നീലക്കൊടുവേലി – 5 6

ഒരുത്തിക്ക് പിന്നാലെ കറങ്ങിക്കൊണ്ടിരിക്കുന്ന തനിക്ക് തന്റെ ചുറ്റിനും കറങ്ങുന്ന ഒന്നിനെ മനസിലാക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം അവന്റെ ഉള്ളിൽ നുരഞ്ഞു…

ശെരിയാണ് സിതാരയെ വെച്ച് നോക്കുമ്പോൾ നീതു എങ്ങുമില്ല… പക്ഷെ അവൾക്ക് ഒരു മനസുണ്ടെന്ന കാര്യം ഓർത്തില്ല… അവളുടെ പ്രണയത്തെ മുതലെടുത്തതു പോലെ..

അവൻ എണീറ്റു താഴേക്ക് ചെന്നു… ലക്ഷ്മിയമ്മ നാമം ചൊല്ലൽ കഴിഞ്ഞ് സിതാരയുമായി കത്തിയടിയിലാണ്.ശങ്കരനും കുളി കഴിഞ്ഞു വന്നു അതിൽ കൂടിയിട്ടുണ്ട്…നീതുവിനെ തിരഞ്ഞു സിദ്ധു റൂമിൽ പോയി അവൾ അവിടെ കട്ടിലിൽ ചാരിയിരുപ്പുണ്ടായിരുന്നു..

അവനെ പെട്ടെന്ന് കണ്ടപ്പോൾ അവൾ പിടഞ്ഞെണീറ്റു… അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് തല താഴ്ത്തി..

” ഹെയ്..സിദ്ധുവേട്ടൻ വിഷമിക്കണ്ട, ഞാൻ ഒന്നും മനസിലാക്കാതെ ഓരോന്നിനു വരുന്നതാണ്… പെട്ടെന്ന് കേട്ടപ്പോ….. ന്തോ ഒരു വല്ലായ്മ തോന്നിയതാ… അതൊന്നും കാര്യാക്കണ്ട… ”

അവൾ ചുണ്ടിൽ ഭംഗിയുള്ള ചിരിയോടെ പറഞ്ഞു… പക്ഷെ കൺകോണിലെ നീർതിളക്കം ഉള്ളിലെ ആഴിയെ തുറന്നുകാട്ടി…

” സോറി മോളെ… ”

സിദ്ധു അവളെ വാരിപ്പുണർന്നുകൊണ്ട് നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി… പിന്നെ അവളിൽ നിന്നും അടർന്നുമാറി തിരിഞ്ഞു നടന്നു…

നീതു കുറെ സമയത്തിന് ശേഷം സമാധാനത്തോടെ പുഞ്ചിരിച്ചു.. നടന്ന കാര്യങ്ങളുടെ സമ്മർദ്ദം പല രീതിയിൽ അവളെ ബുദ്ധിമുട്ടിച്ചിരുന്നു..

സിദ്ധുവിന്റെ ഈയൊരു സമീപനം അവളിൽ വല്ലാത്തൊരു സുരക്ഷിതത്വ ബോധം ഉണ്ടാക്കി.. മുൻപത്തെ പോലെ അല്ല, ഇത് അവൻ മനഃപൂർവം ചെയ്ത ഒന്നായി കാണാൻ അവൾക് തോന്നിയില്ല…ഒന്നുമില്ലെങ്കിലും ആ സമയം താനും ആസ്വദിച്ചതാണ്, തെറ്റുകൾ മാനുഷികമാണല്ലോ.. ക്ഷമ ചോദിച്ചതുകൊണ്ട് ക്ഷമിക്കാം…. പക്ഷെ താര അറിയുന്നുണ്ടോ ഇങ്ങേരുടെ സ്നേഹം..??

നീതു മുടി ചുറ്റിക്കെട്ടി, മുഖം നന്നായി കഴുകി ഉമ്മറഭാഗത്തു ബാക്കിയുള്ളവരോടൊപ്പം കൂടി, അവൾക്ക് ഹൃദയത്തിൽ ഒരു ശാന്തത അനുഭവപ്പെട്ടു,പെയ്തൊഴിഞ്ഞ മാനം പോലെ…

” നിന്റെ തലവേദന മാറിയോ..?? ”

ചെന്നപാടെ സിതാര അവളോട് ചോദിച്ചു..

” ഓ..അത് അങ്ങനെ ഒന്നും മാറൂല… കൂടപ്പിറപ്പായി പോയില്ലേ… എന്നേം കൊണ്ടേ പോവൂ.. ”

നീതു സിതാരയുടെ പുറത്ത് ചാഞ്ഞിരുന്നുകൊണ്ട് അർത്ഥം വെച്ച് പറഞ്ഞു…
ആ പറഞ്ഞതിലെ മുള്ള് ചെറുതായി കൊണ്ടെങ്കിലും കാര്യം അറിയാത്തത് കൊണ്ട് കളിയാക്കിയതാണെന്നു കരുതി സിതാര വിട്ടുകളഞ്ഞു…

റൂമിൽ പോയ സിദ്ധു കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂക്ഷിച്ചുവെച്ച അവന്റെ പൊതി തപ്പിയെങ്കിലും കിട്ടിയില്ല..പോയതിനു മുൻപത്തെ പോലെ അല്ല റൂമിന്റെ അവസ്ഥ, ഒന്നും അലങ്കോലമായി കിടക്കാതെ വൃത്തിയായി വെച്ചിരിക്കുന്നു…

ചുമരിൽ കുറെ നല്ല ചിത്രങ്ങൾ തൂങ്ങിയിരിക്കുന്നു, ജനലുകളിൽ കർട്ടൻ വന്നിട്ടുണ്ട് അങ്ങനെ അടുക്കും ചിട്ടയുമുള്ള ഒന്നായി അത് മാറിയിരിക്കുന്നു..

സംഗതി ഇഷ്ടപ്പെട്ടെങ്കിലും ആ പൊതി കാണാഞ്ഞത് അവനെ കുറച്ചു അലോസരപ്പെടുത്തി… ആരുടെ കയ്യിലാണ് അത് പെട്ടിരിക്കുന്നതെന്നു അവൻ ചിന്തിച്ചുനോക്കി..
ആരായാലും തന്നോട് സൂചിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്ന് അവൻ കരുതി.. അത് തന്നെ സംഭവിക്കുകയും ചെയ്തു..

പിറ്റേ ദിവസം കോളേജിലേക്ക് കൊണ്ടുപോവാനുള്ള ചില നോട്സ് റൂമിലിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോളാണ് കോണിപ്പടിയിൽ കൊലുസിന്റെ ശബ്ദം കേട്ടത്… ആളെ അറിയുന്നതുകൊണ്ട് സിദ്ധു നോക്കാൻ പോയില്ല..അവളുടെ ശരീരത്തിന്റെ തനതു നറുമണം അടുത്ത് വരുന്നത് അറിഞ്ഞു..

ഒന്നും ശ്രദ്ധിക്കാത്ത രീതിയിൽ എഴുത്ത് തുടരുമ്പോൾ പുസ്തകത്തിന്റെ മുകളിൽ അന്ന് എടുത്തു വെച്ചിരുന്ന പൊതി… അമ്പരന്നു മുകളിലേക്ക് നോക്കിയപ്പോൾ എന്തേ എന്നാ ഭാവത്തിൽ കയ്യും കെട്ടി അവനെത്തന്നെ നോക്കിനിൽക്കുന്ന സിതാര..

സിദ്ധു ബുക്കിന് മുകളിൽ നിന്നു പൊതി എടുത്ത് മാറ്റി, എഴുതികൊണ്ടിരുന്ന പേന വെച്ച് അത് മടക്കി… പിന്നെ അവളുടെ അടുത്ത നീക്കം അറിയാനെന്ന പോൽ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് നിർവികാരമായി നോക്കി…

” അപ്പൊ കുട്ടിക്കളി മാത്രല്ല, വല്ല്യെ കളികളും ഉണ്ടല്ലേ.?”

അതേ നിൽപ്പോടെ ഗൗരവത്തിലാണ് ചോദ്യം.. സിദ്ധുവിന് ചിരിയാണ് വന്നത്….

“ഹ്മ്മ്…?? ”

ചിരി ഒന്ന് ഒതുക്കികൊണ്ട് അവൻ ചോദിച്ചു..

” ഇത് എന്താ സംഗതി എന്ന് എനിക്ക് മനസിലായി… ”

അവന്റെ ചിരി കണ്ടുള്ള കെറുവിൽ അവൾ പറഞ്ഞു..

” ഓ…ആയിക്കോട്ടെ, അതിനെന്താ..?? ”

തെല്ലും കൂസാതെ സിദ്ധു മറുചോദ്യം ചോദിച്ചു…

” എന്തിനാ ഇതൊക്കെ ഉപയോഗിക്കണേ..? ”

അരിശത്തോടെയും എന്നാൽ സങ്കടം കലർന്ന രീതിയിലാണ് ചോദ്യം..

സിദ്ധു മറുപടി പറയാതെ അടച്ചുവെച്ച ബുക്ക്‌ തുറന്നു എഴുതാൻ ആരംഭിച്ചു, അന്ന് അവൾ അവനോട് കാണിച്ചത് പോലെ തന്നെ….അത് മനസിലാക്കിയ സിതാര കുറച്ചു സമയം മിണ്ടിയില്ല..

“സിദ്ധുവേട്ടാ…ഞാൻ…..കാരണമാണോ…. ഇത്രേം ദിവസം…..ഇങ്ങോട്ട് വരാഞ്ഞത്..? ”

മടിച്ചു മടിച്ചാണ് ചോദ്യം…സിദ്ധു മുഖത്ത് പുച്ഛം വിതറിക്കൊണ്ട് അവളെ നോക്കി..

” നീ കാരണം വരാണ്ടിരിക്കാൻ എനിക്കെന്ത് നിന്നെ പേടിയോ…?? ”

സിദ്ധു ശബ്ദത്തിൽ സ്വൽപ്പം മൂർച്ച കൂട്ടി…അവളുടെ ചോദ്യങ്ങൾ ശെരിക്കും അവനെ ശുണ്ഠിപ്പെടുത്തി..

” അങ്ങനെ ഞാൻ പറഞ്ഞോ..? അന്ന് ഞാൻ no പറഞ്ഞത് കേട്ടു പോയിട്ട് പിന്നെ വരാഞ്ഞത് കൊണ്ട് ചോദിച്ചതാ…”

അവളുടെ കണ്ണുകളിൽ നീർതിളക്കം സിദ്ധു മനസിലാക്കി… ഇവർക്കൊക്കെ എവിടുന്നാണാവോ ഇങ്ങനെ ഇത്രേം കണ്ണീർ സ്റ്റോക്ക്…!! ചെലപ്പോ ഫുലൻ ദേവിയും… ദൈവത്തിനറിയാം..,!!

” ആണോ…? എന്നാ കേട്ടോ, നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത തല്ക്കാലം എനിക്കില്ല… നീ no അല്ലേ പറഞ്ഞത്…അപ്പൊ ഞാൻ എന്തൊക്കെ ചെയ്യുന്നു എന്നതൊക്കെ പിടിച്ചു തൂങ്ങി നടക്കാതെ സന്തോഷമായിട്ട് ജീവിക്കാൻ നോക്ക് ..അതുപോലെ എന്നെ എന്റെ പാട്ടിനു വിട്ടേക്ക്… ”

കൈകൂപ്പിക്കൊണ്ട് വളരെ ക്രൂരമായി മറുപടി കൊടുത്തു സിദ്ധു അവളെ ഒതുക്കി.. സിതാര നിരായുധയായി… അവൾക് അവനോട് ആ ലഹരി ഉപയോഗിക്കരുതെന്നു പറയണമുണ്ടായിരുന്നു, പക്ഷെ അതിലേക്ക് എത്തുവാൻ അനുവദിക്കാതെ അവൻ അവളെ നിലം പരിശാക്കി…അവളുടെ മുഖം കുനിഞ്ഞു..

അവന്റെ ചോദ്യം പ്രസക്തമാണ്… ഒന്നുമില്ലെങ്കിൽ അവനെ നന്നാക്കാൻ മെനക്കെടേണ്ട ആവശ്യമില്ലല്ലോ..

” ദേ നോക്ക്…. ”

സിദ്ധു അവളുടെ ശ്രദ്ധ കൈ ഞൊടിച്ചുകൊണ്ട് ക്ഷണിച്ചു..പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് ആ പൊതിയുമെടുത്തു കിടക്കയിൽ പോയി മലർന്നു കിടന്നു..

” എന്നെ നന്നാക്കാൻ നിന്നെ കൊണ്ട് സാധിക്കില്ല, നീ എന്നെ നിരസിച്ചതു നന്നായി, എനിക്ക് ഒരു പെണ്ണിൽ മാത്രം തൃപ്തനാവാനൊന്നും കഴിയില്ല..

Leave a Reply

Your email address will not be published. Required fields are marked *