നിനച്ചിരിക്കാതെ – 1

മമ്മി അവർക്കു സഹായിക്കാൻ വേറാരുമില്ല നമ്മളൊക്കെയേ ഉള്ളു ..ഈ കല്യാണം ഗംഭിരമായി നടത്തണം മമ്മി ഡാഡി യോട് വേണ്ട പോലെ പറഞ്ഞു സമ്മതിപ്പിക്കണം

നിനക്ക് ഡാഡിയോടു പറയാൻ എന്റെ വക്കാലത്തെന്തിനാടാ

അതല്ല മമ്മി …മമ്മി പറയുമ്പോലെ പറയാൻ എനിക്കറിയില്ല

ഞാനിപ്പോ എന്താ പറയണ്ടേ

ഓഹ് ..മമ്മി …

നീ പഠിക്കാൻ നോക്ക് ..ഞാൻ പറഞ്ഞോളാം

ചുമ്മാ പറഞ്ഞ പോരാ

ഇല്ലെടാ …ഞാൻ വേണ്ടപോലെ പറഞ്ഞോളാം

സമ്മതിപ്പിക്കണം …

ഉവ്വെടാ ….

ഓക്കേ മമ്മി …ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ് മോനെ …
ഇതേ പോലെ ജംഷീറും ബേസിലും വീടുകളിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചു ..നല്കമെന്ന ഉറപ്പ് എല്ലാവര്ക്കും ലഭിക്കേമ് ചെയ്തു .വിവാഹത്തിനായി ജംഷീറിന്‌ 50000 രൂപ നല്കമെന്ന് ഉപ്പ ഉറപ്പു നൽകി ..ബേസിലിന്റെ ചേട്ടനും കഴിയുന്നത് നൽകാമെന്ന് പറഞ്ഞു ..പക്ഷെ ഞെട്ടിച്ചത് റോസിലി ആണ് ..വിദ്യക്കുള്ള ആഭരണങ്ങൾ വസ്ത്രം ഇതെല്ലം പുള്ളിക്കാരി ഏറ്റെടുത്തു …കല്യാണം കൊടകരയിലെ മണ്ഡപത്തിൽ വച്ച് മതിയെന്ന് തീരുമാനത്തിൽ എത്തി കാരണം വർഗ്ഗീസച്ചായൻ ആണ് പുള്ളിക്കാരന്റെ സുഹൃത്തിന്റെയാണ് മണ്ഡപം .അത് പുള്ളിക്കാരൻ ഏറ്റെടുത്തു .ഇനി ഇപ്പൊ ഭക്ഷണത്തിന്റെ കാര്യം മാത്രം വൈശാഖും വീട്ടുകാരും അറിഞ്ഞ മതി .ലിന്റോയും ജംഷീറും ബേസിലും കൂടി ഒരു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞു …

പരീക്ഷ കഴിഞ്ഞു നാലാം നാൾ അവർ 3 പേരും വൈശാഖിന്റെ വീട്ടിൽ എത്തി .കല്യാണം ക്ഷണിക്കലും വീട് വൃത്തിയാക്കലും കുറച്ചു മിനുക്കു പണികളും എല്ലാമായി അവർ അവിടെ തന്നെ തങ്ങി .അവർ നാലുപേരും ചേർന്ന് തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത് .എല്ലാ വീടുകളിലും അവർ നേരിട്ട് പോയി വിവാഹം ക്ഷണിച്ചു .തങ്കച്ചൻ അങ്കിളിന്റെ വീട്ടിലും പോയി അവർ കല്യാണം ക്ഷണിച്ചു .സ്വന്തം പെങ്ങളുടെ വിവാഹത്തിന് കാണിക്കുന്ന അതെ ഉത്സാഹമായിരുന്നു അവർക്ക് മൂവർക്കും .
ഒരുപാടാഗ്രഹിച്ച തന്റെ സ്വപ്‌നമായിരുന്ന വിദ്യ വിവാഹം കഴിച്ചു മറ്റൊരുവന്റേതാക്കുന്നതിൽ ലിന്റോക്ക് മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടായെങ്കിലും അവനതു പുറമെ പ്രകടിപ്പിച്ചില്ല …

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു ..റോസിലി അവരുടെ പഴയ ആഭരണങ്ങൾ ലിന്റോക്ക് നൽകി അതുമാറ്റി പുതിയ മോഡൽ വാങ്ങിക്കുവാൻ പറഞ്ഞു .വിദ്യയേയും കൂട്ടി അവർ ചാലക്കുടിയിൽ പോയി ആഭരണങ്ങൾ അവൾക്ക് ഇഷ്ടമുള്ളത് നോക്കി വാങ്ങിച്ചു .എല്ലാം കൂടി 15 പവന്റെ മുകളിൽ ഉണ്ടായിരുന്നു .വസ്ത്രങ്ങൾ എറണാകുളത്തു നിന്നുമാണ് എടുത്തത് ..വസ്ത്രങ്ങൾ എടുക്കാൻ റോസിലിയും സിസിലിയും കൂടെ പോയിരുന്നു .വിദ്യയുടെ അമ്മയും നാൽവർ സംഘവും ചേർന്ന് വസ്ത്രങ്ങൾ എടുത്തു .വിദ്യാകെടുത്തതിന്റെ കൂടെ അമ്മയ്ക്കും വൈശാഖിനും റോസിലി വസ്ത്രങ്ങൾ വാങ്ങി നൽകി ..ജീവിതത്തിൽ അതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്രക്കും വിലകൂടിയ സാരിയാണ് റോസിലി വിദ്യക്ക് വാങ്ങികൊടുത്തത് .അമ്മയ്ക്കും തരക്കേടില്ലാത്ത സാരിയും മറ്റും അവർ സമ്മാനിച്ചു ..
ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കല്യാണത്തിന്റെ തലേന്ന് തന്നെ റോസിലിയും വർഗ്ഗീസച്ചായനും എത്തി ബേസിലിന്റെ അമ്മയും എത്തിയിരുന്നു .ഡോക്ടർ ദമ്പതികൾ തിരക്ക് കാരണം കല്യാണ ദിവസമേ എത്തുകയുള്ളൂ എന്ന് അറിയിച്ചിരുന്നു .മണ്ഡപത്തിന്റെ അടുത്തുള്ള ഹോട്ടലിൽ റൂമുകൾ ഏർപ്പാടാക്കിയതിൽ റോസിലിയും വർഗീസും ബേസിലിന്റെ ‘അമ്മ എലിസബത്തും തങ്കച്ചൻ അങ്കിളിന്റെ ഭാര്യ സിസിലിയും തങ്ങി .തലേ ദിവസം എല്ലാവരും വൈശാഖിന്റെ വീട്ടിൽ ഒത്തുകൂടി .കൂട്ടുകാർ നാലുപേരും ഓരോരോ കാര്യങ്ങളുമായി മുഴുവൻ സമയവും ഓടിനടന്നു .എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം .വൈശാഖിന്റെ അച്ഛന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .വരുന്ന അതിഥികളെ സ്വീകരിക്കുക എന്ന കർത്തവ്യം മാത്രം ‘അമ്മ പക്ഷെ പണികളിൽ നിന്നും പണികളിലേക്ക് സതസമയവും പൊയ്ക്കൊണ്ടിരുന്നു .അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും അയല്പക്കത്തുള്ളവരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം കൂടി അത്യാവശ്യം ആളുകൾ തലേദിവസവും ഉണ്ടായിരുന്നു .ഔദ്യോഗിക കാരണങ്ങളാൽ തങ്കച്ചന് തലേ ദിവസംഎത്താൻ കഴിഞ്ഞില്ല ആ കുറവ് സിസിലി നികത്തി .കല്യാണത്തിന് കൃത്യമായി എത്താമെന്ന് തങ്കച്ചൻ വാക്ക് നൽകിയിരുന്നു .നെയ്ച്ചോറും ചിക്കൻ കറിയും തലേ രാത്രിയുടെ വിഭവങ്ങളായി .വിളമ്പാനും മറ്റുമായി നാട്ടിലെ പയ്യന്മാരും ഉണ്ടായിരുന്നു .ഭക്ഷണ ശേഷം വർഗീസും സിസിലിയും എലിസബത്തും
ഹോട്ടലിലേക്ക് പോയി .രാത്രി വൈകിയും അവർ നാലുപേരും ഉറങ്ങാതെ ആ വീട്ടിലും മണ്ഡപത്തിലുമായി കഴിച്ചുകൂട്ടി .ഭക്ഷണ കാര്യമൊക്കെ കാറ്ററിങ്ങിനു നൽകിയകാരണം അതിന്റെ ടെൻഷൻ ഉണ്ടായിരുന്നില്ല എന്നാലും എല്ലാത്തിനും മേൽനോട്ടം ആവശ്യമായിരുന്നു .അതവർ ബാംഗിയായി നിർവഹിച്ചു .

കല്യാണ ദിവസം രാവിലെ കുളിച്ചൊരുങ്ങി വിദ്യ അമ്പലത്തിൽ പോകാനൊരുങ്ങി .ലിന്റോയാണ് അവൾക്കും അമ്മയ്ക്കും കൂട്ടുപോയത് .ലിന്റോയുടെ സ്വിഫ്റ്റിൽ കയറി അമ്മയും വിദ്യയും അമ്പലത്തിൽ എത്തി അവർക്കായി അമ്പലപ്പറമ്പിൽ കാറിൽ കാത്തുകിടന്നുപോലും ലിന്റോയുടെ മനസ്സിൽ അവളെ തനിക്കു ലഭിച്ചെങ്കിൽ എന്ന പ്രാര്ഥനയായിരുന്നു .
നടക്കില്ലെന്ന് അവന് പൂർണ ബോധ്യമുണ്ടെങ്കിലും വെറുതെ അവൻ ആശിച്ചു .ഭഗവാനെ വണങ്ങി അവർ തിരികെ വീട്ടിലെത്തി .കാപ്പി കുടി കഴിഞ്ഞു പെണ്ണും മറ്റുള്ളവരും മണ്ഡപത്തിലേക്ക് പോയി ലിന്റോതന്നെയാണ് അവരെ മണ്ഡപത്തിലേക്ക് കൊണ്ട് പോയത് .ബ്യൂട്ടിഷൻ എത്തി വിദ്യയെ അണിയിച്ചൊരുക്കി .കല്യാണ ദിവസം കാര്യമായ ജോലികളൊന്നും ആ സുഹൃത്തുകൾക്ക് ഉണ്ടായിരുന്നില്ല .എല്ലാം ശരിയായി നടക്കുന്നില്ലേ എന്ന് എല്ലായിടത്തും നോക്കിയാൽ മാത്രം മതി .വരുന്ന
അതിഥികൾക്ക് വെൽക്കം ഡ്രിങ്ക് നൽകുന്നത് മുതൽ എല്ലാത്തിനും കാറ്ററിങ് കാരെ ഏർപ്പെടുത്തിയിരുന്നു .സമയം വേഗത്തിൽ നീങ്ങി ക്ഷണിക്കപ്പെട്ടവർ എല്ലാം തന്നെ വന്നെത്തി .വൈശാഖിന്റെ അച്ഛനെ സഹായിക്കാൻ എന്ന വണ്ണം വർഗ്ഗീസച്ചായനും കൂടെ കൂടി .മണ്ഡപത്തിന്റെ വാതുക്കൽ ആളുകളെ സ്വീകരിക്കാൻ അവർ രണ്ടുപേരും മത്സരിച്ചു .ജംഷിയുടെ ഉപ്പയും ഉമ്മയും നേരത്തെതന്നെ എത്തി .വന്നപ്പോൾ തന്നെ സുബൈർ ഡോക്ടർ വർഗ്ഗീസച്ചായനോടൊപ്പം കൂടി .കൂട്ടത്തിൽ കൂടാത്ത ആളൊന്നുമല്ല തിരക്കുകാരണം കഴിയാറില്ല ഡോക്ടർക്കു .വിദ്യയോടൊപ്പം അവളുടെ അമ്മയും സിസിലിയും റോസിലിയും എലിസബത്തും ഇപ്പൊ സൽ‍മ ഡോക്ടറും .അവൾക്കു ധൈര്യം പകർന്നും അവളെ പരിചരിച്ചും അവരെല്ലാവരും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു .മുല്ലപ്പൂവും ചൂടി പട്ടുസാരിയും ഉടുത്തു .ആടയാഭരണങ്ങൾ ചാർത്തി മൈക് അപ്പും കഴിഞ്ഞപ്പോൾ സിനിമനടി അവൾക്കുമുന്നിൽ തോറ്റുപോകും എന്നവർക്ക് തോന്നി .അത്രക്കും സുന്ദരിയായിരുന്നു കല്യാണ വേഷത്തിൽ വിദ്യ .
അംഗലാവണ്യം വേണ്ടുവോളം ഉണ്ടായിരുന്ന വിദ്യയുടെ
മേനികൊഴുപ്പിൽ അവളുടെ ഉയർച്ച താഴ്ചകൾ സാരിയിലും ബ്ലൗസിലും തിങ്ങിനിറഞ്ഞത് മറ്റുള്ളവരുടെ കണ്ണുകൾക്ക് അസൂയയുളവാക്കാൻ പ്രാപ്തമായിരുന്നു ..
കൃത്യ സമയത്തു തന്നെ ചെറുക്കനും കൂട്ടരും എത്തി പറയത്തക്ക ആളുകളൊന്നും ചെറുക്കന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അച്ഛനും അമ്മയും പെങ്ങന്മാരും കുറച്ചു സുഹൃത്തുക്കളും ..എല്ലാം കൂടി 25 പേരിൽ താഴെ ആളുകൾ എല്ലാവരെയും അവർ ആനയിച്ചിരുത്തി .മണ്ഡപത്തിൽ സജ്ജമാക്കിയ സ്റ്റേജിൽ ചെറുക്കനെ സ്വീകരിച്ചിരുത്തി
മുഹൂർത്ത സമയം അടുക്കാറായി .പെണ്ണിനെ വിളിക്കാൻ സമയമായി .പൂജ കർമങ്ങൾ ആരംഭിച്ചു .11 നും 11 .30 നും മദ്ധ്യയാണ് മുഹൂർത്തം .സമയം 11 കഴിഞ്ഞു .കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്ന ആതിയിലാണ് തങ്കച്ചൻ മണ്ഡപത്തിലേക്ക് കയറി വന്നത് .വാതുക്കൽ തന്നെ വർഗീസിനെ കണ്ട് പുള്ളിക്കാരന് സമാധാനമായത് .അളിയനോട് കുശലം വച്ച് നിന്ന് അല്പം കഴിഞ്ഞപ്പോൾ ലിന്റോയും ജംഷിയും അങ്ങോട്ട് വന്നു .

Leave a Reply

Your email address will not be published. Required fields are marked *