ഇങ്ങനെ ഇടക്ക് ഞാൻ ഓരോന്ന് ഒപ്പിച്ചു വരും.. ഇന്ന് കുറച്ചു വലിയ എന്തോ പ്രോബ്ലം ആണ് എന്ന് തോന്നുന്നു അല്ലെങ്കിൽ സുദേവ് മാമൻ ഇത്ര ടൈമിങ്ങിൽ ഇവിടെ ലാൻഡ് ചെയ്യില്ല. അല്ല പറഞ്ഞിട്ട് കാര്യമില്ല സാധാരണ അടി ഉണ്ടാകാറുണ്ടെങ്കിലും ഞാൻ ആരെയും ഇങ്ങനെ പെരുമാറാറില്ല. സംഭവം പിന്നെ പറഞ്ഞുതരാട്ടോ . ഇപ്പൊ എനിക്ക് എന്തോ പണി വരുന്നുണ്ട് .
എടാ നീ വല്ലതും കേൾക്കുന്നുണ്ടോ .. സുദേവ് മാമൻ ആണ് ചോദിച്ചത്
ങേ .. എന്താ .. എന്താ അങ്കിൾ .. ഞാൻ ചോദിച്ചു ..
ഞങ്ങൾ നിന്റെ കാര്യമാ സംസാരിക്കുന്നെ.. നീ എന്ത് ആലോചിച്ചിരിക്കുവാ.. അച്ഛൻ എന്റെ നേരെ കണ്ണുരുട്ടി ..
അത് .. ഞാൻ .. ഞാൻ ഓരോന്ന് ആലോചിച്ചിരിക്കുവായിരുന്നു..
എടാ.. നീ തല്ലിയവർ വലിയ ടീം ആണ് .. നീ രക്ഷിച്ചവൻ അവരുട എതിർ ടീമിന്റെ നേതാവിന്റെ മകൻ ആണ്. ഇനി നീയും ആ ടീമിൽ ഉള്ളതാണ് എന്ന് വിചാരിച്ചു അവർ നിന്നെ എന്തെകിലും ചെയ്യാൻ മടിക്കില്ല .. അങ്കിൾ പറഞ്ഞു നിർത്തി .
അങ്കിൾ , ഞാൻ അവരെ അങ്ങോട്ട് പോയി തല്ലിയതൊന്നും അല്ല .. കൂടാതെ മറ്റവനെ രക്ഷിക്കാൻ വേണ്ടിയും അല്ല ഞാൻ അവരെ തല്ലിയത് . അവർ ഒരു പണി ചെയ്യാൻ വന്നാ അത് ചെയ്തിട്ട് പോകണം അല്ലാതെ വഴിയേ പോകുന്ന ആൾകാരുടെ മേലെ കയറാൻ വരരുത് .
അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി അമ്മയും ഏടത്തിയും അങ്ങോട്ട് വന്നു ..
പിന്നെ നീ എന്തിനാ അവരെ അടിച്ചു ഈ കോലത്തിലാക്കിയേ .. അങ്കിൾ ചോദിച്ചു ..
ഞാൻ ഏട്ടത്തിയെ നോക്കി .. അവരും എന്നെ ദയനീയമായി നോക്കി ..
അത് .. അത് .. അവർ ഏട്ടത്തിയുടെ മേലെ കൈ വെച്ചതുകൊണ്ടാ ഞാൻ അവരെ അടിച്ചത് .. ഞാൻ പറഞ്ഞു ..
ശെരിയാണോ മോളെ .. അച്ഛൻ ചോദിച്ചു.
അതെ അച്ഛാ .. ഞാനും മോളും കടൽ തീരത്തു കളിക്കുമ്പോഴാ അവർ ഒരാളെ അടിച്ചു അവശനാക്കി കടൽ തീരത്തേക്ക് വരുന്നത് .. അവർ അയാളെ വെള്ളത്തിൽ മുക്കി കൊല്ലാൻ വന്നതാ എന്ന് തോന്നുന്നു .. ഇതെല്ലം കണ്ട് ഞാൻ ആകെ പേടിച്ചു പോയി .. എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഒരു നിമിഷം നിന്നു. ഹരി ആണെങ്കിൽ മോൾക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞതുകൊണ്ട് അത് വാങ്ങാൻ പോയതായിരുന്നു . വൈകുന്നേരം ആവാത്തതുകൊണ്ട് ബീച്ചിൽ അധികം ആരും ഉണ്ടായിരുന്നില്ല ..
എന്റെ ഞെട്ടൽ മാറി ഞാൻ വേഗം മോളെ എടുത്ത് പോകാൻ നേരം അതിൽ രണ്ടു പേർ എന്തൊക്കയോ പറഞ്ഞു എന്റെ അടുത്ത് വന്നു. അവർ ഞങളെ പോകാൻ വിടാതെ വഴിതടഞ്ഞു.
അപ്പോഴാണ് ഹരി വന്നത് .. അവൻ വന്നു അവരോട് മര്യാദക്ക് പറഞ്ഞതാ വഴിമാറാൻ. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവർ അവനെ തള്ളി .. അവൻ പിന്നെയും പറഞ്ഞു വഴക്കുണ്ടാക്കരുത് എന്ന് .. വഴക്കുണ്ടാക്കിയാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവനെ അടിച്ചു. മറ്റവൻ ഒരു കൈകൊണ്ട് എന്നെ പിടിച്ച് മറ്റേ കൈകൊണ്ട് എന്റെ ഷാൾ വലിച്ചൂരി .. എന്നിട്ട് എന്നെ അയാളുടെ മേലേക്ക് വലിച്ചിട്ടു . ഞാൻ മോളെയും കൊണ്ട് അയാളുടെ മേലേക്ക് വീണു . പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..
ഹരി ഷാൾ എന്റെ മേലെ ഇട്ട് കൈ പിടിച്ച് പോകാം എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . ഞാൻ നോക്കുമ്പോൾ നാലെണ്ണം നിലത്തു കിടക്കുന്നുണ്ട് .
ഞങ്ങൾ പോകാൻ ആയി നടന്നപ്പോഴാണ് പിന്നിൽ നിന്നും രക്ഷിക്കണേ എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന ആൾ കിടക്കുന്നത് കണ്ടത് ..
ഹരി അയാളെ എടുത്ത് വണ്ടിയുടെ ബാക് സീറ്റിൽ കിടത്തി ഞങ്ങൾ ഫ്രെണ്ടിലും കയറി അവിടെ നിന്ന് പോന്നു. വരുന്ന വഴി അയാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴേക്കും അയാളുടെ ഫ്രണ്ട്‌സ് ഒക്കെ വന്നു. ഞങ്ങൾ ഇങ്ങോട്ടു പോന്നു .. കാർത്തിക പറഞ്ഞു നിർത്തി
ഹ്മ്മ് .. ഹരി .. നീ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങാൻ നിൽക്കണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. സുദേവ് അങ്കിൾ പറഞ്ഞു
ഞാൻ തലയാട്ടി.
സുദേവ് അങ്കിൾ പോകാനായി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി .. എന്നിട്ട് അച്ഛനോട് പറഞ്ഞു .. ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കു .. അതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.
