നിലാവ് പോലെ എന്നിൽ അവൾ
Nilavu Pole Ennil Aval | Author : Aani
“”കിച്ചു ഉപ്പ ആകെ ഇടഞ്ഞിരിക്കുവാ അങ്ങാടിന്നു മുത്തപ്പായും ഇളയാപ്പയും ഒക്കെ വന്നിട്ടുണ്ട് എന്നെ കുറെ തല്ലി എനിക്ക് പറ്റുന്നില്ല നിങ്ങളെ കാണാണ്ട് “” ഇതൊക്കെ പറയുമ്പോളും അവൾക്ക് ചെറുതായി കരച്ചിൽ വരുന്നുണ്ടായിരിന്നു
“‘ഇതു ആരെ ഫോണിൽ നിന്നാണ് നീ വിളിക്കുന്നെ “””
“സുറുമി വന്നിട്ടുണ്ട് അവളെ കാല് കരഞ്ഞു പിടിച്ചിട്ടാ എനിക്ക് ഒന്ന് ഫോൺ തന്നത് എന്റെ ഫോൺ ഇക്ക മേടിച്ചു എറിഞ്ഞു പൊട്ടിച്ചു കിച്ചു അവൾ ഒന്ന് വിതുമ്പി “””
“”പൊന്നു കരയല്ല് കേട്ടോ എനിക്കും സങ്കടം വരും””
“”എന്റെ കിച്ചു സങ്കടപെടണ്ട എന്നെ ഒന്ന് കാണാൻ വരുവോ എനിക്ക് പറ്റണില്ല ഇന്നലെ നിങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞു ഇവിടുന്നു ഭയകര ബഹളം അയിരിന്നു അവരെ കയ്യിൽ പെടല്ല് കേട്ടോ
“” ഇല്ല പൊന്നു”””
അവൻ ഹോസ്പിറ്റൽ കിടക്കയിൽ നിന്നു പതിയെ എണീച്ചു അവര് വന്നിരുന്നു അവനെ ഒത്തിരി തല്ലി കേസ് കൊടുക്കണന്നു അച്ഛനും അമ്മയും പറഞ്ഞപ്പോ ഹോസ്പിറ്റലിൽ വന്നു അഡ്മിറ്റ് ആയതാ മേലൊക്കെ ഞ്ഞുറുങ്ങുന്ന വേദന ഉണ്ട് എങ്കിലും അവൻ അതവളോട് മറച്ചു വച്ചു…
“പൊന്നു ഇന്ന് വെളുപ്പിന് 3 മണിക്ക് ഞാൻ വരും നീ ഇറങ്ങി വരണം ഞാൻ റോഡിൽ കാത്തിരിക്കും “””
“”ഇവിടെ എല്ലാരും ഉണ്ട് കിച്ചു ഞാൻ എന്തായാലും ഇറങ്ങി വരും… കിച്ചു വാ അതികം സംസാരിക്കാൻ പറ്റില്ല അവര് കാണും ഞാൻ വെക്കുവാ അവൾ ഫോൺ വെച്ചു… കിച്ചു സമയം നോക്കി രാത്രി 1 മണി വാർഡിൽ എല്ലാവരും നല്ല ഉറക്കം… അവൻ കയ്യിൽ ഇട്ട ഗ്ളൂക്കോസ് സൂചി പയ്യെ വലിച്ചു ഊരി എടുത്തു പിന്നെ ഷർട്ട് ഇട്ടു മെല്ലെ പുറത്തിറങ്ങി ഹോസ്പിറ്റൽ ക്ലോസ് ആക്കി എല്ലാരും നല്ല ഉറക്കം അയിരിന്നു അവൻ ആരും കേൾക്കാതെ ആ ഇരുമ്പ് വാതിൽ തുറന്നു പുറത്തിറങ്ങി പുറത്തു പാർക്കിംഗ് ഏരിയയിൽ അവന്റ ബൈക്ക് ഉണ്ടായിരിന്നു അവൻ അതും എടുത്തു അവളുടെ വീട്ടിലോട്ടു വണ്ടി മെല്ലെ വിട്ടു അവിടുന്ന് ഒരു അര മണിക്കൂർ യാത്ര ഉണ്ട് നല്ല നിലാവുണ്ടായിരിന്നു അന്ന് ഈ നിലാവും അവളെ പോലെ സുന്ദരിയാണ് ആ മിന്നി തിളങ്ങുന്ന താരകം പോലെ എന്നിൽ നിറഞ്ഞവൾ അവൻ ഓർമ്മകളിലേക്കു വഴുതി വീണു ..
അവൾ ഷാഹിന ചെട്ടിവട്ടത്തെ പ്രേമുഖൻ മൊയ്തീൻ ഹാജിയാരുടെ മോളു ഞാൻ അവിടെ തന്നെ ബൈക്ക് മെക്കാനിക് ഷോപ്പ് നടത്തുന്നു രാവിലെ മൊതല് കരിയും ഗ്രീസും പുരണ്ട് ഒരു ജീവിതം +2 വരെയേ പഠിച്ചിട്ടുണ്ടായിരിന്നുള്ളു പിന്നെ പഠിക്കാൻ ഉള്ള കഴിവും ഉണ്ടായിരുന്നില്ല അത് കൊണ്ട് ഈ പണിക്കു ഇറങ്ങി എന്നു വച്ചാൽ ഈ പണി അത്ര മോശം ഒന്നും അല്ലാട്ടോ ഒരു കുടുംബത്തിന് കഴിയാൻ ഉള്ളതും അതിലേറെയും സമ്പാദിക്കുന്നുണ്ട് അങ്ങനെ ഒരു ദിവസം അവിടെ പണി എടുക്കുമ്പോൾ അയിരിന്നു ഫൈസ്റ് ടൈം ഷാഹിനയെ കാണുന്നത് .. ഒരു നില കളർ ബജാജ് ചേതക്ക്ക്കും കൊണ്ടവൾ എന്റെ കടക്ക് മുമ്പിൽ നിർത്തി ഒരു വെള്ളയിൽ നിലയും ചുവപ്പും പൂക്കളുള്ള ഒരു മിടിയും ടോപ്പും അതിനു ചേരുന്ന ഷാൾ അവളുടെ കഴുത്തിൽ ചുറ്റി ഇരിന്നു അവൾ അതിൽ നിന്നു ഇറങ്ങി വന്നു ഹെൽമെറ്റ് ഊരാതെ തന്നെ എന്നോട് ചോദിച്ചു
” ചേട്ടാ ഇതിന്റെ ഹോൺ അടിയുന്നില്ല ഒന്ന് ശെരിയാക്കി തരുവോ…. എന്തോ തിരക്ക് ഉള്ള പോലെ അവൾ നഗം കടിച്ചു നിന്നു സുറുമ ഇട്ട ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ കഥകൾ പറയും പോലെ എനിക്ക് തോന്നി .. എന്തോ ഞാൻ ചെയ്തു കൊണ്ടിരുന്ന സ്പെൻഡർ അവിടെ വച്ചിട്ടു അവളുടെ വണ്ടി നോക്കി.. ഹോൺ ചെക് ചെയ്തു നോക്കി ….
“”ഈ ഹോൺ പോയ്യി കേട്ടോ വിറെ ഇടണം ഇടട്ടെ 250 രൂപയാകും കേട്ടോ “”
“”ഒക്കെ മാറ്റിക്കോളൂ അവൾ സമ്മതം അറിയിച്ചു അവൻ അത് അഴിച്ചു എടുക്കാൻ തുടങ്ങി കാല പഴക്കം കൊണ്ട് ആ സ്ക്രൂ തുരുമ്പിച്ചിരുന്നു സ്ക്രൂഡ്രൈവർ എടുത്തു അവൻ സ്ക്രൂ അഴിക്കാൻ നോക്കി നടക്കുന്നില്ല അവൻ ചെറിയ ഒരു ചുറ്റിക എടുത്തു അത് സ്ക്രൂ ചെറുതായി അടിച്ചി അഴിക്കാൻ തുടങ്ങി കാലപ്പഴക്കം കൊണ്ട് ആ ഹോൺ ഫിറ്റ് ചെയ്ത ക്‌ളാബ് അടക്കം അത് ഇങ്ങു പൊട്ടി വന്നു ഞാൻ പയ്യെ അവളുടെ മുഖത്തോട്ടു നോക്കി
