അവൻ പറഞ്ഞു പറഞ്ഞു കാട് കയറി…ഈ പത്തൊൻപതാം വയസിൽ കല്യാണം കഴിക്കേണ്ടി വരുമോ….!!
” നീ പോയെ… അതൊന്നും നടപ്പുള്ള കാര്യമല്ല… കല്യാണം ഇപ്പൊത്തന്നെ ചെയ്തു ജീവിതം കളയണോ..?? ”
സിദ്ധു മനസിലുള്ളത് മൂടിവെച്ചു പുറത്തേക്ക് ഇങ്ങനെ പറഞ്ഞുവിട്ടു…
“മാനം പോവാതെ കാര്യം നടക്കാനുള്ള വഴിയാണ് പറഞ്ഞത്.. ഇനീപ്പോ നിനക്ക് നാട് നീളെ പൂശിയെ പറ്റൂ എന്നുണ്ടെങ്കിൽ ഞാനൊന്നു നോക്കട്ടെ..”
അവൻ അവസാനം ഒന്ന് കരക്കടുത്തത് പോലെ സിദ്ധുവിന് തോന്നി..
” നിന്റെ പോലെയൊക്കെ ആണെങ്കിൽ ഞാൻ ദേ ആ പൂമുഖത്തുള്ള ചാരുകസേരയിൽ വെറുതെ കാലു നീട്ടിയിരിക്കും,വേറെ ഒന്നും നോക്കാനില്ലല്ലോ, പെങ്ങളെ കെട്ടിക്കാനില്ല, പണിയെടുത്തു പൈസ ഉണ്ടാക്കണ്ട,പണിക് പോയിലെങ്കിൽ തള്ളേന്റെ കയ്യിൽ നിന്നും ചീത്ത കേൾക്കണ്ട, എന്ത് വേണേലും ചെയ്തു തരാൻ പണിക്കാർ …ആലോചിക്കുമ്പോൾ തന്നെ നല്ല സുഖം..
പിന്നെ കണ്ടതുങ്ങളെ പൂശി നടക്കാതെ പൊന്നുംകുടം പോലെ ഒന്നിനെ കെട്ടി അതിനെ തോന്നുമ്പോളൊക്കെ ചെയ്തു മിണ്ടാതെ ഇരിക്കും…”
അവൻ അവനെ സിദ്ധുവിന്റെ സ്ഥാനത് മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ട് സ്വപ്നം കണ്ടു സുഖിച്ചു..
” ഉവ്വ….. വല്ലാത്ത സുഖം തന്നെ…. നിനക്കൊക്കെ പൊറത്തൂന്ന് നോക്കുമ്പോ അങ്ങനൊക്കെ തോന്നും..
” എടാ..സ്വന്തമെന്നു പറയാൻ ആരുമില്ലെങ്കിൽ പിന്നെ ഇനി എന്തൊക്കെ ഉണ്ടായിട്ടും വല്ല്യേ കാര്യൊന്നും ഇല്ല…
ലക്ഷങ്ങളോ കോടികളോ അല്ല നമ്മടെ കാര്യം നോക്കാനും നമുക്ക് വേണ്ടി കരയാനും സന്തോഷിക്കാനും അമ്മയും അച്ഛനും കൂടെ ഉണ്ടാവുന്നത് പൈസ തരുന്നതിനേക്കാൾ സമാധാനം ഈ ലോകത്ത് തരുമെന്ന് അറിയുന്ന ഒരാൾ ഞാനാണ്.. ”
അത് അവന്റെ ഉള്ളിൽ നിശബ്ദമായി കിടക്കുന്ന വേദനകളാണെന്നു ചിന്നന് മനസിലായി..
” എന്നാൽ കഥ നേരെ തിരിച്ചാണ്… അമ്മയൊക്കെ ഉണ്ടെങ്കിൽ ഇനി എത്ര രൂപ ഉണ്ടായാലും ഒരു സമാധാനവും കിട്ടില്ല, അവർ നിന്റെ ചെവി തിന്നോണ്ടേ ഇരിക്കും.. എന്റെ അനുഭവം അതാണ്..
രണ്ട് ദിവസം പണിക്ക് പോയില്ലെങ്കിൽ തന്നെ തള്ള എന്റെ കാറ്റ് ഊരും…എനിക്കതിന്റെയൊന്നും ആവശ്യമില്ല,പിന്നെ പട്ടിണി കെടന്നു ചാവണ്ടല്ലോ എന്നോർത്തിട്ടാ…”
ചിന്നൻ ചിരിച്ചു കൊണ്ട് പറഞ്ഞു… സിദ്ധു പൊട്ടി വന്ന ചിരിയൊതുക്കി അവന്റെ തലക്ക് പതിയെ ഒരു കൊട്ട് കൊടുത്തു…
ആ ഇരുത്തത്തിൽ എന്തോ ഓർമയിൽ പെട്ടെന്ന് ചിന്നൻ അരയിൽ തപ്പി ഒരു പൊതി പുറത്തെടുത്തു..
” ഇന്നാ…. നീ ചോദിച്ച സാധനം…. ”
കൈ നീട്ടിയെങ്കിലും എന്താണെന്നു ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധു മനസിലാക്കിയത്… അവൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ കുറച്ചു പൈസ ചിന്നന്റെ മുഷിഞ്ഞ പോക്കെറ്റിൽ തിരുകി..പിന്നെ പൊതി സുരക്ഷിതമായി മുണ്ടിനുള്ളിലെ ട്രൗസറിൽ നിക്ഷേപിച്ചു..
” അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട, എനിക്ക് പല പല പൂവിലേ തേൻ കുടിക്കണം.. ഇനി എന്റെ ആഗ്രഹങ്ങളിൽ ഒന്ന് അതാണ്.. ”
സിദ്ധു ചിന്നനെ ഓര്മപ്പെടുത്തി… ചിന്നൻ തെല്ലു അരിശത്തോടെ സിദ്ധുവിനെ നോക്കി..
” നിനക്ക് പ്രാന്താണ് പൊന്ന് കൂട്ടുകാരാ…എനിക്ക് തോന്നണത് കഴിഞ്ഞ ജന്മത്തിൽ നീ ഒരു ഗന്ധർവ്വൻ ആയിരുന്നെന്നാണ്…മനുഷ്യന്മാർക്ക് ഇങ്ങനേം ആർത്തി ഉണ്ടാവുമോ!!”
അവൻ തലക്ക് കൈകൊടുത്തുകൊണ്ട് പിറുപിറുത്തു.. സിദ്ധു എണീറ്റു ചന്തിയിലെ പൊടിയെല്ലാം തട്ടി കളഞ്ഞു…
വീണ്ടും ഓരോ കാര്യങ്ങൾ സംസാരിച്ചു അവർ തിരികെ പൂമുഖത്ത് എത്തി.. അവൻ യാത്ര പറഞ്ഞു പോകുമ്പോൾ സിദ്ധു മുകളിലേക്ക് കയറാൻ വേണ്ടി എണീറ്റു..
കോണിപ്പടി കയറി മുകളിൽ ചെന്ന് ഹാളിലെ ജനലിലൂടെ ചിന്നൻ പോവുന്നത് വെറുതെ നോക്കിയ സിദ്ധു അവനോടായി സംസാരിച്ചു നിൽക്കുന്ന സിതാരയെ കണ്ടു.
പെട്ടെന്ന് തന്നെ പോയി ബൈനൊക്കുലർ വെച്ച് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ താക്കീത് പോലെ സംസാരിക്കുന്ന സിതാരയെയും തല ചൊറിഞ്ഞു കൊണ്ട് മറുപടി കൊടുക്കുന്ന ചിന്നനെയും കണ്ടു..
അങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്ന അവളുടെ കൈകളുടേയും ചിന്നന്റെ മുഖഭാവവും മാത്രമേ കാണാനുള്ളൂ.. ഇടക്കിടെ രണ്ട് പേരുടെയും നോട്ടം ഇങ്ങോട്ട് നീളുന്നതിന്നാൽ തന്നെകൂടി ബാധിക്കുന്ന എന്തോ ആണെന്ന് അവനു ബോധ്യമായി..
