നിലാവ് പോലെ എന്നിൽ അവൾ 1

“”ഇയാള് അത് നന്നാകുവാനോ പൊളിക്കുവാനോ “”

“”എന്റെ പൊന്നു ചേച്ചി ജമ്പബാലന്റെ കാലത്തെ വണ്ടിയാ മൊത്തം തുരുമ്പ് ഉണ്ട് ഇങ്ങനൊക്കെ ഉണ്ടാകും ഇതു ഇവിടുന്നു തന്നെ ഞാൻ വെൽഡ് ചെയ്തു തരാം “””

“ഇയാള് വണ്ടിയെ വലിയ കുറ്റം ഒന്നും പറയണ്ട വിന്റെജ് വണ്ടികളുടെ ഗുണം ഇയാൾക്ക് അറിയാത്ത കൊണ്ടാണ് വേഗം ശെരിയാക്കി താ എനിക്ക് ക്ലാസ് ഉണ്ട് “” പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല ആളൊരു കാന്താരിയാണെന്നു എനിക്ക് മനസ്സിലായി ഞാൻ ആ സ്ക്രൂ കട്ടർ വച്ചു മുറിച്ചു മാറ്റി എന്നിട്ടു ക്‌ളാമ്പ് വെൽഡ് ചെയ്തു പുതിയ ഹോൺ ഫിറ്റ് ചെയ്തു കൊടുത്തു അവൾ 250 എന്റെ നേർക്ക് നീട്ടി

“അയ്യോ ഇതു പോരാ 500വേണം വെൽഡ് ഒക്കെ ചെയ്തതല്ലേ ”

“അതിന് ഇയാളോട് ആരാ പറഞ്ഞത് വെൽഡ് ചെയ്യാൻ ഞാൻ ഹോൺ മാത്രമല്ലേ മാറ്റാൻ പറഞ്ഞത് എന്റെ വണ്ടി സ്വന്തം തല്ലി പൊട്ടിച്ചിട്ടു അതിന്റെ പൈസ എന്റെ അടുത്തുന്നു തന്നെ മേടിക്കുന്നോ ഞാൻ തരില്ല ഇതേ തരുള്ളൂ അവൾ വീണ്ടും ആ പൈസ നീട്ടി “””” ഇതു എന്തൊരു പെണ്ണാ എന്റെ അമ്മേ കൂടുതൽ ബലം പിടിക്കാതെ ഞാൻ ആ പൈസ മേടിച്ചു അവൾ മുഖം ഒന്ന് വെട്ടിച്ചു കൊണ്ട് ചേതക് സ്റ്റാർട്ട്‌ ചെയ്തു പോയ്യി… പിന്നെ അവളെ 4 മാസം കഴിഞ്ഞായിരിന്നു കാണുന്നത് അന്നൊരു വെള്ളിയാഴ്ച ആയിരിന്നു ഉച്ചക്ക് സമയം 1.30 കടയിൽ തിരക്ക് ഇല്ലാത്തതിനാൽ ഞാൻ ചോറ് തിന്നാൻ ഹോട്ടലിൽ പോകാൻ നോക്കുവാരുന്നു അപ്പോൾ ഫോണിൽ ഒരു കാൾ വന്നു ഒരു വണ്ടി വഴിക്ക് ആയിട്ടുണ്ട് പെട്ടന്ന് വരുവോ എന്നു ചോദിച്ചു ഒരു പെൺ ശബ്ദം..ഞാൻ ചോറ് തിന്നിട്ടു വന്നാൽ മതിയോ എന്നു ചോദിച്ചതാ ബട്ട്‌ അവര് നിൽക്കുന്ന സലം പറഞ്ഞപ്പോൾ പോകാന്നു തീരുമാനിച്ചു ആൾതാമസം കുറഞ്ഞ ഏരിയ ആണ് ഒരു പെണ്ണ് ഒറ്റക്ക് അവിടെ നില്കണ്ടേ എന്ന് ഓർത്തപ്പോ പോകാം എന്ന് തീരുമാനിച്ചു എന്താ വണ്ടിയുടെ പ്രോബ്ലം എന്നു ചോദിച്ചപ്പോ അറിയില്ല എന്നായിരുന്നു മറുപടി .. ഞാൻ കുറച്ചു ടുളും എടുത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവിടേക്ക് പോയ്യി നോക്കുമ്പോ അവളാണ് തിരിച്ചു വന്നാലോ എന്ന് ആലോചിച്ചതാ പിന്നെ ശരീരത്തു അവിടെ ഇവിടെയായി മണ്ണ് പറ്റിയിരിക്കുന്നത് കണ്ടപ്പോൾ മനസിലായി അവൾ വിണെന്നു ഞാൻ അടുത്ത് ചെന്നു ചോദിച്ചു

“”ഇതെന്ന മണ്ണ് ടെസ്റ്റ്‌ ചെയ്തോ ” അവൾ ചെറുതായി ഒന്ന് ചിരിച്ചു … “” ഓഓഓ അപ്പോൾ ചിരിക്കാൻ ഒക്കെ അറിയാവോ “”

“”അന്നങ്ങനെ പെരുമാറിയതിനു സോറി “”” അവൾ പിംഗ് അടിച്ചു പറഞ്ഞു..

“”ഇന്ന് തലയും കുത്തി വീണപ്പോ ആണോ ഓർമ വന്നത് എങ്ങനെ ഉണ്ട് ഇവിടുത്തെ മണ്ണ് നല്ലതാണോ നല്ല വലക്കുറു ഉണ്ടോ “””

“”ഇയാള് കൂടുതൽ തമാശിക്കല്ലേ അവളുടെ കണ്ണ് ചെറുതായി നിറയുന്നുണ്ട് ഞാൻ പോയ്യി വണ്ടി നോക്കി ബ്രെക്ക് സ്റ്റെക് ആയതാ അത് കുറച്ചു ലൂസ് ആക്കി ടയർ ഫ്രീയാക്കി എങ്കിലും ബ്രേക്ക്‌ കേബിൾ മാറ്റാണന്നു എനിക്ക് തോന്നി ..ഞാൻ തിരിഞ്ഞു അവളെ നോക്കി തന്റെ കൈ മുട്ടിൽ ചെറുതായി ഉതുകയായിരുന്നു അവൾ അവിടെ കുറച്ചു തൊലി പോയിട്ടുണ്ട് കണ്ണിൽ നിന്നു ചെറുതായി വെള്ളം വരുന്നുണ്ട് ഇത്രയേ ഉള്ളോ ഇവൾ ഞാൻ മനസ്സിൽ ഓർത്തു എന്നിട്ടു എണീച്ചു എന്റെ ബൈക്കിന്റെ സീറ്റ്‌ ഓപ്പൺ ചെയ്തു അതിൽ നിന്നു ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു മുറിവിൽ പുരട്ടാനായി ഒരു ഓയിൽമെന്റും ചോര തൂത്തു കളയാൻ ഒരു പഞ്ഞിയും എടുത്തു അവൾക്ക്‌ അരികിൽ ചെന്നു ഓയിൽമെന്റു കണ്ടത് പാടെ അവൾ ചോദിച്ചു …

“”ഇതെന്ന ഗ്രിസ് ആണോ “” കണ്ണിന്നു പൊന്നീച്ച പാറിയിട്ടും പെണ്ണിന് പഞ്ചിനു ഒരു കുറവും ഇല്ല,

“ഇങ്ങോട്ട് നിട്ടടി കൈ അവൻ കുറച്ചു ഒച്ച കുട്ടി പറഞ്ഞു അവൾ അറിയാതെ കൈ മുട്ട് നീട്ടി കാണിച്ചു അവൻ പഞ്ഞി വച്ചു ചോര ഒപ്പി കളഞ്ഞു പിന്നെ ആ ഓയിൽമെന്റ് തുറന്നു കുറച്ചു എടുത്തു ആ മുറിവിൽ തൂത്തു “””

“ഉമ്മാാ ” പുകച്ചില് കൊണ്ട് അവൾ കാറി പോയ്യി “””

“”മിണ്ടാതെ ഇരിക്കടി നാട്ടുകാര് കേട്ടാൽ എന്തേലും വിചാരിക്കും പിന്നെ നിന്റെ സ്വഭാവത്തിന് നല്ല കുരു മുളക്കാണ് അരച്ച് തേക്കണ്ടത് ഞാൻ ആയതു കൊണ്ട് അത് ചെയ്യുന്നില്ല… അവളുടെ കണ്ണിൽ നോക്കി അവൾ എന്നെ തന്നെ നോക്കി നില്കുന്നു.. ഞാൻ കണ്ണ് പിൻവലിച്ചു നന്നായി ഓയിൽമെന്റ് തൂത്തു കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *