

അത് വേണോ മോനെ …

അച്ഛൻ ദൈര്യമായിട്ടു പറഞ്ഞോ …പിന്നെ കല്യാണം ഞങ്ങടെ പരീക്ഷ കഴിഞ്ഞേ പറ്റൂ ….

അതുപിന്നെ അങ്ങനല്ലേ നടത്തു …..

എന്ന അച്ഛൻ അവരെ വിളിച്ചു കാര്യം പറ …എന്ന അങ്ങോട്ട് ചെല്ലണ്ടെന്നു ചോദിക്ക് …

ഹമ് …ചോദിക്കാം

വൈശാഖിന്റെ അച്ഛൻ ഫോൺ എടുത്തു ചെറുക്കൻ വീട്ടുകാരെ വിളിച്ചു ..ലിന്റോ പകർന്നു നൽകിയ ധൈര്യത്തിൽ കല്യാണത്തിന് സമ്മതമാണെന്ന് പറയാൻ തന്നെ പുള്ളിക്കാരൻ തീരുമാനിച്ചു …

ഹലോ …ഞാൻ വിദ്യേടെ അച്ഛനാ ….

അച്ഛാ ഞാൻ ശ്രീകുമാറ ….(വിദയുടെ പ്രതിശ്രുത വരന്റെ പേരാണ് ശ്രീകുമാർ )

അഹ് മോനെ ഞങ്ങൾ എന്ന അങ്ങോട്ട് വരണ്ടേ …

എന്നായാലും കുഴപ്പമില്ല ….

മോനെ ..വൈശാഖിന്റെ പരീക്ഷ കഴിഞ്ഞേ കല്യാണം നടത്താൻ ഒക്കു

അത് മതി …അതിനുമുൻപ്‌ നിശ്ചയം നടത്താലോ

ആഹ് നടത്താം …

അപ്പൊ എന്ന ഇങ്ങോട്ടു വരുന്നേ

ഞാൻ ബന്ധുക്കളോടൊന്നും പറഞ്ഞില്ല ..അവരുടെ സൗകര്യം നോക്കി ഒരു ദിവസം പറയാം
അങ്ങനാട്ടെ …

എന്ന ശരി മോനെ

ആഹ് ശരി അച്ഛാ ….

ഫോൺ കട്ട് ചെയ്തു അയാൾ ദീർഗമായി നിശ്വസിച്ചു …കല്യാണത്തിന് സമ്മതം അറിയിക്കേം ചെയ്തു കയ്യിലാണെ കാശുമില്ല ..എന്ത് ചെയ്യും എന്നോർത്തുനിന്നു പാവം ആ മനുഷ്യൻ …

അളിയാ നമുക്കിറങ്ങണ്ടേ സമയം വൈകി …..

ഇന്ന് തന്നെ പോണോ മോനെ ….നാളെ വെളുപ്പിനെ പോയാൽ പോരെ

അല്ലമ്മ ….പോണം …ഇനി കളയാൻ സമയമില്ല ഒത്തിരി പഠിക്കാനുണ്ട് ..

എന്ന അങ്ങനാട്ടെ …..മക്കളെ

വൈശാഖെ പോയി പാക് ചെയ്യടാ ….

ഓക്കേ …..5 മിനുട്ട് …

അൽപനേരം കൊണ്ട് തന്നെ വൈശാഖ് ഡ്രസ്സ് മാറ്റി ബാഗും എടുത്തിറങ്ങി ….

കല്യാണ പെണ്ണെ ….അപ്പൊ ഇനി കല്യാണം കൂടാൻ വരാം …ജംഷി അവളെ കളിയാക്കി

അതെന്താ ചേട്ടാ …അതിനുമുൻപ്‌ വരില്ലേ …..

ചുമ്മാ പറഞ്ഞതാടി …നിന്റെ കല്യാണം കഴിഞ്ഞേ ഞങ്ങൾ പോകൂ …..എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ ഇവിടുണ്ടാവും അല്ലേടാ ലിന്റോ …

പിന്നല്ലാതെ …..അപ്പൊ എല്ലാരോടും ….ഞങ്ങൾ ഇറങ്ങേക്കുവാ പ്രാർത്ഥിച്ചോണം …

പോയി വാ മക്കളെ ….’അമ്മ അവരെ യാത്രയാക്കി ..കൂടെ അച്ഛനും വിദ്യയും ….

വൈശാഖിന്റെ വീട്ടിൽ നിന്നും ഇറങ്ങി അവർ ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി ..ഹോസ്റ്റലിൽ ചെന്ന് നന്നായുറങ്ങി പിറ്റേന്ന് തന്നെ പഠനം തുടങ്ങി ..പിന്നീടുള്ള ദിനരാത്രങ്ങൾ മറ്റു ചിന്തകൾ വെടിഞ്ഞു പഠനത്തിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രികരിച്ചു .പരീക്ഷക്ക്‌ 2 ആഴ്ച മാത്രം സമയം ബാക്കിയുള്ള നേരത്താണ് വിദയുടെ യും ശ്രീകുമാറിന്റെയും മോതിരം മാറ്റം ചടങ് തീരുമാനിച്ചത് .അത് കഴിഞ്ഞു 1 മാസം കഴിഞ്ഞ കല്യാണം ..വിവരം വൈശാഖിന്റെ അച്ഛൻ അവരെ അറിയിച്ചു ..ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു അവരും ചടങ്ങിന് ചെല്ലാമെന്ന് അറിയിച്ചു
.ലിന്റോയുടെ ആവശ്യത്തിനായി ഡാഡി നൽകിയ പണത്തിൽ നിന്നും 20000 രൂപ അവൻ നൽകി ജംഷിയും നൽകി 15000 ..അത് വച്ച് മോതിരം വാങ്ങി വിദ്യക്ക് സാരിയും മറ്റു സാധനങ്ങളും …വളരെ ചെറിയ രീതിയിൽ നടത്തപ്പെട്ട പരുപാടി ആയതിനാൽ അടുത്ത ബന്ധുക്കളും ചെറുക്കൻ വീട്ടുകാരും മാത്രം എല്ലാം കൂടെ 50 ആളുടെ ചടങ് .ബേസിലിന്റെ കാമറയിൽ ചടങ്ങിന്റെ ഓരോ നിമിഷവും അവൻ ഒപ്പി എടുത്തു .സന്തോഷത്തോടെ ചടങ് അവസാനിച്ചു അന്ന് തന്നെ വിവാഹത്തിനുള്ള തിയ്യതിയും തീരുമാനിച്ചു ..
വൈശാഖിന്റെ പരീക്ഷ കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ..വേദിയും മറ്റും വഴിയേ അറിയിക്കാമെന്ന തീരുമാനത്തിൽ ചെറുക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു .വൈകിട്ടോടെ വൈശാഖും കൂട്ടുകാരും ഹോസ്റ്റലിലേക്ക് മടങ്ങി .ഹോസ്റ്റലിൽ എത്തി ലിന്റോ മമ്മിയെ വിളിച്ചു .കാര്യങ്ങൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *