നീലക്കൊടുവേലി – 5 6

” ഇന്നാ…. നീ ചോദിച്ച സാധനം…. ”

കൈ നീട്ടിയെങ്കിലും എന്താണെന്നു ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധു മനസിലാക്കിയത്… അവൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ കുറച്ചു പൈസ ചിന്നന്റെ മുഷിഞ്ഞ പോക്കെറ്റിൽ തിരുകി..പിന്നെ പൊതി സുരക്ഷിതമായി മുണ്ടിനുള്ളിലെ ട്രൗസറിൽ നിക്ഷേപിച്ചു..

” അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട, എനിക്ക് പല പല പൂവിലേ തേൻ കുടിക്കണം.. ഇനി എന്റെ ആഗ്രഹങ്ങളിൽ ഒന്ന് അതാണ്.. ”

സിദ്ധു ചിന്നനെ ഓര്മപ്പെടുത്തി… ചിന്നൻ തെല്ലു അരിശത്തോടെ സിദ്ധുവിനെ നോക്കി..

” നിനക്ക് പ്രാന്താണ് പൊന്ന്‌ കൂട്ടുകാരാ…എനിക്ക് തോന്നണത് കഴിഞ്ഞ ജന്മത്തിൽ നീ ഒരു ഗന്ധർവ്വൻ ആയിരുന്നെന്നാണ്…മനുഷ്യന്മാർക്ക് ഇങ്ങനേം ആർത്തി ഉണ്ടാവുമോ!!”

അവൻ തലക്ക് കൈകൊടുത്തുകൊണ്ട് പിറുപിറുത്തു.. സിദ്ധു എണീറ്റു ചന്തിയിലെ പൊടിയെല്ലാം തട്ടി കളഞ്ഞു…

വീണ്ടും ഓരോ കാര്യങ്ങൾ സംസാരിച്ചു അവർ തിരികെ പൂമുഖത്ത് എത്തി.. അവൻ യാത്ര പറഞ്ഞു പോകുമ്പോൾ സിദ്ധു മുകളിലേക്ക് കയറാൻ വേണ്ടി എണീറ്റു..

കോണിപ്പടി കയറി മുകളിൽ ചെന്ന് ഹാളിലെ ജനലിലൂടെ ചിന്നൻ പോവുന്നത് വെറുതെ നോക്കിയ സിദ്ധു അവനോടായി സംസാരിച്ചു നിൽക്കുന്ന സിതാരയെ കണ്ടു.

പെട്ടെന്ന് തന്നെ പോയി ബൈനൊക്കുലർ വെച്ച് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ താക്കീത് പോലെ സംസാരിക്കുന്ന സിതാരയെയും തല ചൊറിഞ്ഞു കൊണ്ട് മറുപടി കൊടുക്കുന്ന ചിന്നനെയും കണ്ടു..

അങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്ന അവളുടെ കൈകളുടേയും ചിന്നന്റെ മുഖഭാവവും മാത്രമേ കാണാനുള്ളൂ.. ഇടക്കിടെ രണ്ട് പേരുടെയും നോട്ടം ഇങ്ങോട്ട് നീളുന്നതിന്നാൽ തന്നെകൂടി ബാധിക്കുന്ന എന്തോ ആണെന്ന് അവനു ബോധ്യമായി..

സിതാര ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.. എന്തായിരിക്കും സംഗതി… അത് നോക്കിനിൽക്കേ അറിയാതെ അവൻ കയ്യിലുള്ള പൊതി പുറത്തെടുത്തു.. ഭദ്രമായി ഒരിടത്ത് അത് ഒളിപ്പിച്ച ശേഷം ദൃതിയിൽ താഴെ ഇറങ്ങി അവർ സംസാരിക്കുന്നിടം വരെ നടന്നു..

അവൻ വരുന്നത് കണ്ടതും അവരുടെ സംസാരം നിന്നു… അടുത്ത് ചെല്ലുമ്പോൾ സിതാരയുടെ ശ്വാസഗതിയിലുള്ള വ്യത്യാസം അവൾ സംസാരിച്ചിരുന്ന വിഷയത്തിന്റെ ഗൗരവം അവനെ ബോധ്യപ്പെടുത്തി..അവനു മുഖം നൽകാതെ അവൾ മറ്റെന്തോ നോക്കിനിന്നു..

” ഹ്മ്മ്..? എന്താ..?? ”

സിതാരയോടായി സിദ്ധു ചോദിച്ചു.

അവൾ ചിന്നനെ ഒന്ന് നോക്കികൊണ്ട്‌ സിദ്ധുവിന് നേർക്ക് തിരിഞ്ഞു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു..

” എന്താടാ…? നിങ്ങൾ നല്ല സംസാരത്തിലായിരുന്നല്ലോ.. പറ…?? ”

സിദ്ധു ചിന്നന് നേർക്ക് തിരിഞ്ഞു.. അവൻ ഒരു പൊട്ട ചിരിയോടെ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു..

അവിടെ നിന്നും പോവാൻ തുടങ്ങിയ സിതാരയുടെ കൈയിൽ പിടിച്ചു സിദ്ധു നിർത്തി, ശേഷം ദേഷ്യത്തോടെ അവളുടെ മുഖത്തിനോട് അടുപ്പിച്ചു മുഖം കൊണ്ടുപോയ ശേഷം കണ്ണുകളിൽ നോക്കി..അവൾ കയ്യിലെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് കെറുവിച്ചു നിന്നു..

” എന്താടീ പിന്നേം തൊടങ്ങിയോ..?? ”

അവന്റെ ചോദ്യത്തിന് അവൾ മറുപടി കൊടുക്കാതെ കൈ അവന്റെ കയ്യിൽ നിന്നും വിടുവിച്ച ശേഷം ചിന്നനെ ഒരിക്കൽക്കൂടി നോക്കി തിരിഞ്ഞും വീട്ടിലേക്കു നടന്നു..

സിദ്ധുവിന് നല്ല ദേഷ്യം വന്നെങ്കിലും അവൻ പിന്നെ അവളോട് ഒന്നും പറഞ്ഞില്ല, പകരം ചിന്നനുമായി തൊടിയിലേക്ക് വീണ്ടും മാറിനിന്നു..

” എന്താടാ ഇതുവരെ അവൾ കൊണച്ചിരുന്നത്..?”

അവൻ ചിന്നന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കികൊണ്ട്‌ ചോദിച്ചു..

” അത് അങ്ങനെ വല്ല്യേ ആനക്കാര്യം ഒന്നുമായിരുന്നില്ല.. ”

ചിന്നൻ വളരെ ഉദാസീനനായി മറുപടി കൊടുത്തു.. അവൻ ഒരു കള്ളം പറയുമെന്ന് സിദ്ധു കണക്ക് കൂട്ടി..

” എന്നാലും പറ, ഞാനൂടി കേക്കട്ടെ… എന്നെ പറ്റിയാണെന്നു എനിക്കുറപ്പുണ്ട്… ”

സിദ്ധു അവനെ ഭീഷണിപ്പെടുത്തി..ചിന്നൻ വീണ്ടും വിഡ്ഢിചിരിയോടെ സിദ്ധുവിനെ നോക്കി..

” ശെരി എന്നാൽ കേട്ടോ…അത് അന്നത്തെ കാര്യം ചോദിച്ചതാ, അന്ന് ഉത്സവത്തിന്റെ അന്ന് നീ കള്ള് കുടിച്ചിട്ടുണ്ടെന്നാണ് അവൾ മനസിലാക്കിയത്.. അതിനെപ്പറ്റി ചോദിച്ചതാണ്.. ”

അവൻ സിദ്ധുവിന്റെ മുഖത്ത് നോക്കി പറഞ്ഞു.. അതിൽ ഒരു കള്ളം സിദ്ധുവിന് തോന്നിയില്ല..

” ആ….എന്നിട്ട് നീയെന്ത് പറഞ്ഞു..?? ”

സിദ്ധു ആകാംഷയോടെ ചോദിച്ചു..

” അതിനു മുൻപ് എനിക്കൊരു കാര്യം അറിയാനുണ്ട്.. ”

ചിന്നൻ സിദ്ധുവിന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു..

” നീയും താരയും തമ്മിൽ എന്തെങ്കിലും ഉണ്ടോ..?? ”

തെല്ലു സംശയത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് സിദ്ധു പൊട്ടിച്ചിരിച്ചു.. ആ ചോദ്യം അവൻ മുൻപേ പ്രതീക്ഷിച്ചിരുന്നതിനാൽ അവനെ ആശയകുഴപ്പത്തിലാക്കാൻ ഒരേ ഒരു മാർഗം ഇതാണെന്നു അവൻ കണക്കു കൂട്ടി…

” ചിരിക്കാതെ പറ…. ”

അവൻ സിദ്ധുവിനെ തോണ്ടി… സിദ്ധു ഒന്നും ഇല്ലെന്നു ചിരിക്കിടയിൽ തന്നെ കൈകൊണ്ടു കാണിച്ചു..

” ബാക്കി പറ… ”

ചിരി തല്ക്കാലം നിർത്തി സിദ്ധു ചിന്നനോട് ചോദിച്ചു..

“കള്ള് കുടിച്ചിട്ടാണ് നീ അന്ന് അവിടെ വന്നതെന്നും അത് കൊടുത്തത് ഞാനാണ് എന്നും പറഞ്ഞു ആട്ടായിരുന്നു… കള്ളല്ല അത് വേറെ സാധനമാണ് എന്ന്‌ പറയണം എന്നുണ്ടാർന്നു… പിന്നെ അതിനൂടി കേക്കേണ്ടിവരുമല്ലോ എന്നോർത്തിട്ട് പറഞ്ഞില്ല.”

അവൻ നെഞ്ചിൽ കൈവെച്ചു അശ്വസിച്ചുകൊണ്ട് പറഞ്ഞു..

” നീ ചോദിച്ചിട്ടാണോ അതോ ഞാൻ കുടിപ്പിച്ചതാണോ എന്നതാണ് അടുത്ത പ്രശ്നം..!! ”

ചിന്നൻ ദയനീയഭാവത്തിൽ സിദ്ധുവിനെ നോക്കിപ്പറഞ്ഞു..

” എന്നിട്ട് നീയെന്ത് പറഞ്ഞു..?? ”

സിദ്ധു ചിരിയോടെ ചോദിച്ചു..

” നീ ചോദിച്ചു വാങ്ങിയതാണെന്നു പറഞ്ഞു… അല്ലെങ്കിൽ അവളെന്നെ തല്ലിയേനെ..

ഞാൻ ആദ്യം പറയാൻ കൂട്ടാക്കാതിരുന്നപ്പോ ലക്ഷ്മിയമ്മയോട് പറയുമെന്ന് പറഞ്ഞു പേടിപ്പിച്ചു..”

സിദ്ധു ചിന്നന്റെ സംസാരം ചിരിയോടെ കേട്ടു നിന്നു..അവൾ ഇവനെ നന്നായി പേടിപ്പിച്ചിട്ടുണ്ടെന്നു സിദ്ധുവിന് മനസിലായി..

” അല്ല സിദ്ധപ്പാ…. നീ അവളോട് ചോദിച്ചില്ലേ പിന്നേം തൊടങ്ങിയോന്നു.. അത് എന്താ സംഗതി …?”

അവൻ എന്തോ ഓർത്തെടുത്തെന്നപ്പോൾ ചോദിച്ചു…..

” ഓഹ് അതോ….. അവൾ പണ്ട് മുതൽക്ക് ഇതുപോലെ ഓരോ ഇടം കോലിട്ട് വരും, ഇന്നാളു ഒരൂസം ഞാനൊരു ഡോസ് കൊടുത്തപ്പോ കുറഞ്ഞിരുന്നു.. അത് ചോദിച്ചതാടാ…. ”

സിദ്ധു ഒരു നിമിഷം ആലോചിച്ച ശേഷമാണ് ഇങ്ങനൊരു മറുപടി കൊടുത്തത്…

“ആാ… ഞാൻ വിശ്വസിച്ചു..!!

അവൻ തലകുലുക്കി സിദ്ധുവിനോട് പറഞ്ഞു.. സിദ്ധു മറുപടിയൊന്നും പറഞ്ഞില്ല…

” നേരത്തെ ഞാൻ തന്ന സാധനം സൂക്ഷിച്ച് വെച്ചോ… അല്ലെങ്കിൽ ഇതിലൊന്നും നിക്കില്ല.. ”

അവൻ മുന്നറിയിപ്പ് തന്നുകൊണ്ട് പോവാനൊരുങ്ങി…

” ആ…പിന്നേയ്…. ”

പോവാൻ തിരിഞ്ഞ ചിന്നൻ വീണ്ടും സിദ്ധുവിനു നേർക്ക് തിരിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *