നിലാവ് പോലെ എന്നിൽ അവൾ 1

“”കാന്താരി ‘”” ഞാൻ മനസ്സിൽ മന്ത്രിച്ചു എങ്കിലും അടുത്ത ദിവസം ആകാൻ വേണ്ടി ഞാൻ കാത്തിരുന്നു അവളെ കാണാൻ അന്ന് അവൾ വന്നില്ല ആ ദിവസം കഴ്ഞ്ഞു മുന്ന് ദിവസം ആയ്യിട്ടും അവളെ കണ്ടില്ല ഞാൻ ശെരിക്കും എനിക്ക് എന്താണ് അവൾ എന്നു തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത് അവൾ എന്നോട് അങ്ങനെ പറഞ്ഞില്ലാരുന്നേൽ കുഴപ്പം ഇല്ലായിരുന്നു ഇതിപ്പോ എന്തോ മനസ്സിൽ അവൾ എന്റെയാണെന്നു ഒരു തോന്നൽ പിന്നെ ഒന്നും ആലോചിച്ചില്ല ബൈക്ക് എടുത്തു അവളുടെ വീടിന്റെ മുമ്പിളുടെ അങ്ങോട്ടും എങ്ങോട്ടും ഓടിച്ചു കുറ്റൻ മതില് ഉള്ളത് കൊണ്ട് ഒന്നും കാണുന്നില്ല നിരാശയോടെ തിരിച്ചു വന്നു ഫോൺ നമ്പർ ആണേൽ അന്ന് വിളിച്ചതിൽ കിട്ടുന്നില്ല വല്ലാത്തൊരു ഫിൽ ചെയ്യുന്ന പണിയിൽ ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ല ആകെ എല്ലാം അലമ്പ് ആയ്യി അപ്പോളാണ് നാലാം ദിവസം പെണ്ണിന്റെ മാസ്സ് എൻട്രി കടയിൽ ആരും ഇല്ലായിരുന്നു അവളെ കണ്ടത് പാടെ ഞാൻ അവളുടെ അടുത്തോട്ടു ചെന്നു

“”എവിടെയാ പോയത് നിനക്ക് ഒന്ന് പറഞ്ഞിട്ട് പോകാൻ മേലായിരുന്നോ ഫോൺ വിളിച്ചിട്ടും കിട്ടിയില്ല ഇനി ഇങ്ങനെ ഉണ്ടാകാൻ പാടില്ല “”” ദേഷ്യം കൊണ്ട് അവന്റെ മുഖം മാറിയിരിന്നു

“”ഇതു കൊള്ളാല്ലോ ഞാൻ അല്ലെ കിച്ചുനോട് ഇഷ്ടാവാണ് എന്നു പറഞ്ഞത് എന്നോട് പറഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാ എന്നോട് ദേഷ്യപെടുന്നെ “”

“”എനിക്കും ഇഷ്ടാവാ അതൊന്നു തന്നോട് പറയാൻ നോക്കിയപ്പോ തന്നെ കണ്ടില്ല ഞാൻ വിട്ടിൽ വന്നരുന്നു പുറത്തു നിന്നു നോക്കി ഒന്നും കാണാൻ പറ്റിയില്ല തിരിച്ചു പോന്നു “”

“”അപ്പോൾ ഇഷ്ട്ടം ഒക്കെ ഉണ്ടല്ലേ “”

“”യെസ് എനിക്ക് നിന്നെ ഇഷ്ടമാണ് ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

“”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

“”ഷാഹിന ഐ ലവ് യൂ,,,

അവള് ചിരിച്ചു കൊണ്ട് അത് മേടിച്ചു

“”ഐ ലവ് യൂ കിച്ചു അവളും തിരിച്ചു പറഞ്ഞു “”അതെ ഇ പൂവ് ഞാൻ തിരിച്ചു തരണോ “” സാധാരണ ഇങ്ങനെ കിട്ടുന്ന പൂവൊക്കെ പെണ്ണുങ്ങളു കൊണ്ടു പോകാറാണ് പതിവ്..

“”നീ എടുത്തോ എനിക്ക് പലപ്പോഴായിട്ടു തോന്നിയിട്ടുണ്ട് നിന്റെ ഒരു നട്ട് ലൂസ് ആണോന്നു “””

“”നശിപ്പിച്ചു നല്ല റൊമാന്റിക് മൂഡ് ആയിരിന്നു “”

നശിപ്പിച്ചോ ഞാൻ അവളുടെ കയ്യിൽ ഒരു ഇടി വച്ച് കൊടുത്തു

“”ഉമ്മാ എന്തൊരു വേദനയാ എന്നെ കൊല്ലുവോ ഇയാള്

“”സ്നേഹം ഉള്ളൊരു അങ്ങനെയാ “”

“”അപ്പോൾ കണ്ടമാനം സ്നേഹം കൂടിയാൽ എന്റെ കാര്യം പോക്കാ അല്ലെ ഇയാളെന്നെ തട്ടും “” അവർ രണ്ട് പേരും ചിരിച്ചു

***********************************************

എതിരെ വരുന്ന ഒരു ലോറിയുടെ നിർത്താതെ ഉള്ള ഹോൺ കേട്ട് കിച്ചു ഓർമ്മകൾ വിട്ടു മുമ്പിലോട്ട് നോക്കി തന്റെ ബൈക്ക് റോഡിന്റെ ഓത്ത നടുവിലാണ് അവൻ ലോറിയിൽ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു മാറ്റി ലോറികാരൻ അവിടെ നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു എനിക്കറിയാം അവിടെ നിന്നാൽ നല്ല പുക്കുറ്റി തെറി കേൾക്കുന്നു എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു എത്രയും പെട്ടന്ന് എന്റെ പെണ്ണിനെ കാണണം . അവളുടെ വീടിന്റെ കുറെ താഴെയായി ഒരു ആളൊഴിഞ്ഞ പറമ്പ് ഉണ്ടായിരിന്നു ആവിടെ ഒരു കട്ടിൽ അവൻ ബൈക്ക് ഒളിപ്പിച്ചു 3 മണിയാകാൻ വേണ്ടി അവിടെ ഒളിച്ചിരുന്നു.. ഏകദേശം മുന്ന് മണിയായപ്പോൾ അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്യാതെ അവളുടെ വീടിന്റെ അടുത്ത് വരെ തള്ളി കൊണ്ട് പോയ്യി വച്ചു ഇ നേരം ഷാഹിന മെല്ലെ റൂം തുറന്നു ഹാളിൽ എത്തി മെയിൻ ഡോർ തുറന്നു പുറത്തു കടക്കാനായ്യി നോക്കുമ്പോ പുറകിൽ ഒരു കാൽ പെരുമാറ്റം

“എങ്ങോട്ടാ മോളെ “” ഉപ്പുപ്പയാണ് അവൾക്ക് അറിയാം പിടിച്ചാൽ ഒരിക്കലും അവർ തന്നെ കിച്ചുനെ കാണാൻ വിടില്ല അവൾ ഇറങ്ങി ഓടി

“നിക്കടി അടെ കുടുംബത്തിന്റെ മാനം കളയാനായിട്ടു ഉപ്പുപ്പാ അലറി എല്ലാരും എണീച്ചു ആ വിട്ടിൽ മൊത്തം ലൈറ്റ് തെളിഞ്ഞു…..അവൾ ഓടി വരുന്നത് കണ്ടു കിച്ചു ഗേറ്റ് തുറന്നു പിന്നെ ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്തു അവൾ ഓടി വന്നു അവന്റെ പുറകിൽ കയറി അവൻ ബൈക്ക് പറപ്പിച്ചു വിട്ടു……. എങ്ങോട്ടാ പോണ്ടത് എന്നു അവനൊരു പിടുത്തം ഇല്ലാരുന്നു കയ്യിൽ കിട്ടിയാൽ ഉറപ്പായും അവര് കൊല്ലും തന്റെ പൊന്നു തന്നെ കെട്ടിപിടിച്ചു ഇരിക്കുന്നു തന്റെ ഷർട്ടിന്റെ പുറം മൊത്തം നനഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *