എന്ന അച്ഛൻ അവരെ വിളിച്ചു കാര്യം പറ …എന്ന അങ്ങോട്ട് ചെല്ലണ്ടെന്നു ചോദിക്ക് …
ഹമ് …ചോദിക്കാം
വൈശാഖിന്റെ അച്ഛൻ ഫോൺ എടുത്തു ചെറുക്കൻ വീട്ടുകാരെ വിളിച്ചു ..ലിന്റോ പകർന്നു നൽകിയ ധൈര്യത്തിൽ കല്യാണത്തിന് സമ്മതമാണെന്ന് പറയാൻ തന്നെ പുള്ളിക്കാരൻ തീരുമാനിച്ചു …
ഹലോ …ഞാൻ വിദ്യേടെ അച്ഛനാ ….
അച്ഛാ ഞാൻ ശ്രീകുമാറ ….(വിദയുടെ പ്രതിശ്രുത വരന്റെ പേരാണ് ശ്രീകുമാർ )
അഹ് മോനെ ഞങ്ങൾ എന്ന അങ്ങോട്ട് വരണ്ടേ …
എന്നായാലും കുഴപ്പമില്ല ….
മോനെ ..വൈശാഖിന്റെ പരീക്ഷ കഴിഞ്ഞേ കല്യാണം നടത്താൻ ഒക്കു
അത് മതി …അതിനുമുൻപ് നിശ്ചയം നടത്താലോ
ആഹ് നടത്താം …
അപ്പൊ എന്ന ഇങ്ങോട്ടു വരുന്നേ
ഞാൻ ബന്ധുക്കളോടൊന്നും പറഞ്ഞില്ല ..അവരുടെ സൗകര്യം നോക്കി ഒരു ദിവസം പറയാം
അങ്ങനാട്ടെ …
എന്ന ശരി മോനെ
ആഹ് ശരി അച്ഛാ ….
ഫോൺ കട്ട് ചെയ്തു അയാൾ ദീർഗമായി നിശ്വസിച്ചു …കല്യാണത്തിന് സമ്മതം അറിയിക്കേം ചെയ്തു കയ്യിലാണെ കാശുമില്ല ..എന്ത് ചെയ്യും എന്നോർത്തുനിന്നു പാവം ആ മനുഷ്യൻ …
അളിയാ നമുക്കിറങ്ങണ്ടേ സമയം വൈകി …..
ഇന്ന് തന്നെ പോണോ മോനെ ….നാളെ വെളുപ്പിനെ പോയാൽ പോരെ
അല്ലമ്മ ….പോണം …ഇനി കളയാൻ സമയമില്ല ഒത്തിരി പഠിക്കാനുണ്ട് ..
എന്ന അങ്ങനാട്ടെ …..മക്കളെ
വൈശാഖെ പോയി പാക് ചെയ്യടാ ….
ഓക്കേ …..5 മിനുട്ട് …
അൽപനേരം കൊണ്ട് തന്നെ വൈശാഖ് ഡ്രസ്സ് മാറ്റി ബാഗും എടുത്തിറങ്ങി ….
കല്യാണ പെണ്ണെ ….അപ്പൊ ഇനി കല്യാണം കൂടാൻ വരാം …ജംഷി അവളെ കളിയാക്കി
അതെന്താ ചേട്ടാ …അതിനുമുൻപ് വരില്ലേ …..
ചുമ്മാ പറഞ്ഞതാടി …നിന്റെ കല്യാണം കഴിഞ്ഞേ ഞങ്ങൾ പോകൂ …..എക്സാം കഴിഞ്ഞ ഉടൻ ഞങ്ങൾ ഇവിടുണ്ടാവും അല്ലേടാ ലിന്റോ …
പിന്നല്ലാതെ …..അപ്പൊ എല്ലാരോടും ….ഞങ്ങൾ ഇറങ്ങേക്കുവാ പ്രാർത്ഥിച്ചോണം …
പോയി വാ മക്കളെ ….’അമ്മ അവരെ യാത്രയാക്കി ..കൂടെ അച്ഛനും വിദ്യയും ….
വൈശാഖിന്റെ വീട്ടിൽ നിന്നും ഇറങ്ങി അവർ ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി ..ഹോസ്റ്റലിൽ ചെന്ന് നന്നായുറങ്ങി പിറ്റേന്ന് തന്നെ പഠനം തുടങ്ങി ..പിന്നീടുള്ള ദിനരാത്രങ്ങൾ മറ്റു ചിന്തകൾ വെടിഞ്ഞു പഠനത്തിൽ മാത്രം അവർ ശ്രദ്ധ കേന്ദ്രികരിച്ചു .പരീക്ഷക്ക് 2 ആഴ്ച മാത്രം സമയം ബാക്കിയുള്ള നേരത്താണ് വിദയുടെ യും ശ്രീകുമാറിന്റെയും മോതിരം മാറ്റം ചടങ് തീരുമാനിച്ചത് .അത് കഴിഞ്ഞു 1 മാസം കഴിഞ്ഞ കല്യാണം ..വിവരം വൈശാഖിന്റെ അച്ഛൻ അവരെ അറിയിച്ചു ..ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു അവരും ചടങ്ങിന് ചെല്ലാമെന്ന് അറിയിച്ചു
.ലിന്റോയുടെ ആവശ്യത്തിനായി ഡാഡി നൽകിയ പണത്തിൽ നിന്നും 20000 രൂപ അവൻ നൽകി ജംഷിയും നൽകി 15000 ..അത് വച്ച് മോതിരം വാങ്ങി വിദ്യക്ക് സാരിയും മറ്റു സാധനങ്ങളും …വളരെ ചെറിയ രീതിയിൽ നടത്തപ്പെട്ട പരുപാടി ആയതിനാൽ അടുത്ത ബന്ധുക്കളും ചെറുക്കൻ വീട്ടുകാരും മാത്രം എല്ലാം കൂടെ 50 ആളുടെ ചടങ് .ബേസിലിന്റെ കാമറയിൽ ചടങ്ങിന്റെ ഓരോ നിമിഷവും അവൻ ഒപ്പി എടുത്തു .സന്തോഷത്തോടെ ചടങ് അവസാനിച്ചു അന്ന് തന്നെ വിവാഹത്തിനുള്ള തിയ്യതിയും തീരുമാനിച്ചു ..
വൈശാഖിന്റെ പരീക്ഷ കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ..വേദിയും മറ്റും വഴിയേ അറിയിക്കാമെന്ന തീരുമാനത്തിൽ ചെറുക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു .വൈകിട്ടോടെ വൈശാഖും കൂട്ടുകാരും ഹോസ്റ്റലിലേക്ക് മടങ്ങി .ഹോസ്റ്റലിൽ എത്തി ലിന്റോ മമ്മിയെ വിളിച്ചു .കാര്യങ്ങൾ പറഞ്ഞു
മമ്മി അവർക്കു സഹായിക്കാൻ വേറാരുമില്ല നമ്മളൊക്കെയേ ഉള്ളു ..ഈ കല്യാണം ഗംഭിരമായി നടത്തണം മമ്മി ഡാഡി യോട് വേണ്ട പോലെ പറഞ്ഞു സമ്മതിപ്പിക്കണം
നിനക്ക് ഡാഡിയോടു പറയാൻ എന്റെ വക്കാലത്തെന്തിനാടാ
അതല്ല മമ്മി …മമ്മി പറയുമ്പോലെ പറയാൻ എനിക്കറിയില്ല
ഞാനിപ്പോ എന്താ പറയണ്ടേ
ഓഹ് ..മമ്മി …
നീ പഠിക്കാൻ നോക്ക് ..ഞാൻ പറഞ്ഞോളാം
ചുമ്മാ പറഞ്ഞ പോരാ
ഇല്ലെടാ …ഞാൻ വേണ്ടപോലെ പറഞ്ഞോളാം
സമ്മതിപ്പിക്കണം …
ഉവ്വെടാ ….
ഓക്കേ മമ്മി …ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് മോനെ …
ഇതേ പോലെ ജംഷീറും ബേസിലും വീടുകളിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചു ..നല്കമെന്ന ഉറപ്പ് എല്ലാവര്ക്കും ലഭിക്കേമ് ചെയ്തു .വിവാഹത്തിനായി ജംഷീറിന് 50000 രൂപ നല്കമെന്ന് ഉപ്പ ഉറപ്പു നൽകി ..ബേസിലിന്റെ ചേട്ടനും കഴിയുന്നത് നൽകാമെന്ന് പറഞ്ഞു ..പക്ഷെ ഞെട്ടിച്ചത് റോസിലി ആണ് ..വിദ്യക്കുള്ള ആഭരണങ്ങൾ വസ്ത്രം ഇതെല്ലം പുള്ളിക്കാരി ഏറ്റെടുത്തു …കല്യാണം കൊടകരയിലെ മണ്ഡപത്തിൽ വച്ച് മതിയെന്ന് തീരുമാനത്തിൽ എത്തി കാരണം വർഗ്ഗീസച്ചായൻ ആണ് പുള്ളിക്കാരന്റെ സുഹൃത്തിന്റെയാണ് മണ്ഡപം .അത് പുള്ളിക്കാരൻ ഏറ്റെടുത്തു .ഇനി ഇപ്പൊ ഭക്ഷണത്തിന്റെ കാര്യം മാത്രം വൈശാഖും വീട്ടുകാരും അറിഞ്ഞ മതി .ലിന്റോയും ജംഷീറും ബേസിലും കൂടി ഒരു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞു …
