“”എന്താടി ഇന്ന് നിന്റെ എഞ്ചിൻ അടിച്ചു പോയോ എളിക്ക് കയ്യും കുത്തി തന്റെ മുഖത്തോട്ടു ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോ ഒന്ന് ആക്കി ഞാൻ ചോദിച്ചു
“”ആ പോയ്യി ഇയാള് ശെരിയാകുവോ
“അതിനല്ലെടി മെക്കാനിക് ഞാൻ ശെരിയാക്കി തരും നീ ഇങ്ങോട്ട് വാ ”
“”ഇന്നലെ എന്തിനാ ഇക്കയോട് അങ്ങനൊക്കെ പറഞ്ഞെ ഇയാൾക്ക് ഇയാളെ പണി എടുത്താൽ പോരെ അത് കൊണ്ട് ഇന്ന് ലാസ്റ്റ് ആണ് ഇ വണ്ടി ഇനി ഉപയോഗിക്കണ്ടാന്നു ഉപ്പ തീർത്തു പറഞ്ഞു””
“”നല്ലതല്ലേ പൊന്നു പുതിയ വണ്ടിയാകുമ്പോൾ പ്രോബ്ലം ഒന്നും ഉണ്ടാകുല്ലല്ലോ രണ്ട് വർഷം ഫ്രീയായി കമ്പിനി സർവീസ് അല്ലെ എന്നും ഇതിൽ പൈസ മുടക്ക്കാൻ നീ ഒരു പൊട്ടത്തി അല്ലല്ലോ “”
“”അതിന് ഞാൻ ആ വണ്ടി കൊണ്ടു വരുമ്പോൾ എന്തേലും വലിയ പ്രോബ്ലം ഉള്ളതായിട്ട് ഇയാൾക്ക് തോന്നിയിട്ടുണ്ടോ “”
“”ഇല്ല നോർമലി ചെറിയ ചെറിയ പ്രോബ്ലം”” അപ്പോളാണ് ഞാനും അത് ഓർക്കുന്നത്
“”അപ്പോൾ പുതിയ വണ്ടി ഓടിക്കാൻ തുടങ്ങിയാൽ എനിക്ക് ഇവിടെ വരാൻ പറ്റുവോ ഇയാള് തന്നെ അല്ലെ പറഞ്ഞെ രണ്ട് വർഷം കമ്പിനി സർവീസ് അന്ന് … ഓരോന്ന് ഒക്കെ പറഞ്ഞു ആ വണ്ടി തന്നെ ഇത്രയും കാലം എന്തിനാ ഉപയോഗിച്ചത് എന്ന് പോലും നിങ്ങൾക്ക് മനസ്സിലായില്ല ഞാൻ പോകുവാട്ടോ ഇനി വരില്ല ഇന്ന് തന്നെ ഉപ്പ ഇ വണ്ടി മേടിച്ചു വയ്ക്കും ഷാഹിന അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോയ്യി “”” അപ്പോളാണ് എനിക്ക് മനസിലായത് അവൾ എത്ര മാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന് പിന്നെ ഒന്നും ആലോചില്ല ബൈക്ക് എടുത്തു അവളുടെ പുറകെ പോയ്യി അവളുടെ മുമ്ബിൽ കയറി നിർത്താൻ കൈ കാണിച്ചു.. അവൾ വണ്ടി സൈസ് ചേർത്തു നിർത്തി …
“എന്താ “” മുഖം കറുപ്പിച്ചു കൊണ്ടവൾ ചോദിച്ചു സത്യം പറഞ്ഞാൽ എനിക്ക് അവൾ ദേഷ്യപെടുന്നത് കാണുമ്പോൾ ചിരിയാണ് വരുക ഞാൻ അറിയാതെ ചിരിച്ചു പോയ്യി
“ഞാൻ പോകുവാ ” അവള് പിന്നെയും ദേഷ്യപെട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ഓടിച്ചെന്നു ചേതകന്റെ കി ഊരി എടുത്തു..
“‘”നേരത്തെ എന്താ പറഞ്ഞെ ”
“”ഇയാള് എന്റെ ചാവി താ എനിക്ക് പോണം ഞാൻ ഇയാളോട് വാർത്തനത്തിനില്ല “”
“”ഓ വലിയ ജാടകാരി എന്താന്ന് തെളിച്ചു പറഞ്ഞാൽ ഞാൻ ചാവി തരും “”
“‘ഇയാള് പൊട്ടൻ ആണോ ഞാൻ പറഞ്ഞത് ഇനിയും മനസ്സിലായില്ലേ”
“”ടി നീ ചിന്തിച്ചു തന്നെയാണോ നിനക്ക് എന്റെ ഫാമിലി,ജോബ്, മതം ഒന്നും പ്രശ്നം ഇല്ലേ “”
“”മാഷ് കേട്ടിട്ടില്ലേ ഇ പ്രേമത്തിന് കണ്ണില്ല മൂക്കില്ല മതം ഇല്ലാനൊക്കെ അത് പോലെ തന്നെ ഒരു ഇഷ്ട്ടം ആണെന്ന് കുട്ടിക്കോ സാധാരണ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ചെക്കൻ വന്നു പറയണം എന്നൊക്കെയാ അതിന് വേണ്ടി എത്ര തവണ ഞാൻ കയറി ഇറങ്ങി ഇയാളുടെ കടേല് ലാസ്റ്റ് എനിക്ക് മനസ്സിലായി ഇത് കാണുന്ന പോലയല്ല നല്ല ഒന്നാതരം ബെടുകുസു ആണ് എന്ന് അതാ ഞാൻ തന്നെ പറഞ്ഞെ ഞാൻ പോകുവാ എനിക്ക് ക്ലാസ് ഉണ്ട് ഇയാളെ മുഖത്തു നോക്കി നിന്നാൽ പോരാ ആ ചാവി ഇങ്ങോട്ട് താ “”” ഞാൻ ചാവി കൊടുത്തു ഇന്നേ വരെ ഒരു പെണ്ണും എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടില്ല എനിക്കാണേൽ അങ്ങോട്ട് പറയാനും പേടിയാണ് എന്തോ വരാൻ ഉള്ളത് വഴിയിൽ താങ്ങുലാ എന്ന് പറഞ്ഞത് പോലെ ഷാഹിന എന്നോട് ഇതൊക്കെ പറഞ്ഞപ്പോ ഒരു ഷോക്ക് ആയിരിന്നു എനിക്ക് ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്തുതന്നെ നോക്കി നിന്നു പോയ്യി ആ കണ്ണുകൾ ചെറിലുതായി കലങ്ങിയിട്ടുണ്ട് ഒരു നിമിഷം വീണ്ടും എന്നിലെ അപകർഷ ബോധം വീണ്ടും പൊങ്ങി വന്നു
“”പൊന്നു ഞാൻ കറുത്തതല്ലേ നിനക്ക് മാച്ച് ആവില്ല ഒന്നിച്ചു നടന്നു പോകുമ്പോ വരെ എല്ലാരും നിന്നെ കളിയാക്കും “””
“”ഇയാള് കറുത്തതാണ് എന്ന് ആരാ പറഞ്ഞെ ഇരു നിറം അല്ലെ പിന്നെ കളറിൽ ഒന്നും ഒരു കാര്യം ഇല്ല എന്നെ സംബന്ധിച്ചു എനിക്ക് ഇയാളുടെ സ്വഭാവം ആണ് ഇഷ്ട്ടം ആയതു… ഇനി കിച്ചു ഏട്ടൻ ഒരു കാര്യം ചെയ്യൂ ഇന്ന് രാത്രി നന്നായി ആലോചിച്ചിട്ട് കുറെ കുറ്റവും കുറവും കൂടി കണ്ടു പിടിക്ക് എന്നിട്ടു നാളെ വന്നിട്ടു പറ അപ്പോൾ പോട്ടെ ഇയാളെ നോക്കി നിന്നാൽ ഇന്നത്തെ ക്ലാസ് മുടങ്ങും അപ്പോൾ ബൈ അവൾ വണ്ടി എടുത്തു പോയ്യി….
