സിദ്ധു പങ്കെടുക്കുന്നതിനുള്ള പ്രാരംഭകാര്യങ്ങൾ ചെയ്തപ്പോളേക്കും ട്രൈനറും അക്കാഡമിയിൽ ഉള്ള രണ്ട് പയ്യന്മാരും വന്നു…
ആദ്യത്തെ ഒന്ന് രണ്ട് കളിക്ക് ക്ലാസിൽ നിന്നും രണ്ട് മൂന്നു പേര് മാത്രമേ സപ്പോർട്ട് ഉണ്ടായിരുന്നുള്ളു.. എന്നാൽ ആ രണ്ട് കളിയിലും എതിരാളികളെ അവൻ നോക്ക് ഔട്ട് അടിച്ചത് കണ്ടപ്പോൾ ആൾബലം കൂടി വന്നു…
സിദ്ധു നല്ല രീതിയിൽ ഫൈറ്റ് ചെയ്തു, ഒരു മൂവിലും പ്രകോപിതനാവാതെ വളരെ ശാന്തമായാണ് റിങ്ങിൽ കളിച്ചത്… പക്ഷെ മുൻപത്തെ ചില ഓർമ്മകൾ ഉള്ളവരെ പ്രത്യേകം ബഹുമതികൾ കൊടുത്തുകൊണ്ട് ഇനി കാണുന്ന സമയത്തു തന്നെ നന്നായി ഓർമിക്കാൻ പാകത്തിൽ ഉള്ള ‘നുറുങ്ങുകൾ ‘ അവൻ കൊടുത്തു… മിക്കവാറും ആ നുറുങ്ങിലാണ് അവർ നോക്ക് ഔട്ട് ആയതും…
അവൻ ഓരോ തവണ റിങ്ങിൽ ഇറങ്ങുമ്പോളും കരഘോഷങ്ങൾ മുഴങ്ങി…
അവന്റെ മൂന്നു കളി കഴിഞ്ഞപ്പോളാണ് സോണി ശ്രദ്ധിച്ചു തുടങ്ങിയത്.. സോണി തന്നെ പഠിക്കുന്നുണ്ടെന്നു സിദ്ധുവും മനസിലാക്കിയിരുന്നു…
കൈകളും കാലുകളുടെയും നീളം ഉപയോഗപ്പെടുത്തി ലോങ്ങ് റേഞ്ചിൽ കളിക്കുന്നതാണ് അവന്റെ ശൈലി എന്ന് സോണി മനസിലാക്കി… പലപ്പോളും അവൻ സേഫ് ആയി റിസ്ക് എടുക്കാതെ കളിക്കുകയും തക്കം കിട്ടിയാൽ ഒരു അറ്റാക്കിലൂടെ എതിരാളിയെ ഇടിച്ചു വീഴ്ത്തുകയും ചെയ്യുന്നുണ്ട്..മൂവുകൾ തന്റെ അത്ര വേഗതയിലല്ല.. പക്ഷെ പവർ കൂടുതലുണ്ടെന്നു തോന്നുന്നു..
ഇങ്ങനെ സിദ്ധുവിന്റെ കളിയുടെ വേഗവും താളവും അവൻ ഒതുക്കത്തിൽ നിന്നു പഠിച്ചുകൊണ്ടിരുന്നു… അവൻ പഠിക്കുന്നത് മനസിലാക്കികൊണ്ട് സിദ്ധുവും..
അതുപോലെ സോണിയായിരിക്കും താൻ ഫൈനൽ എത്തുകയാണെങ്കിൽ എതിരാളി എന്ന് ഉറപ്പായ സിദ്ധു അവന്റെ മൂവുകൾ ശ്രദ്ധിച്ചു… സോണിയുടെ വേഗതയാണ് അവന്റെ കൈമുതൽ..
ഒരു അറ്റാക്കിനു വേണ്ടി പെട്ടെന്ന് കേറി ചെയ്തതിനു ശേഷം തിരികെ ഗാർഡിൽ വരുന്നത് മിന്നൽ പോലെയാണ്…. പലപ്പോളും എതിരാളി വർക്ക് തുടങ്ങുമ്പോളേക്കും അവരെ അറ്റാക്ക് ചെയ്യാൻ അവന് സാധിക്കുന്നുണ്ട്..
പക്ഷെ വേഗതയിലുള്ള ശ്രദ്ധ കൊണ്ട് മിക്കപ്പോളും പവർ കുറയുന്നുണ്ടെന്നു സിദ്ധു മനസിലാക്കി… സ്റ്റാമിന തന്നെക്കാൾ കുറച്ചു കുറവാണെന്നും തോന്നി..
ആദ്യത്തെ 3 കളി ജയിച്ചതോടെ സിദ്ധു സെമി എത്തി..സെമിയിൽ കുറച്ചു ശൈലി മാറ്റിയാണ് അവൻ കളിച്ചത്.. അത് ശ്രദ്ധിച്ചു നിന്നിരുന്ന സോണിയെ ഒന്ന് ചുറ്റിക്കാൻ സ്റ്റാമിന കുറയുന്നത് പോലെ കാണിച്ചു, ഓരോ അറ്റാക്കിലുള്ള വർക്കിന് ശേഷവും ഗ്ലൗ താഴ്ത്തി ക്ഷീണം ഭാവിച്ചു, എന്നാൽ തിരിച്ചുള്ള അറ്റാക്കിൽ പോയിന്റ് വരാതിരിക്കാൻ നോക്കുകയും ചെയ്തു..
സോണിക്കു സിദ്ധുവിന്റെ സ്റ്റാമിന കുറഞ്ഞതായി തോന്നി, പഞ്ചിനും കിക്ക്‌നും ക്വാളിറ്റി ഉണ്ടെങ്കിലും ക്ഷീണിതനായി കളിക്കുന്ന സിദ്ധുവിനെ സോണി സമാധാനത്തോടെ നോക്കി..
ഓരോ ഇടവേളയിലും അവന്റെ ട്രൈനെർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു..അവൻ അത് റിങ്ങിനുള്ളിൽ ഫലവത്താക്കി…
നാലാം റൗണ്ടിൽ സിദ്ധു സെമി ജയിച്ചു..
3 മിനിറ്റിന്റെ നാലു റൗണ്ട് ആയിരുന്നു ഫൈനൽ.. അതിലെ ആദ്യ റൗണ്ട് സിദ്ധു സോണിയെ അഴിച്ചുവിട്ടു… അവനെ പഠിക്കാൻ വേണ്ടിയായിരുന്നു ആ പരിപാടി..
അവന്റെ വേഗത പക്ഷെ സിദ്ധുവിനെ പലപ്പോളും അമ്പരപ്പിച്ചു.. അതുവരെ കണ്ട സോണി ആയിരുന്നില്ല ഫൈനലിൽ…. ഗാർഡ് വെക്കുന്നതിനു മുൻപ് കിട്ടുന്നുണ്ടെങ്കിലും ശക്തമായ അറ്റാക്ക് അല്ലായിരുന്നു, അവന് പോയിന്റ് കേറുന്നുണ്ട് എന്ന് മാത്രം..
അവന്റെ കൂടെയുള്ളവരുടെ കളിയാക്കലും ശബ്ദകോലാഹലങ്ങളും സോണിയോട് മത്സരിക്കുന്നവർക്ക് വലിയൊരു പരീക്ഷണം തന്നെ ആയിരുന്നു..
സിദ്ദുവിന്റെയും മനസാനിധ്യവും ഏകാഗ്രതയും അവിടെ പരീക്ഷിക്കപ്പെട്ടു.. ആദ്യ റൗണ്ടിലെ തോൽവി കഴിഞ്ഞുള്ള ഇടവേളയിൽ സോണിയുടെ മൂവുകൾ അവൻ മനസിലൂടെ ഓർത്ത് നോക്കി, അതിനുള്ള മറുമരുന്നുകൾ ട്രെയിനറുമായി ചർച്ച ചെയ്തു…
ലോങ്ങ് റേഞ്ചിൽ ഉള്ള സിദ്ധുവിന്റെ അറ്റാക്ക് തടയാൻ ക്ലോസ് ആയിട്ടാണ് സോണി കളിച്ചിരുന്നത്, അതും അവന്റെ വേഗത കൂടി ചേരുമ്പോൾ പോയിന്റ് കിട്ടുന്നുണ്ട്..
